പുതിയ ചില മലയാള ബ്ലോകങ്ങളെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്.
Saturday, June 30, 2007
പുതിയ മലയാള ബ്ലോകങ്ങള്‍
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 3 comments
Labels: ബ്ലോകങ്ങള്‍
ഭാവനയുടെ ഉയരങ്ങളില്‍
കവിതയോടായിരുന്നു അനുരാഗം.മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ കവി ഭാവന ഒന്നുമല്ലെന്ന് തോന്നുന്നു.വ്ലാഡിമിര്‍ കുഷിന്റെ ചിത്രങ്ങള്‍ വളരെ ലളിതമാണ്.കാഴ്ച്ചക്കാരനുമായി എളുപ്പം സംവദിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഭാവന കാഴ്ച്ചക്കാരനെ അത്ഭുതപ്പെടുത്തുകയും ചെയ്യും.ചിത്രകലയുടെ ഏത് വകുപ്പിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരികയെന്നൊന്നും എനിക്ക് അറിയില്ല.വിവരമുള്ള ചിത്രകാരന്മാരോ അല്ലാത്തവരോ പറയട്ടെ.അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ഒറ്റയടിക്ക് കാണാന്‍ ഇവിടെ ക്ലിക്കുക.
അദ്ദേഹത്തിന്റെ ഹോം പേജ്.
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 1 comments
Labels: ചിത്രം
ബ്യൂട്ടിഫുള്‍ വാന്‍ഡലിസം
വാന്‍ഡലിസം എന്നു പറഞ്ഞാല്‍ വലിയ പിടിയൊന്നുമില്ലായിരുന്നു.ഒരു കമന്റടിയില്‍ അംബിയാണ് വാന്‍ഡലിസം എന്ന് എന്റെ നേരേ ആരോപിച്ചത്.അന്ന് തപ്പി പഠിച്ചതാണ്.അന്നന്ന് പഠിക്കുന്നത് അന്നന്ന് മറന്നു പോവുന്നതുകൊണ്ട് സമാധാനമുണ്ട്..:)
ഇപ്പൊ ഒരു ബ്ലോഗ് കണ്ടു.ബ്യൂട്ടിഫുള്‍ വാന്‍ഡലിസം.മനോഹരങ്ങളായ കുറേ ചിത്രങ്ങള്‍ കാണാനിടയായി.
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 1 comments
Labels: ചിത്രം, വാന്‍ഡലിസം, വിചിത്രം
ഇത് എന്തൂട്ട് കുന്ത്രാണ്ടം...
മാഗ്നറ്റിക് അജാക്സ് എന്ന് കേട്ടിട്ടുണ്ടോ.അതിനെ കുറിച്ച് അറിയുന്നവര്‍ അതെന്താന്ന് പറയുമോ?ഞാന്‍ ഒരു സൈറ്റില്‍ കയറിയപ്പോള്‍ സ്ക്രീന്‍ നിറയെ മുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍.ആ വാക്കുകളില്‍ ക്ലിക് ചെയ്ത് നീക്കാന്‍ പറ്റും.അങ്ങനെ നീക്കി കൊണ്ടു പോയി വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം.നമ്മളുണ്ടാക്കിയ വാക്യങ്ങള്‍ അങ്ങനെ നില്‍ക്കുകയില്ല.ഓണ്‍ലൈനായി മറ്റാരെങ്കിലും ഈ പണി എടുക്കുന്നുണ്ടാവും.വാക്കുകള്‍ താനേ മാറിപ്പോവുന്നത് കാണാം.എന്താണിതിന്റെ ഉദ്ദേശ്യം എന്നൊന്നും നിക്കു പിടിയില്ലേ...ഈ പറഞ്ഞതൊക്കെ മണ്ടത്തരാവാനും തരംണ്ട്...:)
അറിയാവുന്നവര്‍ പറയട്ടെ.ഇതൊരവസരമാവുമല്ലോ.കയ്യൊപ്പ് എന്ന് റിയാസ് ആണ് കുറച്ചു വിവരം തന്നത്...
ഇതാ: മാഗ്നറ്റിക് അജാക്സ്
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 1 comments
Labels: തമാശ
ലോകത്തെ വിചിത്രങ്ങളായ കെട്ടിടങ്ങള്‍
ലോകത്ത് ഇത്ര അസാധാരണങ്ങളായ കെട്ടിങ്ങള്‍ ഉണ്ടെന്ന് ഇതു സംബന്ധിച്ച ഒരു സൈറ്റ് കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന മട്ടില്‍ ഉണ്ടാക്കിയിട്ടുള്ളവ,മുകളിലോട്ടും താഴോട്ടും ചലിക്കാവുന്ന നിലകളോടു കൂടിയവ,നൃത്തം ചെയ്യുകയാണോ എന്ന് തോന്നിപ്പിക്കുന്നവ ,ഒരു കെട്ടിടമാണൊ ആ നില്‍ക്കുന്നതെന്നു തന്നെ സംശയിപ്പിക്കുന്നവ....കണ്ടില്ലെങ്കില്‍ നഷ്ടമാവും കൂട്ടരേ
:ഇതാ പിടിച്ചോ ലിങ്ക്
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 1 comments
പ്രതിമകളുടെ ലോകം
ലോകത്തെങ്ങുമുള്ള പ്രതിമകള്‍ കാണണമെന്നുണ്ടോ.വിചിത്രങ്ങളായ പ്രതിമകളുടെ ചിത്രങ്ങളുടെ ഒരു ശേഖരം കാണാനിടയായി.പലതും ഉയര്‍ന്ന കലാമൂല്യമുള്ള ശില്പങ്ങളാണ്.കണ്ടു നോക്കുക.
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007 0 comments