ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.
Sunday, July 29, 2007
പ്ലാസന്റ തിന്നുന്നവര്‍
ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.
Posted by
വിഷ്ണു പ്രസാദ്
at
Sunday, July 29, 2007
4
comments
Labels: ബ്ലോകങ്ങള്, വിചിത്രം, സംസ്കാരം
Tuesday, July 10, 2007
ഹൃദയഹാരിയായ ചൈന
ഒരു കാലത്ത്,ഡിജിറ്റല്‍ ടെലിവിഷന്‍ ചാനലുകളുടെ ഒരു ഭ്രാന്തന്‍ പ്രേക്ഷകനായിരുന്നു ഞാന്‍.
അക്കാലത്ത്-ചിലപ്പോള്‍ ഇക്കാലത്തും-ഫ്രീ ടു എയര്‍ ആയി വന്നിരുന്നത് കൂടുതലും ചൈനീസ് ചാനലുകളായിരുന്നു.ചൈനയുടെ ദൃശ്യ സൌന്ദര്യവും അവരുടെ സവിശേഷമായ കെട്ടിട മാതൃകകളും ജീവിത രീതിയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.എന്‍.എന്‍ പിള്ളയുടെ ആത്മകഥയില്‍ രണ്ടാം മഹായുദ്ധകാലത്ത് താന്‍ കണ്ട ചില ചൈനക്കാരെ കുറിച്ച് വിവരിക്കുന്നുണ്ട്.അത് ചൈനക്കാരോട് അല്പം വെറുപ്പുണ്ടാക്കാന്‍ പര്യാപ്തമാണ്.(വിശദീകരണം ആവശ്യപ്പെടരുത്,പറ്റുമെങ്കില്‍ എന്‍,എന്‍ പിള്ളയുടെ ആത്മകഥ വായിക്കുക)
ചൈന ഒരു പാട് ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നിവസിക്കുന്ന രാജ്യമാണ്.ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്നത് ചൈനയുടെ മന്ദാരിന്‍ ആണെന്ന് തോന്നുന്നു.ചൈനയാണല്ലോ ജനസംഖ്യയില്‍ മുന്നില്‍.എന്തൊക്കെ പറഞ്ഞാലും ചൈന സുന്ദരമാണ്.ഈ ചിത്രങ്ങള്‍ നോക്കൂ.
Posted by
വിഷ്ണു പ്രസാദ്
at
Tuesday, July 10, 2007
3
comments
Thursday, July 05, 2007
ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം...?
സ്വകാര്യത ഒരു അനിവാര്യതയാണോ?അപ്പിയിടാന്‍ എന്തായാലും സ്വകാര്യത വേണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പക്ഷേ ലോകത്തുള്ള ജനമെല്ലാം അങ്ങനെയാവില്ല.ഒരു ദിവസം കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ ഞാന്‍ ബസ്സില്‍ പോരുകയായിരുന്നു.പെട്ടെന്ന് എന്റെ കണ്ണുകള്‍ ആ ദൃശ്യം എനിക്ക് തന്നു. വെള്ളമില്ലാത്ത വിസ്തൃതമായ തീരത്ത് എട്ടുപത്ത് തമിഴന്മാര്‍ നിരന്നിരുന്ന് അപ്പിയിടുന്നു.ആ ദൃശ്യം ഒരു ഫോട്ടോ ആയി കിട്ടാത്തതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ...?ശബരിമല സീസണായാല്‍ ദിവസവും ആയിരകണക്കിന് തമിഴന്മാരാണ് കുറ്റിപ്പുറം പാലത്തിനു സമീപം കാര്യം സാധിക്കുന്നത്.ഗവണ്മെന്റ് കണ്ടറിഞ്ഞ് അവിടെ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാലും തമിഴര്‍ തീരത്തിരുന്നേ പാസാക്കൂ...ഞാന്‍ സംശയിക്കാറുണ്ട് ,ഈ തമിഴരും തെലുങ്കരും ശബരിമലക്കാലത്ത് വിശാലമായി തൂറാനാണോ കേരളത്തിലേക്ക് വരുന്നതെന്ന്...(പറഞ്ഞു പറഞ്ഞ് ഇതൊരു തരം പ്രാദേശികവാദമായി മാറിയെങ്കില്‍ ക്ഷമിക്കണേ)
തിരുപ്പൂരില്‍ നേരം വെളുത്താല്‍ ഇരുചക്രവാഹനമെടുത്ത് അവര്‍ ഒരു ഗ്രൌണ്ടിലേക്ക് പോകും.നഗരത്തിലെ ജനമധികവും ഈ ഗ്രൌണ്ടില്‍ ആണ് കാര്യം സാധിക്കുകയത്രേ.എല്ലാവരും നിരന്നിരുന്ന് സിഗരട്ട് കത്തിച്ച് പരസ്പരം നാട്ടുവര്‍ത്തമാനം പറഞ്ഞ് അപ്പിയിട്ട് തിരിച്ചു പോവും.
ഒരിക്കല്‍ എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായി.കുറച്ച് സാഹസികനായ ഒരു ചങ്ങാതി എനിക്ക് ഉണ്ടായിരുന്നു.ഞാന്‍ അവന്റെ ഒരു ആരാധകനായിരുന്നു.അവന്റെ കാമുകിയുടെ വീട്ടില്‍ ഒരു ദിവസം പോയി താമസിക്കേണ്ടി വന്നു.പിറ്റേന്ന് കാലത്ത് കാപ്പിത്തോട്ടത്തിലേക്കിറങ്ങി.ഒരുമിച്ചിരുന്ന് അപ്പിയിടണമെന്ന് അവന് നിര്‍ബന്ധം.ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.മൂന്നാമത്തെയാള്‍ അവന്റെ കാമുകിയല്ലെന്നു മാത്രം ഇവിടെ സൂചിപ്പിച്ചോട്ടെ.എത്ര നേരം ഇരുന്നിട്ടും എനിക്കുമാത്രം അപ്പി പോയില്ല...
സ്വകാര്യത...സ്വകാര്യത തന്നെ പ്രശ്നം.
അപ്പിയിടലുമായി ബന്ധപ്പെട്ട് വേറേയും ഒരു പ്രശ്നം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.യൂറോപ്യന്‍ ക്ലോസറ്റുകളില്‍ എനിക്ക് അപ്പിയിടാനുള്ള അറപ്പ്.
അതില്‍ ഇരിക്കാന്‍ അറപ്പു തന്നെയായിരുന്നു.ഇനി എങ്ങനെയെങ്കിലും ഇരുന്നാല്‍ തന്നെ അപ്പിയിടല്‍ നടക്കുകയുമില്ല.അങ്ങനെ കുറെ കാലമായുള്ള ഈ പ്രശ്നം അടുത്ത കാലത്ത് പരിഹരിക്കപ്പെട്ടു.പുതിയ വാടകവീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് മാത്രമേയുള്ളൂ.അപ്പിയിടാതെ വയ്യല്ലോ...
ഞാന്‍ വിചാരിച്ചത് ഇത്തരമൊരു പ്രശ്നം നമുക്കു മാത്രമേ ഉണ്ടാവൂ എന്നാണ്?വിദേശികള്‍ക്ക് ഇന്ത്യന്‍ റ്റോയ് ലെറ്റ് ഉപയോഗിക്കാന്‍ ഇതേ തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.മാത്രമല്ല അവര്‍ ഇങ്ങനെയും സംശയിക്കുന്നു...:എന്തിനാണീ ഇന്ത്യക്കാര്‍ കൈകൊണ്ട് അപ്പി കഴുകുന്നത്...?അവര്‍ക്ക് കടലാസ് ഉപയോഗിച്ചു കൂടേ.. ?
ഇന്ത്യന്‍ ടോയ് ലെറ്റ് എങ്ങനെ ഉപയോഗിക്കണം എന്ന സചിത്രബോധനം ഇവിടെ.
വായിച്ചു നോക്കണേ...ടോയ് ലെറ്റ് മൂന്നാറില്‍ നിന്നാണ്...:)
Posted by
വിഷ്ണു പ്രസാദ്
at
Thursday, July 05, 2007
3
comments
Labels: സംസ്കാരം
Wednesday, July 04, 2007
സ്വര്‍ഗം പോലൊരു വീട്

Coutrtesy:http://www.simondale.net
എങ്ങനെയുണ്ട് ഈ വീട്? വാടക വീട്ടില്‍ താമസിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന അസ്വസ്ഥചിന്ത എന്നെ ബാധിക്കാറുണ്ട്.വീട്ടുടമയുടെ ദുര്‍മുഖം,ചില നീരസങ്ങള്‍ ഇതൊക്കെയാവും അതിലേക്ക് എന്നെ പെട്ടെന്ന് കൊണ്ടെത്തിക്കുന്നത്.എന്നാല്‍ ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി ഒരു വീടു വേണമെന്ന ചിന്ത എന്നെ ബാധിക്കാറില്ല.മാത്രമല്ല ഒരു വീടുണ്ടാക്കുന്നതിന് സാമ്പത്തികവും മാനസികവുമായി ഒരുങ്ങാന്‍ എനിക്ക് സഹജമായ മടിയുമുണ്ട്.
അതുകൊണ്ടാവാം എന്റെ മനസ്സില്‍ രണ്ടു വര്‍ഷമായി ഒരു പുതിയ ചിന്ത കടന്നു കൂടിയിരിക്കുന്നു.എന്തിനാണ് സ്വന്തമായി വീട്?ഇവിടെ വള്ളുവനാട്ടില്‍ ഇഷ്ടം പോലെ പഴയ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു.അതില്‍ ഏതെങ്കിലും ഒന്ന് താത്കാലിക താമസത്തിന് ലഭ്യമാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.മാത്രമല്ല ലോണുകളെ കുറിച്ച് ആലോചിക്കേണ്ട.ഇവിടെ ഒഴിഞ്ഞു കിടക്കുന്ന പല വീടുകളും ഇപ്പോഴും താമസയോഗ്യമായവതന്നെയാണ്.ആഡംബര ഭ്രമം മൂത്തു പോയതുകൊണ്ട് പുതിയ ശൈലിയിലുള്ള വീടുകള്‍ ആളുകള്‍ പണിയുന്നു.അതു മിക്കവാറും റോഡു വക്കത്തായിരിക്കും.ഇവിടത്തെ റോഡുകള്‍ അധികവും പാടത്തിനിടയിലൂടെ ആകയാല്‍ പാടം നികത്താതെ റോഡുവക്കത്ത് വീടു വെക്കാന്‍ പറ്റില്ല.
വീടു വെക്കാതിരിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്.പാടം നികത്തണ്ട,കുന്നിടിക്കണ്ട,മണല്‍ വാരണ്ട...പഴയ വീടുകള്‍ ഉപയോഗശൂന്യമാവുകയുമില്ല. മൃഗങ്ങളും പക്ഷികളുമൊന്നും വീടുവെക്കാന്‍ പ്രകൃതിയെ ഇത്രമാത്രം ദ്രോഹിക്കുകയോ സ്വയം കഷ്ടപ്പെടുകയോ ചെയ്യുന്നില്ല.ചില
പ്രവാസികള്‍ അവരുടെ ആയുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നത് നാട്ടില്‍ വലിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും അതിന് ചുറ്റുമതിലും ഉണ്ടാക്കാനാണ്.
ഈ മഴക്കാലത്ത് ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഭാവിയെക്കുറിച്ച് ആലോചിച്ച് പേടിക്കാന്‍ തക്കതാണ്.പാടത്തുണ്ടാക്കിയ പല വീടുകളും ഒരു മഴപെയ്തപ്പോഴേക്കും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന അവസ്ഥയിലായി.പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോയി.വെള്ളത്തിന് ഒഴുകാനുള്ള സ്ഥലമില്ല.ഭൂമിയുടെ കിടപ്പ് നോക്കാതെ വീട് വെച്ചു നിറച്ചതിന്റെ പരിണതികള്‍.
അമിതമായ വീടുവെക്കല്‍ ഭ്രമത്തില്‍ നിന്നാണ് മലയാളി ആദ്യം മോചിപ്പിക്കപ്പെടേണ്ടത്.കൂട്ടുകുടുംബവ്യവസ്ഥിതിക്ക് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ പ്രകൃതിസൌഹൃദപരമായ ഒരു കാഴ്ച്ചപ്പാടുണ്ട്.പ്രകൃതിവിഭവങ്ങളെ ഇത്രയധികം നമുക്ക് ചൂഷണം ചെയ്യേണ്ടി വരുമായിരുന്നില്ല.
ചിത്രത്തിലേക്ക് തിരിച്ചുവരാം.ഒരു കുടുംബം സ്വയം രൂപകല്പന ചെയ്തതാണ് മുകളില്‍ കാണുന്ന വീട്.പ്രകൃതിയെ പിണക്കാതെ എങ്ങനെയാണ് ആ വീട് ഉണ്ടാക്കിയതെന്നും അതിലേക്ക് എത്തിച്ചേരാന്‍ ഇടയായതിനെക്കുറിച്ചും ഇവിടെ വായിക്കാം.അതിലെ അഭിമുഖം,ഉള്‍പേജുകളിലെ മറ്റുചിത്രങ്ങള്‍ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും.വീടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറ്റാന്‍ സമയമായിരിക്കുന്നു.
Posted by
വിഷ്ണു പ്രസാദ്
at
Wednesday, July 04, 2007
2
comments