ഞാന്‍ ഒരു ആല്‍ബത്തിന് പാട്ടെഴുതിയിരുന്നു.ആല്‍ബത്തില്‍ ഞാനെഴുതിയ ആറ്പാട്ടുകളും പ്രശസ്ത കവി റഫീക് അഹമ്മദിന്റെ മൂന്ന് പാട്ടുകളും ഉണ്ട്.സംഗീതം നല്‍കിയിരിക്കുന്നത്നാസര്‍ മാലിക്,ഷറഫുദ്ദീന്‍ എന്ന രണ്ട് നവാഗതരാണ്.ഇവര്‍ രണ്ടു പേരും തൃത്താലക്കാരായതുകൊണ്ടാണ് എനിക്കിങ്ങനെ ഒരവസരം ലഭിച്ചത്. പ്രൊഡ്യൂസറും തൃത്താലക്കാരനാണ്-റഹീസ്,ഇപ്പോള്‍ ഗള്‍ഫിലാണ്.മൂന്ന് തൃത്താലക്കാരും 24 വയസ്സിനു ചുവടെയുള്ളവര്‍ .
പാടിയത്ഫ്രാങ്കോ,മധു ബാലകൃഷ്ണന്‍ ,ഗായത്രീ വര്‍മ,ഷഹബാസ് അമന്‍ ,വിധു പ്രതാപ് തുടങ്ങിയവരാണ്.ഓര്‍ക്കസ്ട്രേഷന്‍ -അശ്വിന്‍ ശിവദാസ്.
മദിരാ മദിരാ എന്ന പാട്ടാണ് ഇപ്പോള്‍ ചാനലുകളില്‍ വരുന്നത്.(14/12/2006 വെള്ളി)ഏഷ്യാനെറ്റ് പ്ലസിലെ മിസ്റ്റ് എന്ന പരിപാടിയില്‍ ഈ പാട്ട് ഉണ്ടാവുമെന്ന് നാസര്‍ എന്നെ ഇപ്പോള്‍ അറിയിച്ചു.ഇതിന്റെ ക്യാമറ:പ്രജിത്ത്.സംവിധാനം:സാദിഖ് തൃത്താല..
ആല്‍ബത്തില്‍ നായകവേഷം ചെയ്തിരിക്കുന്നത് ഡെയ്ഞ്ചറസ് ബോയ്സ് ഫെയിം ഫിറോസ്ഖാനാണ്.രസ്നയാണ് നായിക.
പ്രിയപ്പെട്ടവരേ,
ഞാനൊരു പാട്ടെഴുത്തുകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നതല്ല.അങ്ങനെ സംഭവിച്ചുപോയി...ഓ.ക്കെ...?
പാട്ടുകേട്ട്(കണ്ട്)എന്നെ തല്ലാന്‍ വരല്ലേ.നല്ല അഭിപ്രായം വല്ലതുമാണെങ്കില്‍ ഇതിന്റെ ചുവട്ടില്‍ എഴുതാനും മറക്കണ്ട.
Thursday, December 14, 2006
ഞാനെഴുതിയ പാട്ട് ‘മദിരാ മദിരാ...’ചാനലുകളില്‍
Posted by വിഷ്ണു പ്രസാദ് at Thursday, December 14, 2006
Subscribe to:
Post Comments (Atom)
9 comments:
പ്രിയപ്പെട്ടവരേ,
ഞാനൊരു പാട്ടെഴുത്തുകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നതല്ല.അങ്ങനെ സംഭവിച്ചുപോയി...
വിഷ്ണു മാഷേ,
അത് റെക്കോര്‍ഡ് ചെയ്ത് ഇവിടെ പോസ്റ്റൂ,
എല്ലാവര്‍ക്കും ടി വി കാണാന്‍ പറ്റി എന്ന് വരില്ല, അതുമല്ല, അതിവിടെ കിടക്കുന്നതില്‍ വേറെ ചില ഗുണങ്ങള്‍ കൂടിയുണ്ടല്ലോ?
മാഷേ.. ഇവിടുത്തെ കേബിള്‍ ചാനലില്‍ ഏഷ്യാനെറ്റ് (മലയാളം) മാത്രമേ തരുന്നുള്ളൂ.. അതിനാല്‍ മാഷ് എഴുതിയ ആല്‍ബത്തിലെ പാട്ട് കാണാന്‍ പറ്റിയില്ല.
അതിന്റെ വരികളെങ്കിലും കൊടുക്കാമായിരുന്നു.
കൃഷ് | krish
അബ്ദൂ,എന്റെ നെറ്റിന്റെ സ്പീഡ് വെച്ച് അപ് ലോഡിങ് നടക്കുമോന്ന് അറിയില്ല.പിന്നെ സ്ഥിരമായി ഇവിടെ പ്രതിഷ്ഠിക്കാന്‍ മാത്രം ഗുണമുണ്ടോന്ന് എനിക്ക് സംശയമുണ്ട്.തല്ല് ഒരു പ്രാവശ്യം കൊണ്ടാല്‍ മതിയല്ലോ...:)
കൃഷ്,ഇന്നലെ അമൃതയില്‍ വന്നിരുന്നുവത്രേ.താമസിയാതെ എല്ലാ ചാനലിലും വരും.അടുത്തു തന്നെ എസ്.എസ് മ്യൂസികില്‍ വരുമെന്ന് നാസര്‍ പറഞ്ഞിട്ടുണ്ട്.
വിഷ്ണൂ, അതിവിടെ പകര്‍ത്തൂ. ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ല.
വിഷ്ണു വളരട്ടെ.ഒരുപാട്!
അനംഗാരിച്ചേട്ടാ,എനിക്കത് ഇവിടെ അപ് ലോഡ് ചെയ്യാന്‍ പറ്റില്ല.അതിന്റെ സങ്കേതങ്ങളൊന്നും പിടിയില്ല.ഞാന്‍ താങ്കള്‍ക്ക് മെയില്‍ ചെയ്ത് തന്നാല്‍ താങ്കള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമോ...?
ആശംസകള്‍
ആഗ്രഹിച്ചില്ലെങ്കിലും വല്യകാട്ടൊരു പാട്ടെഴുത്തുകാരനായിത്തീരട്ടെ
അപ്‌ലോഡ് ചെയ്യാനായി ഗൂഗിള്‍ വീഡിയോ, യുറ്റ്യൂബ് അങ്ങനെയെത്രയെത്ര മാര്‍ഗ്ഗങ്ങളുണ്ട്, അവിടെയെവിടെയെങ്കിലും കേറ്റിയിട്ട് ഇവിടെ ലിങ്കിട്ടാമതി
വിഷ്ണൂ, എം.പി.ത്രീ അപ്ലോഡ് ചെയ്യാന്‍ ഏറ്റവും നല്ലത് http://odeo.com/ എന്ന സൈറ്റ് ആണ്. വീഡിയോ ആണെങ്കില്‍ സിജു പറഞ്ഞ സൈറ്റുകളില്‍ രണ്ടും നല്ലതാണ്. സഹായം വേണമെങ്കില്‍ മെയിലായോ ചാറ്റ് ആയോ ബന്ധപ്പെടൂ. എന്റെ വിലാസം: sreejithk2000@gmail.com
വിഷ്ണുമാഷേ,
ഞങ്ങള്‍ക്കിവിടെയും asianet plus, amritha തുടങ്ങിയ ചാനലുകള്‍ കിട്ടുന്നില്ല, അതുകൊണ്ട് ആ പാട്ടിനെപറ്റി എന്തെകിലും ചെയ്യാണെ. upload ചെയ്തു ആ ലിങ്ക് തന്നാല്‍ മതി
Post a Comment