Saturday, September 15, 2007

ബൂലോകം: കഥ സജീവമാവുന്നു...

ബൂലോകത്ത് നല്ല കഥകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതിക്കാരുണ്ടായിരുന്നു.ആകപ്പാടെ ഒരു പെരിങ്ങോടനേ ഉണ്ടായിരുന്നുള്ളൂ നല്ല കഥകള്‍ അന്വേഷിക്കുന്നവര്‍ക്ക്.ഇടക്കാലത്ത് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുകയും ശ്രദ്ധേയനായ ഒരു കഥാകൃത്തായി മാറിയേക്കുമെന്നും തോന്നിച്ചിരുന്ന ലോനപ്പന്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടത് നല്ല കഥകളുടെ ബൂലോക വായനക്കാര്‍ക്കാണ് കാര്യമായി നഷ്ടമുണ്ടാക്കിയത്.വിവി എന്ന പേരില്‍ അയാളെഴുതിയിരുന്ന നര്‍മ്മരചനകളല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.അത്തരം സാധനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവും ഒരു കാലത്തും ഉണ്ടാവുകയില്ല.

എന്നാല്‍ സമീപ കാലത്ത് ബൂലോകത്തു കണ്ടു വരുന്ന കഥകള്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പുതിയ ബ്ലോഗേര്‍സ് ഉണ്ട്.ഒന്ന് മനു,രണ്ട് സിമി.രണ്ടു പേരും എഴുതുന്ന പുതിയ കഥകളൊന്നും എനിക്ക് വായിക്കാതെ പോകാന്‍ പറ്റുന്നില്ല.ഒരു പക്ഷേ എനിക്ക് സിമിയുടെ രചനകളോടാണ് കൂടുതല്‍ താത്പര്യം എന്നു വരാം.എങ്കിലും മനുവിന്റെ ഏറ് എന്ന മനോഹരമായ കഥ(ജൂണ്‍ മാസം ഒടുവില്‍ വന്നതെങ്കിലും) കാണാതെ പോവാനാവില്ല.അതിനു ശേഷമോ മുന്‍പോ മനു എഴുതിയ കഥകളൊന്നും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നില്ല.ഡാലി എഴുതിയ സര്‍പ്പഗന്ധി എന്ന കഥയും(ജൂലൈ മാസത്തില്‍) നല്ലൊരു ബ്ലോഗ് കഥയായിരുന്നു.

ഒരു കഥാകൃത്ത് എന്ന നിലയില്‍ ബൂലോകത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാള്‍ സിമി തന്നെയാണ്.ഓരോ കഥയും വായനക്കാരനില്‍ ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമാണ്.
ഇതിവൃത്ത സ്വീകരണത്തിലും കഥപറച്ചിലിലും പുതുമയും തന്റേടവും കാണിക്കാന്‍ സിമിയുടെ കഥകള്‍ക്ക് കഴിയുന്നുണ്ട്.

ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് ചിന്താവിഷ്ടയായ സീത എന്ന സിമിയുടെ കഥ(ആഗസ്റ്റ് ഒടുവില്‍).കഥ അല്പം പ്രകോപനപരമാണെങ്കിലും കഥാകൃത്തിന്റെ കഥനവൈഭവം മനസ്സിലാക്കിത്തരുന്നതാണ്.ക്രാഫ്റ്റില്‍ ഈ കഥാകൃത്ത് കാണിക്കുന്ന പരീക്ഷണങ്ങള്‍ കൌതുകത്തോടെ നോക്കുന്ന ഒരാളാണ് ഞാന്‍.പരമേശ്വരന്റെ ജീവിതവും മരണവും എന്ന കഥ(ആഗസ്റ്റ് ആദ്യം വന്നത്)യുടെ ക്രാഫ്റ്റും,ഏറ്റവും പുതിയ കഥ കടലിന്റെ ക്രാഫ്റ്റും ഒന്ന് താരതമ്യം ചെയ്താല്‍
മതിയാവും എഴുത്തുകാരന്റെ വിരുത് മനസ്സിലാക്കാന്‍.

ഒരു നവാഗതകഥാ കൃത്തു കൂടിയുണ്ട്-കെ.വി അനൂപ്.ഇയാള്‍ എഴുതിയ രൂപകം എന്ന കഥ നല്ലൊരു വായനാനുഭവം ആയിരുന്നു.പ്രിന്റ് രചനകള്‍ വായിക്കാത്ത എന്നെപ്പോലെയുള്ള ജീവികള്‍ക്ക് സന്തോഷകരമായ കാര്യമാണ് നല്ല കഥാകൃത്തുക്കളുടെ ഈ രംഗപ്രവേശം.

ജാമ്യം:ഇത് ഒരു ആസ്വാദനമോ/പഠനമോ അല്ല.വെറും പരിചയപ്പെടുത്തല്‍/സന്തോഷം രേഖപ്പെടുത്തല്‍ മാത്രമാണ്.

8 comments:

ശ്രീ said...

പരിചയപ്പെടുത്തലാണെങ്കിലും ഇതു നന്നായി, മാഷേ.
:)

ബാജി ഓടംവേലി said...

abc .... xyz ?

ഉറുമ്പ്‌ /ANT said...

Thanks a lot vishnu

ശ്രീഹരി::Sreehari said...

nice.. i like stories of manu and siji.... rest i havnt read till date ... wll read from now onwards....

again g.manu is also good with his humour

വിഷ്ണു പ്രസാദ് said...

ശ്രീഹരീ, സിജി തീര്‍ച്ചയായും നല്ലൊരു കഥാകൃത്താണ്.കുറച്ചു കാലമായി അവര്‍ രചനകളൊന്നും നടത്താതിനാലാണ് ഇവിടെ പരാമര്‍ശിക്കാതെ പോയത്.

ബാജി,ഉദ്ദേശിച്ചത് മനസ്സിലായി.നല്ല എഴുത്ത് ഇത്രയൊക്കെയേ ഉള്ളൂ എന്ന സത്യത്തെ ഞാന്‍ മറച്ചു വെക്കുന്നില്ല.ബാജിയുടെ കഥകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇതിവൃത്തം,ശൈലി ഇതിലൊക്കെ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അറിയാം.എങ്കിലും ഇവിടെ പരാമര്‍ശിച്ച കഥകളെ അപേക്ഷിച്ച് താങ്കളുടെ കഥകള്‍
ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ

ശ്രീയ്ക്കും ഉറുമ്പിനും ഹരിക്കും ബാജിക്കും നന്ദി.

Inji Pennu said...

മാഷേ, ഇത് നന്നായി. സിമിയുടെ കഥകള്‍ ഞാന്‍ മിസ്സ് ചെയ്തേനെ...വായിക്കണം.

ബാജി ഓടംവേലി said...

ok ok ok ......
thanks

ഗുപ്തന്‍ said...

maashe...

nandi..

simiyekkuricch ezhuthiyath valare zariyaanu... asaadhaaraNamaaya 'range' ulla ezhuthaanu.. aadya chila rachanakalkkoppam pidikkaan njaan paadupettu. 'seetha'ishtamaayilla. but kadal just enchanted me....just superb. technically he is the best among newcomers I know.

It is a pity that siji is not upadating her blog :(