എഴുത്തുകള്‍ക്കു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.ഓരോ എഴുത്തും ഒരുപാട് സന്തോഷം കൊണ്ടു വന്നിരുന്നു.പോസ്റ്റ്മാനും എഴുത്തുപെട്ടിയുമൊക്കെ പ്രിയപ്പെട്ട ആ കാലത്തിന്റെ പ്രതീകങ്ങളായി ഇവിടെ ഇപ്പോഴുമുണ്ട്.ഏതാനും മാസികകള്‍,പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍മപ്പെടുത്തലുകള്‍... അത്രയേ വരൂ.ഒരു ആശംസാകാര്‍ഡു പോലും വരില്ല.
എന്നിട്ടും ,ഇന്നും പോസ്റ്റുമാനെ കാണുമ്പോള്‍ ഉള്ളില്‍ ഒരിഷ്ടം പതിഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്വപ്നജീവി ആയതുകൊണ്ടാവും...
ലോകത്തുള്ള വിചിത്രങ്ങളായ കത്തുപെട്ടികള്‍ കാണണമോ?രൂപകല്പനയിലുള്ള വൈവിധ്യം കൊണ്ട് കൌതുകം ജനിപ്പിക്കുന്നവ...
Sunday, July 01, 2007
എഴുത്തുപെട്ടികള്‍
Posted by വിഷ്ണു പ്രസാദ് at Sunday, July 01, 2007
Subscribe to:
Post Comments (Atom)
2 comments:
“എഴുത്തുപെട്ടികള്‍"
കൊള്ളാമല്ലൊ....
പുതിയതൊരെണ്ണം ഡിസൈന്‍ ചെയ്താലോന്നൊരാലൊചന....
മാഷെ,
എഴുത്തിടാന്‍ ഒരു തുള വേണം. പെട്ടിയുടെ ശരീരം എങ്ങിനെയെങ്കിലുമൊക്കെ രൂപപ്പെടുത്താമല്ലോ. ചില രൂപങ്ങളും തുളയുടെ സ്ഥാനവും കാണുമ്പോള്‍ ചിലത് ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തും മറ്റു ചിലത് ഛെ ജുഗുപ്സാവഹം എന്നു തോന്നിക്കും.
അത്രയേ ഉള്ളു.
സസ്നേഹം
ആവനാഴി
Post a Comment