Thursday, December 14, 2006

ഞാനെഴുതിയ പാട്ട് ‘മദിരാ മദിരാ...’ചാനലുകളില്‍

ഞാന്‍ ഒരു ആല്‍ബത്തിന് പാട്ടെഴുതിയിരുന്നു.ആല്‍ബത്തില്‍ ഞാനെഴുതിയ ആറ്പാട്ടുകളും പ്രശസ്ത കവി റഫീക് അഹമ്മദിന്റെ മൂന്ന് പാട്ടുകളും ഉണ്ട്.സംഗീതം നല്‍കിയിരിക്കുന്നത്നാസര്‍ മാലിക്,ഷറഫുദ്ദീന്‍ എന്ന രണ്ട് നവാഗതരാണ്.ഇവര്‍ രണ്ടു പേരും തൃത്താലക്കാരായതുകൊണ്ടാണ് എനിക്കിങ്ങനെ ഒരവസരം ലഭിച്ചത്. പ്രൊഡ്യൂസറും തൃത്താലക്കാരനാണ്‌-റഹീസ്,ഇപ്പോള്‍ ഗള്‍ഫിലാണ്.മൂന്ന് തൃത്താലക്കാരും 24 വയസ്സിനു ചുവടെയുള്ളവര്‍ .

പാടിയത്ഫ്രാങ്കോ,മധു ബാലകൃഷ്ണന്‍ ,ഗായത്രീ വര്‍മ,ഷഹബാസ് അമന്‍ ,വിധു പ്രതാപ് തുടങ്ങിയവരാണ്.ഓര്‍ക്കസ്ട്രേഷന്‍‌ -അശ്വിന്‍ ശിവദാസ്.

മദിരാ മദിരാ എന്ന പാട്ടാണ് ഇപ്പോള്‍ ചാനലുകളില്‍ വരുന്നത്.(14/12/2006 വെള്ളി)ഏഷ്യാനെറ്റ് പ്ലസിലെ മിസ്റ്റ് എന്ന പരിപാടിയില്‍ ഈ പാട്ട് ഉണ്ടാവുമെന്ന് നാസര്‍ എന്നെ ഇപ്പോള്‍ അറിയിച്ചു.ഇതിന്റെ ക്യാമറ:പ്രജിത്ത്.സംവിധാനം:സാദിഖ് തൃത്താല..
ആല്‍ബത്തില്‍ നായകവേഷം ചെയ്തിരിക്കുന്നത് ഡെയ്ഞ്ചറസ് ബോയ്സ് ഫെയിം ഫിറോസ്ഖാനാണ്.രസ്നയാണ് നായിക.

പ്രിയപ്പെട്ടവരേ,
ഞാനൊരു പാട്ടെഴുത്തുകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നതല്ല.അങ്ങനെ സംഭവിച്ചുപോയി...ഓ.ക്കെ...?
പാട്ടുകേട്ട്(കണ്ട്)എന്നെ തല്ലാന്‍ വരല്ലേ.നല്ല അഭിപ്രായം വല്ലതുമാണെങ്കില്‍ ഇതിന്റെ ചുവട്ടില്‍ എഴുതാനും മറക്കണ്ട.