Sunday, July 01, 2007

തെരുവ് ശില്പങ്ങള്‍

ഇന്‍സ്റ്റലേഷന്‍ എന്നതിന്റെ തത്തുല്യമലയാള പദം എന്താണ്?തെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള ചില ശില്പങ്ങള്‍/ഇന്‍സ്റ്റലേഷനുകള്‍ കണ്ടു.തിരക്കു പിടിച്ച തെരുവിനെ നോക്കി നില്‍ക്കുന്ന ശില്പങ്ങള്‍ മാത്രമല്ല,അവയിലേക്ക് ഏത് തിരക്കു പിടിച്ചവനേയും ഒരു വേള നോക്കി നിര്‍ത്തുന്ന ശില്പങ്ങളും ഉണ്ട്:

തെരുവ് ശില്പങ്ങള്‍

പ്രോഗ്രാമിങ് ഇന്‍വെന്ററോ സീരിയല്‍ കില്ലറോ?

ഒരാളെ കണ്ടാല്‍ പറയാന്‍ പറ്റുമോ ആള്‍ എത്തരക്കാരനാണെന്ന്?ഒരു ദിവസം നമ്മുടെ കുറുമാന്‍ ചാറ്റില്‍ വന്ന് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു.വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ കുറു ആരെയെങ്കിലും കുറിച്ച് പറയുന്നതൊക്കെ അപ്പടി സത്യമാവും എന്ന്.അദ്ദേഹത്തിന് ഇത് ഓര്‍മയുണ്ടാവുമോ എന്ന് എനിക്ക് അറിയില്ല.എന്നെ പറ്റി ചില കാര്യങ്ങളും പറഞ്ഞു.പലതും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നത് വേറേ കാര്യം.എന്നാലും ചിലപ്പോള്‍ ചിലകാര്യങ്ങള്‍ കണ്ടും കാണാതെയും മുന്‍കൂറായി നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്താറില്ലേ? എനിക്കുമുണ്ട് അത്തരം അനുഭവങ്ങള്‍.ഏതായാലും അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല.



ഒരാളുടെ ചിത്രം കണ്ട് അയാള്‍ പ്രോഗ്രാമിങ് ഇന്‍വെന്ററാണോ അതോ സീരിയല്‍ കില്ലറാണോ എന്ന് പറയണം.നിങ്ങളുടെ ഉള്ളിലെ പ്രവാചകനെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ...ഇവിടെ.ഞാന്‍ ഒന്ന് ടെസ്റ്റ് ചെയ്തു.എനിക്ക് പത്തില്‍ ഏഴ് മാര്‍ക്ക് കിട്ടി.നിങ്ങള്‍ക്കോ?

എഴുത്തുപെട്ടികള്‍

എഴുത്തുകള്‍ക്കു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.ഓരോ എഴുത്തും ഒരുപാട് സന്തോഷം കൊണ്ടു വന്നിരുന്നു.പോസ്റ്റ്മാനും എഴുത്തുപെട്ടിയുമൊക്കെ പ്രിയപ്പെട്ട ആ കാലത്തിന്റെ പ്രതീകങ്ങളായി ഇവിടെ ഇപ്പോഴുമുണ്ട്.ഏതാനും മാസികകള്‍,പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍മപ്പെടുത്തലുകള്‍... അത്രയേ വരൂ.ഒരു ആശംസാകാര്‍ഡു പോലും വരില്ല.

എന്നിട്ടും ,ഇന്നും പോസ്റ്റുമാനെ കാണുമ്പോള്‍ ഉള്ളില്‍ ഒരിഷ്ടം പതിഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്വപ്നജീവി ആയതുകൊണ്ടാവും...

ലോകത്തുള്ള വിചിത്രങ്ങളായ കത്തുപെട്ടികള്‍ കാണണമോ?രൂപകല്പനയിലുള്ള വൈവിധ്യം കൊണ്ട് കൌതുകം ജനിപ്പിക്കുന്നവ...

നഷ്ടനഗരങ്ങള്‍

ഇന്ത്യയിലെയും വിദേശങ്ങളിലെയും നഷ്ടനഗരങ്ങളുടെ ഒരു ചിത്രസഞ്ചയം പങ്കിടുകയാണിവിടെ.പുരാതന നഗരങ്ങളുടെ ആയിരകണക്കിന്(എണ്ണി നോക്കിയിട്ടില്ല,കൊട്ടക്കണക്കാണ്) ചിത്രങ്ങള്‍ ഇവിടെ കാണാം.ആദ്യം കാണുന്ന താളില്‍ തന്നെ 55 ചിത്രങ്ങള്‍ ഉണ്ട്.അതില്‍ ഓരോന്നിലും ക്ലിക്കുമ്പോള്‍ ചിത്രങ്ങള്‍ നിറഞ്ഞ പുതിയ ഒരു പേജിലെത്തും.അവിടെ നിന്ന് ഓരോ ചിത്രവും ക്ലിക്കി വലുതായി കാണാം.നഷ്ടനഗരങ്ങള്‍
അജന്ത,എല്ലോറ,ഖജുരാഹോ,നളന്ദ,വിജയനഗരം...തുടങ്ങിയവയൊക്കെ കാണാം.

എന്താണ് ഈ സംഖ്യയുടെ പ്രത്യേകത?

ഓരോ സംഖ്യക്കും ഒരു പ്രത്യേകതയുണ്ടാവും.ഉദാഹരണത്തിന് 0 എന്ന സംഖ്യ സങ്കലന അനന്യദമാണ്.അതായത് ഏത് സംഖ്യ അതിനോടൊപ്പം കൂട്ടിയാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 0+5=5



ഇനി 1 സംഖ്യ എടുത്താലോ.അത് ഗുണന അനന്യദമാണ്.ഏത് സംഖ്യയെ 1 കൊണ്ട് ഗുണിച്ചാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 1*5=5(ഒന്ന് ഗുണിക്കണം അഞ്ച് സമം അഞ്ച് എന്ന് ഇങ്ങനെയല്ലേ എഴുതുക?)



2 എന്ന സംഖ്യയുടെ കാര്യമോ? അതാണ് ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ.



ഇങ്ങനെ ഒരു 10000 വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ എഴുതിനോക്കിയാലോ?അത്ര എളുപ്പമല്ല അല്ലേ?എന്നാല്‍ ഒരെളുപ്പവഴിയുണ്ട്:ഈ വെബ് പേജ് ഒന്ന് നോക്കൂ



ഗണിത പ്രാന്തന്മാര്‍ ആരെങ്കിലും ഇതൊന്ന് മലയാളത്തില്‍ തര്‍ജ്ജുമ ചെയ്ത് തരുമോ?സ്കൂള്‍കുട്ടി യില്‍ ഇടാം.