Sunday, July 01, 2007

പ്രോഗ്രാമിങ് ഇന്‍വെന്ററോ സീരിയല്‍ കില്ലറോ?

ഒരാളെ കണ്ടാല്‍ പറയാന്‍ പറ്റുമോ ആള്‍ എത്തരക്കാരനാണെന്ന്?ഒരു ദിവസം നമ്മുടെ കുറുമാന്‍ ചാറ്റില്‍ വന്ന് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു.വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ കുറു ആരെയെങ്കിലും കുറിച്ച് പറയുന്നതൊക്കെ അപ്പടി സത്യമാവും എന്ന്.അദ്ദേഹത്തിന് ഇത് ഓര്‍മയുണ്ടാവുമോ എന്ന് എനിക്ക് അറിയില്ല.എന്നെ പറ്റി ചില കാര്യങ്ങളും പറഞ്ഞു.പലതും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നത് വേറേ കാര്യം.എന്നാലും ചിലപ്പോള്‍ ചിലകാര്യങ്ങള്‍ കണ്ടും കാണാതെയും മുന്‍കൂറായി നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്താറില്ലേ? എനിക്കുമുണ്ട് അത്തരം അനുഭവങ്ങള്‍.ഏതായാലും അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല.



ഒരാളുടെ ചിത്രം കണ്ട് അയാള്‍ പ്രോഗ്രാമിങ് ഇന്‍വെന്ററാണോ അതോ സീരിയല്‍ കില്ലറാണോ എന്ന് പറയണം.നിങ്ങളുടെ ഉള്ളിലെ പ്രവാചകനെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ...ഇവിടെ.ഞാന്‍ ഒന്ന് ടെസ്റ്റ് ചെയ്തു.എനിക്ക് പത്തില്‍ ഏഴ് മാര്‍ക്ക് കിട്ടി.നിങ്ങള്‍ക്കോ?

7 comments:

ഗുപ്തന്‍ said...

8/10n :)<< veruthe karakkikuttheethaa :p

by the way, maashinte ividuthe links okke nokki njaan. kollaam. thanks

ആവനാഴി said...

മാഷെ,
എനിക്ക് 8 കിട്ടി. വെറും ചാന്‍സ് എന്നേ എനിക്കു തോന്നുന്നുള്ളു.

ടി.പി.വിനോദ് said...

എനിക്കും കിട്ടിയത് 8/10 തന്നെ. ഇനി ഇതാര് നോക്കിയാലും എട്ടു തന്നെയാവുമോ കിട്ടുക? :)
ലിങ്കുകളെല്ലാം രസാവഹം....:)

Paul said...

എനിക്കും 8/10.
ലാപു... എല്ലാവര്‍ക്കും 8 കിട്ടുന്നതെന്ത്?

ടി.പി.വിനോദ് said...

ഹ ഹ ഹ.. പോള്‍ മാഷേ ഏതായാലും നമ്മളെ ‘എട്ടും’ പൊട്ടും തിരിയാത്തോരെന്ന് പറയാനാവില്ല അല്ലേ...:)

എനിക്ക് തെറ്റിയത് 3,7 ചിത്രങ്ങളാണ് എല്ലാവര്‍ക്കും അവ തന്നെയോ?

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഓ! എന്റെ തോന്നലുകള്‍ക്ക് 7/10

അശോക് said...

7/10