Sunday, July 01, 2007

എന്താണ് ഈ സംഖ്യയുടെ പ്രത്യേകത?

ഓരോ സംഖ്യക്കും ഒരു പ്രത്യേകതയുണ്ടാവും.ഉദാഹരണത്തിന് 0 എന്ന സംഖ്യ സങ്കലന അനന്യദമാണ്.അതായത് ഏത് സംഖ്യ അതിനോടൊപ്പം കൂട്ടിയാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 0+5=5ഇനി 1 സംഖ്യ എടുത്താലോ.അത് ഗുണന അനന്യദമാണ്.ഏത് സംഖ്യയെ 1 കൊണ്ട് ഗുണിച്ചാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 1*5=5(ഒന്ന് ഗുണിക്കണം അഞ്ച് സമം അഞ്ച് എന്ന് ഇങ്ങനെയല്ലേ എഴുതുക?)2 എന്ന സംഖ്യയുടെ കാര്യമോ? അതാണ് ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ.ഇങ്ങനെ ഒരു 10000 വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ എഴുതിനോക്കിയാലോ?അത്ര എളുപ്പമല്ല അല്ലേ?എന്നാല്‍ ഒരെളുപ്പവഴിയുണ്ട്:ഈ വെബ് പേജ് ഒന്ന് നോക്കൂഗണിത പ്രാന്തന്മാര്‍ ആരെങ്കിലും ഇതൊന്ന് മലയാളത്തില്‍ തര്‍ജ്ജുമ ചെയ്ത് തരുമോ?സ്കൂള്‍കുട്ടി യില്‍ ഇടാം.

6 comments:

Navan said...

:)

വക്കാരിമഷ്‌ടാ said...

നല്ല അറിവ്. ആ ലിങ്കിനകത്തെ ലിങ്കുകളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞു.

Sul | സുല്‍ said...

വിഷ്ണുമാഷേ
പ്രാന്തില്ലാത്തവര്‍ക്കു പ്രാന്തുണ്ടാക്കാനുള്ള ഒരു ഹിഡന്‍ അജന്‍ഡ ഇതിനു പുറത്തുണ്ടോ?
നല്ല വിവരങ്ങള്‍.
ആരും ഇതൊന്നും മലയാളത്തില്‍ പഠിക്കേണ്ട. ആ ലിങ്കില്‍ പോയി ഇംഗ്ലീഷില്‍ തന്നെ പഠിക്കട്ടെ! :)
-സുല്‍

സന്തോഷ് said...

സംഭവം കൊള്ളാം. കുറേ പരിശ്രമം ഇതീനു പിന്നിലുണ്ടാവൂം!

എന്നാലും ഫാക്റ്റോറിയലും, കോംബിനേയ്ഷനും, പെര്‍മ്യുറ്റേഷനും, ബേയ്സും ചേര്‍ത്തത് ശരിയായില്ല:) അതിനേക്കാള്‍ ആ സംഖ്യയ്ക്കു നേരേ ??? ഇടുന്നതായിരുന്നു നല്ലത്.

kichu said...

INFORMATIVE ONE
:):)

ആവനാഴി said...

വിഷ്‌ണുമാഷെ

സമയം പോലെ ശ്രമിക്കാം. ചിലതു താഴെ കൊടുക്കുന്നു.

ഒരോന്നിന്റേയും നമ്പര്‍ ആ ലിങ്ക് തരുന്ന വെബ്പേജില്‍ കൊടുത്തിരിക്കും പോലെയാണു ഞാന്‍ ഇടുന്നത്.

2. prime : അവിഭാജ്യ.
prime number: അവിഭാജ്യ സംഖ്യ

ഏതു സംഖ്യക്കാണോ 1 ഉം ആ സംഖ്യയും മാത്രം അങ്ങിനെ രണ്ടു വ്യത്യസ്ഥ ഘടകങ്ങള്‍ ഉള്ളത്, ആ സംഖ്യ അവിഭാജ്യസംഖ്യ എന്നറിയപ്പെടുന്നു. ഉദാ: 2, 3, 5, 7, 11, 13, 17, 19, ......


3. spatial dimension :ത്രിമാനപരിമാണം

6. Perfect Number: സമഗ്രസംഖ്യ .
ഏതു സംഖ്യയാണോ അതിന്റെ എല്ലാ ഘടകങ്ങളുടെയും തുകയായി വരുന്നത് അതു. ഉദാ: 6.

കാരണം 6=1+2+3
1,2,3 ഇവ 6 ന്റെ ഘടകങ്ങളാണല്ലോ. 6 ഉം ഒരു ഘടകമാണെങ്കിലും അതിനെ ഒഴിവാക്കണം.

അടുത്ത സമഗ്രസംഖ്യ 28.

28=1+2+4+7+14

7.constructible : നിര്‍മ്മിക്കാവുന്ന

8. cube:ത്രിവര്‍ഗ്ഗം

Fibonacci sequence:ഫിബൊനാച്ചി ക്രമം, ഫിബൊനാച്ചിശ്രേണി

11. Multiplicative persistence: ഗുണകാവര്‍ത്തനം

ഉദാ: 35 എന്ന സംഖ്യ എടുക്കുക.

35->15->5

അതുകൊണ്ട് 35 ന്റെ ഉണകാവര്‍ത്തനം 2. എന്തുകൊണ്ട്? 3 ഉം 5 ഉം തമ്മില്‍ ഗുണിച്ചാല്‍ 15. 1 ഉം 5 ഉം തമ്മില്‍ ഗുണിച്ചാല്‍ 5 . അങ്ങിനെ രണ്ടു പടിയായി ഗുണനം നടത്തുമ്പോളാണു ഒറ്റയക്കമായ 5 കിട്ടുന്നത്. 11 ആണത്രേ ഇതുവരെ മനസ്സിലാക്കിയിടത്തോളം ഏറ്റവും വലിയ ഗുണകാവര്‍ത്തനം.

79 ന്റെ ഗുണകാവര്‍ത്തനം എന്താണെന്നു നോക്കാം.

79->63->18->8 . 79 ന്റെ ഗുണകാവര്‍ത്തനം 3

12.abundant number : ബഹുലസംഖ്യ

ഒരു സംഖ്യയുടെ എല്ലാ ഘടകങ്ങളേയും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ ആ സംഖ്യയുടെ ഇരട്ടിയേക്കാള്‍ കൂടുതലെങ്കില്‍ ആ സംഖ്യയെ ബഹുലസംഖ്യ എന്നു വിളിക്കാം.

ഉദാ: 25 ഒരു ബഹുലസംഖ്യയല്ല.

കാരണം:

25 ന്റെ ഘടകങ്ങള്‍ 1, 5, 25 ഇവയാണു. അവയുടെ തുക= 1+5+25=31
25 ന്റെ ഇരട്ടി= 50
31 എന്ന സംഖ്യ 50 ല്‍ കുറവാണു.
അതിനാല്‍ 25 ഒരു ബഹുലസംഖ്യയല്ല.

20 ഒരു ബഹുലസംഖ്യയാണു.
കാരണമെന്ത്?

20 ന്റെ ഘടകങ്ങള്‍ 1,2,4,5,10,20. ഘടകങ്ങളുടെ തുക= 1+2+4+5+10+20=42
20 ന്റെ ഇരട്ടി=40
42 എന്നത് 40 ല്‍കൂടുതലാകുന്നു.

അപ്പോള്‍ 20 ഒരു ബഹുലസംഖ്യയാകുന്നു.


ഇനി സമയം പോലെ നോക്കാം

സസ്നേഹം
ആവനാഴി