Thursday, July 05, 2007

മനുഷ്യ ഘടികാരം...

മനുഷ്യ ഘടികാരം എന്നാല്ലാണ്ടെ എന്താപ്പൊ പറയ്യാ...വല്ലാത്ത അക്രമം തന്നെ.

എന്താണ് ക‍പ്രേക്കര്‍ സംഖ്യ?

നാലക്കമുള്ള ഒരു സംഖ്യ എഴുതുക. ഉദാഹരണത്തിന്:5004. സംഖ്യയിലെ എല്ലാ അക്കങ്ങളും ഒരേ പോലെയാവാന്‍ പാടില്ല(അതായത്1111,2222,3333...എന്നിങ്ങനെയുള്ളവ പറ്റില്ല.)
ഇനി ഈ സംഖ്യയിലെ അക്കങ്ങള്‍ എല്ലാം ഉപയോഗിച്ചെഴുതാന്‍ കഴിയുന്ന പരമാവധി വലിയ നാലക്ക സംഖ്യ(ഇവിടെ 5400)കണ്ടു പിടിക്കുക.
പരമാവധി ചെറിയ സംഖ്യയും കാണണം(ഇവിടെ0045)
ഇനി വലുതില്‍ നിന്ന് ചെറുത് കുറയ്ക്കുക(5400-0045)
കിട്ടിയ ഉത്തര(5355)ത്തിലെ അക്കങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഇതേ വിധം വലിയ നാലക്ക സംഖ്യയും ചെറിയ നാലക്ക സംഖ്യയും ഉണ്ടാക്കി അവയുടെ വ്യത്യാസം കാണുക.കിട്ടുന്ന ഉത്തരത്തിലെ അക്കങ്ങള്‍ ഉപയോഗിച്ച് ഈ ക്രിയ തുടരുക.താഴെ നോക്കുക:

5400-0045=5355
5553-3555=1998
9981-1899=8082
8820-0288=8532
8532-2358=6174
7641-1467=6174
ഇനി എത്ര ചെയ്താലും 6174ല്‍ വന്നു നില്‍ക്കും.നമ്മള്‍ ഇവിടെ ആദ്യം ഉപയോഗിച്ച നമ്പര്‍ 5004 ആണല്ലോ.ഏത് നാലക്ക സംഖ്യ(1111,2222,3333,എന്ന മാതിരി ഒരേ അക്കം നാലുവട്ടം ആവര്‍ത്തിച്ചു വരുന്ന സംഖ്യകള്‍ പറ്റില്ല )ഉപയോഗിച്ച് ഈ പ്രക്രിയ തുടര്‍ന്നാലും ഒടുവില്‍ 6174ല്‍ വന്നു നില്‍ക്കും.സംശയമുണ്ടെങ്കില്‍ ഒരു നാലക്ക സംഖ്യ എടുത്ത് ഇതേ പോലെ ചെയ്തു നോക്കൂ.ഇത് കണ്ടു പിടിച്ചത്
ഇന്ത്യക്കാരനായ കപ്രേക്കറാണ്.വിചിത്രമായ ഈ സംഖ്യ(6174)യാണ് കപ്രേക്കര്‍ സംഖ്യ.

കുട്ടികള്‍ക്ക് കളര്‍ കൊടുക്കാന്‍ ചിത്രങ്ങള്‍

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കളര്‍ കൊടുക്കാന്‍ പറ്റിയ ചിത്രങ്ങള്‍ വേണമെന്നുണ്ടോ? താഴെയുള്ള ലിങ്കുകളില്‍ പോയാല്‍ വേണ്ടത്ര ചിത്രങ്ങള്‍ ലഭിക്കും. ചിത്രങ്ങള്‍ നിങ്ങളുടെ പി.സി യില്‍ സേവ് ചെയ്യുക.ജി.ഐ.എഫ് ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങള്‍ പെയിന്റില്‍ ഓപണ്‍ ചെയ്ത് ബി.എം.പി ഫയലായി സേവ് ചെയ്യണം. ഇങ്ങനെ സേവ് ചെയ്ത ചിത്രങ്ങള്‍ കുട്ടികള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കാം.

ഒന്ന്

രണ്ട്

മൂന്ന്

നാല്

അഞ്ച്

ആറ്

ഏഴ്

എട്ട്

ഒന്‍പത്

പത്ത്

പതിനൊന്ന്

പന്ത്രണ്ട്

പതിമൂന്ന്

പതിനാല്


കുട്ടികള്‍ക്ക്(3-5വയസ്സ്) പറ്റിയ ഒരു സൈറ്റ് കണ്ടു.ഓണ്‍ലൈനായി കളര്‍ ചെയ്യാനും

പ്രയാസമില്ലാത്ത ചില കളികളുമുണ്ട്.ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന പേജില്‍ ഒരു ചിത്രം കാണാം.

അതില്‍ മുയലുകള്‍,പുലി,വാതില്‍,കളര്‍ പെന്‍സിലുകള്‍ എന്നിവ കാണാം.ഓരോന്നിലും ക്ലിക്കു ചെയ്താല്‍ ഓരോ പേജിലേക്ക് പോവും,ലോഡ് ചെയ്യുന്നതു വരെ ഒരു ഫാന്‍ ശബ്ദത്തോടെ കറങ്ങുന്നതു കാണാം.പിന്നെ പേജ് തുറക്കും.കുട്ടികള്‍ക്ക് ഈ കളികള്‍ ഇഷ്ടമാവും.

നിറം കൊടുക്കാനുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം...?

സ്വകാര്യത ഒരു അനിവാര്യതയാണോ?അപ്പിയിടാന്‍ എന്തായാലും സ്വകാര്യത വേണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പക്ഷേ ലോകത്തുള്ള ജനമെല്ലാം അങ്ങനെയാവില്ല.ഒരു ദിവസം കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ ഞാന്‍ ബസ്സില്‍ പോരുകയായിരുന്നു.പെട്ടെന്ന് എന്റെ കണ്ണുകള്‍ ആ ദൃശ്യം എനിക്ക് തന്നു. വെള്ളമില്ലാത്ത വിസ്തൃതമായ തീരത്ത് എട്ടുപത്ത് തമിഴന്മാര്‍ നിരന്നിരുന്ന് അപ്പിയിടുന്നു.ആ ദൃശ്യം ഒരു ഫോട്ടോ ആയി കിട്ടാത്തതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ...?ശബരിമല സീസണായാല്‍ ദിവസവും ആയിരകണക്കിന് തമിഴന്മാരാണ് കുറ്റിപ്പുറം പാലത്തിനു സമീപം കാര്യം സാധിക്കുന്നത്.ഗവണ്മെന്റ് കണ്ടറിഞ്ഞ് അവിടെ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാലും തമിഴര്‍ തീരത്തിരുന്നേ പാസാക്കൂ...ഞാന്‍ സംശയിക്കാറുണ്ട് ,ഈ തമിഴരും തെലുങ്കരും ശബരിമലക്കാലത്ത് വിശാലമായി തൂറാനാണോ കേരളത്തിലേക്ക് വരുന്നതെന്ന്...(പറഞ്ഞു പറഞ്ഞ് ഇതൊരു തരം പ്രാദേശികവാദമായി മാറിയെങ്കില്‍ ക്ഷമിക്കണേ)തിരുപ്പൂരില്‍ നേരം വെളുത്താല്‍ ഇരുചക്രവാഹനമെടുത്ത് അവര്‍ ഒരു ഗ്രൌണ്ടിലേക്ക് പോകും.നഗരത്തിലെ ജനമധികവും ഈ ഗ്രൌണ്ടില്‍ ആണ് കാര്യം സാധിക്കുകയത്രേ.എല്ലാവരും നിരന്നിരുന്ന് സിഗരട്ട് കത്തിച്ച് പരസ്പരം നാട്ടുവര്‍ത്തമാനം പറഞ്ഞ് അപ്പിയിട്ട് തിരിച്ചു പോവും.ഒരിക്കല്‍ എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായി.കുറച്ച് സാഹസികനായ ഒരു ചങ്ങാതി എനിക്ക് ഉണ്ടായിരുന്നു.ഞാന്‍ അവന്റെ ഒരു ആരാധകനായിരുന്നു.അവന്റെ കാമുകിയുടെ വീട്ടില്‍ ഒരു ദിവസം പോയി താമസിക്കേണ്ടി വന്നു.പിറ്റേന്ന് കാലത്ത് കാപ്പിത്തോട്ടത്തിലേക്കിറങ്ങി.ഒരുമിച്ചിരുന്ന് അപ്പിയിടണമെന്ന് അവന് നിര്‍ബന്ധം.ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.മൂന്നാമത്തെയാള്‍ അവന്റെ കാമുകിയല്ലെന്നു മാത്രം ഇവിടെ സൂചിപ്പിച്ചോട്ടെ.എത്ര നേരം ഇരുന്നിട്ടും എനിക്കുമാത്രം അപ്പി പോയില്ല...

സ്വകാര്യത...സ്വകാര്യത തന്നെ പ്രശ്നം.അപ്പിയിടലുമായി ബന്ധപ്പെട്ട് വേറേയും ഒരു പ്രശ്നം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.യൂറോപ്യന്‍ ക്ലോസറ്റുകളില്‍ എനിക്ക് അപ്പിയിടാനുള്ള അറപ്പ്.

അതില്‍ ഇരിക്കാന്‍ അറപ്പു തന്നെയായിരുന്നു.ഇനി എങ്ങനെയെങ്കിലും ഇരുന്നാല്‍ തന്നെ അപ്പിയിടല്‍ നടക്കുകയുമില്ല.അങ്ങനെ കുറെ കാലമായുള്ള ഈ പ്രശ്നം അടുത്ത കാലത്ത് പരിഹരിക്കപ്പെട്ടു.പുതിയ വാടകവീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേയുള്ളൂ.അപ്പിയിടാതെ വയ്യല്ലോ...ഞാന്‍ വിചാരിച്ചത് ഇത്തരമൊരു പ്രശ്നം നമുക്കു മാത്രമേ ഉണ്ടാവൂ എന്നാണ്?വിദേശികള്‍ക്ക് ഇന്ത്യന്‍ റ്റോയ് ലെറ്റ് ഉപയോഗിക്കാന്‍ ഇതേ തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.മാത്രമല്ല അവര്‍ ഇങ്ങനെയും സംശയിക്കുന്നു...:എന്തിനാണീ ഇന്ത്യക്കാര്‍ കൈകൊണ്ട് അപ്പി കഴുകുന്നത്...?അവര്‍ക്ക് കടലാസ് ഉപയോഗിച്ചു കൂടേ.. ?ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം എന്ന സചിത്രബോധനം ഇവിടെ.

വായിച്ചു നോക്കണേ...ടോയ് ലെറ്റ് മൂന്നാറില്‍ നിന്നാണ്...:)

ചിത്രങ്ങളുടെ 151ബെഞ്ചുകള്‍

ജൂണ്‍ 29ന് 100ല്‍ അധികം കലാകാരന്മാര്‍ മോസ്കോയിലെ ഒരു ഗാലറിയില്‍ ഒത്തു ചേരുകയും ലോകത്തെ 151 ബെഞ്ചുകള്‍ ഉണ്ടാക്കുകയും ചെയ്തു.ഇതെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ 300മീറ്ററിലധികം നീളത്തിലുള്ള ഒരു കലാസൃഷ്ടിയായി അതു മാറി. കാണുക.Courtesy:http://haha.nu/

മണല്‍ ശില്പങ്ങള്‍

പുഴയോരത്തു ചെന്നിരുന്നാല്‍ എന്തെങ്കിലും മണലില്‍ നിര്‍മിക്കാന്‍ തോന്നും.എന്തെങ്കിലും ഉണ്ടാക്കുകയും വൈകാതെ അത് തട്ടിയുടച്ച് തിരിച്ചു പോരുകയും ചെയ്യും.പക്ഷേ അതിനൊക്കെ ‘വെറും നേരം പോക്ക്’ അല്ലെങ്കില്‍ ‘അവനവനെക്കൊണ്ടുള്ള പരീക്ഷണങ്ങള്‍’ എന്നൊക്കെ പേരിട്ട് തള്ളാനുള്ള നിലവാരമേ ഉണ്ടാവുകയുള്ളൂ.കാരണം അടിസ്ഥാനപരമായി ഞാനൊരു ശില്പിയല്ലല്ലോ...കുറഞ്ഞ പക്ഷം ഒരു ചിത്രം വരയ്ക്കാനെങ്കിലും അറിയണം.അതും അറിയില്ല.കഴിവുള്ള കലാകാരന്മാര്‍ നിര്‍മിച്ച മണല്‍ ശില്പങ്ങള്‍ ഒന്നു കണ്ടാലോ?സര്‍ഗ്ഗാത്മക സൃഷ്ടി മനുഷ്യന് ആനന്ദം ജനിപ്പിക്കും.അതിന്റെ ഉദാഹരണങ്ങളാവും ഈ മണല്‍ ശില്പങ്ങള്‍...