Thursday, July 05, 2007

ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം...?

സ്വകാര്യത ഒരു അനിവാര്യതയാണോ?അപ്പിയിടാന്‍ എന്തായാലും സ്വകാര്യത വേണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പക്ഷേ ലോകത്തുള്ള ജനമെല്ലാം അങ്ങനെയാവില്ല.ഒരു ദിവസം കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ ഞാന്‍ ബസ്സില്‍ പോരുകയായിരുന്നു.പെട്ടെന്ന് എന്റെ കണ്ണുകള്‍ ആ ദൃശ്യം എനിക്ക് തന്നു. വെള്ളമില്ലാത്ത വിസ്തൃതമായ തീരത്ത് എട്ടുപത്ത് തമിഴന്മാര്‍ നിരന്നിരുന്ന് അപ്പിയിടുന്നു.ആ ദൃശ്യം ഒരു ഫോട്ടോ ആയി കിട്ടാത്തതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ...?ശബരിമല സീസണായാല്‍ ദിവസവും ആയിരകണക്കിന് തമിഴന്മാരാണ് കുറ്റിപ്പുറം പാലത്തിനു സമീപം കാര്യം സാധിക്കുന്നത്.ഗവണ്മെന്റ് കണ്ടറിഞ്ഞ് അവിടെ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാലും തമിഴര്‍ തീരത്തിരുന്നേ പാസാക്കൂ...ഞാന്‍ സംശയിക്കാറുണ്ട് ,ഈ തമിഴരും തെലുങ്കരും ശബരിമലക്കാലത്ത് വിശാലമായി തൂറാനാണോ കേരളത്തിലേക്ക് വരുന്നതെന്ന്...(പറഞ്ഞു പറഞ്ഞ് ഇതൊരു തരം പ്രാദേശികവാദമായി മാറിയെങ്കില്‍ ക്ഷമിക്കണേ)തിരുപ്പൂരില്‍ നേരം വെളുത്താല്‍ ഇരുചക്രവാഹനമെടുത്ത് അവര്‍ ഒരു ഗ്രൌണ്ടിലേക്ക് പോകും.നഗരത്തിലെ ജനമധികവും ഈ ഗ്രൌണ്ടില്‍ ആണ് കാര്യം സാധിക്കുകയത്രേ.എല്ലാവരും നിരന്നിരുന്ന് സിഗരട്ട് കത്തിച്ച് പരസ്പരം നാട്ടുവര്‍ത്തമാനം പറഞ്ഞ് അപ്പിയിട്ട് തിരിച്ചു പോവും.ഒരിക്കല്‍ എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായി.കുറച്ച് സാഹസികനായ ഒരു ചങ്ങാതി എനിക്ക് ഉണ്ടായിരുന്നു.ഞാന്‍ അവന്റെ ഒരു ആരാധകനായിരുന്നു.അവന്റെ കാമുകിയുടെ വീട്ടില്‍ ഒരു ദിവസം പോയി താമസിക്കേണ്ടി വന്നു.പിറ്റേന്ന് കാലത്ത് കാപ്പിത്തോട്ടത്തിലേക്കിറങ്ങി.ഒരുമിച്ചിരുന്ന് അപ്പിയിടണമെന്ന് അവന് നിര്‍ബന്ധം.ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.മൂന്നാമത്തെയാള്‍ അവന്റെ കാമുകിയല്ലെന്നു മാത്രം ഇവിടെ സൂചിപ്പിച്ചോട്ടെ.എത്ര നേരം ഇരുന്നിട്ടും എനിക്കുമാത്രം അപ്പി പോയില്ല...

സ്വകാര്യത...സ്വകാര്യത തന്നെ പ്രശ്നം.അപ്പിയിടലുമായി ബന്ധപ്പെട്ട് വേറേയും ഒരു പ്രശ്നം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.യൂറോപ്യന്‍ ക്ലോസറ്റുകളില്‍ എനിക്ക് അപ്പിയിടാനുള്ള അറപ്പ്.

അതില്‍ ഇരിക്കാന്‍ അറപ്പു തന്നെയായിരുന്നു.ഇനി എങ്ങനെയെങ്കിലും ഇരുന്നാല്‍ തന്നെ അപ്പിയിടല്‍ നടക്കുകയുമില്ല.അങ്ങനെ കുറെ കാലമായുള്ള ഈ പ്രശ്നം അടുത്ത കാലത്ത് പരിഹരിക്കപ്പെട്ടു.പുതിയ വാടകവീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേയുള്ളൂ.അപ്പിയിടാതെ വയ്യല്ലോ...ഞാന്‍ വിചാരിച്ചത് ഇത്തരമൊരു പ്രശ്നം നമുക്കു മാത്രമേ ഉണ്ടാവൂ എന്നാണ്?വിദേശികള്‍ക്ക് ഇന്ത്യന്‍ റ്റോയ് ലെറ്റ് ഉപയോഗിക്കാന്‍ ഇതേ തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.മാത്രമല്ല അവര്‍ ഇങ്ങനെയും സംശയിക്കുന്നു...:എന്തിനാണീ ഇന്ത്യക്കാര്‍ കൈകൊണ്ട് അപ്പി കഴുകുന്നത്...?അവര്‍ക്ക് കടലാസ് ഉപയോഗിച്ചു കൂടേ.. ?ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം എന്ന സചിത്രബോധനം ഇവിടെ.

വായിച്ചു നോക്കണേ...ടോയ് ലെറ്റ് മൂന്നാറില്‍ നിന്നാണ്...:)

3 comments:

അപ്പു said...

വിഷ്ടുഏട്ടാ...നല്ല പോസ്റ്റ്.
വഴിക്കിലെ അപ്പിക്കാര്യം തമിഴന്മാര്‍ക്കു മാത്രമല്ല, നമ്മുടെ ബോബെയിലെ ഹൈവേയുടെ ഓരങ്ങളില്‍, സിറ്റിയ്ക്കുള്ളില്‍ത്തന്നെ, വെളുപ്പിനെ ഒന്നു സഞ്ചരിച്ചാല്‍ ഇതേ കാഴ്ചകാണാം. ഇത്രയും വാഹനങ്ങളും ആളുകളും അതുവഴി കടന്നുപോകുമ്പോഴും അവിടെ കാര്യം സാ‍ധിക്കുന്നവര്‍ക്ക് ഒരു നാണവും ഇല്ല. ഈ അടുത്തൊരു സമയത്ത് എന്റെ കൂടെ ദുബായില്‍ ജോലി ചെയ്യുന്ന ഒരു സായിപ്പൂമായി അതുവഴി കടന്നു പോകേണ്ടിവന്നപ്പോള്‍ നാണിച്ചത് ഞാന്‍ തന്നെയാണ് - ഇന്ത്യയല്ലേ രാജ്യം!!

-സു‍-|Sunil said...

വിഷ്ണൂന്‌ പ്പോ നെറ്റില്‍ റിസര്‍ച്ചാ പണി, അല്ലേ? ന്തായാലും വൈവിധ്യം ഇഷ്ടപ്പെടുന്നു.

പ്രൈവസി മാത്രം മതിയോ?, എന്തെങ്കിലും ഒന്ന്‌ വായിക്കാന്‍-“വനിത“യായാല്‍ വേഗം കഴിഞ്‌ വരും ന്നാ ഞാന്‍ പറയാറ്‌.
പിന്നെ ഒന്ന്‌ വലിക്കാനോ മുറ്Rഉക്കാനോ ഒക്കെയാവാം.
-സു-

ഞാന്‍ ഇരിങ്ങല്‍ said...

വിഷ്ണുമാഷേ...
ഇതു വായിച്ച് എനിക്ക് ചിരിവന്നു.
എന്തിനാന്നല്ലേ..
ആകാശം നോക്കി അപ്പിയിടാനുള്ള ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. എന്നാല്‍ ഈ ഗ്രൂപ്പ് അപ്പി അയ്യേ.. അത് പറ്റില്ല.

പലപ്പോഴായി ഇന്ത്യയിലും വിദേശത്തും ആകാശം നോക്കി അപ്പിയിടാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.
പക്ഷെ ഒറ്റയ്ക്കായിരിക്കണം.
ശബദമൊന്നും പാടില്ല.

പക്ഷെ കണ്ടിട്ടില്ലേ.. രാത്രികാലങ്ങളില്‍ സിനിമയൊ ഉത്സവമൊ കണ്ടു റോഡുവഴി നടക്കുമ്പോള്‍ റോഡില്‍ നടന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഒരു സുഖം.
അതു പോലെ മൂത്രം കൊണ്ട് ഇന്ത്യ വരക്കാനുള്ള ഒരു വിളി.
അതൊക്കെയും നമുക്ക് ജന്മാവകാശമായി കരുതാം
സ്നേഹത്തോടെ
ഇരിങ്ങല്‍