സ്ത്രീ സൌന്ദര്യത്തെ ക്കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാടെന്താണ്?നാണം എന്നത് വിധേയത്വത്തിന്റെ അടയാളമാണെന്നാണ് നളന്‍ പറയുന്നത്.നമ്മുടെ സിനിമകളൊക്കെ നാണം കുണുങ്ങികളായ നായികമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇത്തരം സിനിമകള്‍ നമ്മെ സ്വാധീനിച്ചിരിക്കുമോ?ലജ്ജാവതീ...ലജ്ജാവതീ....,ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ തുടങ്ങിയ പാട്ടുകള്‍.
അങ്ങനെ നാണം എന്നത് പുരുഷനോടുള്ള വിധേയത്വത്തിന്റെ അടയാളമായി പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ കണ്ടു പിടിക്കുകയും നാണം എന്ന ആഭരണം ഉപേക്ഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ.അങ്ങനെയുള്ള ഒരുലോകത്തെ ക്കുറിച്ച് പരമ ബോറ് എന്നേ എന്നെപ്പോലുള്ള പുരുഷ മേധാവികള്‍ പറയൂ.കുറച്ച് നാണം,കുറച്ച് അസൂയ,കുറച്ച് കുശുമ്പ്,കുറച്ച് മണ്ടത്തരം ഇതൊന്നുമില്ലാതെ എന്തു പെണ്ണ്....
വളരെ സാമ്പ്രദായികമായ ഈ കാഴ്ച്ചപ്പാടിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അതല്ല,ഈ വക കുഴപ്പങ്ങള്‍(നാണം+കുശുമ്പ്+അസൂയ+മണ്ടത്തരം) ഒന്നുമില്ലാത്ത
ഒരു പുതിയ സ്ത്രീയാവുമോ കൂടുതല്‍ സുന്ദരി?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു...
ഒരു പോളും ഉണ്ടാക്കിവെച്ചിട്ടുണ്ട്(പോള്‍ മാനിയ).
ഇതുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍
-സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി
-സൌന്ദര്യവും ലോഹിത ദാസും
-സാരിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍
-സാരി: അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ
Saturday, October 13, 2007
സ്ത്രീ സൌന്ദര്യം-നിങ്ങളുടെ കാഴ്ച്ചപ്പാട്
Posted by
വിഷ്ണു പ്രസാദ്
at
Saturday, October 13, 2007
10
comments
Friday, October 12, 2007
സാരിയും നാരിയും
ഡാലിയുടെ കഥ വായിച്ചപ്പോഴാണ് ഇത് അവിടെ കമന്റായി ചേര്‍ക്കണമെന്ന് വിചാരിച്ചത്.കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റാഞ്ഞതിനാല്‍ ഇവിടെ പോസ്റ്റുന്നു.
സെപ്റ്റംബര്‍30 ന്റെ ദേശാഭിമാനി വാരികയില്‍ സാരി-അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ എന്നൊരു ലേഖനവും ചര്‍ച്ചയുമുണ്ട്.അതില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കുന്നു:
സാരി ഒരു അത്ഭുത വസ്ത്രമാണ്.അത് ഉടുത്തുകാണുന്നത് ഒരു സൌന്ദര്യാനുഭവവും.അഞ്ചരമീറ്റര്‍ നീളത്തിലുള്ള ഒരു തുണി എങ്ങനെ ഇത്ര ഭംഗിയായി ഉടുക്കുന്നു?വെട്ടുകയോ മുറിക്കുകയോ ഒന്നും ചെയ്യാതെ അത് ഞൊറിയിട്ട് ഉടുക്കുന്നത് കാണാന്‍ തന്നെ രസമാണ്.
ഉടുത്തുകാണുമ്പോള്‍ സാരി പകരുന്ന രഹസ്യാത്മകത തന്നെ ആസ്വാദ്യമാണ്.സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട്.ആണാവുന്നു എന്ന തിരിച്ചറിവിലേക്ക് വളര്‍ത്തിയതില്‍ ആ സാരിത്തലപ്പുകള്‍ക്കും പങ്കുണ്ടായിരുന്നു.സാരി അനുവദിക്കുന്ന ശരീരക്കാഴ്ച്ചകളും ഭംഗിയുള്ളതാണ്.വലിഞ്ഞു മുറുകിയ വയറ്,അപൂര്‍വമായി വീണുകിട്ടുന്ന ഒരു പൊക്കിള്‍ കാഴ്ച്ച,പാര്‍ശ്വവീക്ഷണത്തിനുള്ള അവസരം,സൌന്ദര്യ പൂരിതമായ ഈ കാഴ്ച്ചകളൊക്കെ ആസ്വാദ്യമല്ലാതാകുന്നതെങ്ങനെ?ആണിനും പെണ്ണിനുമിടയില്‍ അങ്ങനെയെന്തൊക്കെയോ ഉണ്ട് എന്നുള്ളതില്‍ എന്താണ് അശ്ലീലമായിട്ടുള്ളത്?ആദ്യമായി സാരിയുടുക്കുമ്പോഴും അത് മറ്റൊരുവന്‍ ആസ്വദിക്കുമ്പോഴുമുള്ള പെണ്‍സംഭ്രമത്തെ പൈങ്കിളിയായി കാണരുത്.
ഉടുക്കുമ്പോഴെന്ന പോലെ അഴിക്കുമ്പോഴും സാരി അതിന്റെ സൌന്ദര്യം കാണിക്കുന്നു.പാഞ്ചാലി സാരിയല്ല ഉടുത്തിരുന്നതെങ്കില്‍ ദുശ്ശാസനന്‍ അഴിക്കാനേ മുതിരില്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.അണിയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സാരിയെന്നല്ല ഏതൊരു വസ്ത്രവും അതിന്റെ സൌന്ദര്യമുപേക്ഷിക്കും.ഉടുക്കുന്നത് ഭംഗിയായില്ലെങ്കില്‍ സാരി വൈരൂപ്യം പകരും.ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി.
--------------------------------
കടപ്പാട്: സുഭാഷ് ചന്ദ്രന്‍,ദേശാഭിമാനി വാരിക
Posted by
വിഷ്ണു പ്രസാദ്
at
Friday, October 12, 2007
22
comments
Friday, September 21, 2007
പ്രകൃതിയിലെ ലോക വിസ്മയങ്ങള്‍-ഗൂഗിള്‍ വീഡിയോ
Posted by
വിഷ്ണു പ്രസാദ്
at
Friday, September 21, 2007
0
comments
Saturday, September 15, 2007
ബൂലോകം: കഥ സജീവമാവുന്നു...
ബൂലോകത്ത് നല്ല കഥകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതിക്കാരുണ്ടായിരുന്നു.ആകപ്പാടെ ഒരു പെരിങ്ങോടനേ ഉണ്ടായിരുന്നുള്ളൂ നല്ല കഥകള്‍ അന്വേഷിക്കുന്നവര്‍ക്ക്.ഇടക്കാലത്ത് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുകയും ശ്രദ്ധേയനായ ഒരു കഥാകൃത്തായി മാറിയേക്കുമെന്നും തോന്നിച്ചിരുന്ന ലോനപ്പന്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടത് നല്ല കഥകളുടെ ബൂലോക വായനക്കാര്‍ക്കാണ് കാര്യമായി നഷ്ടമുണ്ടാക്കിയത്.വിവി എന്ന പേരില്‍ അയാളെഴുതിയിരുന്ന നര്‍മ്മരചനകളല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.അത്തരം സാധനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവും ഒരു കാലത്തും ഉണ്ടാവുകയില്ല.
എന്നാല്‍ സമീപ കാലത്ത് ബൂലോകത്തു കണ്ടു വരുന്ന കഥകള്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പുതിയ ബ്ലോഗേര്‍സ് ഉണ്ട്.ഒന്ന് മനു,രണ്ട് സിമി.രണ്ടു പേരും എഴുതുന്ന പുതിയ കഥകളൊന്നും എനിക്ക് വായിക്കാതെ പോകാന്‍ പറ്റുന്നില്ല.ഒരു പക്ഷേ എനിക്ക് സിമിയുടെ രചനകളോടാണ് കൂടുതല്‍ താത്പര്യം എന്നു വരാം.എങ്കിലും മനുവിന്റെ ഏറ് എന്ന മനോഹരമായ കഥ(ജൂണ്‍ മാസം ഒടുവില്‍ വന്നതെങ്കിലും) കാണാതെ പോവാനാവില്ല.അതിനു ശേഷമോ മുന്‍പോ മനു എഴുതിയ കഥകളൊന്നും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നില്ല.ഡാലി എഴുതിയ സര്‍പ്പഗന്ധി എന്ന കഥയും(ജൂലൈ മാസത്തില്‍) നല്ലൊരു ബ്ലോഗ് കഥയായിരുന്നു.
ഒരു കഥാകൃത്ത് എന്ന നിലയില്‍ ബൂലോകത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാള്‍ സിമി തന്നെയാണ്.ഓരോ കഥയും വായനക്കാരനില്‍ ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമാണ്.
ഇതിവൃത്ത സ്വീകരണത്തിലും കഥപറച്ചിലിലും പുതുമയും തന്റേടവും കാണിക്കാന്‍ സിമിയുടെ കഥകള്‍ക്ക് കഴിയുന്നുണ്ട്.
ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് ചിന്താവിഷ്ടയായ സീത എന്ന സിമിയുടെ കഥ(ആഗസ്റ്റ് ഒടുവില്‍).കഥ അല്പം പ്രകോപനപരമാണെങ്കിലും കഥാകൃത്തിന്റെ കഥനവൈഭവം മനസ്സിലാക്കിത്തരുന്നതാണ്.ക്രാഫ്റ്റില്‍ ഈ കഥാകൃത്ത് കാണിക്കുന്ന പരീക്ഷണങ്ങള്‍ കൌതുകത്തോടെ നോക്കുന്ന ഒരാളാണ് ഞാന്‍.പരമേശ്വരന്റെ ജീവിതവും മരണവും എന്ന കഥ(ആഗസ്റ്റ് ആദ്യം വന്നത്)യുടെ ക്രാഫ്റ്റും,ഏറ്റവും പുതിയ കഥ കടലിന്റെ ക്രാഫ്റ്റും ഒന്ന് താരതമ്യം ചെയ്താല്‍
മതിയാവും എഴുത്തുകാരന്റെ വിരുത് മനസ്സിലാക്കാന്‍.
ഒരു നവാഗതകഥാ കൃത്തു കൂടിയുണ്ട്-കെ.വി അനൂപ്.ഇയാള്‍ എഴുതിയ രൂപകം എന്ന കഥ നല്ലൊരു വായനാനുഭവം ആയിരുന്നു.പ്രിന്റ് രചനകള്‍ വായിക്കാത്ത എന്നെപ്പോലെയുള്ള ജീവികള്‍ക്ക് സന്തോഷകരമായ കാര്യമാണ് നല്ല കഥാകൃത്തുക്കളുടെ ഈ രംഗപ്രവേശം.
ജാമ്യം:ഇത് ഒരു ആസ്വാദനമോ/പഠനമോ അല്ല.വെറും പരിചയപ്പെടുത്തല്‍/സന്തോഷം രേഖപ്പെടുത്തല്‍ മാത്രമാണ്.
Posted by
വിഷ്ണു പ്രസാദ്
at
Saturday, September 15, 2007
8
comments
Labels: ബ്ലോകങ്ങള്




