Wednesday, July 04, 2007

ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകള്‍

കുറച്ചായി എനിക്ക് പല ബ്ലോഗുകളിലും കമന്റിടാന്‍ പറ്റുന്നില്ല.പലതവണ ശ്രമിച്ചാലും പരാജയം തന്നെയാവും ഫലം.ഒരുപാട് സമയം ഈ കമന്റ് വഴിപാടിനു വേണ്ടി ഞാന്‍ ചെലവഴിക്കുന്നുണ്ട്.കാര്യം പോസ്റ്റുടമകള്‍ അറിയുകയും ഇല്ല.എന്നാല്‍ ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ ഈ വക പ്രശ്നമൊന്നും കാണുന്നുമില്ല.എളുപ്പം പബ്ലിഷ് ആവുന്നുണ്ട്.അതുകൊണ്ട് കമന്റുകള്‍ ഒന്നിച്ച് പോസ്റ്റാക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്.ഏതായാലും ഇതൊരു തുടക്കമാണ്.

ചില പ്രസക്തമായ ബ്ലോഗുകള്‍ ഞാന്‍ ഈയിടെ കണ്ടു.അവ ഇവിടെ കൊടുക്കുന്നു.

1അപ്പൂന്റെ ലോകം

ശാസ്ത്ര പോസ്റ്റുകളുടെ കുറവ് നികത്തുന്ന ഈ ബ്ലോഗ് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ്. പോസ്റ്റ് എനിക്ക് ഇഷ്ടമായി.
വിവരങ്ങള്‍ പങ്കുവെച്ചതിന് അപ്പുവിനുള്ള നന്ദി ഇവിടെ ചേര്‍ക്കുന്നു.

2ശോണിമ പറയുന്നത്
ശോണിമയുടെ പുതിയ പോസ്റ്റ് വായിച്ചു:കൊടകര പുരാണത്തിനും മൊത്തം ചില്ലറയ്ക്കും സംഭവിച്ചേക്കാവുന്നത്... നന്നായി എഴുതുന്ന ഒരാള്‍ കൂടി ബ്ലോഗിലെത്തി എന്നു തോന്നി.പോസ്റ്റില്‍ കുറച്ച് അക്ഷരത്തെറ്റുകള്‍ ഉണ്ട്.നിരീക്ഷണങ്ങളോട് എനിക്കും യോജിപ്പുണ്ട്.

3 കുട്ടൂന്റെ ലോകം
ഒരു പിടി നല്ല പോസ്റ്റുകള്‍ ഇവിടെ കാണാം.കുട്ടുവിന്റെ മിക്കവാറും എല്ലാ പോസ്റ്റുകളും എനിക്ക് ഷെയര്‍ ചെയ്യേണ്ടി വരാറുണ്ട്.യാത്രാ സംബന്ധമായ പോസ്റ്റുകളും അതിലെ പടങ്ങളും മികവ് പുലര്‍ത്തുന്നവയാണ്.മലയാള ബ്ലോഗുകളില്‍ യാത്രാസംബന്ധമായി നിരന്തരം പോസ്റ്റുകള്‍ ചെയ്യുന്ന വേറൊരു ബ്ലോഗില്ല.

വാല്‍ക്കഷ്ണം:പോസ്റ്റുകളുടെ ഒരു കഷ്ണം മാത്രം ഫീഡ് ചെയ്യുന്ന പോസ്റ്റുകള്‍ ഞാനിപ്പോള്‍ ഗൂഗിള്‍ റീഡറില്‍ ഷെയര്‍ ചെയ്യുന്നില്ല.ഡാലി,ഇഞ്ചി,ആഷ,ഹരി,അപ്പു
നിത്യന്‍ തുടങ്ങിയവരൊക്കെ കഷ്ണം തരുന്നവരാണ്.

പ്രതിദിന ഛായാചിത്ര സംഭരണം

32 വര്‍ഷങ്ങള്‍,ഒരു കുടുംബം എന്ന പോസ്റ്റ് കണ്ടല്ലോ.ലോകത്ത് അത്തരം പ്രാന്തുള്ളവര്‍ അധികമുണ്ടാവില്ലെന്നാണ് വിചാരിച്ചത്.ആ പോസ്റ്റില്‍ കാണുന്നത് ഒരു വര്‍ഷം ഒരു ഫോട്ടോ എന്ന ക്രമത്തിലാണ്.എന്നാല്‍ ഇവിടെ വേറൊന്നു കണ്ടു.

ദിവസവും ഓരോ ഫോട്ടോ വെച്ചാണ് മൂപ്പരുടെ പ്രൊജക്ട്.ദിവസവും ഫോട്ടോ എടുക്കണം, അത് പോസ്റ്റ് ചെയ്യണം.നല്ല പണി തന്നെ.ആത്മരതിയുടെ വിവിധ മേഖലകള്‍ എന്ന് ഇതിനെ തരം താഴ്ത്തിക്കാണാമോ?

വേറിട്ട വഴികള്‍

ആവിഷ്കാരത്തിന് എന്തെല്ലാം വേറിട്ട വഴികളുണ്ട്?പുസ്തകം വെട്ടി മനോഹരമായ കലാരൂപങ്ങള്‍ ഉണ്ടാക്കിയത് (1) ഇവിടെ കാണാം.
ആള്‍കൂട്ടത്തെ (2)ചിത്രമാക്കി മാറ്റുന്നത്...
കൈപ്പത്തികള്‍ (3)ആനയും പുലിയുമൊക്കെ ആവുന്നത്...
(4)സ്പൈറല്‍ചിത്രങ്ങള്‍
(5)പ്രകാശ കല
(6)ബസ് പരസ്യങ്ങള്‍

സ്വര്‍ഗം പോലൊരു വീട്



Coutrtesy:http://www.simondale.net



എങ്ങനെയുണ്ട് ഈ വീട്? വാടക വീട്ടില്‍ താമസിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന അസ്വസ്ഥചിന്ത എന്നെ ബാധിക്കാറുണ്ട്.വീട്ടുടമയുടെ ദുര്‍മുഖം,ചില നീരസങ്ങള്‍ ഇതൊക്കെയാവും അതിലേക്ക് എന്നെ പെട്ടെന്ന് കൊണ്ടെത്തിക്കുന്നത്.എന്നാല്‍ ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി ഒരു വീടു വേണമെന്ന ചിന്ത എന്നെ ബാധിക്കാറില്ല.മാത്രമല്ല ഒരു വീടുണ്ടാക്കുന്നതിന് സാമ്പത്തികവും മാനസികവുമായി ഒരുങ്ങാന്‍ എനിക്ക് സഹജമായ മടിയുമുണ്ട്.
അതുകൊണ്ടാവാം എന്റെ മനസ്സില്‍ രണ്ടു വര്‍ഷമായി ഒരു പുതിയ ചിന്ത കടന്നു കൂടിയിരിക്കുന്നു.എന്തിനാണ് സ്വന്തമായി വീട്?ഇവിടെ വള്ളുവനാട്ടില്‍ ഇഷ്ടം പോലെ പഴയ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു.അതില്‍ ഏതെങ്കിലും ഒന്ന് താത്കാലിക താമസത്തിന് ലഭ്യമാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.മാത്രമല്ല ലോണുകളെ കുറിച്ച് ആലോചിക്കേണ്ട.ഇവിടെ ഒഴിഞ്ഞു കിടക്കുന്ന പല വീടുകളും ഇപ്പോഴും താമസയോഗ്യമായവതന്നെയാണ്.ആഡംബര ഭ്രമം മൂത്തു പോയതുകൊണ്ട് പുതിയ ശൈലിയിലുള്ള വീടുകള്‍ ആളുകള്‍ പണിയുന്നു.അതു മിക്കവാറും റോഡു വക്കത്തായിരിക്കും.ഇവിടത്തെ റോഡുകള്‍ അധികവും പാടത്തിനിടയിലൂടെ ആകയാല്‍ പാടം നികത്താതെ റോഡുവക്കത്ത് വീടു വെക്കാന്‍ പറ്റില്ല.

വീടു വെക്കാതിരിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്.പാടം നികത്തണ്ട,കുന്നിടിക്കണ്ട,മണല്‍ വാരണ്ട...പഴയ വീടുകള്‍ ഉപയോഗശൂന്യമാവുകയുമില്ല. മൃഗങ്ങളും പക്ഷികളുമൊന്നും വീടുവെക്കാന്‍ പ്രകൃതിയെ ഇത്രമാത്രം ദ്രോഹിക്കുകയോ സ്വയം കഷ്ടപ്പെടുകയോ ചെയ്യുന്നില്ല.ചില
പ്രവാസികള്‍ അവരുടെ ആയുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നത് നാട്ടില്‍ വലിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും അതിന് ചുറ്റുമതിലും ഉണ്ടാക്കാനാണ്.

ഈ മഴക്കാലത്ത് ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഭാവിയെക്കുറിച്ച് ആലോചിച്ച് പേടിക്കാന്‍ തക്കതാണ്.പാടത്തുണ്ടാക്കിയ പല വീടുകളും ഒരു മഴപെയ്തപ്പോഴേക്കും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന അവസ്ഥയിലായി.പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോയി.വെള്ളത്തിന് ഒഴുകാനുള്ള സ്ഥലമില്ല.ഭൂമിയുടെ കിടപ്പ് നോക്കാതെ വീട് വെച്ചു നിറച്ചതിന്റെ പരിണതികള്‍.

അമിതമായ വീടുവെക്കല്‍ ഭ്രമത്തില്‍ നിന്നാണ് മലയാളി ആദ്യം മോചിപ്പിക്കപ്പെടേണ്ടത്.കൂട്ടുകുടുംബവ്യവസ്ഥിതിക്ക് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ പ്രകൃതിസൌഹൃദപരമായ ഒരു കാഴ്ച്ചപ്പാടുണ്ട്.പ്രകൃതിവിഭവങ്ങളെ ഇത്രയധികം നമുക്ക് ചൂഷണം ചെയ്യേണ്ടി വരുമായിരുന്നില്ല.

ചിത്രത്തിലേക്ക് തിരിച്ചുവരാം.ഒരു കുടുംബം സ്വയം രൂപകല്പന ചെയ്തതാണ് മുകളില്‍ കാണുന്ന വീട്.പ്രകൃതിയെ പിണക്കാതെ എങ്ങനെയാണ് ആ വീട് ഉണ്ടാക്കിയതെന്നും അതിലേക്ക് എത്തിച്ചേരാന്‍ ഇടയായതിനെക്കുറിച്ചും ഇവിടെ വായിക്കാം.അതിലെ അഭിമുഖം,ഉള്‍പേജുകളിലെ മറ്റുചിത്രങ്ങള്‍ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും.വീടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറ്റാന്‍ സമയമായിരിക്കുന്നു.

ദൈവങ്ങള്‍...

ലോകത്ത് എന്തു മാത്രം ദൈവങ്ങള്‍ ഉണ്ടെന്ന് വല്ല പിടിയുമുണ്ടോ?ലോകത്ത് എല്ലാ ഭാഗങ്ങളിലും പലതരത്തിലുള്ള ദൈവ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ബഹു ദൈവ വിശ്വാസികള്‍ തന്നെ ധാരാളം.ഓരോ ദൈവത്തിനും ഒരു കഥയെങ്കിലും ഉണ്ടാവും.ഈ സൈറ്റ് ഒന്ന് നോക്കൂ

കലാകാരന്റെ കൈ...


Courtesy:http://iamboredr.com


സി.ഡി തുളകളിലും കലാപരമായ ഒരു സാധ്യതയുണ്ടെന്ന് ഇതു കാണുമ്പോള്‍ തോന്നുന്നില്ലേ?ഭാവനാസമ്പന്നനായ ഒരു കലാകാരന് ലോകത്തെ പുതുക്കിപ്പണിയാനാവും.ഇങ്ങനെയുള്ള കുറെക്കൂടി ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ഒന്ന് പോ‍യി നോക്കൂ.