Saturday, June 30, 2007

ഇത് എന്തൂട്ട് കുന്ത്രാണ്ടം...

മാഗ്നറ്റിക് അജാക്സ് എന്ന് കേട്ടിട്ടുണ്ടോ.അതിനെ കുറിച്ച് അറിയുന്നവര്‍ അതെന്താന്ന് പറയുമോ?ഞാന്‍ ഒരു സൈറ്റില്‍ കയറിയപ്പോള്‍ സ്ക്രീന്‍ നിറയെ മുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍.ആ വാക്കുകളില്‍ ക്ലിക് ചെയ്ത് നീക്കാന്‍ പറ്റും.അങ്ങനെ നീക്കി കൊണ്ടു പോയി വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം.നമ്മളുണ്ടാക്കിയ വാക്യങ്ങള്‍ അങ്ങനെ നില്‍ക്കുകയില്ല.ഓണ്‍ലൈനായി മറ്റാരെങ്കിലും ഈ പണി എടുക്കുന്നുണ്ടാവും.വാക്കുകള്‍ താനേ മാറിപ്പോവുന്നത് കാണാം.എന്താണിതിന്റെ ഉദ്ദേശ്യം എന്നൊന്നും നിക്കു പിടിയില്ലേ...ഈ പറഞ്ഞതൊക്കെ മണ്ടത്തരാവാനും തരംണ്ട്...:)
അറിയാവുന്നവര്‍ പറയട്ടെ.ഇതൊരവസരമാവുമല്ലോ.കയ്യൊപ്പ് എന്ന് റിയാസ് ആണ് കുറച്ചു വിവരം തന്നത്...

ഇതാ: മാഗ്നറ്റിക് അജാക്സ്

1 comment:

മൂര്‍ത്തി said...

ഞാന്‍ കയറിയപ്പോള്‍ യൂസര്‍ ആയി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അരും വാക്കുകള്‍ അടിച്ചുമാറ്റാന്‍ ഉണ്ടായില്ല..ശരിക്കുള്ള രസം പിടികിട്ടിയില്ല...