Friday, December 28, 2007

ബൂലോകം-2007

മലയാളം ബ്ലോഗിങ്ങിന്റെ ചരിത്രത്തില്‍ എന്താണ് 2007 ന്റെ പ്രാധാന്യം?അങ്ങനെ വല്ല പ്രാധാന്യവുമുണ്ടോ?ആലോചിച്ചപ്പോള്‍ 2007 എന്ന ഈ വര്‍ഷം മലയാളം ബ്ലോഗുകളെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു.

എന്തൊക്കെയായിരുന്നു അവ എന്ന് ഒന്ന് ഓടിച്ചു നോക്കുകയാണിവിടെ.1)പിന്മൊഴികള്‍ ഗ്രൂപ്പ് നിലയ്ക്കുന്നു.

പിന്മൊഴികള്‍ എന്ന കമന്റ് അഗ്രഗേറ്റിങ് സംവിധാനം അതിന്റെ ശില്പികള്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.2005 മെയ് മാസത്തില്‍ ആരംഭിച്ച പിന്മൊഴികള്‍ മലയാളം ബ്ലോഗിങിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. 2007 ജൂണ്‍ 23 ന് പിന്മൊഴികളുടെ പൂട്ടല്‍ പ്രയോഗത്തില്‍ വന്നു.ഇക്കാലമത്രയും മലയാളം ബ്ലോഗിങ്ങിന്റെ നട്ടെല്ലായി അത് നിലനിന്നു.പിന്മൊഴികള്‍ പൂട്ടുന്നത് അന്നത്തെ ബ്ലോഗ് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന ലേഖനത്തിലും കമന്റുകളിലും വ്യക്തമാക്കുന്നുണ്ട്.പിന്മൊഴി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കമന്റ് അഗ്രഗേറ്റിങ് സംവിധാനം മറുമൊഴികള്‍ എന്ന പേരില്‍ ഏതാനും ബ്ലോഗേര്‍സ്

പുനഃസ്ഥാപിച്ചു.പിന്മൊഴി ഗ്രൂപ്പിന്റെ പ്രധാന വക്താക്കള്‍ പലരും ഗൂഗിളിന്റെ തന്നെ റീഡര്‍ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി.പലരുടെ ബ്ലോഗുകളിലും വായനപ്പങ്കുകള്‍(ഷെയേറ്ഡ് ലിസ്റ്റ്കള്‍) പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇങ്ങനെ മറുമൊഴി ഉപയോഗിക്കുന്നവര്‍,റീഡര്‍ ഉപയോഗിക്കുന്നവര്‍ എന്ന് മലയാള ബൂലോകം സാങ്കേതികമായി രണ്ടു ചേരികളായി മാറിയത് ഇക്കാലഘട്ടത്തിലാണ്.

പിന്മൊഴികള്‍ അത് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മലയാളം ബ്ലോഗേര്‍സിന് വളരെയധികം ഉപകരിച്ചിരുന്ന ഒരു സങ്കേതമായിരുന്നെങ്കിലും അത് ചോദ്യം ചെയ്യപ്പെടാത്ത തലതൊട്ടപ്പന്മാരെയും അലിഖിത നിയമസംഹിതകളെയും ഉരുത്തിരിച്ചെടുക്കുന്നുണ്ടായിരുന്നു.അതു നിലച്ചത് നന്നായി എന്ന് ആ അര്‍ഥത്തില്‍

മറുമൊഴിയുടെ സ്രഷ്ടാക്കളും പറയുന്നുണ്ടാവും.പിന്മൊഴി ഗ്രൂപ്പില്‍ 855 അംഗങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നു.മറുമൊഴിയില്‍ ഇപ്പോള്‍ ഉള്ളത് 341 അംഗങ്ങളാണ്.2007 അവസാനിക്കാറായ ഈ വേളയില്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ റീഡര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.പല ബ്ലോഗുകളും റീഡറില്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന വായനക്കാരുടെ എണ്ണം ചുവടെ:90 subscribers കൊടകരപുരാണംkodakarapuranam കൊടകര ഷഷ്ഠിക്ക് കാവടി സെറ്റുകള് തമ്മില് ... 1994-95 കാലഘട്ടത്തില് ഞാന് കൊടകര ബാറില് ജോലി ... http://kodakarapuranams.blogspot.com/feeds/posts/default - 0.5 posts per week53 subscribers കുറുമാന്റെ കഥകള്: എന്റെ യൂറോപ്പ് ... എന്റെ യൂറോപ്പ് സ്വപ്നങ്ങള് - 12. കം വിത് മി പ്ലീസ്. ഒരു പോലീസുകാരനാണ്. ... http://rageshkurman.blogspot.com/feeds/posts/default - 1.2 posts per week51 subscribers പെരിങ്ങോടന് Posted by പെരിങ്ങോടന് at 1:37:00 PM 11 comments .... പെരിങ്ങോടന്: A blogger who believes blog sociality is all about interaction ... http://peringodan.blogspot.com/feeds/posts/default - 1.6 posts per week47 subscribers എന്റെ നാലുകെട്ടും തോണിയും ജനല്ക്കമ്പികളില് പല്ലു കൊണ്ട് ചെറുതായി കടിക്കുന്ന എന്റെ ചെറുപ്പത്തിലേയുള്ള ശീലം ... http://entenaalukettu.blogspot.com/feeds/posts/default - 1.4 posts per week25 subscribers Suryagayatri സൂര്യഗായത്രി Suryagayatri സൂര്യഗായത്രി. This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi ... http://suryagayatri.blogspot.com/feeds/posts/default - 1.6 posts per week21 subscribers ദേവരാഗം ദേവരാഗം. Contents of this blog are copyrighted by the author. Any form of reproduction & circulation of the text or photographs published in this ... http://devaragam.blogspot.com/feeds/posts/default - 0.0 posts per week30 subscribers ഉദയസൂര്യന്റെ നാട്ടില്: ആവ്വൂ ... ഇന്നിപ്പോൾ വക്കാരിമഷ്ടൻ ആ പോരായ്മ നികത്തുന്നുണ്ട്! ബലേ ഭേഷ്! ബൈ ദ വേ, ഈ ‘ബ്രെഡ്ഡിൽ ... http://nilavathekozhi.blogspot.com/feeds/posts/default - 0.5 posts per week18 subscribers വെള്ളെഴുത്ത് Posted by വെള്ളെഴുത്ത് at 11:30 PM 0 comments ... വെള്ളെഴുത്ത് സ്വല്പം ചിന്തിച്ചാലെന്ത്. ... http://vellezhuthth.blogspot.com/feeds/posts/default - 2.3 posts per week30 subscribers തുറന്നിട്ട വലിപ്പുകള്: റിച്ചസ്റ്റ് ... തുറന്നിട്ട വലിപ്പുകള്. Thursday, November 15, 2007. റിച്ചസ്റ്റ് പുവറസ്റ്റ്. ഏറ്റവും വലിയ നേട്ടം ... http://valippukal.blogspot.com/feeds/posts/default - 5.4 posts per week39 subscribers ബെര്ളിത്തരങ്ങള് berlythomas: ബ്ലോഗ് ... ബെര്ലി ഇത്രയും കാലവും ചെയ്തിരുന്നത് ... ബെര്ലി സ്ഥിരമായി ബ്ലോഗ് സംബന്ധമായ ... http://berlythomas.blogspot.com/feeds/posts/default - 5.4 posts per week31 subscribers പ്രമാദം പ്രമാദം. അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്ഷങ്ങള്ക്കു ... http://pramaadam.blogspot.com/feeds/posts/default - 2.6 posts per week39 subscribers Gurukulam ഗുരുകുലം ... ഉമേഷ്: പ്രമാദം എന്ന വാക്ക് അത്തരത്തില് തെറ്റായി ... പ്രമാദം എന്നാല് തെറ്റ് എന്നല്ലേ. ... http://malayalam.usvishakh.net/blog/feed/atom/ - 0.2 posts per week
37 subscribers ബൂലോക കവിത: വെയില്ത്തുള്ളികള് ... റൊമ്പ പ്രമാദം..:). October 26, 2007 12:10 PM · Jyothi P said... സല്മയെ പരിചയപ്പെടുത്തിയതിനു നന്ദി. ... http://boolokakavitha.blogspot.com/feeds/posts/default - 8.4 posts per week
14 subscribers അതുല്യ :: atulya posted by അതുല്യ at 1:43 PM 21 comments ... Name: അതുല്യ: Location: ദുബൈ, United Arab Emirates. പ്രൊഫൈലിലേ പടം സജ്ജീവ് ... http://atulya.blogspot.com/feeds/posts/default - 0.7 posts per week19 subscribers കവിതയുടെ ഒരു മഴക്കാലം ഒക്കെ പഴയതു തന്നെ. Posted by ദേവസേന 57 പിന്മൊഴികള് .... ദേവസേന എന്ന പേരില് എഴുതുന്നു. ... http://devamazha.blogspot.com/feeds/posts/default - 0.2 posts per week
24 subscribers തടാകത്തില് പ്രതിഫലിക്കുന്ന ... Labels: കുഴൂര് വില്സന്റെ കവിതകള് ... പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട് ഈ വില്സന് കവിത. ... http://vishakham.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder... Subscribe14 subscribers വിട്ടു പോയത് വിട്ടു പോയത്. കുഴൂര് വില്സണ് > <><> > > > > > കവിതയാക്കാനും വാര്ത്തയാക്കാനും പറയാനും ... http://kuzhoorwilson.blogspot.com/feeds/posts/default - 0.2 posts per week
15 subscribers കുട്ടന്മേനൊന് കഥകള്: അമ്മിണിയും ... ന്റെ ശങ്കുട്ടിമാമന് പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’ ... http://kuttamenon.blogspot.com/feeds/posts/default - 0.5 posts per week9 subscribers വേണുവിന്റെ കഥകള് / Venu‘s Stories Posted by വേണു venu at 11/27/2007 12:48:00 AM 30 comments Links to this post. Labels: Story, കഥ. Sunday, October 28, 2007. പൂജ്യം. പൂജ്യം. ... http://venuvenu.blogspot.com/feeds/posts/default - 0.5 posts per week10 subscribers നിഴല്ക്കുത്ത് /Nizhalkuth ഇവിടെ ഉറങ്ങുന്നു ശിലയായ് അഹല്യമാര്.... Posted by വേണു. വേണു venu at 12:40 AM 8 comments Links to this post ... http://nizhalkuth.blogspot.com/feeds/posts/default - 2.6 posts per week Subscribed - View - Unsubscribe -32 subscribers ലാപുട എന്ന് സന്തോഷത്തോടെ എന്റെ പരിഭവം. Posted by ലാപുട at 2:04 PM 18 comments Links to this post ... http://lapuda.blogspot.com/feeds/posts/default - 1.2 posts per week Subscribed - View - Unsubscribe25 subscribers പ്രതിഭാഷ skip to main skip to sidebar. പ്രതിഭാഷ .... ചിന്ത (2); പരിസ്ഥിതി (1); പ്രതിഭാഷ പിറന്നിട്ട് (8); ബ്ലോഗ് (4) ... http://prathibhasha.blogspot.com/feeds/posts/default - 8.6 posts per week Subscribed - View - Unsubscribe20 subscribers രാപ്പനി രാപ്പനി. വിയര്ത്തു കുതിര്ന്ന സ്വപ്നങ്ങളേ... കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങളേ. ... http://raappani.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder...14 subscribers സിമിയുടെ ലോകം സിമിയുടെ ലോകം. എങ്കിലുമെടുത്തേന് ഞാന് മൂകമെന് കന്നിക്കാതല് - പെണ്കൊടിയാള് തന് ... http://simynazareth.blogspot.com/feeds/posts/default - 8.6 posts per week12 subscribers സനാതനം: July 2007 Posted by സനാതനന് at 7/29/2007 3 comments Links to this post. Labels: ദിനാന്ത്യക്കുറിപ്പ്. Thursday, July 26, 2007 ... http://sanathanan.blogspot.com/feeds/posts/default - 3.5 posts per week5 subscribers [വാരവിചാരം : ബൂലോകം പോയ വാരം : പത്താം ... അഞ്ചല്ക്കാരന് has left a new comment on your post ... Posted by അഞ്ചല്ക്കാരന് to വാര വിചാരം. at October 29, 2007 2:49 AM ... http://groups.google.com/group/marumozhikal/feed/rss_v2_0_msgs.xml - 1,857.8 posts per week27 subscribers കൈപ്പള്ളി :: Kaippally എഴുതിയത് Kaippally കൈപ്പള്ളി തിയതി: 10/24/2007 07:51:00 PM 10 അഭിപ്രായങ്ങള് : മറ്റ് അനുബന്ധ ... http://mallu-ungle.blogspot.com/feeds/posts/default - 0.5 posts per week17 subscribers രാജീവ് ചേലനാട്ട് രാജീവ് ചേലനാട്ട്: പ്രത്യേകിച്ച് ഒന്നുമില്ല .... (Ravindra Kumar). Posted by രാജീവ് ചേലനാട്ട് at 2:48 AM ... http://rajeevechelanat.blogspot.com/feeds/posts/default - 2.8 posts per week

10 subscribers ഫ്രെയിമിലൂടെ http://frame2mind.blogspot.com/feeds/posts/default - 0.5 posts per week

5 subscribers സ്നേഹസംവാദം. http://snehasamvadam.blogspot.com/feeds/posts/default - 0.2 posts per week

11 subscribers നിര്‍മ്മല nirmala http://nirmalat.blogspot.com/feeds/posts/default - 0.2 posts per week

30 subscribers കൊച്ചുത്രേസ്യയുടെ ലോകം.. http://malabar-express.blogspot.com/feeds/posts/default - 0.2 posts per week

16 subscribers ബൂലോഗ‌ ക്ലബ്ബ്‌ http://boologaclub.blogspot.com/feeds/posts/default - 0.7 posts per week(അടിസ്ഥാനം:ഗൂഗിള്‍ റീഡറില്‍ നിന്നു കിട്ടിയ വിവരങ്ങള്‍)

വായനാലിസ്റ്റുകളെ സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായി.പുതിയ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ഗൂഗിളിന്റെ ബ്ലോഗ് സെര്‍ച്ച് സംവിധാനം പലരും ഫലപ്രദമായ രൂപത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി.ഫീഡ് റീഡറുകള്‍,യാഹൂ പൈപ്പ്,പേജ് ഫ്ലേക്സ് തുടങ്ങിയവയൊക്കെ മലയാളം ബ്ലോഗേര്‍സ് കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങി

നമുക്ക് താത്പര്യമുള്ള ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ നമ്മുടെ മെയില്‍ ബോക്സിലെത്തിക്കാനുള്ള സംവിധാനം ബ്ലോഗറില്‍ ഉണ്ടായത് ഈ വര്‍ഷമാണ്.

2)വരമൊഴിക്ക് ഗൂഗിളില്‍ പകരം സംവിധാനം

വരമൊഴിക്ക് ഗൂഗിളിന്റെ വക പകരം സംവിധാനം ഉണ്ടായതും ഈ വര്‍ഷമാണ്.

വരും വര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ ഇത് കാരണമായേക്കാം.3)ബൂലോകത്തു നിന്ന് രണ്ടു പുസ്തകങ്ങള്‍

രണ്ടായിരത്തിയേഴില്‍ രണ്ടു ബ്ലോഗ് കൃതികള്‍ പുസ്ത്ക രൂപത്തില്‍ പുറത്തിറങ്ങി.വിശാലമനസ്കന്റെ കൊടകര പുരാണം തൃശ്ശൂര്‍ കറന്റും കുറുമാന്റെ ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ റെയിന്‍ബോ ബുക്സും പ്രസിദ്ധീകരിച്ചു. മലയാളം ബ്ലോഗേര്‍സിനെ വളരെയധികം ആഹ്ലാദിപ്പിച്ച രണ്ടു സംഭവങ്ങളാണ് ഈ പുസ്തക സംരംഭങ്ങള്‍.കൊടകരപുരാണം വായനാലോകത്ത് ശ്രദ്ധിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍.കൊടകരപുരാ‍ണത്തെ കുറിച്ച് വന്ന റിവ്യൂസും വിശാലനുമായുള്ള അഭിമുഖങ്ങളും വിവിധ മാധ്യമങ്ങളില്‍ വന്നു.

വായനയിലെ വരേണ്യമായ ശീലങ്ങളുള്ള മാതൃഭൂമി ബ്ലോഗുകളെ വിലയിരുത്തി ബ്ലോഗന എന്ന പേരില്‍ പ്രത്യേക പതിപ്പിറക്കാന്‍ തയ്യാറായത് മലയാളം ബ്ലോഗുകളുടെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ നേട്ടമായി എണ്ണണം.2008 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ബൂലോകത്തു നിന്ന് ഉണ്ടായേക്കാം.എങ്കിലും അതിനു തുടക്കമിട്ട വര്‍ഷം എന്ന നിലയില്‍ 2007 ചരിത്രപ്രധാനമാവുന്നുണ്ട്.ബ്ലോഗ് സാഹിത്യത്തെ മലയാളി പരിചയപ്പെടുന്നത് ഈ വര്‍ഷമാണ്.4)പ്രിന്റു മീഡിയയില്‍ നിന്ന് ബ്ലോഗുകളിലേക്ക് ചേക്കേറുന്നവര്‍

സമകാലിക മലയാള സാഹിത്യത്തില്‍ നിനച്ചിരിക്കാത്ത ഒരു പ്രതിസന്ധി വന്നുപെട്ടിട്ടുണ്ടെന്നാണ് കേള്‍വി.ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നില്ല,പകരം ആത്മകഥാപരമായ രചനകള്‍,വേറിട്ട കാഴ്ച്ചകള്‍ മട്ടിലുള്ള രചനകള്‍ എന്നിവയ്ക്ക് കൂടുതല്‍ സ്പേസ് അനുവദിക്കുന്നു എന്നതാണത്രെ ഇതിനു കാരണം.വി.കെ ശ്രീരാമന്‍,താഹാമാടായി തുടങ്ങിയ ആളുകളാണത്രെ ഈ സ്ഥിതിവിശേഷം ഉണ്ടാക്കിതീര്‍ത്തത്.പുസ്തകങ്ങളുടെ മാര്‍ക്കറ്റിലും ഇത്തരം കൃതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാരുള്ളതത്രേ.നന്നായി കവിതയെഴുതുന്ന ഒരുത്തന്‍ നോവലോ ആത്മകഥയോ എഴുതിയാലെന്താ എന്ന് ആലോചിച്ചു പോയേക്കാവുന്ന സാഹചര്യം.ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാവാം പ്രശ്സ്തരായ പല എഴുത്തുകാരും ഇപ്പോള്‍ ബ്ലോഗുകളില്‍ സജീവമാവുന്നത്.ഇപ്പറഞ്ഞ സംഗതി ഈ എഴുത്തുകാരുടെ രചനകളെ ഒരു തരത്തിലും വിലകുറച്ചു കണ്ടുകൊണ്ടല്ലെന്ന് ഈ ലേഖകന്‍ ആവര്‍ത്തിക്കട്ടെ.ബൂലോകത്തെ സംബന്ധിച്ച് ഈ എഴുത്തുകാരുടെ സാന്നിദ്ധ്യം സന്തോഷകരമാണ്.ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്,ഗോപീകൃഷ്ണന്‍,ശ്രീകുമാര്‍ കരിയാട്,അന്‍‌വര്‍ അലി,റഫീക് അഹമ്മദ്(ഒരു പോസ്റ്റോടെ അവസാനിപ്പിച്ചോ?),വി.കെ ശ്രീരാമന്‍ തുടങ്ങിയ പലരും ബൂലോകത്ത് തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.കൂടുതല്‍ എഴുത്തുകാര്‍ മലയാളം ബ്ലോഗുകളിലേക്ക് വരാന്‍ തയ്യാറാവുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
5)വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനം

എല്ലാ ഹൈസ്കൂളുകള്‍ക്കും ഇന്റര്‍നെറ്റ് സൌകര്യം പ്രയോജനപ്പെടുത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു.ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞ ഈ പദ്ധതി പ്രകാരം കുറഞ്ഞ ചെലവില്‍ എല്ലാ ഹൈസ്കൂളുകള്‍ക്കും ബ്രോഡ് ബാന്‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാവും.എട്ട്,ഒന്‍പത്,പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മലയാളം ബ്ലോഗുകള്‍ പരിചയപ്പെടാനുള്ള സാധ്യത ഉണ്ടായിരിക്കുകയാണ്.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെ വിപ്ലവകരമാവുമെന്ന് കരുതേണ്ടിയിരിക്കുന്നു.അച്ചടി മാധ്യമങ്ങളെ ഈ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ഭയമുണ്ടെന്ന് ഞാന്‍ ഈയിടെ കേട്ടു.എന്തായാലും ഇന്റര്‍നെറ്റ് മലയാളത്തിന്റെ സുവര്‍ണകാലമാണ്

വരാനിരിക്കുന്നത്.6)ബ്ലോഗ് കവിതകള്‍
ബ്ലോഗുകളില്‍ കവിതകളെഴുതുന്ന പലരും 2006 മധ്യത്തില്‍ എഴുതിത്തുടങ്ങിയവരാണെങ്കിലും കൂടുതല്‍ കവിതാബ്ലോഗുകള്‍ ഉണ്ടായതും സജീവമായതും ഈ വര്‍ഷമാണ്.ബൂലോകകവിത എന്ന ബ്ലോഗ് കവികളുടെ
കൂട്ടായ്മയും ഈ വര്‍ഷമാണ് ഉണ്ടായത്.ഒരു സാഹിത്യമേഖലയില്‍ ഉണ്ടാവുന്ന ബൂലോകത്തെ ആദ്യത്തെ എഴുത്തു കൂട്ടായ്മയാണോ ഇതെന്ന് എനിക്ക് ഉറപ്പില്ല,
എങ്കിലും ശക്തവും സജീവവുമായി 2007 ന്റെ അവസാനവും അത് നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്.വിവിധ ബ്ലോഗ് കവികളുടെ
150ല്‍ അധികം കവിതകള്‍ ഈ ബ്ലോഗില്‍ സംഭരിക്കപ്പെട്ടു കഴിഞ്ഞു.ബ്ലോഗ് കവിതകളുടെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനം ഉദ്ദേശിച്ച് റിഫ്ലക്ഷന്‍സ്
എന്നൊരു ബ്ലോഗ് ഏതാനും ബ്ലോഗേറ്സ് തുടങ്ങിവെച്ചതും ഈ വര്‍ഷമാണ്.2007 വന്ന് വളരെയധികം സജീവമായി തീര്‍ന്ന രണ്ടു കവികളാണ് പ്രമോദും സനാതനനും.പ്രമോദ് കവിതയിലെ ശക്തമായ രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായപ്പോള്‍
അകക്കാഴ്ച്ചകളുടെ ദിനക്കുറിപ്പുകള്‍ കൊണ്ടാണ് സനാതനന്‍ ശ്രദ്ധേയനായത്.പേരെടുത്തു പറഞ്ഞാല്‍ വിരസമായ ഒരു നീണ്ട പട്ടികയായേക്കാവുന്നത്ര പുതിയ കവികള്‍ ഈ വര്‍ഷം ബ്ലോഗുകളില്‍ വന്നിട്ടുണ്ട്.കവികളെ മുട്ടി നടക്കാന്‍ മേല എന്ന വിലാപത്തിന് ഇപ്പോള്‍ കഴമ്പുണ്ടെന്ന് പറയാം... :)

2007 ന്റെ കവിതയെ കുറിച്ച് ആലോചിച്ചപ്പോള്‍ മൂന്ന് കവിതകളാണ് എന്റെ മനസ്സില്‍ വന്നത്:മരം കൊത്തി,അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍,കൌമാരം. മരംകൊത്തി അനില്‍ക്കവിതയുടെ സവിശേഷമായ സൌന്ദര്യത്തിന്റെ പാരമ്യമാണ്.താനെഴുതിയ കവിതകളിലൂടെ ആര്‍ജ്ജിച്ചെടുത്ത കാവ്യശില്പനാനുഭവമാണ് മരംകൊത്തിയുടെ കവിയായി അനിലനെ പാകപ്പെടുത്തിയിരിക്കുക.അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ എന്ന കവിതയ്ക്കുള്ള സ്ഫോടക ശക്തി അതുണ്ടായ സാമൂഹ്യാന്തരീക്ഷത്തില്‍ നിന്ന് ലഭിച്ചതാകണം.എങ്കിലും വ്യക്തിപരമായി അതിന്റെ രൂപം കൊണ്ട് എന്നെ മോഹിപ്പിച്ച കവിത കൌമാരം മാത്രമാണ്.ശില്പപരമായ ഒരു കണ്ടെടുക്കലാണ് കൌമാരം.ക്രാഫ്റ്റില്‍ പുതുമയുള്ള കവിതകള്‍ അത്രയൊന്നും കാണാത്ത ഒരു കാലത്തിന്റെ അവശേഷിപ്പായി ഈ കവിത എനിക്ക് വീണ്ടും വീണ്ടും നോക്കേണ്ടി വന്നേക്കും.

7) ബ്ലോഗ് കഥകള്‍
ബൂലോകത്ത് ഒരു കഥക്കൂട്ടയ്മയുണ്ടാക്കാന്‍ ശ്രമിക്കുകയും കുറച്ചു കഥകളോക്കെ
ആ ബ്ലോഗില്‍ വരികയും ചെയ്തു.എങ്കിലും വേണ്ടത്ര സജീവമാവാനോ ഇതര കഥാബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനോ അതിന് കഴിഞ്ഞില്ല.എങ്കിലും ബൂലോകത്തിന് കഥയെ സംബന്ധിച്ച് ചില ആശ്വാസങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.പുതിയ ചില കഥാകൃത്തുകളുടെ രംഗപ്രവേശമാണ് എടുത്തു പറയേണ്ട സംഗതി.സിമി,മനു,ബാജി എന്നീ സുഹൃത്തുക്കളാണ് ഈ വര്‍ഷത്തെ കഥയുടെ നേട്ടങ്ങള്‍.ചില നല്ല കഥകളുമായി ഡാലി,പെരിങ്ങോടന്‍,കണ്ണൂസ്,സിജി
തുടങ്ങിയവരും ഇടയ്ക്കിടെ നല്ല കഥകളുമായി വന്നിരുന്നു.
സിമി എന്ന പ്രതിഭ തന്നെയാണ് കഥയെ സംബന്ധിച്ച എന്റെ ഏറ്റവും വലിയ സന്തോഷം.പൂത്തുമ്പി സ്വര്‍ണക്കലമാന്‍,കടല്‍
തുടങ്ങിയ രചനകള്‍ അസാമാന്യമായ രചനാവൈഭവത്തിന്റെ നിദര്‍ശനങ്ങളാണ്.
ബ്ലോഗുകളില്‍ നിന്ന് ഇനിയൊരു പുസ്തകമിറിങ്ങുകയാണെങ്കില്‍ അത് സിമിയുടേതാവണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.

8)ഇതര മേഖലകള്‍
രാം മോഹന്‍ പാലിയത്ത്, അനോണി ആന്റണി ,വെള്ളെഴുത്ത് ,നമതു വാഴ്വും കാലവും,കേരള ഹഹഹ സജ്ജീവ് തുടങ്ങിയ ബ്ലോഗര്‍മാരാണ് അതിവേഗം ശ്രദ്ധ നേടിയ 2007 ലെ ബ്ലോഗെഴുത്തുകാര്‍.അവതരണത്തിന്റെ സ്വഭാവം കൊണ്ടും തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടും രാം മോഹന്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കില്‍ എഴുത്തിലെ ജാഗ്രതയും ആഴവുമാവണം വെള്ളെഴുത്തിനെ ശ്രദ്ധേയനാക്കിയത്.അനോണി ആന്റണി വേറിട്ടൊരു സംഭവം തന്നെയാണ്.ഒരു പ്രാദേശിക ഭാഷയുടെ സാധ്യത ബ്ലോഗില്ലല്ലാതെ വേറെ എവിടെയാണ് ഇത്ര മനോഹരമായി ഉപയോഗിച്ചിട്ടുള്ളത്.


9)ബൂലോക ക്ലബ്ബ് അപ്രസക്തമായി.
കൂട്ടായ്മ എന്നൊന്നില്ലെന്ന് പലവട്ടം പാടിയതിനാലാണോ എന്നറിയില്ല ബൂലോകര്‍ക്കിടയില്‍ ക്ലബ്ബിനുണ്ടായിരുന്ന ഒരു ഇടപെടലിന്റെ സാധ്യത പിന്മൊഴികള്‍ നിലച്ചതോടെ ഏതാണ്ട് നിലച്ചു.

10)ബൂലോഗ കാരുണ്യം
2007ല്‍ ബൂലോകത്തുണ്ടായ ഏറ്റവും നല്ല ബ്ലോഗ് ആക്ടിവിറ്റിയായി ഈ ബ്ലോഗിനെ കാണണം.58,000 രൂപയോളം ആദ്യ സഹായാഭ്യര്‍ഥനയില്‍ തന്നെ കണ്ടെത്താനായത് പ്രശംസനീയമാണ്.ഇതു കൂടാതെ വയാനാട്ടിലെ ബിനുവിന് സ്ട്രക്ചറും വീല്‍ ചെയറുമടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനും ഈ കൂട്ടായ്മയ്ക്കു സാധിച്ചു. അശരണരും രോഗികളുമായവരെ സഹായിക്കാന്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോകത്തിന്റെ നന്മകളെ കാണിക്കുന്നതാണ്.

അങ്ങനെ പല കാരണങ്ങളാല്‍ മലയാളം ബ്ലോഗുകളെ സംബന്ധിച്ച് 2007 പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നുവെന്ന് എനിക്കു തോന്നുന്നു...
നിങ്ങള്‍ക്കോ?