Sunday, July 01, 2007

തെരുവ് ശില്പങ്ങള്‍

ഇന്‍സ്റ്റലേഷന്‍ എന്നതിന്റെ തത്തുല്യമലയാള പദം എന്താണ്?തെരുവുകളില്‍ സ്ഥാപിച്ചിട്ടുള്ള ചില ശില്പങ്ങള്‍/ഇന്‍സ്റ്റലേഷനുകള്‍ കണ്ടു.തിരക്കു പിടിച്ച തെരുവിനെ നോക്കി നില്‍ക്കുന്ന ശില്പങ്ങള്‍ മാത്രമല്ല,അവയിലേക്ക് ഏത് തിരക്കു പിടിച്ചവനേയും ഒരു വേള നോക്കി നിര്‍ത്തുന്ന ശില്പങ്ങളും ഉണ്ട്:

തെരുവ് ശില്പങ്ങള്‍

1 comment:

ആവനാഴി said...

വേണു മാഷെ,
ഇന്‍സ്റ്റലേഷന്‍ = പ്രതിഷ്ഠാപനം, അവരോധനം , അവരോധിക്കല്‍

ശില്പങ്ങള്‍ കണ്ടു. അപ്പോള്‍ ഓര്‍മ്മ വന്നത് രണ്ടു കൊല്ലം മുമ്പ് ഞങ്ങള്‍ കേപ് ടൌണീല്‍ പോയപ്പോള്‍ അവിടെ വിക്റ്റോറിയ ആന്‍ഡ് ആല്‍ഫ്രഡ് വാട്ടര്‍ഫ്രണ്ണ്ടില്‍ കണ്ട ചില ശില്‍പ്പങ്ങളാണു. തുറമുഖവും അതിനോടു ചേര്‍ന്ന് ധരാളം സീസൈഡ് റെസ്ടോറന്റുകള്‍ ഷോപ്പിംഗ് മാള്‍ ഇവയാണവിടെ ഉള്ളത്. അവിടമൊക്കെ ഫൈബര്‍ ഗ്ലാസില്‍ തീര്‍ത്ത ഒത്ത വലിപ്പമുള്ള പശുക്കളെ സ്ഥാപിച്ചിരിക്കുന്നു. ഒരു പശു പത്രം വായിച്ചുകൊണ്ട് ബസ്സു കാത്തിരിക്കുന്നു. വേറൊരു പശു മരത്തില്‍ കയറുന്നു. പശുക്കള്‍ക്കു മാനുഷികഭാവങ്ങള്‍ നല്‍കിയിരിക്കുന്നു. ആകെക്കൂടി ഒരു അമ്പതില്‍ കുറയില്ല അവയുടെ എണ്ണം. ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു ആ ശില്പങ്ങള്‍.

സസ്നേഹം
ആവനാഴി