Monday, July 30, 2007

സ്പാം ബ്ലോഗ് spam blog


ക്രോസ് കണ്‍ട്രി എന്ന ഈ ബ്ലോഗ് ഒരു സ്പാം ബ്ലോഗായി ഗൂഗിള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.ഒരു സ്പാം ബ്ലോഗിന്റെ സ്വഭാവങ്ങളൊക്കെ ഈ ബ്ലോഗ് കാണിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.ഏതായാലും ഞാന്‍ ധന്യനായി :)ഇത്തരത്തില്‍ തെറ്റിദ്ധരിക്കുന്ന ആദ്യ മലയാള ബ്ലോഗ് ഒരു പക്ഷേ ഇതാവും.ഒരു ബ്ലോഗ് സ്പാം ബ്ലോഗാണെന്ന് കണ്ടാല്‍ ഗൂഗിള്‍ പുതിയ പോസ്റ്റുണ്ടാക്കുന്നിടത്ത്(Creat new post page)ഒരു വടി(വേഡ് വെരിഫിക്കേഷന്‍ )വെക്കും.എളുപ്പത്തില്‍ പോസ്റ്റ് ചെയ്യരുത് എന്നു തന്നെയാണ് ഉദ്ദേശ്യം.ഈ ചിത്രം നോക്കൂ




വേഡ് വെറിയുടെ ഒരു വശത്ത് ഒരു ചോദ്യ ചിഹ്നം കാണാം .
അതില്‍ ക്ലിക്കിയപ്പോള്‍ ഇതാ വരുന്നു വിശദീകരണം.



മേല്‍ചിത്രത്തില്‍ കാണുന്ന what's spam blog എന്ന ലിങ്കില്‍ ക്ലിക്കിയപ്പോള്‍ ഒരു സ്പാം ബ്ലോഗിന്റെ സവിശേഷതകളും കാണായി













ഒരുദിവസം തന്നെ ഒരു പാട് പോസ്റ്റുകള്‍ ഇടുകയും പോസ്റ്റുകളില്‍ വിവിധ സൈറ്റുകളിലേക്ക് ലിങ്കുകള്‍ ഉണ്ടാവുകയും ചെയ്താല്‍ സ്പാം ബ്ലോഗായി തെറ്റിദ്ധരിക്കാനിടയുണ്ട്.ആദ്യത്തെ കാരണം മാത്രം മതിയാവുമെങ്കില്‍ അടുത്ത ഇര തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍ എന്ന ബ്ലോഗ് ആവും.

Posted by Picasa

4 comments:

myexperimentsandme said...

എന്റെ ഉദയസൂര്യബ്ലോഗിലും പടം ബ്ലോഗിലും പണ്ടുമുതല്‍ക്കേ വടവരിയുണ്ട്. ഞാനോര്‍ത്തത് ഞാന്‍ എന്നോ എങ്ങിനെയോ അത് സെറ്റ് ചെയ്ത് വെച്ചതായിരിക്കുമെന്നാണ്. ഇടയ്ക്കെപ്പോഴോ ആലോചിക്കുകയും ചെയ്തിരുന്നു, എന്റെ ബ്ലോഗില്‍ ആരുമറിയാതെ ഞാന്‍ പോസ്റ്റിടുന്നതിനുമെന്തിനാണീ വടവരിയെന്നൊക്കെ. എന്നെയും ഗൂഗിളണ്ണന്മാര്‍ സ്പാമരനാം ബ്ലോഗുകാരനാക്കിയോ :)

എന്തായാലും കിടക്കട്ടെ.അത് മാറ്റണമെങ്കില്‍ ഏതെങ്കിലും മനുഷ്യജീവി എന്റെ ബ്ലോഗ് ടെസ്റ്റ് ചെയ്ത് ബോധ്യപ്പെടണമെന്നൊക്കെയാണ് അണ്ണന്മാര്‍ പറയുന്നത്. വെറുതെ എന്തിനാ ആള്‍ക്കാര്‍ക്ക് ജോലിയുണ്ടാക്കിക്കൊടുക്കുന്നത് :)

Cibu C J (സിബു) said...

എന്റേയും പലതവണ സ്പാമാണ് എന്ന്‌ മാര്‍ക്ക് ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ ലിങ്കില്‍ പറഞ്ഞപോലെ ചെയ്തപ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ വേഡ്‌വെരി പോവുകയും ചെയ്തു.

വിഷ്ണു പ്രസാദ് said...

ഈ പോസ്റ്റിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേഡ് വെരി പോയി കെട്ടോ...

Rammohan Paliyath said...

അയ്യോ, പേടിപ്പിക്കല്ല്. സ്പാമരനാക്കിയാ എന്തെല്ലാം കുഴപ്പങ്ങള്‍? ഞാനുരുട്ടിക്കേറ്റുന്ന പാറക്കല്ല് എനിക്കു മാത്രമേ താഴെയിടാന്‍ പാടുള്ളു. അവമ്മാര് ഇടുമെന്നാ? എങ്ങനെ അറിയാം? എന്തര് ക്രൈറ്റീരിയകള്‍? എന്താണീ വടവരി?