ക്രോസ് കണ്‍ട്രി എന്ന ഈ ബ്ലോഗ് ഒരു സ്പാം ബ്ലോഗായി ഗൂഗിള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.ഒരു സ്പാം ബ്ലോഗിന്റെ സ്വഭാവങ്ങളൊക്കെ ഈ ബ്ലോഗ് കാണിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.ഏതായാലും ഞാന്‍ ധന്യനായി :)ഇത്തരത്തില്‍ തെറ്റിദ്ധരിക്കുന്ന ആദ്യ മലയാള ബ്ലോഗ് ഒരു പക്ഷേ ഇതാവും.ഒരു ബ്ലോഗ് സ്പാം ബ്ലോഗാണെന്ന് കണ്ടാല്‍ ഗൂഗിള്‍ പുതിയ പോസ്റ്റുണ്ടാക്കുന്നിടത്ത്(Creat new post page)ഒരു വടി(വേഡ് വെരിഫിക്കേഷന്‍ )വെക്കും.എളുപ്പത്തില്‍ പോസ്റ്റ് ചെയ്യരുത് എന്നു തന്നെയാണ് ഉദ്ദേശ്യം.ഈ ചിത്രം നോക്കൂ
വേഡ് വെറിയുടെ ഒരു വശത്ത് ഒരു ചോദ്യ ചിഹ്നം കാണാം .
അതില്‍ ക്ലിക്കിയപ്പോള്‍ ഇതാ വരുന്നു വിശദീകരണം.
മേല്‍ചിത്രത്തില്‍ കാണുന്ന what's spam blog എന്ന ലിങ്കില്‍ ക്ലിക്കിയപ്പോള്‍ ഒരു സ്പാം ബ്ലോഗിന്റെ സവിശേഷതകളും കാണായി
ഒരുദിവസം തന്നെ ഒരു പാട് പോസ്റ്റുകള്‍ ഇടുകയും പോസ്റ്റുകളില്‍ വിവിധ സൈറ്റുകളിലേക്ക് ലിങ്കുകള്‍ ഉണ്ടാവുകയും ചെയ്താല്‍ സ്പാം ബ്ലോഗായി തെറ്റിദ്ധരിക്കാനിടയുണ്ട്.ആദ്യത്തെ കാരണം മാത്രം മതിയാവുമെങ്കില്‍ അടുത്ത ഇര തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍ എന്ന ബ്ലോഗ് ആവും.
Monday, July 30, 2007
സ്പാം ബ്ലോഗ് spam blog
Posted by വിഷ്ണു പ്രസാദ് at Monday, July 30, 2007 4 comments
Labels: ബ്ലോകങ്ങള്
Sunday, July 29, 2007
പ്ലാസന്റ തിന്നുന്നവര്‍
ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.
Posted by വിഷ്ണു പ്രസാദ് at Sunday, July 29, 2007 4 comments
Labels: ബ്ലോകങ്ങള്, വിചിത്രം, സംസ്കാരം
പിറന്ന പടി
കീര കുലത്തില്‍ പെട്ട കൊക്കാറ്റൂ(cockatoo)വിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഇവിടെ കാണാം.
ഒരു ആമപ്പിറവി ഇവിടെയും.
Posted by വിഷ്ണു പ്രസാദ് at Sunday, July 29, 2007
Saturday, July 28, 2007
റൈമുകള്‍ കേട്ടു പഠിക്കാം...
കുട്ടികള്‍ക്ക് റൈമുകള്‍ കേട്ടു പഠിക്കാന്‍ പറ്റിയ ഒരു സൈറ്റ് കണ്ടു.റൈമുകള്‍ ആനിമേഷന്റെ സഹായത്തോടെ ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്.ലോഡ് ചെയ്യാനും അധികം സമയമെടുക്കില്ല.ഞാന്‍ കുക്കു എന്ന റൈം കേട്ടു.രസമായിട്ടുണ്ട്.ഈ സൈറ്റില്‍ കുട്ടികള്‍ക്ക് പറ്റിയ മറ്റു പലേസംഗതികളും ഉണ്ട്.
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 2 comments
Labels: കുട്ടികള്‍, പാട്ട്
വിരലോളം പോന്നവര്‍
വിരലോളം പോന്നതും അതില്‍ ചെറുതുമായ കുറേ ജീവികള്‍ ഇതാ വിരല്‍തുമ്പത്ത്...
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
മാംസംതീനിച്ചെടികള്‍
മാംസഭോജികളായ സസ്യങ്ങളെക്കുറിച്ച് കേട്ടിരിക്കുമല്ലോ.സ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഈ ചെടികള്‍ നേരിട്ട് കണ്ടിട്ടില്ല.അഥവാ കണ്ടിട്ടും തിരിച്ചറിഞ്ഞില്ല എന്നതാവും സത്യം.നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഇത്തരം സസ്യങ്ങള്‍ ഉണ്ടാവാം.നെറ്റിലെ പരതലിനിടയില്‍ മാംസംതീനിച്ചെടികളുടെ ഒരു സൈറ്റ് കണ്ടു.മാംസഭോജി സസ്യങ്ങളുടെ ധാരാളംചിത്രങ്ങളും കണ്ടു.നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന കോഴിവാലന്‍ ചെടി എന്നു തോന്നിക്കുന്ന ഒന്നും കാണാനിടയായി.കോഴിവാലന്‍ ചെടി ഒരു മാംസ ഭോജി സസ്യമാണോ...?
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
വിചിത്ര ഭവനങ്ങള്‍
ലോകത്തിലെ വിചിത്രങ്ങളായ ഭവനങ്ങള്‍ കണ്ടു.വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള മനുഷ്യന്റെ വാസനയ്ക്ക് നിദര്‍ശങ്ങളാണ് ഇത്തരം കെട്ടിടങ്ങള്‍ .ഒരു കൂട്ടം ചിത്രങ്ങള്‍ ഇവിടെയും കാണാം.ഇതില്‍ ചിലതെല്ലാം കൃത്രിമ ചിത്രങ്ങള്‍ ആണ്.
വിചിത്രങ്ങളായ കെട്ടിടങ്ങളെ സംബന്ധിച്ച് മുന്‍പൊരു പോസ്റ്റില്‍ നല്‍കിയ ലിങ്ക്
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
ഏറ്റവും മനോഹരമായ പത്ത് പാതകള്‍
ഇന്ത്യ മനോഹരമാണ്.പക്ഷേ ഇത്ര മനോഹരമാണ് എന്ന് കരുതിയില്ല.ഇതിലെ ആദ്യ ചിത്രമായ സിക്കിമിലെ ആ പാത എന്നെ വല്ലാതെ മോഹിപ്പിച്ചു.
ഏറ്റവും മനോഹരമായ പത്ത് ഇന്ത്യന്‍ പാതകള്‍
ഈ പാതകള്‍ ഇന്ത്യയിലേതല്ലെന്ന് അവിടെ കമന്റുകളില്‍ കാണുന്നുണ്ട്.ഇതേ ചിത്രങ്ങള്‍ തന്നെ ഇവിടെയും കണ്ടു.
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
Labels: ചിത്രം
എനിഗ്മ- എന്റെ പ്രിയ ആല്‍ബം
എനിഗ്മ കാണാത്തവര്‍ക്കാണ് ഈ പരിചയപ്പെടുത്തല്‍.എനിഗ്മ എന്ന ആല്‍ബത്തിലെ ഓരോ പാട്ടും(പ്രത്യേകിച്ച് അതിന്റെ ദൃശ്യവത്ക്കരണം )എന്നെ എത്ര കണ്ടാലും മടുപ്പിക്കാത്തതാണ്.മാത്രമല്ല,സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരേയും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യും അത്.കണ്ടു നോക്കൂ.ഇതിലെ മറ്റ് പാട്ടുകള്‍ കാണാന്‍ ഈ പേജില്‍ പോകൂ.
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
കുറേക്കൂടി മണല്‍ ശില്പങ്ങള്‍...
മണല്‍ ശില്പങ്ങളെ മുന്‍പൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു.പുതിയ കുറേ മണല്‍ശില്പങ്ങള്‍ ഇവിടെ
Posted by വിഷ്ണു പ്രസാദ് at Saturday, July 28, 2007 0 comments
Friday, July 20, 2007
ജലശയ്യ
The sleeper by *Lonely-Dementia on deviantART
മനോഹരമായ കുറച്ചുചിത്രങ്ങള്‍ കണ്ടു.ഈ ചിത്രങ്ങള്‍ ഫോട്ടോ മാനിപ്പുലേഷന്റെ കലാപരമായ സാധ്യതകള്‍ കാണിച്ചു തരുന്നു.നെറ്റില്‍ സൌജന്യമായി ഉപയോഗിക്കാവുന്ന ധാരാളം സ്റ്റോക് ഫോട്ടോ സൈറ്റുകള്‍ ഉണ്ട്.അവിടെ നിന്നും ചിത്രങ്ങള്‍ ശേഖരിച്ച് ഇത്തരത്തിലുള്ള സൃഷ്ടികള്‍ ചെയ്യാവുന്നതാണ്.മുകളില്‍ കാണുന്ന ചിത്രം മൂന്ന് വ്യത്യസ്ത ആളുകള്‍ എടുത്ത ചിത്രങ്ങളുടെ മനോഹരമായ സങ്കലനമാണ്.
Posted by വിഷ്ണു പ്രസാദ് at Friday, July 20, 2007 2 comments
ഗൂഗിള്‍ മൂണ്‍
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത് 1969 ജൂലൈ 21നാണ്.ഇപ്പോള്‍ ഗൂഗിള്‍ നമ്മെ കാണിക്കുന്നു ചന്ദ്രോപരിതലം.
Posted by വിഷ്ണു പ്രസാദ് at Friday, July 20, 2007 3 comments
Wednesday, July 18, 2007
ഇപ്പോള്‍(ദാ, ഇപ്പൊ തന്നെ) എത്ര പേര്‍ ജനിച്ചു/മരിച്ചു...?
ലോകത്തെല്ലായിടത്തുമുള്ള രാജ്യങ്ങളില്‍ ഓരോ നിമിഷവും എത്ര പേര്‍ മരിക്കുന്നു/ജനിക്കുന്നു...എന്നൊക്കെ അറിയണോ?ഒരു വെബ്സൈറ്റുണ്ട്.ഇതില്‍ പ്രവേശിച്ച നിമിഷം മുതല്‍ മരണ ജനന സംഖ്യകളുടെ ഒരു കൌണ്ടര്‍ തുറക്കുന്നു...ഏതെങ്കിലും രാജ്യം തെരഞ്ഞെടുക്കാം.ഇതൊക്കെ താരതമ്യം ചെയ്യുകയുമാവാം.പ്രധാനമായും ഈ സൈറ്റ് മറ്റൊരു ഉപയോഗത്തിനുള്ളതാണ്.ഓരോ രാജ്യവും എന്തുമാത്രം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്നുണ്ട് എന്ന് ഓണ്‍ലൈനായി കാണാനാണ് ഇത് പ്രയോജനപ്പെടുന്നത്... ആഗോള താപനത്തില്‍ നമ്മുടെ സംഭാവനയും ഇതര രാജ്യങ്ങളുടെ സംഭാവനയും ഒന്ന് താരതമ്യം ചെയ്യണ്ടേ...?പോകൂ.
Posted by വിഷ്ണു പ്രസാദ് at Wednesday, July 18, 2007 0 comments
Labels: കുട്ടികള്‍, നെറ്റ്, പരിസ്ഥിതി, ശാസ്ത്രം
ഐ ലൈക് യു(കുട്ടികള്‍ക്ക്)
കുട്ടികള്‍ക്ക് കാണാനും രസിക്കാനും ഫ്ലാഷില്‍ ചെയ്ത ഈ കാര്‍ട്ടൂണ്‍ ആല്‍ബം(ഇ-കാര്‍ഡ് എന്നാണ് ഓല് പറേണത്) കൊള്ളാം:ഐ ലൈക് യു.
ഫ്ലാഷില്‍ ചെയ്ത(ഞാനല്ല) മറ്റു ചില സംഗതികള്‍:
സ്പ്രിങ് മാസ് കുട്ടികള്‍ക്ക് ഇഷ്ടമാവും ..
ഐകണ്‍ വാര്‍ ഡസ്ക് ടോപ് ഐക്കണുകള്‍ യുദ്ധം ചെയ്യുന്നു...
Posted by വിഷ്ണു പ്രസാദ് at Wednesday, July 18, 2007 0 comments
Labels: കുട്ടികള്‍, തമാശ, നെറ്റ്, പാട്ട്, ഫ്ലാഷ്
Tuesday, July 17, 2007
പുതിയ ബ്ലോഗെഴുത്തുകാര്‍
Posted by വിഷ്ണു പ്രസാദ് at Tuesday, July 17, 2007 2 comments
Labels: ബ്ലോകങ്ങള്
Monday, July 16, 2007
വരക്കാരേ വരൂ...
വരയ്ക്കാനറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരു കൈനോക്കാം.നിങ്ങള്‍ വരച്ച ചിത്രം എങ്ങനെയാണ് വരച്ചതെന്ന് ഒന്നു കാണണമെന്നുണ്ടോ?ആദ്യം ഏതു വര,പിന്നെ ഏതു വര...അങ്ങനെയങ്ങനെ.എത്ര തവണ വേണമെങ്കിലും വരഞ്ഞു കാണിച്ചു തരും.കഴിവുള്ള കലാകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ ഇതേ പോലെ കണ്ട് എങ്ങനെയാണ് വരഞ്ഞതെന്ന് കണ്ടു പഠിക്കുകയുമാവാം.
ഞാന്‍ വേറൊരു ഉപയോഗം കണ്ടെത്തി.കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ എഴുതി കാണിച്ചു കൊടുക്കാം.ഒരക്ഷരം എഴുതുമ്പോള്‍ എവിടെ നിന്ന് തുടങ്ങണം,എങ്ങനെ അവസാനിപ്പിക്കണം എന്നൊക്കെ കുട്ടികള്‍ക്ക് കണ്ടു പഠിക്കാന്‍ ഒരു വഴിയാവും(മലയാളം എഴുതിത്തുടങ്ങുന്ന കുഞ്ഞുകുട്ടികളുടേ കാര്യമാണേ....)ബൂലോകത്തെ എല്ലാ വരക്കാരും ഓരോ ചിത്രം വരച്ച് അതിന്റെ ലിങ്ക് ഇവിടെ വെച്ചിട്ടു പോവുമോ?ഈ സൈറ്റിലേക്കു പോവാനും ചിത്രം വരയ്ക്കാനും താഴെയുള്ള ചിത്രത്തില്‍ (ചിത്രം കണ്ടിട്ടു മതി)ക്ലിക്കിയാല്‍ മതി:)
ഇത് ഞാന്‍ ഉണ്ടാക്കിയതല്ല.(ഈ പ്രസ്താവന പഴയൊരു പോസ്റ്റിന് വന്ന കമന്റിന്റെ വെളിച്ചത്തിലാണേ...)
Learn how to draw cartoons, comics, and anime at Sketchfu!
ക്രോസ് കണ്ട്രി: അന്‍പതാം പോസ്റ്റ്
Posted by വിഷ്ണു പ്രസാദ് at Monday, July 16, 2007 2 comments
Tuesday, July 10, 2007
വെജിറ്റബിള്‍ കാര്‍വിങ്
തലക്കെട്ട് ഇംഗ്ലീഷിലാണ്.എന്താണിതിന് തത്തുല്യമായ മലയാളം?പച്ചക്കറികളില്‍ കൊത്തു പണികള്‍ ചെയ്ത് മനോഹരമായ രൂപങ്ങള്‍/മാതൃകകള്‍(ശില്പങ്ങള്‍ എന്ന് പറയാമോ?) ഉണ്ടാക്കലാണിത്.കലാകാരന്മാര്‍ക്കേ ഇതും വഴങ്ങൂ.അല്ലെങ്കില്‍ എന്തിലാണ് കലാംശം ഇല്ലാത്തത്?ജപ്പാനിലാണെന്ന് തോന്നുന്നു(അതോ ചൈനയിലോ?) ചായയുണ്ടാക്കല്‍ ഒരു ചടങ്ങാണ്.ആഹാരം ഉണ്ടാക്കലും,ഉണ്ടാക്കിയ ആഹാരം ക്രമീകരിച്ച് അലങ്കരിച്ച് അവതരിപ്പിക്കുന്നതും കലയാണ്.ആഹാരം തിന്നാന്‍ മാത്രമുള്ളതല്ല ,കാണാനും കൂടി ഉള്ളതാണ്...പക്ഷേ നമുക്ക് മലയാളികള്‍ക്ക് അമ്മാതിരി പരിപാടികളൊന്നും തിരിയൂല.വാഴയിലയില്‍ ചോറ് അതിനു ചുറ്റും വിഭവങ്ങള്‍....ചോറിന്റെ വെണ്മയ്ക്കു ചുറ്റും കുറേ നിറങ്ങള്‍...ഒരു അബ്സ്ട്രാക്റ്റ് ചിത്രകാരന്റെ ചിത്രം പോലെയിരിക്കും നമ്മുടെ ഊണ്.അതിനപ്പുറത്തേക്കുള്ള അലങ്കാരങ്ങളൊന്നും നമുക്ക് പിടിക്കുകയില്ലെന്ന് തോന്നുന്നു...
അല്ലെങ്കില്‍ പട്ടിണി കിടന്ന വയറിനെന്തിനാ അലങ്കരിച്ച ഭക്ഷണം?മലയാളി മൂന്നു നേരം തെറ്റാതെ ഉണ്ണാന്‍ തുടങ്ങിയിട്ട് അധികകാലമായില്ലല്ലോ അല്ലേ?
പച്ചക്കറിയിലെ ചിത്രപ്പണികള്‍ ഇവിടെ.
Posted by വിഷ്ണു പ്രസാദ് at Tuesday, July 10, 2007 3 comments
ഹൃദയഹാരിയായ ചൈന
ഒരു കാലത്ത്,ഡിജിറ്റല്‍ ടെലിവിഷന്‍ ചാനലുകളുടെ ഒരു ഭ്രാന്തന്‍ പ്രേക്ഷകനായിരുന്നു ഞാന്‍.
അക്കാലത്ത്-ചിലപ്പോള്‍ ഇക്കാലത്തും-ഫ്രീ ടു എയര്‍ ആയി വന്നിരുന്നത് കൂടുതലും ചൈനീസ് ചാനലുകളായിരുന്നു.ചൈനയുടെ ദൃശ്യ സൌന്ദര്യവും അവരുടെ സവിശേഷമായ കെട്ടിട മാതൃകകളും ജീവിത രീതിയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.എന്‍.എന്‍ പിള്ളയുടെ ആത്മകഥയില്‍ രണ്ടാം മഹായുദ്ധകാലത്ത് താന്‍ കണ്ട ചില ചൈനക്കാരെ കുറിച്ച് വിവരിക്കുന്നുണ്ട്.അത് ചൈനക്കാരോട് അല്പം വെറുപ്പുണ്ടാക്കാന്‍ പര്യാപ്തമാണ്.(വിശദീകരണം ആവശ്യപ്പെടരുത്,പറ്റുമെങ്കില്‍ എന്‍,എന്‍ പിള്ളയുടെ ആത്മകഥ വായിക്കുക)
ചൈന ഒരു പാട് ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നിവസിക്കുന്ന രാജ്യമാണ്.ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്നത് ചൈനയുടെ മന്ദാരിന്‍ ആണെന്ന് തോന്നുന്നു.ചൈനയാണല്ലോ ജനസംഖ്യയില്‍ മുന്നില്‍.എന്തൊക്കെ പറഞ്ഞാലും ചൈന സുന്ദരമാണ്.ഈ ചിത്രങ്ങള്‍ നോക്കൂ.
Posted by വിഷ്ണു പ്രസാദ് at Tuesday, July 10, 2007 3 comments
ടാന്‍ ഗ്രാം
Posted by വിഷ്ണു പ്രസാദ് at Tuesday, July 10, 2007 1 comments
Labels: കരകൌശലം, കുട്ടികള്‍, ഗണിതം, പസില്‍
മേപ്പിള്‍ ഇലകളും പനിനീര്‍ പൂക്കളും..
മേപ്പിള്‍ ഇലകളും പനിനീര്‍പൂക്കളും തമ്മില്‍ എന്താ ബന്ധം?ഒരു ബന്ധവുമില്ല.എന്നാല്‍ മേപ്പിള്‍ ഇലകള്‍ കൊണ്ട് പനിനീര്‍പൂക്കള്‍ ഉണ്ടാക്കാം.ഇതൊന്ന് കാണൂ.പ്ലാവില കൊണ്ട് കഞ്ഞി കുടിക്കാനുള്ള കയിലും ഓല കൊണ്ട് തത്ത,പാമ്പ്,പന്ത് തുടങ്ങിയവയും ഉണ്ടാക്കാന്‍ മലയാളിക്ക് അറിയാം.
ആരെങ്കിലും അതൊക്കെ ഒരു ഫോട്ടോ പോസ്റ്റാക്കിയാല്‍....
ആക്കിയാല്‍...?
വെറുതെ കാണാമായിരുന്നു...:)
Posted by വിഷ്ണു പ്രസാദ് at Tuesday, July 10, 2007 0 comments
Labels: കരകൌശലം, കുട്ടികള്‍
Sunday, July 08, 2007
പുത്തന്‍ ലോകാത്ഭുതങ്ങള്‍
ലോകത്തിലെ ഏഴത്ഭുതങ്ങളില്‍ താജ്മഹലിനെ പെടുത്താന്‍ വോട്ട് ചെയ്തവര്‍ക്കും നെട്ടോട്ടമോടിയവര്‍ക്കും ഇനി സന്തോഷിക്കാം.താജ് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു.ഇതു സംബന്ന്ധിച്ച വാര്‍ത്തയുടെയും ചിത്രങ്ങളുടെയും ലിങ്കുകള്‍ ചുവടെ:
പുതിയ സപ്താത്ഭുതങ്ങള്‍(ബ്ലോഗ് പോസ്റ്റ്)
മത്സരിച്ചവ(ബ്ലോഗ് പോസ്റ്റ്)
ചിത്രങ്ങള്‍(വെബ് സൈറ്റ്)
ലോകാത്ഭുതാങ്ങള്‍ ഒരു ഫ്ലിക്കര്‍ സംഘം
ലോകാത്ഭുതങ്ങള്‍ (വെബ്സൈറ്റ്)
പഴയതും പുതിയതും മധ്യകാലത്തുള്ളതും അങ്ങനെ എല്ലാ തരം ലോകാത്ഭുതങ്ങളും...
പുത്തന്‍ ലോകാത്ഭുതങ്ങള്‍
താജ് :കൂടുതല്‍ വിവരങ്ങള്‍
Posted by വിഷ്ണു പ്രസാദ് at Sunday, July 08, 2007 0 comments
മൃഗശബ്ദശാല
ഒരു കുന്തവുമില്ല.കൈപ്പള്ളി പണ്ട് ഇതേ പോലെ ഒന്ന് അവതരിപ്പിച്ചിരുന്നു.എനിക്കത് ഇഷ്ടമായി.പല രംഗങ്ങളില്‍ കൈ വെക്കുന്നതു കൊണ്ടാവാം കൈപ്പള്ളിയുടെ സംഭാവനകള്‍ കാണാതെ പോവുന്നത്.അദ്ദേഹം ഈ മേഖലയില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്തെങ്കില്‍ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ സോഫ്റ്റ്വേറുകള്‍ വളരെ കുറവാണ്.നമ്മുടെ ഹരിക്കും ചില സംഭാവനകള്‍ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം.ഓഡിയോ പോസ്റ്റുകള്‍ ചെയ്യുന്നവര്‍ കുട്ടികള്‍ക്കു പറ്റിയ കവിതകളൊക്കെ ഒന്ന് ആലപിച്ച് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
മൃഗശബ്ദശാല
ഫ്ലാഷില്‍ ചെയ്ത ഈ സാധനം കാണാന്‍ മുകളില്‍ കൊടുത്ത മൃഗശബ്ദശാല എന്ന വാക്കില്‍ ക്ലിക്ക് ചെയ്യുക.(കൈതമുള്ളിനു വേണ്ടിയാണ് ഈ കൂട്ടിചേര്‍ക്കല്‍).ഇത് ആരാണ് ഉണ്ടാക്കിയതെന്ന് അറിയില്ല.
Posted by വിഷ്ണു പ്രസാദ് at Sunday, July 08, 2007 4 comments
Labels: കുട്ടികള്‍
സ്പോഞ്ച് ചന്ദ്രന്‍
Posted by വിഷ്ണു പ്രസാദ് at Sunday, July 08, 2007 0 comments
Saturday, July 07, 2007
നിങ്ങളുടെ ഇതര ഗ്രഹ വയസ്സുകള്‍...?
നിങ്ങള്‍ക്കെന്തു വയസ്സായി?എനിക്ക് മുപ്പത്തിയഞ്ചു വയസ്സായി.അതായത് 35 ഭൌമവര്‍ഷങ്ങള്‍ കഴിഞ്ഞു അവതരിച്ചിട്ട്.എനിക്ക് 146 ബുധ വയസ്സായി.ബുധന്റെ ഒരു വര്‍ഷം(പരിക്രമണ കാലം-സൂര്യന് ചുറ്റും ഒരു പ്രാവശ്യം കറങ്ങാനെടുക്കുന്ന സമയം)എന്നത് 87.97 ഭൌമദിനങ്ങളാണ്.അപ്പോ അവിടെ വയസ്സാകാന്‍ എളുപ്പമാണല്ലോ.എന്റെ വ്യാഴ വയസ്സ് 3 ആവുന്നതേയുള്ളൂ.അതുകൊണ്ടാണ് ഞാനിപ്പോഴും ഒരു കുട്ടിയാണെന്ന് ചിലരൊക്കെ പറയുന്നത് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്.എന്റെ ഇതര വയസ്സുകള്‍ താഴെ കൊടുക്കുന്നു:
എന്റെ ശുക്ര വയസ്സ് :57.2
എന്റെ ചൊവ്വ വയസ്സ്:18.7
എന്റെ ശനി വയസ്സ്:1.19
എന്റെ യുറാനസ് വയസ്സ്:0.41
എന്റെ നെപ്ട്യൂണ്‍ വയസ്സ്:0.21
ഇപ്പൊ എനിക്ക് ചൊവ്വയോട് വല്ലാത്തൊരു സ്നേഹം.അങ്ങോട്ട് കടക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്തോ?ഞാന്‍ ജനിച്ചിട്ട് 12867 ഭൌമദിവസങ്ങള്‍ പിന്നിട്ടു.എന്നാല്‍ എന്റെ ബുധ ദിനങ്ങളാവട്ടെ വെറും 219.5
നിങ്ങള്‍ക്കും അറിയണമെന്ന് തോന്നുന്നില്ലേ,നിങ്ങളുടെ ഇതര ഗ്രഹ വയസ്സുകള്‍.ഇവിടെ പോകൂ.നിങ്ങളുടെ ജനനത്തീയതി നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.
അന്യഗോളങ്ങളിലെ ഭാരം അറിയണമെങ്കില്‍ ഇവിടെ.ഈ സൈറ്റ് ഒന്നാന്തരം പഠന സഹായിയാണ്.കേട്ടിട്ടുണ്ടാവും:എക്സ്പ്ലോററ്റോറിയം.കോശങ്ങളും അവയുടെ ആന്തര ഘടന,പ്രവര്‍ത്തനം ഇതൊക്കെ ഒരു മൈക്രോസ്കോപ്പിന്റെ ചുവട്ടില്‍ കാണുന്നതു പോലെ ഇവിടെ കാണാം.
ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു സൈറ്റ് കൂടി കണ്ടു.ലിങ്ക് ഇവിടെ.
Posted by വിഷ്ണു പ്രസാദ് at Saturday, July 07, 2007 3 comments
Labels: കുട്ടികള്‍, നെറ്റ്, ശാസ്ത്രം
ഹ്യൂമണ്‍ ക്യാമറ
കാണുന്നത് അതേ പടി പുന:സൃഷ്ടിക്കാന്‍ കഴിയുമോ?വീരാന്‍ കുട്ടിയുടെ പൂത്തപടി എന്ന കവിത ഓര്‍മയില്‍.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
Posted by വിഷ്ണു പ്രസാദ് at Saturday, July 07, 2007 5 comments
Friday, July 06, 2007
ശബ്ദാന്വേഷി
നെറ്റില്‍ ചിത്രങ്ങള്‍ തിരയാം,വീഡിയോ തിരയാം ഭൂപടങ്ങള്‍ തിരയാം...ശബ്ദങ്ങള്‍ തിരഞ്ഞു കണ്ടു പിടിക്കാന്‍ വല്ല എളുപ്പ വഴിയുമുണ്ടോ?വീഡിയോ എഡിറ്റിങിലൊക്കെ ഒരു പാട് ആവശ്യമുള്ളവയാണ് പല തരം ശബ്ദങ്ങള്‍.ഇവിടെ ഒരു ശബ്ദാന്വേഷി കണ്ടു.ശബ്ദത്തിന്റെ വലിപ്പം,ഫോര്‍മാറ്റ്,റെസൊലൂഷന്‍,സാംപിള്‍ റേറ്റ് എന്നിവ ക്രമീകരിച്ചുള്ള തിരച്ചിലും സാധ്യമാണ്.
Posted by വിഷ്ണു പ്രസാദ് at Friday, July 06, 2007 0 comments
Labels: നെറ്റ്
Thursday, July 05, 2007
മനുഷ്യ ഘടികാരം...
മനുഷ്യ ഘടികാരം എന്നാല്ലാണ്ടെ എന്താപ്പൊ പറയ്യാ...വല്ലാത്ത അക്രമം തന്നെ.
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 3 comments
എന്താണ് കപ്രേക്കര്‍ സംഖ്യ?
നാലക്കമുള്ള ഒരു സംഖ്യ എഴുതുക. ഉദാഹരണത്തിന്:5004. സംഖ്യയിലെ എല്ലാ അക്കങ്ങളും ഒരേ പോലെയാവാന്‍ പാടില്ല(അതായത്1111,2222,3333...എന്നിങ്ങനെയുള്ളവ പറ്റില്ല.)
ഇനി ഈ സംഖ്യയിലെ അക്കങ്ങള്‍ എല്ലാം ഉപയോഗിച്ചെഴുതാന്‍ കഴിയുന്ന പരമാവധി വലിയ നാലക്ക സംഖ്യ(ഇവിടെ 5400)കണ്ടു പിടിക്കുക.
പരമാവധി ചെറിയ സംഖ്യയും കാണണം(ഇവിടെ0045)
ഇനി വലുതില്‍ നിന്ന് ചെറുത് കുറയ്ക്കുക(5400-0045)
കിട്ടിയ ഉത്തര(5355)ത്തിലെ അക്കങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഇതേ വിധം വലിയ നാലക്ക സംഖ്യയും ചെറിയ നാലക്ക സംഖ്യയും ഉണ്ടാക്കി അവയുടെ വ്യത്യാസം കാണുക.കിട്ടുന്ന ഉത്തരത്തിലെ അക്കങ്ങള്‍ ഉപയോഗിച്ച് ഈ ക്രിയ തുടരുക.താഴെ നോക്കുക:
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 3 comments
Labels: ഗണിതം
കുട്ടികള്‍ക്ക് കളര്‍ കൊടുക്കാന്‍ ചിത്രങ്ങള്‍
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കളര്‍ കൊടുക്കാന്‍ പറ്റിയ ചിത്രങ്ങള്‍ വേണമെന്നുണ്ടോ? താഴെയുള്ള ലിങ്കുകളില്‍ പോയാല്‍ വേണ്ടത്ര ചിത്രങ്ങള്‍ ലഭിക്കും. ചിത്രങ്ങള്‍ നിങ്ങളുടെ പി.സി യില്‍ സേവ് ചെയ്യുക.ജി.ഐ.എഫ് ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങള്‍ പെയിന്റില്‍ ഓപണ്‍ ചെയ്ത് ബി.എം.പി ഫയലായി സേവ് ചെയ്യണം. ഇങ്ങനെ സേവ് ചെയ്ത ചിത്രങ്ങള്‍ കുട്ടികള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കാം.
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആറ്
ഏഴ്
എട്ട്
ഒന്‍പത്
പത്ത്
പതിനൊന്ന്
പന്ത്രണ്ട്
പതിമൂന്ന്
പതിനാല്
കുട്ടികള്‍ക്ക്(3-5വയസ്സ്) പറ്റിയ ഒരു സൈറ്റ് കണ്ടു.ഓണ്‍ലൈനായി കളര്‍ ചെയ്യാനും
പ്രയാസമില്ലാത്ത ചില കളികളുമുണ്ട്.ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന പേജില്‍ ഒരു ചിത്രം കാണാം.
അതില്‍ മുയലുകള്‍,പുലി,വാതില്‍,കളര്‍ പെന്‍സിലുകള്‍ എന്നിവ കാണാം.ഓരോന്നിലും ക്ലിക്കു ചെയ്താല്‍ ഓരോ പേജിലേക്ക് പോവും,ലോഡ് ചെയ്യുന്നതു വരെ ഒരു ഫാന്‍ ശബ്ദത്തോടെ കറങ്ങുന്നതു കാണാം.പിന്നെ പേജ് തുറക്കും.കുട്ടികള്‍ക്ക് ഈ കളികള്‍ ഇഷ്ടമാവും.
നിറം കൊടുക്കാനുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 0 comments
Labels: കുട്ടികള്‍, ചിത്രം
ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം...?
സ്വകാര്യത ഒരു അനിവാര്യതയാണോ?അപ്പിയിടാന്‍ എന്തായാലും സ്വകാര്യത വേണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പക്ഷേ ലോകത്തുള്ള ജനമെല്ലാം അങ്ങനെയാവില്ല.ഒരു ദിവസം കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ ഞാന്‍ ബസ്സില്‍ പോരുകയായിരുന്നു.പെട്ടെന്ന് എന്റെ കണ്ണുകള്‍ ആ ദൃശ്യം എനിക്ക് തന്നു. വെള്ളമില്ലാത്ത വിസ്തൃതമായ തീരത്ത് എട്ടുപത്ത് തമിഴന്മാര്‍ നിരന്നിരുന്ന് അപ്പിയിടുന്നു.ആ ദൃശ്യം ഒരു ഫോട്ടോ ആയി കിട്ടാത്തതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ...?ശബരിമല സീസണായാല്‍ ദിവസവും ആയിരകണക്കിന് തമിഴന്മാരാണ് കുറ്റിപ്പുറം പാലത്തിനു സമീപം കാര്യം സാധിക്കുന്നത്.ഗവണ്മെന്റ് കണ്ടറിഞ്ഞ് അവിടെ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാലും തമിഴര്‍ തീരത്തിരുന്നേ പാസാക്കൂ...ഞാന്‍ സംശയിക്കാറുണ്ട് ,ഈ തമിഴരും തെലുങ്കരും ശബരിമലക്കാലത്ത് വിശാലമായി തൂറാനാണോ കേരളത്തിലേക്ക് വരുന്നതെന്ന്...(പറഞ്ഞു പറഞ്ഞ് ഇതൊരു തരം പ്രാദേശികവാദമായി മാറിയെങ്കില്‍ ക്ഷമിക്കണേ)
തിരുപ്പൂരില്‍ നേരം വെളുത്താല്‍ ഇരുചക്രവാഹനമെടുത്ത് അവര്‍ ഒരു ഗ്രൌണ്ടിലേക്ക് പോകും.നഗരത്തിലെ ജനമധികവും ഈ ഗ്രൌണ്ടില്‍ ആണ് കാര്യം സാധിക്കുകയത്രേ.എല്ലാവരും നിരന്നിരുന്ന് സിഗരട്ട് കത്തിച്ച് പരസ്പരം നാട്ടുവര്‍ത്തമാനം പറഞ്ഞ് അപ്പിയിട്ട് തിരിച്ചു പോവും.
ഒരിക്കല്‍ എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായി.കുറച്ച് സാഹസികനായ ഒരു ചങ്ങാതി എനിക്ക് ഉണ്ടായിരുന്നു.ഞാന്‍ അവന്റെ ഒരു ആരാധകനായിരുന്നു.അവന്റെ കാമുകിയുടെ വീട്ടില്‍ ഒരു ദിവസം പോയി താമസിക്കേണ്ടി വന്നു.പിറ്റേന്ന് കാലത്ത് കാപ്പിത്തോട്ടത്തിലേക്കിറങ്ങി.ഒരുമിച്ചിരുന്ന് അപ്പിയിടണമെന്ന് അവന് നിര്‍ബന്ധം.ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.മൂന്നാമത്തെയാള്‍ അവന്റെ കാമുകിയല്ലെന്നു മാത്രം ഇവിടെ സൂചിപ്പിച്ചോട്ടെ.എത്ര നേരം ഇരുന്നിട്ടും എനിക്കുമാത്രം അപ്പി പോയില്ല...
സ്വകാര്യത...സ്വകാര്യത തന്നെ പ്രശ്നം.
അപ്പിയിടലുമായി ബന്ധപ്പെട്ട് വേറേയും ഒരു പ്രശ്നം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.യൂറോപ്യന്‍ ക്ലോസറ്റുകളില്‍ എനിക്ക് അപ്പിയിടാനുള്ള അറപ്പ്.
അതില്‍ ഇരിക്കാന്‍ അറപ്പു തന്നെയായിരുന്നു.ഇനി എങ്ങനെയെങ്കിലും ഇരുന്നാല്‍ തന്നെ അപ്പിയിടല്‍ നടക്കുകയുമില്ല.അങ്ങനെ കുറെ കാലമായുള്ള ഈ പ്രശ്നം അടുത്ത കാലത്ത് പരിഹരിക്കപ്പെട്ടു.പുതിയ വാടകവീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേയുള്ളൂ.അപ്പിയിടാതെ വയ്യല്ലോ...
ഞാന്‍ വിചാരിച്ചത് ഇത്തരമൊരു പ്രശ്നം നമുക്കു മാത്രമേ ഉണ്ടാവൂ എന്നാണ്?വിദേശികള്‍ക്ക് ഇന്ത്യന്‍ റ്റോയ് ലെറ്റ് ഉപയോഗിക്കാന്‍ ഇതേ തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.മാത്രമല്ല അവര്‍ ഇങ്ങനെയും സംശയിക്കുന്നു...:എന്തിനാണീ ഇന്ത്യക്കാര്‍ കൈകൊണ്ട് അപ്പി കഴുകുന്നത്...?അവര്‍ക്ക് കടലാസ് ഉപയോഗിച്ചു കൂടേ.. ?
ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം എന്ന സചിത്രബോധനം ഇവിടെ.
വായിച്ചു നോക്കണേ...ടോയ് ലെറ്റ് മൂന്നാറില്‍ നിന്നാണ്...:)
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 3 comments
Labels: സംസ്കാരം
ചിത്രങ്ങളുടെ 151ബെഞ്ചുകള്‍
ജൂണ്‍ 29ന് 100ല്‍ അധികം കലാകാരന്മാര്‍ മോസ്കോയിലെ ഒരു ഗാലറിയില്‍ ഒത്തു ചേരുകയും ലോകത്തെ 151 ബെഞ്ചുകള്‍ ഉണ്ടാക്കുകയും ചെയ്തു.ഇതെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ 300മീറ്ററിലധികം നീളത്തിലുള്ള ഒരു കലാസൃഷ്ടിയായി അതു മാറി. കാണുക.
Courtesy:http://haha.nu/
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 0 comments
മണല്‍ ശില്പങ്ങള്‍
പുഴയോരത്തു ചെന്നിരുന്നാല്‍ എന്തെങ്കിലും മണലില്‍ നിര്‍മിക്കാന്‍ തോന്നും.എന്തെങ്കിലും ഉണ്ടാക്കുകയും വൈകാതെ അത് തട്ടിയുടച്ച് തിരിച്ചു പോരുകയും ചെയ്യും.പക്ഷേ അതിനൊക്കെ ‘വെറും നേരം പോക്ക്’ അല്ലെങ്കില്‍ ‘അവനവനെക്കൊണ്ടുള്ള പരീക്ഷണങ്ങള്‍’ എന്നൊക്കെ പേരിട്ട് തള്ളാനുള്ള നിലവാരമേ ഉണ്ടാവുകയുള്ളൂ.കാരണം അടിസ്ഥാനപരമായി ഞാനൊരു ശില്പിയല്ലല്ലോ...കുറഞ്ഞ പക്ഷം ഒരു ചിത്രം വരയ്ക്കാനെങ്കിലും അറിയണം.അതും അറിയില്ല.
കഴിവുള്ള കലാകാരന്മാര്‍ നിര്‍മിച്ച മണല്‍ ശില്പങ്ങള്‍ ഒന്നു കണ്ടാലോ?സര്‍ഗ്ഗാത്മക സൃഷ്ടി മനുഷ്യന് ആനന്ദം ജനിപ്പിക്കും.അതിന്റെ ഉദാഹരണങ്ങളാവും ഈ മണല്‍ ശില്പങ്ങള്‍...
Posted by വിഷ്ണു പ്രസാദ് at Thursday, July 05, 2007 0 comments
Wednesday, July 04, 2007
ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകള്‍
കുറച്ചായി എനിക്ക് പല ബ്ലോഗുകളിലും കമന്റിടാന്‍ പറ്റുന്നില്ല.പലതവണ ശ്രമിച്ചാലും പരാജയം തന്നെയാവും ഫലം.ഒരുപാട് സമയം ഈ കമന്റ് വഴിപാടിനു വേണ്ടി ഞാന്‍ ചെലവഴിക്കുന്നുണ്ട്.കാര്യം പോസ്റ്റുടമകള്‍ അറിയുകയും ഇല്ല.എന്നാല്‍ ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ ഈ വക പ്രശ്നമൊന്നും കാണുന്നുമില്ല.എളുപ്പം പബ്ലിഷ് ആവുന്നുണ്ട്.അതുകൊണ്ട് കമന്റുകള്‍ ഒന്നിച്ച് പോസ്റ്റാക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്.ഏതായാലും ഇതൊരു തുടക്കമാണ്.
ചില പ്രസക്തമായ ബ്ലോഗുകള്‍ ഞാന്‍ ഈയിടെ കണ്ടു.അവ ഇവിടെ കൊടുക്കുന്നു.
1അപ്പൂന്റെ ലോകം
ശാസ്ത്ര പോസ്റ്റുകളുടെ കുറവ് നികത്തുന്ന ഈ ബ്ലോഗ് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ്.ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി.
വിവരങ്ങള്‍ പങ്കുവെച്ചതിന് അപ്പുവിനുള്ള നന്ദി ഇവിടെ ചേര്‍ക്കുന്നു.
2ശോണിമ പറയുന്നത്
ശോണിമയുടെ പുതിയ പോസ്റ്റ് വായിച്ചു:കൊടകര പുരാണത്തിനും മൊത്തം ചില്ലറയ്ക്കും സംഭവിച്ചേക്കാവുന്നത്... നന്നായി എഴുതുന്ന ഒരാള്‍ കൂടി ബ്ലോഗിലെത്തി എന്നു തോന്നി.പോസ്റ്റില്‍ കുറച്ച് അക്ഷരത്തെറ്റുകള്‍ ഉണ്ട്.നിരീക്ഷണങ്ങളോട് എനിക്കും യോജിപ്പുണ്ട്.
3 കുട്ടൂന്റെ ലോകം
ഒരു പിടി നല്ല പോസ്റ്റുകള്‍ ഇവിടെ കാണാം.കുട്ടുവിന്റെ മിക്കവാറും എല്ലാ പോസ്റ്റുകളും എനിക്ക് ഷെയര്‍ ചെയ്യേണ്ടി വരാറുണ്ട്.യാത്രാ സംബന്ധമായ പോസ്റ്റുകളും അതിലെ പടങ്ങളും മികവ് പുലര്‍ത്തുന്നവയാണ്.മലയാള ബ്ലോഗുകളില്‍ യാത്രാസംബന്ധമായി നിരന്തരം പോസ്റ്റുകള്‍ ചെയ്യുന്ന വേറൊരു ബ്ലോഗില്ല.
വാല്‍ക്കഷ്ണം:പോസ്റ്റുകളുടെ ഒരു കഷ്ണം മാത്രം ഫീഡ് ചെയ്യുന്ന പോസ്റ്റുകള്‍ ഞാനിപ്പോള്‍ ഗൂഗിള്‍ റീഡറില്‍ ഷെയര്‍ ചെയ്യുന്നില്ല.ഡാലി,ഇഞ്ചി,ആഷ,ഹരി,അപ്പു
നിത്യന്‍ തുടങ്ങിയവരൊക്കെ കഷ്ണം തരുന്നവരാണ്.
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 1 comments
Labels: ബ്ലോകങ്ങള്
പ്രതിദിന ഛായാചിത്ര സംഭരണം
32 വര്‍ഷങ്ങള്‍,ഒരു കുടുംബം എന്ന പോസ്റ്റ് കണ്ടല്ലോ.ലോകത്ത് അത്തരം പ്രാന്തുള്ളവര്‍ അധികമുണ്ടാവില്ലെന്നാണ് വിചാരിച്ചത്.ആ പോസ്റ്റില്‍ കാണുന്നത് ഒരു വര്‍ഷം ഒരു ഫോട്ടോ എന്ന ക്രമത്തിലാണ്.എന്നാല്‍ ഇവിടെ വേറൊന്നു കണ്ടു.
ദിവസവും ഓരോ ഫോട്ടോ വെച്ചാണ് മൂപ്പരുടെ പ്രൊജക്ട്.ദിവസവും ഫോട്ടോ എടുക്കണം, അത് പോസ്റ്റ് ചെയ്യണം.നല്ല പണി തന്നെ.ആത്മരതിയുടെ വിവിധ മേഖലകള്‍ എന്ന് ഇതിനെ തരം താഴ്ത്തിക്കാണാമോ?
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 1 comments
വേറിട്ട വഴികള്‍
ആവിഷ്കാരത്തിന് എന്തെല്ലാം വേറിട്ട വഴികളുണ്ട്?പുസ്തകം വെട്ടി മനോഹരമായ കലാരൂപങ്ങള്‍ ഉണ്ടാക്കിയത് (1) ഇവിടെ കാണാം.
ആള്‍കൂട്ടത്തെ (2)ചിത്രമാക്കി മാറ്റുന്നത്...
കൈപ്പത്തികള്‍ (3)ആനയും പുലിയുമൊക്കെ ആവുന്നത്...
(4)സ്പൈറല്‍ചിത്രങ്ങള്‍
(5)പ്രകാശ കല
(6)ബസ് പരസ്യങ്ങള്‍
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 2 comments
സ്വര്‍ഗം പോലൊരു വീട്
Coutrtesy:http://www.simondale.net
എങ്ങനെയുണ്ട് ഈ വീട്? വാടക വീട്ടില്‍ താമസിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന അസ്വസ്ഥചിന്ത എന്നെ ബാധിക്കാറുണ്ട്.വീട്ടുടമയുടെ ദുര്‍മുഖം,ചില നീരസങ്ങള്‍ ഇതൊക്കെയാവും അതിലേക്ക് എന്നെ പെട്ടെന്ന് കൊണ്ടെത്തിക്കുന്നത്.എന്നാല്‍ ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി ഒരു വീടു വേണമെന്ന ചിന്ത എന്നെ ബാധിക്കാറില്ല.മാത്രമല്ല ഒരു വീടുണ്ടാക്കുന്നതിന് സാമ്പത്തികവും മാനസികവുമായി ഒരുങ്ങാന്‍ എനിക്ക് സഹജമായ മടിയുമുണ്ട്.
അതുകൊണ്ടാവാം എന്റെ മനസ്സില്‍ രണ്ടു വര്‍ഷമായി ഒരു പുതിയ ചിന്ത കടന്നു കൂടിയിരിക്കുന്നു.എന്തിനാണ് സ്വന്തമായി വീട്?ഇവിടെ വള്ളുവനാട്ടില്‍ ഇഷ്ടം പോലെ പഴയ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു.അതില്‍ ഏതെങ്കിലും ഒന്ന് താത്കാലിക താമസത്തിന് ലഭ്യമാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.മാത്രമല്ല ലോണുകളെ കുറിച്ച് ആലോചിക്കേണ്ട.ഇവിടെ ഒഴിഞ്ഞു കിടക്കുന്ന പല വീടുകളും ഇപ്പോഴും താമസയോഗ്യമായവതന്നെയാണ്.ആഡംബര ഭ്രമം മൂത്തു പോയതുകൊണ്ട് പുതിയ ശൈലിയിലുള്ള വീടുകള്‍ ആളുകള്‍ പണിയുന്നു.അതു മിക്കവാറും റോഡു വക്കത്തായിരിക്കും.ഇവിടത്തെ റോഡുകള്‍ അധികവും പാടത്തിനിടയിലൂടെ ആകയാല്‍ പാടം നികത്താതെ റോഡുവക്കത്ത് വീടു വെക്കാന്‍ പറ്റില്ല.
വീടു വെക്കാതിരിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്.പാടം നികത്തണ്ട,കുന്നിടിക്കണ്ട,മണല്‍ വാരണ്ട...പഴയ വീടുകള്‍ ഉപയോഗശൂന്യമാവുകയുമില്ല. മൃഗങ്ങളും പക്ഷികളുമൊന്നും വീടുവെക്കാന്‍ പ്രകൃതിയെ ഇത്രമാത്രം ദ്രോഹിക്കുകയോ സ്വയം കഷ്ടപ്പെടുകയോ ചെയ്യുന്നില്ല.ചില
പ്രവാസികള്‍ അവരുടെ ആയുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നത് നാട്ടില്‍ വലിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും അതിന് ചുറ്റുമതിലും ഉണ്ടാക്കാനാണ്.
ഈ മഴക്കാലത്ത് ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഭാവിയെക്കുറിച്ച് ആലോചിച്ച് പേടിക്കാന്‍ തക്കതാണ്.പാടത്തുണ്ടാക്കിയ പല വീടുകളും ഒരു മഴപെയ്തപ്പോഴേക്കും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന അവസ്ഥയിലായി.പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോയി.വെള്ളത്തിന് ഒഴുകാനുള്ള സ്ഥലമില്ല.ഭൂമിയുടെ കിടപ്പ് നോക്കാതെ വീട് വെച്ചു നിറച്ചതിന്റെ പരിണതികള്‍.
അമിതമായ വീടുവെക്കല്‍ ഭ്രമത്തില്‍ നിന്നാണ് മലയാളി ആദ്യം മോചിപ്പിക്കപ്പെടേണ്ടത്.കൂട്ടുകുടുംബവ്യവസ്ഥിതിക്ക് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ പ്രകൃതിസൌഹൃദപരമായ ഒരു കാഴ്ച്ചപ്പാടുണ്ട്.പ്രകൃതിവിഭവങ്ങളെ ഇത്രയധികം നമുക്ക് ചൂഷണം ചെയ്യേണ്ടി വരുമായിരുന്നില്ല.
ചിത്രത്തിലേക്ക് തിരിച്ചുവരാം.ഒരു കുടുംബം സ്വയം രൂപകല്പന ചെയ്തതാണ് മുകളില്‍ കാണുന്ന വീട്.പ്രകൃതിയെ പിണക്കാതെ എങ്ങനെയാണ് ആ വീട് ഉണ്ടാക്കിയതെന്നും അതിലേക്ക് എത്തിച്ചേരാന്‍ ഇടയായതിനെക്കുറിച്ചും ഇവിടെ വായിക്കാം.അതിലെ അഭിമുഖം,ഉള്‍പേജുകളിലെ മറ്റുചിത്രങ്ങള്‍ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും.വീടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറ്റാന്‍ സമയമായിരിക്കുന്നു.
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 2 comments
ദൈവങ്ങള്‍...
ലോകത്ത് എന്തു മാത്രം ദൈവങ്ങള്‍ ഉണ്ടെന്ന് വല്ല പിടിയുമുണ്ടോ?ലോകത്ത് എല്ലാ ഭാഗങ്ങളിലും പലതരത്തിലുള്ള ദൈവ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ബഹു ദൈവ വിശ്വാസികള്‍ തന്നെ ധാരാളം.ഓരോ ദൈവത്തിനും ഒരു കഥയെങ്കിലും ഉണ്ടാവും.ഈ സൈറ്റ് ഒന്ന് നോക്കൂ
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 2 comments
Labels: മിത്ത്
കലാകാരന്റെ കൈ...
Courtesy:http://iamboredr.com
സി.ഡി തുളകളിലും കലാപരമായ ഒരു സാധ്യതയുണ്ടെന്ന് ഇതു കാണുമ്പോള്‍ തോന്നുന്നില്ലേ?ഭാവനാസമ്പന്നനായ ഒരു കലാകാരന് ലോകത്തെ പുതുക്കിപ്പണിയാനാവും.ഇങ്ങനെയുള്ള കുറെക്കൂടി ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ഒന്ന് പോയി നോക്കൂ.
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007 0 comments
Tuesday, July 03, 2007
ലോകത്തെ മാറ്റിമറിച്ച ചിത്രങ്ങള്‍
ലോകത്തെ നടുക്കിയ ചില ചിത്രങ്ങള്‍ ഇവിടെ കാണാം.വിയറ്റ് നാം യുദ്ധം,വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ച ,ഹിരോഷിമ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും കൂട്ടത്തിലുണ്ട്.ആദ്യത്തെ വിമാനം പറപ്പിക്കല്‍,എന്‍ഡോസ്കോപ് ഉപയോഗിച്ച് എടുത്ത ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം തുടങ്ങിയവയും കാണാം.പല ചിത്രങ്ങളും നേരത്തേ നിങ്ങള്‍ കണ്ടതാവും.
Posted by വിഷ്ണു പ്രസാദ് at Tuesday, July 03, 2007 0 comments
Monday, July 02, 2007
കെന്നത്ത് പാര്‍ക്കറുടെ ‘പോട്ടങ്ങള്‍‘
ബൂലോക പോട്ടം പിടുത്തക്കാര്‍ ഈ പോട്ടങ്ങളൊക്കെ ഒന്ന് കാണേണ്ടതാണ്.പോട്ടങ്ങളാണോ ഒന്നാന്തരം പെയിന്റിങ്ങുകളാണോ എന്ന് ഉല്‍പ്രേക്ഷയുണ്ടാക്കുന്ന സാധനങ്ങള്‍.ഫ്ലിക്കറിലെ ചിത്രങ്ങള്‍ തന്നെ നേരേ ചൊവ്വേ കണ്ടാല്‍ സാധാരണ പോട്ടം പിടുത്തക്കാര്‍ ക്യാമറ വലിച്ചെറിഞ്ഞു കളയും.വേറൊന്നും കൊണ്ടല്ല.അത്രയ്ക്ക് പ്രതിഭാധനരായ മനുഷ്യര്‍ ചുറ്റിലുമുണ്ടെന്ന് അറിയുമ്പോള്‍ ഈ വിടുവേല നിര്‍ത്തും,അത്രേയുള്ളൂ.എന്നിട്ടും ങ്ങള് വെറും മൊബൈലും വെച്ച് പോട്ടം പിടിക്കാന്‍ ഏറങ്ങണതെന്തിനാന്ന് ചോയ്ച്ചാ അത് മൊബൈലിന് പോട്ടം പിടിക്കാന്‍ അറിയുമോന്ന് നോക്കാനല്ലേ പുള്ളാരേ...എന്നേ ഇപ്പം പറയാനാവൂ.
എന്നാല്‍ പിന്നെ വിടുവായത്തരം നിര്‍ത്താം.കെന്നത്ത് പാര്‍ക്കറുടെ പോട്ടങ്ങള്‍ കണ്ടോളൂ.ഒരു റിവ്യൂ എഴുതണേ...:)അദ്ദേഹം ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി ദിവസങ്ങള്‍ തന്നെ ചെലവഴിച്ചിരുന്നുവെന്ന് വായിച്ച് ഞാന്‍ ഞെട്ടി:
Most of Parker’s photographs are captured over the course of 5-10 day backpacking excursions hauling 75-85 pounds of large-format camera equipment as he becomes immersed in a profound sense of place. Often several days are spent contemplating the changing light and intimacy of a composition before completing a single exposure. Usually only one or two distinctive images will result from one of these journeys.
Posted by വിഷ്ണു പ്രസാദ് at Monday, July 02, 2007 1 comments
Labels: ചിത്രം
Sunday, July 01, 2007
തെരുവ് ശില്പങ്ങള്‍
ഇന്‍സ്റ്റലേഷന്‍ എന്നതിന്റെ തത്തുല്യമലയാള പദം എന്താണ്?തെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള ചില ശില്പങ്ങള്‍/ഇന്‍സ്റ്റലേഷനുകള്‍ കണ്ടു.തിരക്കു പിടിച്ച തെരുവിനെ നോക്കി നില്‍ക്കുന്ന ശില്പങ്ങള്‍ മാത്രമല്ല,അവയിലേക്ക് ഏത് തിരക്കു പിടിച്ചവനേയും ഒരു വേള നോക്കി നിര്‍ത്തുന്ന ശില്പങ്ങളും ഉണ്ട്:
തെരുവ് ശില്പങ്ങള്‍
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007 1 comments
പ്രോഗ്രാമിങ് ഇന്‍വെന്ററോ സീരിയല്‍ കില്ലറോ?
ഒരാളെ കണ്ടാല്‍ പറയാന്‍ പറ്റുമോ ആള്‍ എത്തരക്കാരനാണെന്ന്?ഒരു ദിവസം നമ്മുടെ കുറുമാന്‍ ചാറ്റില്‍ വന്ന് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു.വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ കുറു ആരെയെങ്കിലും കുറിച്ച് പറയുന്നതൊക്കെ അപ്പടി സത്യമാവും എന്ന്.അദ്ദേഹത്തിന് ഇത് ഓര്‍മയുണ്ടാവുമോ എന്ന് എനിക്ക് അറിയില്ല.എന്നെ പറ്റി ചില കാര്യങ്ങളും പറഞ്ഞു.പലതും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നത് വേറേ കാര്യം.എന്നാലും ചിലപ്പോള്‍ ചിലകാര്യങ്ങള്‍ കണ്ടും കാണാതെയും മുന്‍കൂറായി നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്താറില്ലേ? എനിക്കുമുണ്ട് അത്തരം അനുഭവങ്ങള്‍.ഏതായാലും അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല.
ഒരാളുടെ ചിത്രം കണ്ട് അയാള്‍ പ്രോഗ്രാമിങ് ഇന്‍വെന്ററാണോ അതോ സീരിയല്‍ കില്ലറാണോ എന്ന് പറയണം.നിങ്ങളുടെ ഉള്ളിലെ പ്രവാചകനെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ...ഇവിടെ.ഞാന്‍ ഒന്ന് ടെസ്റ്റ് ചെയ്തു.എനിക്ക് പത്തില്‍ ഏഴ് മാര്‍ക്ക് കിട്ടി.നിങ്ങള്‍ക്കോ?
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007 7 comments
Labels: തമാശ
എഴുത്തുപെട്ടികള്‍
എഴുത്തുകള്‍ക്കു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.ഓരോ എഴുത്തും ഒരുപാട് സന്തോഷം കൊണ്ടു വന്നിരുന്നു.പോസ്റ്റ്മാനും എഴുത്തുപെട്ടിയുമൊക്കെ പ്രിയപ്പെട്ട ആ കാലത്തിന്റെ പ്രതീകങ്ങളായി ഇവിടെ ഇപ്പോഴുമുണ്ട്.ഏതാനും മാസികകള്‍,പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍മപ്പെടുത്തലുകള്‍... അത്രയേ വരൂ.ഒരു ആശംസാകാര്‍ഡു പോലും വരില്ല.
എന്നിട്ടും ,ഇന്നും പോസ്റ്റുമാനെ കാണുമ്പോള്‍ ഉള്ളില്‍ ഒരിഷ്ടം പതിഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്വപ്നജീവി ആയതുകൊണ്ടാവും...
ലോകത്തുള്ള വിചിത്രങ്ങളായ കത്തുപെട്ടികള്‍ കാണണമോ?രൂപകല്പനയിലുള്ള വൈവിധ്യം കൊണ്ട് കൌതുകം ജനിപ്പിക്കുന്നവ...
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007 2 comments
നഷ്ടനഗരങ്ങള്‍
ഇന്ത്യയിലെയും വിദേശങ്ങളിലെയും നഷ്ടനഗരങ്ങളുടെ ഒരു ചിത്രസഞ്ചയം പങ്കിടുകയാണിവിടെ.പുരാതന നഗരങ്ങളുടെ ആയിരകണക്കിന്(എണ്ണി നോക്കിയിട്ടില്ല,കൊട്ടക്കണക്കാണ്) ചിത്രങ്ങള്‍ ഇവിടെ കാണാം.ആദ്യം കാണുന്ന താളില്‍ തന്നെ 55 ചിത്രങ്ങള്‍ ഉണ്ട്.അതില്‍ ഓരോന്നിലും ക്ലിക്കുമ്പോള്‍ ചിത്രങ്ങള്‍ നിറഞ്ഞ പുതിയ ഒരു പേജിലെത്തും.അവിടെ നിന്ന് ഓരോ ചിത്രവും ക്ലിക്കി വലുതായി കാണാം.നഷ്ടനഗരങ്ങള്‍
അജന്ത,എല്ലോറ,ഖജുരാഹോ,നളന്ദ,വിജയനഗരം...തുടങ്ങിയവയൊക്കെ കാണാം.
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007 0 comments
എന്താണ് ഈ സംഖ്യയുടെ പ്രത്യേകത?
ഓരോ സംഖ്യക്കും ഒരു പ്രത്യേകതയുണ്ടാവും.ഉദാഹരണത്തിന് 0 എന്ന സംഖ്യ സങ്കലന അനന്യദമാണ്.അതായത് ഏത് സംഖ്യ അതിനോടൊപ്പം കൂട്ടിയാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 0+5=5
ഇനി 1 സംഖ്യ എടുത്താലോ.അത് ഗുണന അനന്യദമാണ്.ഏത് സംഖ്യയെ 1 കൊണ്ട് ഗുണിച്ചാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 1*5=5(ഒന്ന് ഗുണിക്കണം അഞ്ച് സമം അഞ്ച് എന്ന് ഇങ്ങനെയല്ലേ എഴുതുക?)
2 എന്ന സംഖ്യയുടെ കാര്യമോ? അതാണ് ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ.
ഇങ്ങനെ ഒരു 10000 വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ എഴുതിനോക്കിയാലോ?അത്ര എളുപ്പമല്ല അല്ലേ?എന്നാല്‍ ഒരെളുപ്പവഴിയുണ്ട്:ഈ വെബ് പേജ് ഒന്ന് നോക്കൂ
ഗണിത പ്രാന്തന്മാര്‍ ആരെങ്കിലും ഇതൊന്ന് മലയാളത്തില്‍ തര്‍ജ്ജുമ ചെയ്ത് തരുമോ?സ്കൂള്‍കുട്ടി യില്‍ ഇടാം.
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007 6 comments
Labels: ഗണിതം