Monday, July 02, 2007

കെന്നത്ത് പാര്‍ക്കറുടെ ‘പോട്ടങ്ങള്‍‘

ബൂലോക പോട്ടം പിടുത്തക്കാര്‍ ഈ പോട്ടങ്ങളൊക്കെ ഒന്ന് കാണേണ്ടതാണ്.പോട്ടങ്ങളാണോ ഒന്നാന്തരം പെയിന്റിങ്ങുകളാണോ എന്ന് ഉല്‍പ്രേക്ഷയുണ്ടാക്കുന്ന സാധനങ്ങള്‍.ഫ്ലിക്കറിലെ ചിത്രങ്ങള്‍ തന്നെ നേരേ ചൊവ്വേ കണ്ടാല്‍ സാധാരണ പോട്ടം പിടുത്തക്കാര്‍ ക്യാമറ വലിച്ചെറിഞ്ഞു കളയും.വേറൊന്നും കൊണ്ടല്ല.അത്രയ്ക്ക് പ്രതിഭാധനരായ മനുഷ്യര്‍ ചുറ്റിലുമുണ്ടെന്ന് അറിയുമ്പോള്‍ ഈ വിടുവേല നിര്‍ത്തും,അത്രേയുള്ളൂ.എന്നിട്ടും ങ്ങള് വെറും മൊബൈലും വെച്ച് പോട്ടം പിടിക്കാന്‍ ഏറങ്ങണതെന്തിനാന്ന് ചോയ്ച്ചാ അത് മൊബൈലിന് പോട്ടം പിടിക്കാന്‍ അറിയുമോന്ന് നോക്കാനല്ലേ പുള്ളാരേ...എന്നേ ഇപ്പം പറയാനാവൂ.

എന്നാല്‍ പിന്നെ വിടുവായത്തരം നിര്‍ത്താം.കെന്നത്ത് പാര്‍ക്കറുടെ പോട്ടങ്ങള്‍ കണ്ടോളൂ.ഒരു റിവ്യൂ എഴുതണേ...:)അദ്ദേഹം ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി ദിവസങ്ങള്‍ തന്നെ ചെലവഴിച്ചിരുന്നുവെന്ന് വായിച്ച് ഞാന്‍ ഞെട്ടി:

Most of Parker’s photographs are captured over the course of 5-10 day backpacking excursions hauling 75-85 pounds of large-format camera equipment as he becomes immersed in a profound sense of place. Often several days are spent contemplating the changing light and intimacy of a composition before completing a single exposure. Usually only one or two distinctive images will result from one of these journeys.

1 comment:

Unknown said...

വിഷ്ണൂ,
കെന്നത്ത് പാര്‍ക്കറുടെ ഫോട്ടോകളുടെ ലിങ്കിന് നന്ദി!

പ്രൊഫഷണല്‍ പടം പിടുത്തക്കാരെല്ലാം ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ നടത്തി പല പല കാര്യങ്ങള്‍ നോക്കിയാണ് പടം പിടിക്കുന്നത്. അവരുടെ ഉപകരണങ്ങളും അതു പോലെ വില കൂടുയതായിരിക്കും!

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഏറ്റവും ആവശ്യം ‘നല്ല ഫ്രെയിം’ കണ്ടുപിടിക്കാനുള്ള നിരീക്ഷണപാടവമാണ്.