Sunday, October 14, 2007

അയ്യയ്യേ...കൈപ്പള്ളീ...

കൈപ്പള്ളി തന്റെ ബ്ലോഗ് വീണ്ടും ക്ഷണിക്കപ്പെട്ടവര്‍ക്കായി ചുരുക്കിയിരിക്കുന്നു.
എന്തിന്?എന്നെയും നിങ്ങളെയും പോലുള്ള നിഷ്കളങ്കരും നിരപരാധികളുമായ ബ്ലോഗന്മാരെ പേടിച്ചിട്ട്.അല്ലാതെന്താ...
സ്വന്തം അഭിപ്രായം പറയുന്നതിന് വായനക്കാരുടെ ഇഷ്ടം നോക്കണോ...?വായനക്കാര്‍ക്ക് ഇഷ്ടപ്പെടും എന്നു വിചാരിച്ചാണത്രേ(ഭൂരിപക്ഷം സപ്പോര്‍ട്ട് ചെയ്തു കളയും,നമ്മടെ കൈപ്പള്ളിയല്ലേ എന്നൊക്കെ വിചാരിച്ച്)പുള്ളിക്കാരന്‍ ഞാന്‍ അറിഞ്ഞ ഗാന്ധിയെ അവതരിപ്പിച്ചത്...!ആളുകള്‍ എതിര്‍ത്തപ്പോള്‍ പാവം കൈപ്പള്ളി ഇതാ ബ്ലോഗ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രമായി കൂട്ടിക്കെട്ടി.ങാ..,മൂപ്പരുടെ ബ്ലോഗ് ..ഇഷ്ടമുള്ളത് ചെയ്യട്ടെ.എന്നാലും എന്റെ ബൂലോകരേ,
ഇതാണോ നിങ്ങള്‍ പറഞ്ഞ വീരശൂര പരാക്രമിയായ കൈപ്പള്ളി?ഇയാളെയാണോ മഹാത്മാ എന്ന് നിങ്ങളൊക്കെ വിളിച്ചാദരിച്ചത്?കൈപ്പള്ളി ഒരു സ്ഥിതപ്രജ്ഞനാണെന്നാണ് ഞാന്‍ കരുതിയത്.ഇപ്പോള്‍ മനസ്സിലായി;കൈപ്പള്ളിയും മൃദുല വികാരങ്ങളൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണെന്ന്.എന്നാലും ഈ ബൂലോകര്‍ ഒന്നടങ്കം അയാളെക്കൊണ്ട് മാപ്പു പറയിക്കണം എന്നൊക്കെ വോട്ടുകുത്തിയത് മോശമായിപ്പോയി.ഗാന്ധി മനുഷ്യനല്ലേ?അങ്ങേര്‍ക്ക് പറ്റിയ തെറ്റുകള്‍ ഒന്ന് ചര്‍ച്ച ചെയ്യുന്നത് വലിയ തെറ്റാണോ?

ഗാന്ധിജി എന്തായാലും തിരിച്ചു വരില്ല.പക്ഷേ കൈപ്പള്ളീ ങ്ങള് പോയാല്‍ ബൂലോകത്ത് വേറെ കൈപ്പള്ളിയില്ല.ഇടയ്ക്കിടെ പള്ള് പറയാനും പോഡ്കാസ്റ്റിറക്കാനും പക്ഷിപ്പടങ്ങള്‍ പിടിക്കാനും യൂണികോഡിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും പ്രിന്റ് മീഡിയയെ കുറ്റം പറയാനും ഞങ്ങള്‍ക്ക് ങ്ങള് വേണം.ക്ഷണിക്കപ്പെട്ടവര്‍ക്കു വേണ്ടി ആ മഹത്തായ ബ്ലോഗ് ഒതുക്കിക്കളയരുത്... പ്ലീസ്.അതും ജനാധിപത്യവിരുദ്ധമാ‍ണ്.

4 comments:

riyaz ahamed said...

എന്താ കൈപ്പള്ളീ, വിമര്‍ശനങ്ങളെ ഭയന്നാണെങ്കില്‍ വളരെ മോശം! ക്ഷണിക്കപ്പെട്ട ബ്ലോഗര്‍മാരുമായി വല്ല ഗൂഢാലോചനയും നടത്താനാണെങ്കില്‍ നടക്കട്ടും. എങ്കിലും അപ്പോള്‍ ബ്ലഗാവ് കൈപ്പള്ളി എവിടെ? ('എവനെയൊയൊന്നും യെപ്പഴും പോഡ്‌കാസ്റ്റ് കേപ്പിച്ചേക്കാമെന്ന് ശപഥമൊന്നും ചെയ്തിട്ടില്ല കെട്ടാ' എന്ന് എവിടെയോ ഒരു മൂളല്‍!)

un said...

ഞാനും അങ്ങോരോട് ഇതു തന്നെ പറഞ്ഞത്.. എതിര്‍പ്പുകളേയും വിമര്‍ശനങ്ങളേയും പേടിച്ച് ബ്ലോഗെഴുത്ത് നിര്‍ത്തിയോടിപ്പോയത് ഭീരുത്വം തന്നെ..ആളൊരു ചങ്കൂറ്റക്കാരനാണെന്നായിരുന്ന് എന്റെ ധാരണ. എതായാലും വോട്ടെടുപ്പും സലാം പറച്ചിലും ഒക്കെ കണ്ടപ്പോള്‍ ആ തെറ്റിധാരണയെല്ലാം മാറിക്കിട്ടി.ഈ തമ്മില്‍ തല്ലില്‍ നഷ്ടം ആര്‍ക്കെന്ന് ആരുമോര്‍ക്കാത്തതെന്ത്?? ബൂലോകത്തെ വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിവിദ്വേഷങ്ങള്‍ തീര്‍ക്കലാകുന്നു എന്നു കൈപ്പള്ളി പറഞ്ഞത് ശരി തന്നെ. അതാണ് കാരണമെങ്കില്‍ അങ്ങേരും മോശമല്ലല്ലോ? പക്ഷെ മന്തുകാലന്‍ മുടന്തനെ കുറ്റം പറയുന്നതു പോലെയാണ് ആ ആരോപണവും. പിന്നെ, വിഷ്ണു സാറെ, എനിക്കു തോന്നുന്നത് ഇത് അഞ്ചല്‍കാരന്‍ സിമിയെക്കുറിച്ചെഴുതിയതു പോലെയാണെന്നാണ്.. ഞാന്‍ നിര്‍ത്തിപ്പോകുന്നേ, എന്നെ തിരിച്ചു വിളിക്കേ..എന്ന്.. പോകുന്നവരങ്ങ് പോകട്ടെയെന്നേ..അത് ചിലര്‍ ആഘോഷമാക്കുന്നെങ്കില്‍ അതും നടക്കട്ടെ.. ഇതിലൊന്നും പെടാതെയുള്ള നല്ല നല്ല പോസ്റ്റുകള്‍ വേറെയെത്ര കിടക്കുന്നൂ.. വാ.. നമുക്ക് പോയി അതു വല്ലതും വായിക്കാം..

വേണു venu said...

ചെല നല്ല പടക്കങ്ങള്‍‍ കാതടപ്പിക്കുന്ന ശബ്ദവുമായി പൊട്ടുന്നതു് തന്നെ കേള്ക്കാനാണിഷ്ടം. ചീറ്റി പോകുന്നതു് കാണുമ്പോള്‍‍ ഒരു നഷ്ട ബോധം.:)

പ്രിയംവദ-priyamvada said...

കൈപള്ളിയുടെ ബ്ലൊഗ്‌ വായിക്കാന്‍ ഇഷ്ടമുള്ളതായിരുന്നു..വേറിട്ട ശബ്ദം.:(