Friday, June 29, 2007

32 വര്‍ഷങ്ങള്‍,ഒരു കുടുംബം....

ഒരു കുടുംബം.അഞ്ചു പേര്‍.അച്ഛന്‍,അമ്മ,മൂന്ന് മക്കള്‍.1976 മുതല്‍ 2007 വരെയുള്ള അവരുടെ ചിത്രങ്ങള്‍ ക്രമമായി വെച്ചിരിക്കുന്നു.കാണേണ്ട കാഴ്ചയാണ്.സമയം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ...
ഇതു കണ്ട് ഒരു രാജ് നായരും തുടങ്ങി ഇതു പോലെ ഒന്ന്.ആദ്യം ഞാന്‍ കരുതി നമ്മുടെ രാജ് നായരാണെന്ന് :)

തോന്നുന്നുണ്ടോ ഇതു പോലെ ഒന്ന് തുടങ്ങണമെന്ന്...?

4 comments:

വേണു venu said...

മാഷേ,
വളരെ ഇഷ്ടപ്പെട്ടു.
സമയം. എല്ലാം സമയം തന്നെ എന്നു പറയുന്നതും പറയിപ്പിക്കുന്നതും സമയമാണെന്നറിയുന്നു. കാലം വരയ്ക്കുന്ന ചിത്രങ്ങള്‍‍. സമയം. അതറിയാത്താവര്ക്കും അറിയാന്‍‍‍‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്. എന്തൊക്കെയോ ചിന്തിച്ചു. നന്ദി. ലിങ്കിനു്.:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

തീര്‍ച്ചയായും ഇതുപോലെയൊന്ന് തുടങ്ങിയാലോ എന്നാലോചിക്കുന്നു. സംഗതിഉഗ്രന്‍. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതുതീറ്ച്ചയായും ഒരു അത്ഭുതമായിരിക്കും! ഇതുപോലെ. അഭിനന്ദനം മാഷേ ഒരു നല്ല പോസ്റ്റിന്.

മുസ്തഫ|musthapha said...

ഇങ്ങിനെയൊന്നിന്‍റെ ഭംഗി കാലങ്ങള്‍ക്ക് ശേഷമാകും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുക - അല്ലേ!

പക്ഷെ എന്നെ പോലൊരു മടിയന് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും :)

Anonymous said...

മനുഷ്യനു പ്രായമാകാ‍ന്‍ അധികം സമയം ഒന്നും വേണ്ട, അല്ലേ? :)