ഈ ബ്ലോഗില്‍ മുന്‍പും ചില ഫോട്ടോ പ്രൊജക്റ്റുകള്‍ വിഷയമായിട്ടുണ്ട്.സ്വെയ്ന്‍ ബിര്‍ക്കറിന്റെ ഫൊട്ടോപ്രൊജക്റ്റ് മുന്‍പേ കണ്ടവരുണ്ടാവാം.ഞാനിപ്പോഴാണ് കാണുന്നത്.കാണാത്തവരുമായി പങ്കുവെക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്.ബിര്‍ക്കര്‍ 1976ലാണ് ജനിച്ചത്.താന്‍ ജനിച്ച വര്‍ഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ഒരു ശേഖരമാണ് അവരുടെ പ്രൊജക്റ്റ് .മഡോണ,മാര്‍ഗരറ്റ് താച്ചര്‍,ചെയര്‍മാന്‍ മാവോ,തുടങ്ങിയവരുടെ ചിത്രങ്ങള്‍ ആദ്യപേജില്‍ കാണാം.ആ വര്‍ഷം താച്ചര്‍ അവരുടെ വിവാഹജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു.മാവോ മരിച്ചതും ആ വര്‍ഷമായിരുന്നു.അഗതാ ക്രിസ്റ്റിയും ആ വര്‍ഷം മരിച്ചവരില്‍ പെടുന്നു.
76ല്‍ ഇറങ്ങിയ മാസികകളുടെ കവറുകള്‍,തെരുവു കാഴ്ച്ചകള്‍(ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ ഘോഷയാത്ര,അക്കാലത്തെ ന്യൂയോര്‍ക്ക് പോലീസ് തുടങ്ങി പ്രസക്തമെന്ന് തോന്നുന്ന പല ചിത്രങ്ങളും ഈ പ്രൊജക്റ്റില്‍ കാണാം..
IBM സീരീസ് ഒന്ന് എന്ന പൊതു ആവശ്യങ്ങള്‍ക്കുള്ള ചെറിയ കമ്പ്യൂട്ടര്‍ ഇറങ്ങുന്നതും ആ വര്‍ഷമാണ്.കലാപങ്ങളുടേയും കെടുതികളുടേയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
എന്തെല്ലാം സംഗതികള്‍ കൊണ്ടാവും ഒരുവര്‍ഷം ചരിത്രത്തില്‍ ഇടം പിടിക്കുക...ഇത്രയൊക്കെ കണ്ടു കഴിയുമ്പോള്‍ സ്വാഭാവികമായും ഒരു ഗൂഗിള്‍ ചിത്ര തെരച്ചില്‍ എങ്ങനെ നടത്താതിരിക്കും?
ഞാന്‍ ജനിച്ച വര്‍ഷം(1972)എന്തെല്ലാം സംഭവങ്ങളാണ് ചിത്രമായിട്ടുള്ളത്.ഒരു കൌതുകത്തിനു നോക്കി:
1972നെ കുറിച്ചുള്ള ചിത്രങ്ങള്‍ വന്നുപെട്ടതിലൂടെ പോയപ്പോള്‍ ഒരു സൈറ്റിലും ചെന്നുപെട്ടു.ബിര്‍ക്കറിന്റെ പ്രൊജക്റ്റ് ഒന്ന് കണ്ടുനോക്കൂ.നിങ്ങള്‍ക്കും ഒന്ന് തുടങ്ങണമെന്ന് തോന്നുന്നില്ലേ??
ചിത്രങ്ങള്‍ ക്രമമായി:
1)ഡ്രാക്കുള 1972 എന്ന സിനിമ
2)പ്രസിദ്ധമായ വിയറ്റ്നാം ചിത്രം
3)1972ല്‍ ഇറങ്ങിയ ഒരു ഹിന്ദിചിത്രം,
4)അപ്പോളോ 16
5)മൈക്കേല്‍ ജാക്സന്‍ 1972ല്‍
6)ബേനസീര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സ്വരണ്‍ സിങിനോടൊപ്പം