Friday, December 28, 2007

ബൂലോകം-2007

മലയാളം ബ്ലോഗിങ്ങിന്റെ ചരിത്രത്തില്‍ എന്താണ് 2007 ന്റെ പ്രാധാന്യം?അങ്ങനെ വല്ല പ്രാധാന്യവുമുണ്ടോ?ആലോചിച്ചപ്പോള്‍ 2007 എന്ന ഈ വര്‍ഷം മലയാളം ബ്ലോഗുകളെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു.

എന്തൊക്കെയായിരുന്നു അവ എന്ന് ഒന്ന് ഓടിച്ചു നോക്കുകയാണിവിടെ.



1)പിന്മൊഴികള്‍ ഗ്രൂപ്പ് നിലയ്ക്കുന്നു.

പിന്മൊഴികള്‍ എന്ന കമന്റ് അഗ്രഗേറ്റിങ് സംവിധാനം അതിന്റെ ശില്പികള്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.2005 മെയ് മാസത്തില്‍ ആരംഭിച്ച പിന്മൊഴികള്‍ മലയാളം ബ്ലോഗിങിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. 2007 ജൂണ്‍ 23 ന് പിന്മൊഴികളുടെ പൂട്ടല്‍ പ്രയോഗത്തില്‍ വന്നു.ഇക്കാലമത്രയും മലയാളം ബ്ലോഗിങ്ങിന്റെ നട്ടെല്ലായി അത് നിലനിന്നു.പിന്മൊഴികള്‍ പൂട്ടുന്നത് അന്നത്തെ ബ്ലോഗ് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന ലേഖനത്തിലും കമന്റുകളിലും വ്യക്തമാക്കുന്നുണ്ട്.പിന്മൊഴി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കമന്റ് അഗ്രഗേറ്റിങ് സംവിധാനം മറുമൊഴികള്‍ എന്ന പേരില്‍ ഏതാനും ബ്ലോഗേര്‍സ്

പുനഃസ്ഥാപിച്ചു.പിന്മൊഴി ഗ്രൂപ്പിന്റെ പ്രധാന വക്താക്കള്‍ പലരും ഗൂഗിളിന്റെ തന്നെ റീഡര്‍ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി.പലരുടെ ബ്ലോഗുകളിലും വായനപ്പങ്കുകള്‍(ഷെയേറ്ഡ് ലിസ്റ്റ്കള്‍) പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇങ്ങനെ മറുമൊഴി ഉപയോഗിക്കുന്നവര്‍,റീഡര്‍ ഉപയോഗിക്കുന്നവര്‍ എന്ന് മലയാള ബൂലോകം സാങ്കേതികമായി രണ്ടു ചേരികളായി മാറിയത് ഇക്കാലഘട്ടത്തിലാണ്.

പിന്മൊഴികള്‍ അത് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മലയാളം ബ്ലോഗേര്‍സിന് വളരെയധികം ഉപകരിച്ചിരുന്ന ഒരു സങ്കേതമായിരുന്നെങ്കിലും അത് ചോദ്യം ചെയ്യപ്പെടാത്ത തലതൊട്ടപ്പന്മാരെയും അലിഖിത നിയമസംഹിതകളെയും ഉരുത്തിരിച്ചെടുക്കുന്നുണ്ടായിരുന്നു.അതു നിലച്ചത് നന്നായി എന്ന് ആ അര്‍ഥത്തില്‍

മറുമൊഴിയുടെ സ്രഷ്ടാക്കളും പറയുന്നുണ്ടാവും.പിന്മൊഴി ഗ്രൂപ്പില്‍ 855 അംഗങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നു.മറുമൊഴിയില്‍ ഇപ്പോള്‍ ഉള്ളത് 341 അംഗങ്ങളാണ്.



2007 അവസാനിക്കാറായ ഈ വേളയില്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ റീഡര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.പല ബ്ലോഗുകളും റീഡറില്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന വായനക്കാരുടെ എണ്ണം ചുവടെ:



90 subscribers കൊടകരപുരാണംkodakarapuranam കൊടകര ഷഷ്ഠിക്ക് കാവടി സെറ്റുകള് തമ്മില് ... 1994-95 കാലഘട്ടത്തില് ഞാന് കൊടകര ബാറില് ജോലി ... http://kodakarapuranams.blogspot.com/feeds/posts/default - 0.5 posts per week



53 subscribers കുറുമാന്റെ കഥകള്: എന്റെ യൂറോപ്പ് ... എന്റെ യൂറോപ്പ് സ്വപ്നങ്ങള് - 12. കം വിത് മി പ്ലീസ്. ഒരു പോലീസുകാരനാണ്. ... http://rageshkurman.blogspot.com/feeds/posts/default - 1.2 posts per week



51 subscribers പെരിങ്ങോടന് Posted by പെരിങ്ങോടന് at 1:37:00 PM 11 comments .... പെരിങ്ങോടന്: A blogger who believes blog sociality is all about interaction ... http://peringodan.blogspot.com/feeds/posts/default - 1.6 posts per week



47 subscribers എന്റെ നാലുകെട്ടും തോണിയും ജനല്ക്കമ്പികളില് പല്ലു കൊണ്ട് ചെറുതായി കടിക്കുന്ന എന്റെ ചെറുപ്പത്തിലേയുള്ള ശീലം ... http://entenaalukettu.blogspot.com/feeds/posts/default - 1.4 posts per week



25 subscribers Suryagayatri സൂര്യഗായത്രി Suryagayatri സൂര്യഗായത്രി. This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi ... http://suryagayatri.blogspot.com/feeds/posts/default - 1.6 posts per week



21 subscribers ദേവരാഗം ദേവരാഗം. Contents of this blog are copyrighted by the author. Any form of reproduction & circulation of the text or photographs published in this ... http://devaragam.blogspot.com/feeds/posts/default - 0.0 posts per week



30 subscribers ഉദയസൂര്യന്റെ നാട്ടില്: ആവ്വൂ ... ഇന്നിപ്പോൾ വക്കാരിമഷ്ടൻ ആ പോരായ്മ നികത്തുന്നുണ്ട്! ബലേ ഭേഷ്! ബൈ ദ വേ, ഈ ‘ബ്രെഡ്ഡിൽ ... http://nilavathekozhi.blogspot.com/feeds/posts/default - 0.5 posts per week



18 subscribers വെള്ളെഴുത്ത് Posted by വെള്ളെഴുത്ത് at 11:30 PM 0 comments ... വെള്ളെഴുത്ത് സ്വല്പം ചിന്തിച്ചാലെന്ത്. ... http://vellezhuthth.blogspot.com/feeds/posts/default - 2.3 posts per week



30 subscribers തുറന്നിട്ട വലിപ്പുകള്: റിച്ചസ്റ്റ് ... തുറന്നിട്ട വലിപ്പുകള്. Thursday, November 15, 2007. റിച്ചസ്റ്റ് പുവറസ്റ്റ്. ഏറ്റവും വലിയ നേട്ടം ... http://valippukal.blogspot.com/feeds/posts/default - 5.4 posts per week



39 subscribers ബെര്ളിത്തരങ്ങള് berlythomas: ബ്ലോഗ് ... ബെര്ലി ഇത്രയും കാലവും ചെയ്തിരുന്നത് ... ബെര്ലി സ്ഥിരമായി ബ്ലോഗ് സംബന്ധമായ ... http://berlythomas.blogspot.com/feeds/posts/default - 5.4 posts per week



31 subscribers പ്രമാദം പ്രമാദം. അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്ഷങ്ങള്ക്കു ... http://pramaadam.blogspot.com/feeds/posts/default - 2.6 posts per week



39 subscribers Gurukulam ഗുരുകുലം ... ഉമേഷ്: പ്രമാദം എന്ന വാക്ക് അത്തരത്തില് തെറ്റായി ... പ്രമാദം എന്നാല് തെറ്റ് എന്നല്ലേ. ... http://malayalam.usvishakh.net/blog/feed/atom/ - 0.2 posts per week




37 subscribers ബൂലോക കവിത: വെയില്ത്തുള്ളികള് ... റൊമ്പ പ്രമാദം..:). October 26, 2007 12:10 PM · Jyothi P said... സല്മയെ പരിചയപ്പെടുത്തിയതിനു നന്ദി. ... http://boolokakavitha.blogspot.com/feeds/posts/default - 8.4 posts per week




14 subscribers അതുല്യ :: atulya posted by അതുല്യ at 1:43 PM 21 comments ... Name: അതുല്യ: Location: ദുബൈ, United Arab Emirates. പ്രൊഫൈലിലേ പടം സജ്ജീവ് ... http://atulya.blogspot.com/feeds/posts/default - 0.7 posts per week



19 subscribers കവിതയുടെ ഒരു മഴക്കാലം ഒക്കെ പഴയതു തന്നെ. Posted by ദേവസേന 57 പിന്മൊഴികള് .... ദേവസേന എന്ന പേരില് എഴുതുന്നു. ... http://devamazha.blogspot.com/feeds/posts/default - 0.2 posts per week




24 subscribers തടാകത്തില് പ്രതിഫലിക്കുന്ന ... Labels: കുഴൂര് വില്സന്റെ കവിതകള് ... പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട് ഈ വില്സന് കവിത. ... http://vishakham.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder... Subscribe



14 subscribers വിട്ടു പോയത് വിട്ടു പോയത്. കുഴൂര് വില്സണ് > <><> > > > > > കവിതയാക്കാനും വാര്ത്തയാക്കാനും പറയാനും ... http://kuzhoorwilson.blogspot.com/feeds/posts/default - 0.2 posts per week




15 subscribers കുട്ടന്മേനൊന് കഥകള്: അമ്മിണിയും ... ന്റെ ശങ്കുട്ടിമാമന് പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’ ... http://kuttamenon.blogspot.com/feeds/posts/default - 0.5 posts per week



9 subscribers വേണുവിന്റെ കഥകള് / Venu‘s Stories Posted by വേണു venu at 11/27/2007 12:48:00 AM 30 comments Links to this post. Labels: Story, കഥ. Sunday, October 28, 2007. പൂജ്യം. പൂജ്യം. ... http://venuvenu.blogspot.com/feeds/posts/default - 0.5 posts per week



10 subscribers നിഴല്ക്കുത്ത് /Nizhalkuth ഇവിടെ ഉറങ്ങുന്നു ശിലയായ് അഹല്യമാര്.... Posted by വേണു. വേണു venu at 12:40 AM 8 comments Links to this post ... http://nizhalkuth.blogspot.com/feeds/posts/default - 2.6 posts per week Subscribed - View - Unsubscribe -



32 subscribers ലാപുട എന്ന് സന്തോഷത്തോടെ എന്റെ പരിഭവം. Posted by ലാപുട at 2:04 PM 18 comments Links to this post ... http://lapuda.blogspot.com/feeds/posts/default - 1.2 posts per week Subscribed - View - Unsubscribe



25 subscribers പ്രതിഭാഷ skip to main skip to sidebar. പ്രതിഭാഷ .... ചിന്ത (2); പരിസ്ഥിതി (1); പ്രതിഭാഷ പിറന്നിട്ട് (8); ബ്ലോഗ് (4) ... http://prathibhasha.blogspot.com/feeds/posts/default - 8.6 posts per week Subscribed - View - Unsubscribe



20 subscribers രാപ്പനി രാപ്പനി. വിയര്ത്തു കുതിര്ന്ന സ്വപ്നങ്ങളേ... കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങളേ. ... http://raappani.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder...



14 subscribers സിമിയുടെ ലോകം സിമിയുടെ ലോകം. എങ്കിലുമെടുത്തേന് ഞാന് മൂകമെന് കന്നിക്കാതല് - പെണ്കൊടിയാള് തന് ... http://simynazareth.blogspot.com/feeds/posts/default - 8.6 posts per week



12 subscribers സനാതനം: July 2007 Posted by സനാതനന് at 7/29/2007 3 comments Links to this post. Labels: ദിനാന്ത്യക്കുറിപ്പ്. Thursday, July 26, 2007 ... http://sanathanan.blogspot.com/feeds/posts/default - 3.5 posts per week



5 subscribers [വാരവിചാരം : ബൂലോകം പോയ വാരം : പത്താം ... അഞ്ചല്ക്കാരന് has left a new comment on your post ... Posted by അഞ്ചല്ക്കാരന് to വാര വിചാരം. at October 29, 2007 2:49 AM ... http://groups.google.com/group/marumozhikal/feed/rss_v2_0_msgs.xml - 1,857.8 posts per week



27 subscribers കൈപ്പള്ളി :: Kaippally എഴുതിയത് Kaippally കൈപ്പള്ളി തിയതി: 10/24/2007 07:51:00 PM 10 അഭിപ്രായങ്ങള് : മറ്റ് അനുബന്ധ ... http://mallu-ungle.blogspot.com/feeds/posts/default - 0.5 posts per week



17 subscribers രാജീവ് ചേലനാട്ട് രാജീവ് ചേലനാട്ട്: പ്രത്യേകിച്ച് ഒന്നുമില്ല .... (Ravindra Kumar). Posted by രാജീവ് ചേലനാട്ട് at 2:48 AM ... http://rajeevechelanat.blogspot.com/feeds/posts/default - 2.8 posts per week





10 subscribers ഫ്രെയിമിലൂടെ http://frame2mind.blogspot.com/feeds/posts/default - 0.5 posts per week





5 subscribers സ്നേഹസംവാദം. http://snehasamvadam.blogspot.com/feeds/posts/default - 0.2 posts per week





11 subscribers നിര്‍മ്മല nirmala http://nirmalat.blogspot.com/feeds/posts/default - 0.2 posts per week





30 subscribers കൊച്ചുത്രേസ്യയുടെ ലോകം.. http://malabar-express.blogspot.com/feeds/posts/default - 0.2 posts per week





16 subscribers ബൂലോഗ‌ ക്ലബ്ബ്‌ http://boologaclub.blogspot.com/feeds/posts/default - 0.7 posts per week



(അടിസ്ഥാനം:ഗൂഗിള്‍ റീഡറില്‍ നിന്നു കിട്ടിയ വിവരങ്ങള്‍)

വായനാലിസ്റ്റുകളെ സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായി.പുതിയ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ഗൂഗിളിന്റെ ബ്ലോഗ് സെര്‍ച്ച് സംവിധാനം പലരും ഫലപ്രദമായ രൂപത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി.ഫീഡ് റീഡറുകള്‍,യാഹൂ പൈപ്പ്,പേജ് ഫ്ലേക്സ് തുടങ്ങിയവയൊക്കെ മലയാളം ബ്ലോഗേര്‍സ് കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങി

നമുക്ക് താത്പര്യമുള്ള ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ നമ്മുടെ മെയില്‍ ബോക്സിലെത്തിക്കാനുള്ള സംവിധാനം ബ്ലോഗറില്‍ ഉണ്ടായത് ഈ വര്‍ഷമാണ്.





2)വരമൊഴിക്ക് ഗൂഗിളില്‍ പകരം സംവിധാനം

വരമൊഴിക്ക് ഗൂഗിളിന്റെ വക പകരം സംവിധാനം ഉണ്ടായതും ഈ വര്‍ഷമാണ്.

വരും വര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ ഇത് കാരണമായേക്കാം.



3)ബൂലോകത്തു നിന്ന് രണ്ടു പുസ്തകങ്ങള്‍

രണ്ടായിരത്തിയേഴില്‍ രണ്ടു ബ്ലോഗ് കൃതികള്‍ പുസ്ത്ക രൂപത്തില്‍ പുറത്തിറങ്ങി.വിശാലമനസ്കന്റെ കൊടകര പുരാണം തൃശ്ശൂര്‍ കറന്റും കുറുമാന്റെ ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ റെയിന്‍ബോ ബുക്സും പ്രസിദ്ധീകരിച്ചു. മലയാളം ബ്ലോഗേര്‍സിനെ വളരെയധികം ആഹ്ലാദിപ്പിച്ച രണ്ടു സംഭവങ്ങളാണ് ഈ പുസ്തക സംരംഭങ്ങള്‍.കൊടകരപുരാണം വായനാലോകത്ത് ശ്രദ്ധിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍.കൊടകരപുരാ‍ണത്തെ കുറിച്ച് വന്ന റിവ്യൂസും വിശാലനുമായുള്ള അഭിമുഖങ്ങളും വിവിധ മാധ്യമങ്ങളില്‍ വന്നു.

വായനയിലെ വരേണ്യമായ ശീലങ്ങളുള്ള മാതൃഭൂമി ബ്ലോഗുകളെ വിലയിരുത്തി ബ്ലോഗന എന്ന പേരില്‍ പ്രത്യേക പതിപ്പിറക്കാന്‍ തയ്യാറായത് മലയാളം ബ്ലോഗുകളുടെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ നേട്ടമായി എണ്ണണം.2008 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ബൂലോകത്തു നിന്ന് ഉണ്ടായേക്കാം.എങ്കിലും അതിനു തുടക്കമിട്ട വര്‍ഷം എന്ന നിലയില്‍ 2007 ചരിത്രപ്രധാനമാവുന്നുണ്ട്.ബ്ലോഗ് സാഹിത്യത്തെ മലയാളി പരിചയപ്പെടുന്നത് ഈ വര്‍ഷമാണ്.



4)പ്രിന്റു മീഡിയയില്‍ നിന്ന് ബ്ലോഗുകളിലേക്ക് ചേക്കേറുന്നവര്‍

സമകാലിക മലയാള സാഹിത്യത്തില്‍ നിനച്ചിരിക്കാത്ത ഒരു പ്രതിസന്ധി വന്നുപെട്ടിട്ടുണ്ടെന്നാണ് കേള്‍വി.ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നില്ല,പകരം ആത്മകഥാപരമായ രചനകള്‍,വേറിട്ട കാഴ്ച്ചകള്‍ മട്ടിലുള്ള രചനകള്‍ എന്നിവയ്ക്ക് കൂടുതല്‍ സ്പേസ് അനുവദിക്കുന്നു എന്നതാണത്രെ ഇതിനു കാരണം.വി.കെ ശ്രീരാമന്‍,താഹാമാടായി തുടങ്ങിയ ആളുകളാണത്രെ ഈ സ്ഥിതിവിശേഷം ഉണ്ടാക്കിതീര്‍ത്തത്.പുസ്തകങ്ങളുടെ മാര്‍ക്കറ്റിലും ഇത്തരം കൃതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാരുള്ളതത്രേ.നന്നായി കവിതയെഴുതുന്ന ഒരുത്തന്‍ നോവലോ ആത്മകഥയോ എഴുതിയാലെന്താ എന്ന് ആലോചിച്ചു പോയേക്കാവുന്ന സാഹചര്യം.ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാവാം പ്രശ്സ്തരായ പല എഴുത്തുകാരും ഇപ്പോള്‍ ബ്ലോഗുകളില്‍ സജീവമാവുന്നത്.ഇപ്പറഞ്ഞ സംഗതി ഈ എഴുത്തുകാരുടെ രചനകളെ ഒരു തരത്തിലും വിലകുറച്ചു കണ്ടുകൊണ്ടല്ലെന്ന് ഈ ലേഖകന്‍ ആവര്‍ത്തിക്കട്ടെ.ബൂലോകത്തെ സംബന്ധിച്ച് ഈ എഴുത്തുകാരുടെ സാന്നിദ്ധ്യം സന്തോഷകരമാണ്.



ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്,ഗോപീകൃഷ്ണന്‍,ശ്രീകുമാര്‍ കരിയാട്,അന്‍‌വര്‍ അലി,റഫീക് അഹമ്മദ്(ഒരു പോസ്റ്റോടെ അവസാനിപ്പിച്ചോ?),വി.കെ ശ്രീരാമന്‍ തുടങ്ങിയ പലരും ബൂലോകത്ത് തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.കൂടുതല്‍ എഴുത്തുകാര്‍ മലയാളം ബ്ലോഗുകളിലേക്ക് വരാന്‍ തയ്യാറാവുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.




5)വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനം

എല്ലാ ഹൈസ്കൂളുകള്‍ക്കും ഇന്റര്‍നെറ്റ് സൌകര്യം പ്രയോജനപ്പെടുത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു.ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞ ഈ പദ്ധതി പ്രകാരം കുറഞ്ഞ ചെലവില്‍ എല്ലാ ഹൈസ്കൂളുകള്‍ക്കും ബ്രോഡ് ബാന്‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാവും.എട്ട്,ഒന്‍പത്,പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മലയാളം ബ്ലോഗുകള്‍ പരിചയപ്പെടാനുള്ള സാധ്യത ഉണ്ടായിരിക്കുകയാണ്.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെ വിപ്ലവകരമാവുമെന്ന് കരുതേണ്ടിയിരിക്കുന്നു.അച്ചടി മാധ്യമങ്ങളെ ഈ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ഭയമുണ്ടെന്ന് ഞാന്‍ ഈയിടെ കേട്ടു.എന്തായാലും ഇന്റര്‍നെറ്റ് മലയാളത്തിന്റെ സുവര്‍ണകാലമാണ്

വരാനിരിക്കുന്നത്.



6)ബ്ലോഗ് കവിതകള്‍
ബ്ലോഗുകളില്‍ കവിതകളെഴുതുന്ന പലരും 2006 മധ്യത്തില്‍ എഴുതിത്തുടങ്ങിയവരാണെങ്കിലും കൂടുതല്‍ കവിതാബ്ലോഗുകള്‍ ഉണ്ടായതും സജീവമായതും ഈ വര്‍ഷമാണ്.ബൂലോകകവിത എന്ന ബ്ലോഗ് കവികളുടെ
കൂട്ടായ്മയും ഈ വര്‍ഷമാണ് ഉണ്ടായത്.ഒരു സാഹിത്യമേഖലയില്‍ ഉണ്ടാവുന്ന ബൂലോകത്തെ ആദ്യത്തെ എഴുത്തു കൂട്ടായ്മയാണോ ഇതെന്ന് എനിക്ക് ഉറപ്പില്ല,
എങ്കിലും ശക്തവും സജീവവുമായി 2007 ന്റെ അവസാനവും അത് നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്.വിവിധ ബ്ലോഗ് കവികളുടെ
150ല്‍ അധികം കവിതകള്‍ ഈ ബ്ലോഗില്‍ സംഭരിക്കപ്പെട്ടു കഴിഞ്ഞു.ബ്ലോഗ് കവിതകളുടെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനം ഉദ്ദേശിച്ച് റിഫ്ലക്ഷന്‍സ്
എന്നൊരു ബ്ലോഗ് ഏതാനും ബ്ലോഗേറ്സ് തുടങ്ങിവെച്ചതും ഈ വര്‍ഷമാണ്.2007 വന്ന് വളരെയധികം സജീവമായി തീര്‍ന്ന രണ്ടു കവികളാണ് പ്രമോദും സനാതനനും.പ്രമോദ് കവിതയിലെ ശക്തമായ രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായപ്പോള്‍
അകക്കാഴ്ച്ചകളുടെ ദിനക്കുറിപ്പുകള്‍ കൊണ്ടാണ് സനാതനന്‍ ശ്രദ്ധേയനായത്.പേരെടുത്തു പറഞ്ഞാല്‍ വിരസമായ ഒരു നീണ്ട പട്ടികയായേക്കാവുന്നത്ര പുതിയ കവികള്‍ ഈ വര്‍ഷം ബ്ലോഗുകളില്‍ വന്നിട്ടുണ്ട്.കവികളെ മുട്ടി നടക്കാന്‍ മേല എന്ന വിലാപത്തിന് ഇപ്പോള്‍ കഴമ്പുണ്ടെന്ന് പറയാം... :)

2007 ന്റെ കവിതയെ കുറിച്ച് ആലോചിച്ചപ്പോള്‍ മൂന്ന് കവിതകളാണ് എന്റെ മനസ്സില്‍ വന്നത്:മരം കൊത്തി,അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍,കൌമാരം. മരംകൊത്തി അനില്‍ക്കവിതയുടെ സവിശേഷമായ സൌന്ദര്യത്തിന്റെ പാരമ്യമാണ്.താനെഴുതിയ കവിതകളിലൂടെ ആര്‍ജ്ജിച്ചെടുത്ത കാവ്യശില്പനാനുഭവമാണ് മരംകൊത്തിയുടെ കവിയായി അനിലനെ പാകപ്പെടുത്തിയിരിക്കുക.അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ എന്ന കവിതയ്ക്കുള്ള സ്ഫോടക ശക്തി അതുണ്ടായ സാമൂഹ്യാന്തരീക്ഷത്തില്‍ നിന്ന് ലഭിച്ചതാകണം.എങ്കിലും വ്യക്തിപരമായി അതിന്റെ രൂപം കൊണ്ട് എന്നെ മോഹിപ്പിച്ച കവിത കൌമാരം മാത്രമാണ്.ശില്പപരമായ ഒരു കണ്ടെടുക്കലാണ് കൌമാരം.ക്രാഫ്റ്റില്‍ പുതുമയുള്ള കവിതകള്‍ അത്രയൊന്നും കാണാത്ത ഒരു കാലത്തിന്റെ അവശേഷിപ്പായി ഈ കവിത എനിക്ക് വീണ്ടും വീണ്ടും നോക്കേണ്ടി വന്നേക്കും.

7) ബ്ലോഗ് കഥകള്‍
ബൂലോകത്ത് ഒരു കഥക്കൂട്ടയ്മയുണ്ടാക്കാന്‍ ശ്രമിക്കുകയും കുറച്ചു കഥകളോക്കെ
ആ ബ്ലോഗില്‍ വരികയും ചെയ്തു.എങ്കിലും വേണ്ടത്ര സജീവമാവാനോ ഇതര കഥാബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനോ അതിന് കഴിഞ്ഞില്ല.എങ്കിലും ബൂലോകത്തിന് കഥയെ സംബന്ധിച്ച് ചില ആശ്വാസങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.പുതിയ ചില കഥാകൃത്തുകളുടെ രംഗപ്രവേശമാണ് എടുത്തു പറയേണ്ട സംഗതി.സിമി,മനു,ബാജി എന്നീ സുഹൃത്തുക്കളാണ് ഈ വര്‍ഷത്തെ കഥയുടെ നേട്ടങ്ങള്‍.ചില നല്ല കഥകളുമായി ഡാലി,പെരിങ്ങോടന്‍,കണ്ണൂസ്,സിജി
തുടങ്ങിയവരും ഇടയ്ക്കിടെ നല്ല കഥകളുമായി വന്നിരുന്നു.
സിമി എന്ന പ്രതിഭ തന്നെയാണ് കഥയെ സംബന്ധിച്ച എന്റെ ഏറ്റവും വലിയ സന്തോഷം.പൂത്തുമ്പി സ്വര്‍ണക്കലമാന്‍,കടല്‍
തുടങ്ങിയ രചനകള്‍ അസാമാന്യമായ രചനാവൈഭവത്തിന്റെ നിദര്‍ശനങ്ങളാണ്.
ബ്ലോഗുകളില്‍ നിന്ന് ഇനിയൊരു പുസ്തകമിറിങ്ങുകയാണെങ്കില്‍ അത് സിമിയുടേതാവണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.

8)ഇതര മേഖലകള്‍
രാം മോഹന്‍ പാലിയത്ത്, അനോണി ആന്റണി ,വെള്ളെഴുത്ത് ,നമതു വാഴ്വും കാലവും,കേരള ഹഹഹ സജ്ജീവ് തുടങ്ങിയ ബ്ലോഗര്‍മാരാണ് അതിവേഗം ശ്രദ്ധ നേടിയ 2007 ലെ ബ്ലോഗെഴുത്തുകാര്‍.അവതരണത്തിന്റെ സ്വഭാവം കൊണ്ടും തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടും രാം മോഹന്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കില്‍ എഴുത്തിലെ ജാഗ്രതയും ആഴവുമാവണം വെള്ളെഴുത്തിനെ ശ്രദ്ധേയനാക്കിയത്.അനോണി ആന്റണി വേറിട്ടൊരു സംഭവം തന്നെയാണ്.ഒരു പ്രാദേശിക ഭാഷയുടെ സാധ്യത ബ്ലോഗില്ലല്ലാതെ വേറെ എവിടെയാണ് ഇത്ര മനോഹരമായി ഉപയോഗിച്ചിട്ടുള്ളത്.


9)ബൂലോക ക്ലബ്ബ് അപ്രസക്തമായി.
കൂട്ടായ്മ എന്നൊന്നില്ലെന്ന് പലവട്ടം പാടിയതിനാലാണോ എന്നറിയില്ല ബൂലോകര്‍ക്കിടയില്‍ ക്ലബ്ബിനുണ്ടായിരുന്ന ഒരു ഇടപെടലിന്റെ സാധ്യത പിന്മൊഴികള്‍ നിലച്ചതോടെ ഏതാണ്ട് നിലച്ചു.

10)ബൂലോഗ കാരുണ്യം
2007ല്‍ ബൂലോകത്തുണ്ടായ ഏറ്റവും നല്ല ബ്ലോഗ് ആക്ടിവിറ്റിയായി ഈ ബ്ലോഗിനെ കാണണം.58,000 രൂപയോളം ആദ്യ സഹായാഭ്യര്‍ഥനയില്‍ തന്നെ കണ്ടെത്താനായത് പ്രശംസനീയമാണ്.ഇതു കൂടാതെ വയാനാട്ടിലെ ബിനുവിന് സ്ട്രക്ചറും വീല്‍ ചെയറുമടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനും ഈ കൂട്ടായ്മയ്ക്കു സാധിച്ചു. അശരണരും രോഗികളുമായവരെ സഹായിക്കാന്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോകത്തിന്റെ നന്മകളെ കാണിക്കുന്നതാണ്.

അങ്ങനെ പല കാരണങ്ങളാല്‍ മലയാളം ബ്ലോഗുകളെ സംബന്ധിച്ച് 2007 പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നുവെന്ന് എനിക്കു തോന്നുന്നു...
നിങ്ങള്‍ക്കോ?

Monday, October 29, 2007

വെ(ചൊ)ല്ലുവിളി





Sunday, October 28, 2007

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍ വരുന്നത് എല്ലാ ബ്ലോഗര്‍മാരും ഇതിനകം ശ്രദ്ധിച്ചുകാണും.ഞാനും കണ്ടു.ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് ബൂലോകകവിതയുടെ സൈഡ് ബാറില്‍ ആഡ് ചെയ്തിരുന്നതിനാല്‍ പുതിയ പോസ്റ്റുകളുടെ ലിങ്ക് വന്നിരുന്നു.അതില്‍ പച്ചത്തെറി കിടക്കുന്നതു കണ്ട് പോയി നോക്കിയതാണ്.പോയപ്പോള്‍ എല്ലാ പോസ്റ്റുംവായിക്കാതെ പോരാന്‍ തോന്നിയില്ല....:)

വ്യക്തിപരമായി എനിക്ക് ഇത്തരം പോസ്റ്റുകളോട് ഒരു വിയോജിപ്പുമില്ല.എല്ലാ മനുഷ്യരും അവരുടെ ജീവിതകാലത്തിനിടയില്‍ എപ്പോഴെങ്കിലും ഉച്ചപ്പടം/നീലപ്പടം കാണുകയും മഞ്ഞപ്പുസ്തകം വായിക്കുകയും XXX സൈറ്റുകളില്‍ കയറുകയുമൊക്കെ ചെയ്യും.ചുരുങ്ങിയത് അതൊക്കെ അറിഞ്ഞെങ്കിലെന്ത് എന്ന് ആശിക്കുകയും ചെയ്യും.തെറ്റാണെന്ന് തോന്നുന്നില്ല.

പിന്നെന്താണിപ്പോള്‍ പ്രശ്നമെന്നല്ലേ?ഒരു നവമാധ്യമം എന്ന നിലയില്‍ ബൂലോകത്തിന്റെ അന്തസ്സ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടമായിരുന്നു ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.അച്ചടിമാധ്യമ രംഗത്തെ കെട്ടിലമ്മമാര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ തുടങ്ങിയിരിക്കുന്നു.അവരുടെ പുതിയ ഭയമാണ് ബൂലോകം എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.ബൂലോകത്ത് മുന്‍പ് പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഇത് അച്ചടിമാധ്യമങ്ങളുടെ ഗൂഡാലോചനായാണെന്ന് പലരും പറഞ്ഞു കേട്ടിരുന്നു..അന്നൊക്കെ അതൊരു നല്ല തമാ‍ശയായാണ് തോന്നിയത്.

എന്നാല്‍ വിശാലനുമായി മാതൃഭൂമി നടത്തിയ അഭിമുഖം തുടക്കത്തില്‍ അത് ബൂലോകത്തിന് ഗുണകരമാവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ന്ന് അവര്‍ തന്നെ പ്രസിദ്ധീകരിച്ച ഈ വിഷയത്തിലുള്ള ചില പ്രതികരണങ്ങളും ബ്ലോഗ് പോസ്റ്റുകളും ഉദ്ദേശ്യം നന്നായിരുന്നില്ലെന്ന് തോന്നിപ്പിച്ചു.കലാകൌമുദിയില്‍ വന്ന ലേഖനത്തെക്കുറിച്ച് രാം മോഹന്‍ എഴുതിയതും കൂട്ടി വായിക്കേണ്ടതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയുള്ള തെറിപ്പോസ്റ്റുകള്‍(സംഘഭോഗങ്ങളുടെ ചിത്രങ്ങള്‍ അടക്കം) യൂണികോഡ് മലയാളത്തില്‍ വരുന്നതിനെ ഞാന്‍ ഭയപ്പാടോടെയാണ് കാണുന്നത്.നിങ്ങളോ?

Thursday, October 25, 2007

മേഘരൂപങ്ങള്‍

ക്ലിപ്പ് മാര്‍ക്കില്‍ നിന്ന് വീണ്ടും.
മേഘ ചിത്രങ്ങള്‍
clipped from listverse.com

10 Rare Cloud Formations

clipped from listverse.com
1. Nacreous Clouds
Nacreous
2. Mammatus Clouds
02-Mammatus-Clouds-1

3. Altocumulus Castelanus

03-Jellyfishcloudsswns 800X483

4. Noctilucent Clouds

04-31353478.Nightsky4

5. Mushroom Clouds

05-800Px-Mountredoubteruption

6. Cirrus Kelvin-Helmholtz

06A-Wavecloudsduval

7. Lenticular Clouds

07-Ac Len Wanaka Jan98

8. Roll Clouds

08-800Px-Roll-Cloud-Racine

9. Shelf Clouds

09-Rolling-Thunder-Cloud

10. Stratocumulus Clouds

10-Cloud Streets
 blog it

Sunday, October 21, 2007

മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും

കേരള ചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയവരാണ് മലബാറിലെ മുസ്ലീങ്ങള്‍.സാമ്പത്തികവും സാമൂഹികവുമായ ഒരു സന്തുലിതാവസ്ഥ കേരളീയ ജീവിതത്തിന് പ്രധാനം ചെയ്യുന്നതില്‍ മുസ്ലീങ്ങള്‍ വഹിക്കുന്ന പങ്ക് ഈ ആഗോളീകരണ കാലത്തും വളരെ ഉയര്‍ന്നതാണ്.ആഗോളീകരണ നയങ്ങളുടെ പ്രത്യാഘാതമായി കേരളത്തിലെ കൃഷിക്കാര്‍ സാമ്പത്തികമായി തകരുകയും ആത്മഹത്യകള്‍ പെരുകുകയുംചെയ്ത സമീപ കാല വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും.ആത്മഹത്യ ചെയ്തവരില്‍ മുസ്ലീങ്ങള്‍ ആരുമില്ല.പ്രതിസന്ധികളെ നേരിടാനുള്ള മുസ്ലീങ്ങളുടെ കഴിവ് ജനിതകപരമാവണം.മുസ്ലീം ചരിത്രം പരിശോധിച്ചാല്ലോകമെങ്ങും അവര്‍ പലവിധ പ്രതിസന്ധികളെയും നേരിട്ടിട്ടുണ്ടെന്ന് കാണാന്‍ കഴിയും.

എഴുത്തിനും കുത്തിനും തമ്പ്രാക്കന്മാര്
പുത്തീലും ശക്തീലും വെള്ളക്കാര്
മുന്നിലെറങ്ങാന് മാപ്ലാര്
മോത്തിക്ക് നോക്കാനേ എന്നെ പറ്റൂ...

എന്ന ചവിട്ടുകളി പാട്ടില്‍ മാപ്പിളമാരുടെ ധീരതയെക്കുറിച്ചുള്ള ഈ നിരീക്ഷണം കാണാന്‍ കഴിയും.മലബാറിലെ നാട്ടു രാജ്യങ്ങളില്‍ പടയാളികളായിരുന്നവര്‍ നായന്മാരും മാപ്പിളമാരും ആയിരുന്നുവെന്നത് ഇവിടെ ഓര്‍മിക്കാവുന്നതാണ്.തിരുവിതാംകൂറില്‍ നായന്മാര്‍ക്കുള്ള ഒരു സ്ഥാനപ്പേരാണ് പിള്ള. മഹാപിള്ള എന്ന അര്‍ത്ഥത്തിലാണത്രേ മാപ്പിള എന്ന വാക്ക് ഉപയോഗിക്കുന്നത്.മലയാളക്കരയില്‍ വന്നെത്തിയ കൃസ്ത്യാനികളെ നസ്രാണി മാപ്പിള എന്നും മുസ്ലീങ്ങളെ ജോനകമാപ്പിള എന്നുമാണ് വിളിച്ചിരുന്നത്.ജോനക എന്ന പദം യവനക (ഗ്രീക്ക് എന്ന അര്‍ഥം)എന്ന വാക്കിന്റെ തദ്ഭവമാ‍വണം.

പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന ചരിത്ര പണ്ഡിതന്‍ ഷെയ്ക്ക് സൈനുദ്ദീന്റെ അറബി ഭാഷയിലുള്ള തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ കേരളത്തില്‍ ആദ്യമെത്തിയ വിദേശികള്‍ ജൂതന്മാരാണെന്ന് പറയുന്നു.കൃസ്തുവിനു മുന്പ് തന്നെ അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ട്.അന്നത്തെ പ്രധാന തുറമുഖമായിരുന്നു മുസിരിസ്,മുചിരി,എന്നെല്ലാം വിളിച്ചിരുന്ന കൊടുങ്ങല്ലൂര്‍ .കൃസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും ശേഷം അറേബ്യയില്‍ നിന്ന് മുസ്ലീങ്ങളായഫുറാഖള്‍(യോഗീ സംഘം) ശ്രീ ലങ്കയിലെ പ്രസിദ്ധമായ ആദം മലയിലെ പാദം സന്ദര്‍ശിക്കുവാന്‍ പോവുമ്പോള്‍ യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ഇറങ്ങിയതായും ഇത് കേരളത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ഉണ്ടാവാന്‍ ഇടയാക്കിയെന്നും സൈനുദ്ദീന്‍ തന്റെ കൃതിയില്‍ പറയുന്നു.

അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ അബ്ദുള്‍ റഹ്‌മാന്‍ സമിരി എന്ന പേര് സ്വീകരിക്കുകയും ഇസ്ലാം മത വിശ്വാസിയായി മാറുകയും അറേബ്യയിലേക്ക് യോഗീ സംഘത്തോടൊപ്പം രഹസ്യമായി പോയതായും കേരള ചരിത്രത്തെ സംബന്ധിച്ച പല രേഖകളും സാക്ഷ്യപ്പെടുത്തുന്നു.ഈ മലയാളരാജാവിന്റെ ഖബര്‍ അറേബ്യന്‍ തീരത്ത് ഷഹറില്‍ നിന്ന് അധികം അകലെയല്ലാത്ത സഫര്‍ എന്ന സ്ഥലത്ത് ഇക്കാലത്തുമുണ്ടെന്ന് വില്യം ലോഗന്‍ പ്രസിദ്ധമായ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോവുന്നതിനു മുന്‍പ് തന്റെ രാജ്യം ബന്ധുമിത്രാദികള്‍ക്ക് പകുത്തുകൊടുത്തു.ഉദയ വര്‍മ്മന്‍ കോലത്തിരിക്ക് വടക്കുഭാഗവും തെക്കുഭാഗം വേണാട്ടടികള്‍ക്കും പെരുമ്പടപ്പു സ്വരൂപം സൂര്യക്ഷത്രിയര്‍ക്കും കുവള രാജ്യം വള്ളുവനും നല്‍കി.ഇതു കൂടാതെ വള്ളുവക്കോനാതിരി അടക്കമുള്ള പലര്‍ക്കും പല ദേശങ്ങള്‍ നല്‍കി.ഏറ്റവും ഒടുവില്‍ വന്ന സാമൂതിരിക്ക് പെരുമാള്‍ തന്റെ ഉടവാളും കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ചെറിയൊരു ദേശവും(കോഴിക്കോട്) നല്‍കി.സാമൂതിരിക്ക് വാള്‍ മാത്രമാണ് നല്‍കിയതെന്ന് ചില കൃതികളില്‍ കാണുന്നു.പെരുമാള്‍ തന്നെ വാള്‍ നല്‍കി ‘നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക’ എന്നൊരു ഉപദേശവും സാമൂതിരിക്ക് നല്‍കുന്നുണ്ട്.

സാമൂതിരി തന്റെ ഉടവാളിന് പ്രാധാന്യവും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധികാരത്തില്‍ ഏറുന്നതിനു മുന്‍പ് ചെയ്യുന്ന പ്രതിജ്ഞയും (മക്കത്തു നിന്നും തങ്ങളുടെ കുലകൂടസ്ഥന്‍ മടങ്ങി വരുന്നതു വരെ മാത്രം രാജ്യഭാരം എന്ന പ്രതിജ്ഞ) അറയ്ക്കല്‍ രാജ വംശത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായവും (കണ്ണൂര്‍ ഭാഗത്തെ മുസ്ലീങ്ങളില്‍ മരുമക്കത്തായ വ്യവസ്ഥ ഉണ്ടായിരുന്നു-വില്യം ലോഗന്‍ )അറയ്ക്കല്‍ കൊട്ടാരത്തില്‍ എല്ലായ്പ്പോഴും കത്തിച്ചുവെച്ചിട്ടുള്ള ഭദ്രദീപവും ചേരമാന്‍ പെരുമാളിന്റെ കഥയില്‍ സത്യമുണ്ടാവാമെന്ന് ചരിത്രകാരന്മാരെ സംശയിപ്പിക്കുന്നു.

അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് പെരുമാളില്‍ നിന്ന് ഒരു കത്തുമായി കേരളത്തില്‍ വന്ന അറബികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.ഇവരാണ് ഇസ്ലാം മത പ്രചരണാര്‍ഥം ധാരാളം പള്ളികള്‍ സ്ഥാപിച്ചതും ആദ്യമായി പലരേയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും.പെരുമാള്‍ പറഞ്ഞയച്ച ആളുകള്‍ എന്ന നിലയിലാണ് കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ അവരെ സ്വീകരിച്ചത്. ചേരമാന്‍ പെരുമാള്‍ തിരിച്ചു വരുമെന്നും തിരിച്ചു വരുന്നതു വരെയാണ് തങ്ങള്‍ക്ക് അധികാരമെന്നും നാട്ടുരാജാക്കന്മാര്‍ വിശ്വസിച്ചിരുന്നു.

മലബാറിലെ രാജാക്കന്മാരില്‍ എന്തുകൊണ്ടും പ്രഗത്ഭനും പ്രശസ്തനും ആയിരുന്നു സാമൂതിരി എന്ന് ഷെയ്ഖ് സൈനുദ്ദീന്‍ പറയുന്നു.സാമൂതിരിയുടെ രാജ്യത്ത് ധാരാളം മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു.ഹിന്ദുക്കളായ മുക്കുവരില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി അനുശാസിച്ചിരുന്നു.നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.സാമൂതിരിയുടെ നാവിക സൈന്യത്തില്‍ ഉണ്ടായിരുന്ന കുഞ്ഞാലി മരയ്ക്കാരെ കടല്‍ക്കൊള്ളക്കാരന്‍ എന്നാണ് ലോഗന്‍ തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്. മലബാറിലെ മുഹമ്മദീയര്‍ പൊതുവെ കച്ചവടക്കാരോ കടല്‍ക്കൊള്ളക്കാരോ ആയിരിക്കുമെന്ന് ഡച്ച് നാവിക സേനാനിയായ ന്യൂ കാഫ് തന്റെ കൃതിയില്‍ പറയുന്നു.നായന്മാരും മുസ്ലീങ്ങളും പടയ്ക്കു പോവുന്നതു കൂടാതെ കവര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലോഗന്‍ തന്റെ കൃതിയില്‍ പലഭാഗങ്ങളിലും പറയുന്നുണ്ട്.മാപ്പിളമാര്‍ പെറ്റു പെരുകുന്നതല്ല,മറിച്ച് കീഴാളര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതാണ് മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്നും ലോഗന്‍ നിരീക്ഷിക്കുന്നു.

ഇസ്ലാം മതത്തിലേക്ക് മാറുന്ന കീഴാളരെ ഹിന്ദുക്കള്‍ ആദരവോടെയാണ് കണ്ടിരുന്നത്. കീഴാളന്‍ മതം മാറുമ്പോള്‍ അയിത്തം കുറയുന്നതിന് ഇതാണ് കാരണം..കീഴ് ജാതിക്കാരനുമായുള്ള ബന്ധത്താല്‍ കോലത്തിരിരാജകുമാരിക്ക് പ്രഭുത്വം നഷ്ടപ്പെട്ടപ്പോള്‍ അവളുടെ പതിത്വം പരിഹരിക്കുന്നതിന് രാജാവ് അവളെ സമ്പന്നനായ ഒരു മുസ്ലീം അറബിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും അയാള്‍ക്ക് ആലി രാജാവെന്ന ബഹുമതി നല്‍കുകയും ആഴിരാജ്യത്തെ അധിപനായി വാഴിച്ചതായും അറയ്ക്കല്‍ രാജവംശത്തെ സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്..

മലബാറിലെ മുസ്ലീങ്ങള്‍ തെക്കന്‍ യമന്റെ തീരത്തു നിന്ന് വന്നതായിരിക്കണമെന്ന് അഹ്‌ലുബൈത്ത് എന്ന കൃതി പറയുന്നു.മലബാര്‍ മുസ്ലീങ്ങളുടെ അരപ്പട്ട കയ്യുള്ള ബനിയന്‍ കള്ളിത്തുണി,തലപ്പാവ് തുടങ്ങിയവ ഇതാണത്രേ സൂചിപ്പിക്കുന്നത്.

അധികാരത്തിന്റെ സ്വാധീനമാവണം മാപ്പിളമാരോടുള്ള ഹിന്ദുക്കളുടെ സവിശേഷമാ‍യ മര്യാദകള്‍ക്ക് കാരണമെന്ന് കരുതുന്നു.ചേരമാന്‍ പെരുമാളിന്റെ പ്രതിനിധികളായാണ് എല്ലാ കേരളീയ രാജാക്കന്മാരും അറിയപ്പെടുന്നത്.പെരുമാള്‍ക്ക് നല്‍കുന്ന ബഹുമാനം മാപ്പിളമാര്‍ക്ക് ലഭിച്ചിരിക്കാം.സാമൂതിരിയുമായുള്ള മുസ്ലീങ്ങളുടെ അടുത്ത ബന്ധവും അവരുടെ സാമൂഹികമായ അന്തസ്സുയര്‍ത്തി. അധികാരം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമായി പ്രതിഫലിപ്പിച്ചതും മുസ്ലീങ്ങളായിരുന്നു(ഖിലാഫത്ത്).പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വരെ കൊലക്കുറ്റം ചെയ്യുന്ന മുസ്ലീമിനെ പോലും മുസ്ലീം നേതാക്കളുടെ സമ്മത പ്രകാരമേ തൂക്കിക്കൊന്നിരുന്നുള്ളൂ.ശവശരീരമാവട്ടെ സംസ്കരിക്കുന്നതിനായി മുസ്ലീങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അമുസ്ലീങ്ങളെ തൂക്കിക്കൊന്നാല്‍ ശവം നായക്കോ കുറുക്കനോ തിന്നാനിട്ടു കൊടുക്കുകയായിരുന്നു പതിവെന്ന് തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം സാക്ഷ്യപെടുത്തുന്നു.

കടപ്പാട്:
1.മലബാര്‍ മന്വല്‍-വില്യം ലോഗന്‍
2.കേരളം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍-വേലായുധന്‍ പണിക്കശ്ശേരി
3.അറയ്ക്കല്‍ രാജവംശം-ഡോ.കെ.കെ.എന്‍ കുറുപ്പ്
4.ന്യൂ ഹാഫ് കണ്ട കേരളം-കെ ശിവശങ്കരന്‍ നായര്‍
5.അഹ്‌ലുബൈത്ത്-സയ്യിദ് അബ്ദുള്ള മുനഫര്‍
6.വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍-എം.ശിവശങ്കരന്‍

Sunday, October 14, 2007

അയ്യയ്യേ...കൈപ്പള്ളീ...

കൈപ്പള്ളി തന്റെ ബ്ലോഗ് വീണ്ടും ക്ഷണിക്കപ്പെട്ടവര്‍ക്കായി ചുരുക്കിയിരിക്കുന്നു.
എന്തിന്?എന്നെയും നിങ്ങളെയും പോലുള്ള നിഷ്കളങ്കരും നിരപരാധികളുമായ ബ്ലോഗന്മാരെ പേടിച്ചിട്ട്.അല്ലാതെന്താ...
സ്വന്തം അഭിപ്രായം പറയുന്നതിന് വായനക്കാരുടെ ഇഷ്ടം നോക്കണോ...?വായനക്കാര്‍ക്ക് ഇഷ്ടപ്പെടും എന്നു വിചാരിച്ചാണത്രേ(ഭൂരിപക്ഷം സപ്പോര്‍ട്ട് ചെയ്തു കളയും,നമ്മടെ കൈപ്പള്ളിയല്ലേ എന്നൊക്കെ വിചാരിച്ച്)പുള്ളിക്കാരന്‍ ഞാന്‍ അറിഞ്ഞ ഗാന്ധിയെ അവതരിപ്പിച്ചത്...!ആളുകള്‍ എതിര്‍ത്തപ്പോള്‍ പാവം കൈപ്പള്ളി ഇതാ ബ്ലോഗ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രമായി കൂട്ടിക്കെട്ടി.ങാ..,മൂപ്പരുടെ ബ്ലോഗ് ..ഇഷ്ടമുള്ളത് ചെയ്യട്ടെ.എന്നാലും എന്റെ ബൂലോകരേ,
ഇതാണോ നിങ്ങള്‍ പറഞ്ഞ വീരശൂര പരാക്രമിയായ കൈപ്പള്ളി?ഇയാളെയാണോ മഹാത്മാ എന്ന് നിങ്ങളൊക്കെ വിളിച്ചാദരിച്ചത്?കൈപ്പള്ളി ഒരു സ്ഥിതപ്രജ്ഞനാണെന്നാണ് ഞാന്‍ കരുതിയത്.ഇപ്പോള്‍ മനസ്സിലായി;കൈപ്പള്ളിയും മൃദുല വികാരങ്ങളൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണെന്ന്.എന്നാലും ഈ ബൂലോകര്‍ ഒന്നടങ്കം അയാളെക്കൊണ്ട് മാപ്പു പറയിക്കണം എന്നൊക്കെ വോട്ടുകുത്തിയത് മോശമായിപ്പോയി.ഗാന്ധി മനുഷ്യനല്ലേ?അങ്ങേര്‍ക്ക് പറ്റിയ തെറ്റുകള്‍ ഒന്ന് ചര്‍ച്ച ചെയ്യുന്നത് വലിയ തെറ്റാണോ?

ഗാന്ധിജി എന്തായാലും തിരിച്ചു വരില്ല.പക്ഷേ കൈപ്പള്ളീ ങ്ങള് പോയാല്‍ ബൂലോകത്ത് വേറെ കൈപ്പള്ളിയില്ല.ഇടയ്ക്കിടെ പള്ള് പറയാനും പോഡ്കാസ്റ്റിറക്കാനും പക്ഷിപ്പടങ്ങള്‍ പിടിക്കാനും യൂണികോഡിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും പ്രിന്റ് മീഡിയയെ കുറ്റം പറയാനും ഞങ്ങള്‍ക്ക് ങ്ങള് വേണം.ക്ഷണിക്കപ്പെട്ടവര്‍ക്കു വേണ്ടി ആ മഹത്തായ ബ്ലോഗ് ഒതുക്കിക്കളയരുത്... പ്ലീസ്.അതും ജനാധിപത്യവിരുദ്ധമാ‍ണ്.

Saturday, October 13, 2007

സ്ത്രീ സൌന്ദര്യം-നിങ്ങളുടെ കാഴ്ച്ചപ്പാട്

സ്ത്രീ സൌന്ദര്യത്തെ ക്കുറിച്ച് നിങ്ങളുടെ കാ‍ഴ്ച്ചപ്പാടെന്താണ്?നാണം എന്നത് വിധേയത്വത്തിന്റെ അടയാളമാണെന്നാണ് നളന്‍ പറയുന്നത്.നമ്മുടെ സിനിമകളൊക്കെ നാണം കുണുങ്ങികളായ നായികമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇത്തരം സിനിമകള്‍ നമ്മെ സ്വാധീനിച്ചിരിക്കുമോ?ലജ്ജാ‍വതീ...ലജ്ജാവതീ....,ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ തുടങ്ങിയ പാട്ടുകള്‍.

അങ്ങനെ നാണം എന്നത് പുരുഷനോടുള്ള വിധേയത്വത്തിന്റെ അടയാളമായി പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ കണ്ടു പിടിക്കുകയും നാണം എന്ന ആഭരണം ഉപേക്ഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ.അങ്ങനെയുള്ള ഒരുലോകത്തെ ക്കുറിച്ച് പരമ ബോറ് എന്നേ എന്നെപ്പോലുള്ള പുരുഷ മേധാവികള്‍ പറയൂ.കുറച്ച് നാണം,കുറച്ച് അസൂയ,കുറച്ച് കുശുമ്പ്,കുറച്ച് മണ്ടത്തരം ഇതൊന്നുമില്ലാതെ എന്തു പെണ്ണ്....

വളരെ സാമ്പ്രദായികമായ ഈ കാഴ്ച്ചപ്പാടിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അതല്ല,ഈ വക കുഴപ്പങ്ങള്‍(നാണം+കുശുമ്പ്+അസൂയ+മണ്ടത്തരം) ഒന്നുമില്ലാത്ത
ഒരു പുതിയ സ്ത്രീയാവുമോ കൂടുതല്‍ സുന്ദരി?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു...
ഒരു പോളും ഉണ്ടാക്കിവെച്ചിട്ടുണ്ട്(പോള്‍ മാനിയ).

ഇതുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍
-സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി
-സൌന്ദര്യവും ലോഹിത ദാസും
-സാരിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍
-സാരി: അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ

Friday, October 12, 2007

സാരിയും നാരിയും

ഡാലിയുടെ കഥ വായിച്ചപ്പോഴാണ് ഇത് അവിടെ കമന്റായി ചേര്‍ക്കണമെന്ന് വിചാരിച്ചത്.കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റാഞ്ഞതിനാല്‍ ഇവിടെ പോസ്റ്റുന്നു.

സെപ്റ്റംബര്‍30 ന്റെ ദേശാഭിമാനി വാരികയില്‍ സാരി-അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ എന്നൊരു ലേഖനവും ചര്‍ച്ചയുമുണ്ട്.അതില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കുന്നു:

സാരി ഒരു അത്ഭുത വസ്ത്രമാണ്.അത് ഉടുത്തുകാണുന്നത് ഒരു സൌന്ദര്യാനുഭവവും.അഞ്ചരമീറ്റര്‍ നീളത്തിലുള്ള ഒരു തുണി എങ്ങനെ ഇത്ര ഭംഗിയായി ഉടുക്കുന്നു?വെട്ടുകയോ മുറിക്കുകയോ ഒന്നും ചെയ്യാതെ അത് ഞൊറിയിട്ട് ഉടുക്കുന്നത് കാണാന്‍ തന്നെ രസമാണ്.

ഉടുത്തുകാണുമ്പോള്‍ സാരി പകരുന്ന രഹസ്യാത്മകത തന്നെ ആസ്വാദ്യമാണ്.സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട്.ആണാവുന്നു എന്ന തിരിച്ചറിവിലേക്ക് വളര്‍ത്തിയതില്‍ ആ സാരിത്തലപ്പുകള്‍ക്കും പങ്കുണ്ടായിരുന്നു.സാരി അനുവദിക്കുന്ന ശരീരക്കാഴ്ച്ചകളും ഭംഗിയുള്ളതാണ്.വലിഞ്ഞു മുറുകിയ വയറ്,അപൂര്‍വമായി വീണുകിട്ടുന്ന ഒരു പൊക്കിള്‍ കാഴ്ച്ച,പാര്‍ശ്വവീക്ഷണത്തിനുള്ള അവസരം,സൌന്ദര്യ പൂരിതമായ ഈ കാഴ്ച്ചകളൊക്കെ ആസ്വാദ്യമല്ലാതാകുന്നതെങ്ങനെ?ആണിനും പെണ്ണിനുമിടയില്‍ അങ്ങനെയെന്തൊക്കെയോ ഉണ്ട് എന്നുള്ളതില്‍ എന്താ‍ണ് അശ്ലീലമായിട്ടുള്ളത്?ആദ്യമായി സാരിയുടുക്കുമ്പോഴും അത് മറ്റൊരുവന്‍ ആസ്വദിക്കുമ്പോഴുമുള്ള പെണ്‍സംഭ്രമത്തെ പൈങ്കിളിയായി കാണരുത്.

ഉടുക്കുമ്പോഴെന്ന പോലെ അഴിക്കുമ്പോഴും സാരി അതിന്റെ സൌന്ദര്യം കാണിക്കുന്നു.പാഞ്ചാലി സാരിയല്ല ഉടുത്തിരുന്നതെങ്കില്‍ ദുശ്ശാസനന്‍ അഴിക്കാനേ മുതിരില്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.അണിയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സാരിയെന്നല്ല ഏതൊരു വസ്ത്രവും അതിന്റെ സൌന്ദര്യമുപേക്ഷിക്കും.ഉടുക്കുന്നത് ഭംഗിയായില്ലെങ്കില്‍ സാരി വൈരൂപ്യം പകരും.ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി.

--------------------------------

കടപ്പാട്: സുഭാഷ് ചന്ദ്രന്‍,ദേശാഭിമാനി വാരിക

Saturday, September 15, 2007

ബൂലോകം: കഥ സജീവമാവുന്നു...

ബൂലോകത്ത് നല്ല കഥകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതിക്കാരുണ്ടായിരുന്നു.ആകപ്പാടെ ഒരു പെരിങ്ങോടനേ ഉണ്ടായിരുന്നുള്ളൂ നല്ല കഥകള്‍ അന്വേഷിക്കുന്നവര്‍ക്ക്.ഇടക്കാലത്ത് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുകയും ശ്രദ്ധേയനായ ഒരു കഥാകൃത്തായി മാറിയേക്കുമെന്നും തോന്നിച്ചിരുന്ന ലോനപ്പന്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടത് നല്ല കഥകളുടെ ബൂലോക വായനക്കാര്‍ക്കാണ് കാര്യമായി നഷ്ടമുണ്ടാക്കിയത്.വിവി എന്ന പേരില്‍ അയാളെഴുതിയിരുന്ന നര്‍മ്മരചനകളല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.അത്തരം സാധനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവും ഒരു കാലത്തും ഉണ്ടാവുകയില്ല.

എന്നാല്‍ സമീപ കാലത്ത് ബൂലോകത്തു കണ്ടു വരുന്ന കഥകള്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പുതിയ ബ്ലോഗേര്‍സ് ഉണ്ട്.ഒന്ന് മനു,രണ്ട് സിമി.രണ്ടു പേരും എഴുതുന്ന പുതിയ കഥകളൊന്നും എനിക്ക് വായിക്കാതെ പോകാന്‍ പറ്റുന്നില്ല.ഒരു പക്ഷേ എനിക്ക് സിമിയുടെ രചനകളോടാണ് കൂടുതല്‍ താത്പര്യം എന്നു വരാം.എങ്കിലും മനുവിന്റെ ഏറ് എന്ന മനോഹരമായ കഥ(ജൂണ്‍ മാസം ഒടുവില്‍ വന്നതെങ്കിലും) കാണാതെ പോവാനാവില്ല.അതിനു ശേഷമോ മുന്‍പോ മനു എഴുതിയ കഥകളൊന്നും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നില്ല.ഡാലി എഴുതിയ സര്‍പ്പഗന്ധി എന്ന കഥയും(ജൂലൈ മാസത്തില്‍) നല്ലൊരു ബ്ലോഗ് കഥയായിരുന്നു.

ഒരു കഥാകൃത്ത് എന്ന നിലയില്‍ ബൂലോകത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാള്‍ സിമി തന്നെയാണ്.ഓരോ കഥയും വായനക്കാരനില്‍ ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമാണ്.
ഇതിവൃത്ത സ്വീകരണത്തിലും കഥപറച്ചിലിലും പുതുമയും തന്റേടവും കാണിക്കാന്‍ സിമിയുടെ കഥകള്‍ക്ക് കഴിയുന്നുണ്ട്.

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് ചിന്താവിഷ്ടയായ സീത എന്ന സിമിയുടെ കഥ(ആഗസ്റ്റ് ഒടുവില്‍).കഥ അല്പം പ്രകോപനപരമാണെങ്കിലും കഥാകൃത്തിന്റെ കഥനവൈഭവം മനസ്സിലാക്കിത്തരുന്നതാണ്.ക്രാഫ്റ്റില്‍ ഈ കഥാകൃത്ത് കാണിക്കുന്ന പരീക്ഷണങ്ങള്‍ കൌതുകത്തോടെ നോക്കുന്ന ഒരാളാണ് ഞാന്‍.പരമേശ്വരന്റെ ജീവിതവും മരണവും എന്ന കഥ(ആഗസ്റ്റ് ആദ്യം വന്നത്)യുടെ ക്രാഫ്റ്റും,ഏറ്റവും പുതിയ കഥ കടലിന്റെ ക്രാഫ്റ്റും ഒന്ന് താരതമ്യം ചെയ്താല്‍
മതിയാവും എഴുത്തുകാരന്റെ വിരുത് മനസ്സിലാക്കാന്‍.

ഒരു നവാഗതകഥാ കൃത്തു കൂടിയുണ്ട്-കെ.വി അനൂപ്.ഇയാള്‍ എഴുതിയ രൂപകം എന്ന കഥ നല്ലൊരു വായനാനുഭവം ആയിരുന്നു.പ്രിന്റ് രചനകള്‍ വായിക്കാത്ത എന്നെപ്പോലെയുള്ള ജീവികള്‍ക്ക് സന്തോഷകരമായ കാര്യമാണ് നല്ല കഥാകൃത്തുക്കളുടെ ഈ രംഗപ്രവേശം.

ജാമ്യം:ഇത് ഒരു ആസ്വാദനമോ/പഠനമോ അല്ല.വെറും പരിചയപ്പെടുത്തല്‍/സന്തോഷം രേഖപ്പെടുത്തല്‍ മാത്രമാണ്.

Monday, September 03, 2007

ഹബിള്‍ ചിത്രങ്ങള്‍

ഹബ്-ള്‍ ടെലിസ്കോപ് ഉപയോഗിച്ച് എടുത്ത മനോഹരങ്ങളായ ചിത്രങ്ങള്‍ ക്ലിപ് മാര്‍ക്കില്‍ നിന്ന് :
Hubble telescope’s top ten greatest space photographs 
The Sombrero Galaxy - 28 million light years from Earth
The Ant Nebula, a cloud of dust and gas whose technical name is Mz3, resembles
In third place is Nebula NGC 2392, called Eskimo because it looks like a face
face surrounded by a furry hood.
At four is the Cat’s Eye Nebula
The Hourglass Nebula, 8,000 light years away
In sixth place is the Cone Nebula. The part pictured here is 2.5 light years in
years in length (the equivalent of 23 million return trips to the Moon)
The Perfect Storm, a small region in the Swan Nebula, 5,500 light years away
Starry Night, so named because it reminded astronomers of the Van Gogh painting.
The glowering eyes from 114 million light years away are the swirling cores of two merging galaxies called NGC 2207
The Trifid Nebula. A ’stellar nursery’, 9,000 light years from here, it is where new stars are being born.
 blog it

Friday, August 17, 2007

ഇനി അയച്ച മെയിലുകളെക്കുറിച്ച് ഖേദിക്കേണ്ട

അയച്ചു പോയ ഒരു മെയില്‍ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ആയുധമാവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?മെയില്‍ അയപ്പിന്റെ കൈവിട്ട കളി കളിക്കുന്നവര്‍ക്ക് ഒരു സഹായം.നിങ്ങള്‍ അയച്ച മെയില്‍ വായിച്ചു കഴിഞ്ഞാല്‍ സ്വയം ഇല്ലാതായാലോ? അത്രയും മതി അല്ലേ?എന്നാല്‍ മാര്‍ഗങ്ങളുണ്ട്.ഇത്തരം മെയിലുകള്‍ അയയ്ക്കാനുള്ള സേവനം പല സൈറ്റുകളും നല്‍കുന്നുണ്ട്.ചിലവയില്‍ നാം അയച്ച മെയില്‍ എത്ര തവണ വായിച്ചാലാണ് ഇല്ലാതാവേണ്ടതെന്ന് നമുക്ക് തീരുമാനിക്കാനാവും;അതല്ലെങ്കില്‍ എത്ര സമയം കഴിഞ്ഞ് സ്വയം മാഞ്ഞു പോകണമെന്ന്.
പത്തോളം സൌജന്യ സേവന ദാതാക്കളുടെ വിവരം ഇവിടെ.

Thursday, August 16, 2007

ഒരു കാര്‍ട്ടൂണ്‍ പാട്ട്


song by Dionysos. Animation by Joann Sfar

എനിക്ക് പ്രിയപ്പെട്ട ഈ ബ്ലോഗില്‍ നിന്ന് കിട്ടിയതാണിത്.ആനിമേറ്റഡ് മ്യൂസിക് വീഡിയോ എന്നതിന് എന്താണ് മലയാളം?

അന്റാര്‍ട്ടിക്ക

ക്ലിപ് മാര്‍ക്ക് എന്ന സൈറ്റ് ഉപയോഗിച്ച് മറ്റ് സൈറ്റുകളില്‍ നിന്ന് എങ്ങനെ അടിച്ചു മാറ്റാം എന്നതിന് ഒരു ടെസ്റ്റ്.ഈ ചിത്രങ്ങള്‍ വേറൊരാള്‍ ക്ലിപ്പ്മാര്‍ക്കില്‍ ക്ലിപ്പ് ചെയ്ത് വെച്ചതാണേ...
ചിത്രങ്ങള്‍ വലിപ്പത്തില്‍ കാണാന്‍ http://beirutraders.org/ എന്ന സൈറ്റില്‍ പോയാല്‍ മതി.
clipped from beirutraders.org
 blog it

Monday, July 30, 2007

സ്പാം ബ്ലോഗ് spam blog


ക്രോസ് കണ്‍ട്രി എന്ന ഈ ബ്ലോഗ് ഒരു സ്പാം ബ്ലോഗായി ഗൂഗിള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.ഒരു സ്പാം ബ്ലോഗിന്റെ സ്വഭാവങ്ങളൊക്കെ ഈ ബ്ലോഗ് കാണിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.ഏതായാലും ഞാന്‍ ധന്യനായി :)ഇത്തരത്തില്‍ തെറ്റിദ്ധരിക്കുന്ന ആദ്യ മലയാള ബ്ലോഗ് ഒരു പക്ഷേ ഇതാവും.ഒരു ബ്ലോഗ് സ്പാം ബ്ലോഗാണെന്ന് കണ്ടാല്‍ ഗൂഗിള്‍ പുതിയ പോസ്റ്റുണ്ടാക്കുന്നിടത്ത്(Creat new post page)ഒരു വടി(വേഡ് വെരിഫിക്കേഷന്‍ )വെക്കും.എളുപ്പത്തില്‍ പോസ്റ്റ് ചെയ്യരുത് എന്നു തന്നെയാണ് ഉദ്ദേശ്യം.ഈ ചിത്രം നോക്കൂ




വേഡ് വെറിയുടെ ഒരു വശത്ത് ഒരു ചോദ്യ ചിഹ്നം കാണാം .
അതില്‍ ക്ലിക്കിയപ്പോള്‍ ഇതാ വരുന്നു വിശദീകരണം.



മേല്‍ചിത്രത്തില്‍ കാണുന്ന what's spam blog എന്ന ലിങ്കില്‍ ക്ലിക്കിയപ്പോള്‍ ഒരു സ്പാം ബ്ലോഗിന്റെ സവിശേഷതകളും കാണായി













ഒരുദിവസം തന്നെ ഒരു പാട് പോസ്റ്റുകള്‍ ഇടുകയും പോസ്റ്റുകളില്‍ വിവിധ സൈറ്റുകളിലേക്ക് ലിങ്കുകള്‍ ഉണ്ടാവുകയും ചെയ്താല്‍ സ്പാം ബ്ലോഗായി തെറ്റിദ്ധരിക്കാനിടയുണ്ട്.ആദ്യത്തെ കാരണം മാത്രം മതിയാവുമെങ്കില്‍ അടുത്ത ഇര തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍ എന്ന ബ്ലോഗ് ആവും.

Posted by Picasa

Sunday, July 29, 2007

പ്ലാസന്റ തിന്നുന്നവര്‍

.
അറിയിപ്പ്
ദുര്‍ബലമനസ്കരായ ആളുകള്‍ ഈ പോസ്റ്റ് വായിക്കുകയോ
ഇതില്‍ പരാമര്‍ശിക്കുന്ന ലിങ്ക് നോക്കുകയോ ചെയ്യരുത്

മറുപിള്ള തിന്നുന്നത് സങ്കല്പിക്കാമോ?എന്തായാലും അറപ്പുളവാക്കുന്ന സംഗതി തന്നെ.സസ്തനികള്‍(മനുഷ്യന്‍ ഒഴികെ) അവയുടെ പ്ലാസന്റ പ്രസവശേഷം ഭക്ഷണമാക്കാറുണ്ടത്രേ.പ്രസവശേഷം സ്വന്തം കുഞ്ഞുങ്ങളെ തന്നെ തിന്ന പൂച്ചയേയും മുയലിനേയും എനിക്ക് നേരിട്ട് അറിയാം.കോഴിക്കോടുള്ള ബ്ലോഗര്‍ മഹേഷ് ബി കൃഷ്ണ ആഴ്ച്ചകള്‍ക്കു മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു.അതില്‍ കുറച്ച് ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ജപ്പാനിലെ ആളുകള്‍ക്ക് ചാപിള്ളകള്‍ ഇഷ്ടഭോജ്യമായിരിക്കുന്നു എന്ന് തെളിയിക്കുന്ന കുറേ ചിത്രങ്ങള്‍.

ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.

പിറന്ന പടി

കീര കുലത്തില്‍ പെട്ട കൊക്കാറ്റൂ(cockatoo)വിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഇവിടെ കാണാം.
ഒരു
ആമപ്പിറവി ഇവിടെയും.

Saturday, July 28, 2007

റൈമുകള്‍ കേട്ടു പഠിക്കാം...

കുട്ടികള്‍ക്ക് റൈമുകള്‍ കേട്ടു പഠിക്കാന്‍ പറ്റിയ ഒരു സൈറ്റ് കണ്ടു.റൈമുകള്‍ ആനിമേഷന്റെ സഹായത്തോടെ ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്.ലോഡ് ചെയ്യാനും അധികം സമയമെടുക്കില്ല.ഞാന്‍ കുക്കു എന്ന റൈം കേട്ടു.രസമായിട്ടുണ്ട്.ഈ സൈറ്റില്‍ കുട്ടികള്‍ക്ക് പറ്റിയ മറ്റു പലേസംഗതികളും ഉണ്ട്.

വിരലോളം പോന്നവര്‍

വിരലോളം പോന്നതും അതില്‍ ചെറുതുമായ കുറേ ജീവികള്‍ ഇതാ വിരല്‍തുമ്പത്ത്...

മാംസംതീനിച്ചെടികള്‍

മാംസഭോജികളായ സസ്യങ്ങളെക്കുറിച്ച് കേട്ടിരിക്കുമല്ലോ.സ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഈ ചെടികള്‍ നേരിട്ട് കണ്ടിട്ടില്ല.അഥവാ കണ്ടിട്ടും തിരിച്ചറിഞ്ഞില്ല എന്നതാവും സത്യം.നമ്മുടെ നാട്ടിന്‍പുറങ്ങളിലും ഇത്തരം സസ്യങ്ങള്‍ ഉണ്ടാവാം.നെറ്റിലെ പരതലിനിടയില്‍ മാംസംതീനിച്ചെടികളുടെ ഒരു സൈറ്റ് കണ്ടു.മാംസഭോ‍ജി സസ്യങ്ങളുടെ ധാരാളംചിത്രങ്ങളും കണ്ടു.നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന കോഴിവാലന്‍ ചെടി എന്നു തോന്നിക്കുന്ന ഒന്നും കാണാനിടയായി.കോഴിവാലന്‍ ചെടി ഒരു മാംസ ഭോജി സസ്യമാണോ...?

വിചിത്ര ഭവനങ്ങള്‍

ലോകത്തിലെ വിചിത്രങ്ങളായ ഭവനങ്ങള്‍ കണ്ടു.വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള മനുഷ്യന്റെ വാസനയ്ക്ക് നിദര്‍ശങ്ങളാണ് ഇത്തരം കെട്ടിടങ്ങള്‍ .ഒരു കൂട്ടം ചിത്രങ്ങള്‍ ഇവിടെയും കാണാം.ഇതില്‍ ചിലതെല്ലാം കൃത്രിമ ചിത്രങ്ങള്‍ ആണ്.
വിചിത്രങ്ങളായ കെട്ടിടങ്ങളെ സംബന്ധിച്ച് മുന്‍പൊരു പോസ്റ്റില്‍ നല്‍കിയ ലിങ്ക്

ഏറ്റവും മനോഹരമായ പത്ത് പാതകള്‍

ഇന്ത്യ മനോഹരമാണ്.പക്ഷേ ഇത്ര മനോഹരമാണ് എന്ന് കരുതിയില്ല.ഇതിലെ ആദ്യ ചിത്രമായ സിക്കിമിലെ ആ പാത എന്നെ വല്ലാതെ മോഹിപ്പിച്ചു.
ഏറ്റവും മനോഹരമായ പത്ത് ഇന്ത്യന്‍ പാതകള്‍

ഈ പാതകള്‍ ഇന്ത്യയിലേതല്ലെന്ന് അവിടെ കമന്റുകളില്‍ കാണുന്നുണ്ട്.ഇതേ ചിത്രങ്ങള്‍ തന്നെ ഇവിടെയും കണ്ടു.

എനിഗ്മ- എന്റെ പ്രിയ ആല്‍ബം

എനിഗ്മ കാണാത്തവര്‍ക്കാണ് ഈ പരിചയപ്പെടുത്തല്‍.എനിഗ്മ എന്ന ആല്‍ബത്തിലെ ഓരോ പാട്ടും(പ്രത്യേകിച്ച് അതിന്റെ ദൃശ്യവത്ക്കരണം )എന്നെ എത്ര കണ്ടാലും മടുപ്പിക്കാത്തതാണ്.മാത്രമല്ല,സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരേയും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യും അത്.കണ്ടു നോക്കൂ.ഇതിലെ മറ്റ് പാട്ടുകള്‍ കാണാന്‍ ഈ പേജില്‍ പോകൂ.

കുറേക്കൂടി മണല്‍ ശില്പങ്ങള്‍...

മണല്‍ ശില്പങ്ങളെ മുന്‍പൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു.പുതിയ കുറേ മണല്‍ശില്പങ്ങള്‍ ഇവിടെ

Friday, July 20, 2007

ജലശയ്യ


The sleeper by *Lonely-Dementia on deviantART

മനോഹരമായ കുറച്ചുചിത്രങ്ങള്‍ കണ്ടു.ഈ ചിത്രങ്ങള്‍ ഫോട്ടോ മാനിപ്പുലേഷന്റെ കലാപരമായ സാധ്യതകള്‍ കാണിച്ചു തരുന്നു.നെറ്റില്‍ സൌജന്യമായി ഉപയോഗിക്കാവുന്ന ധാരാളം സ്റ്റോക് ഫോട്ടോ സൈറ്റുകള്‍ ഉണ്ട്.അവിടെ നിന്നും ചിത്രങ്ങള്‍ ശേഖരിച്ച് ഇത്തരത്തിലുള്ള സൃഷ്ടികള്‍ ചെയ്യാവുന്നതാണ്.മുകളില്‍ കാണുന്ന ചിത്രം മൂന്ന് വ്യത്യസ്ത ആളുകള്‍ എടുത്ത ചിത്രങ്ങളുടെ മനോഹരമായ സങ്കലനമാണ്.

ഗൂഗിള്‍ മൂണ്‍




ഗൂഗിള്‍ മൂണ്‍
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത് 1969 ജൂലൈ 21നാണ്.ഇപ്പോള്‍ ഗൂഗിള്‍ നമ്മെ കാണിക്കുന്നു ചന്ദ്രോപരിതലം.