ബൂലോകത്ത് നല്ല കഥകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതിക്കാരുണ്ടായിരുന്നു.ആകപ്പാടെ ഒരു പെരിങ്ങോടനേ ഉണ്ടായിരുന്നുള്ളൂ നല്ല കഥകള്‍ അന്വേഷിക്കുന്നവര്‍ക്ക്.ഇടക്കാലത്ത് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുകയും ശ്രദ്ധേയനായ ഒരു കഥാകൃത്തായി മാറിയേക്കുമെന്നും തോന്നിച്ചിരുന്ന ലോനപ്പന്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടത് നല്ല കഥകളുടെ ബൂലോക വായനക്കാര്‍ക്കാണ് കാര്യമായി നഷ്ടമുണ്ടാക്കിയത്.വിവി എന്ന പേരില്‍ അയാളെഴുതിയിരുന്ന നര്‍മ്മരചനകളല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.അത്തരം സാധനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവും ഒരു കാലത്തും ഉണ്ടാവുകയില്ല.
എന്നാല്‍ സമീപ കാലത്ത് ബൂലോകത്തു കണ്ടു വരുന്ന കഥകള്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പുതിയ ബ്ലോഗേര്‍സ് ഉണ്ട്.ഒന്ന് മനു,രണ്ട് സിമി.രണ്ടു പേരും എഴുതുന്ന പുതിയ കഥകളൊന്നും എനിക്ക് വായിക്കാതെ പോകാന്‍ പറ്റുന്നില്ല.ഒരു പക്ഷേ എനിക്ക് സിമിയുടെ രചനകളോടാണ് കൂടുതല്‍ താത്പര്യം എന്നു വരാം.എങ്കിലും മനുവിന്റെ ഏറ് എന്ന മനോഹരമായ കഥ(ജൂണ്‍ മാസം ഒടുവില്‍ വന്നതെങ്കിലും) കാണാതെ പോവാനാവില്ല.അതിനു ശേഷമോ മുന്‍പോ മനു എഴുതിയ കഥകളൊന്നും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നില്ല.ഡാലി എഴുതിയ സര്‍പ്പഗന്ധി എന്ന കഥയും(ജൂലൈ മാസത്തില്‍) നല്ലൊരു ബ്ലോഗ് കഥയായിരുന്നു.
ഒരു കഥാകൃത്ത് എന്ന നിലയില്‍ ബൂലോകത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാള്‍ സിമി തന്നെയാണ്.ഓരോ കഥയും വായനക്കാരനില്‍ ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമാണ്.
ഇതിവൃത്ത സ്വീകരണത്തിലും കഥപറച്ചിലിലും പുതുമയും തന്റേടവും കാണിക്കാന്‍ സിമിയുടെ കഥകള്‍ക്ക് കഴിയുന്നുണ്ട്.
ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് ചിന്താവിഷ്ടയായ സീത എന്ന സിമിയുടെ കഥ(ആഗസ്റ്റ് ഒടുവില്‍).കഥ അല്പം പ്രകോപനപരമാണെങ്കിലും കഥാകൃത്തിന്റെ കഥനവൈഭവം മനസ്സിലാക്കിത്തരുന്നതാണ്.ക്രാഫ്റ്റില്‍ ഈ കഥാകൃത്ത് കാണിക്കുന്ന പരീക്ഷണങ്ങള്‍ കൌതുകത്തോടെ നോക്കുന്ന ഒരാളാണ് ഞാന്‍.പരമേശ്വരന്റെ ജീവിതവും മരണവും എന്ന കഥ(ആഗസ്റ്റ് ആദ്യം വന്നത്)യുടെ ക്രാഫ്റ്റും,ഏറ്റവും പുതിയ കഥ കടലിന്റെ ക്രാഫ്റ്റും ഒന്ന് താരതമ്യം ചെയ്താല്‍
മതിയാവും എഴുത്തുകാരന്റെ വിരുത് മനസ്സിലാക്കാന്‍.
ഒരു നവാഗതകഥാ കൃത്തു കൂടിയുണ്ട്-കെ.വി അനൂപ്.ഇയാള്‍ എഴുതിയ രൂപകം എന്ന കഥ നല്ലൊരു വായനാനുഭവം ആയിരുന്നു.പ്രിന്റ് രചനകള്‍ വായിക്കാത്ത എന്നെപ്പോലെയുള്ള ജീവികള്‍ക്ക് സന്തോഷകരമായ കാര്യമാണ് നല്ല കഥാകൃത്തുക്കളുടെ ഈ രംഗപ്രവേശം.
ജാമ്യം:ഇത് ഒരു ആസ്വാദനമോ/പഠനമോ അല്ല.വെറും പരിചയപ്പെടുത്തല്‍/സന്തോഷം രേഖപ്പെടുത്തല്‍ മാത്രമാണ്.
Saturday, September 15, 2007
ബൂലോകം: കഥ സജീവമാവുന്നു...
Posted by
വിഷ്ണു പ്രസാദ്
at
Saturday, September 15, 2007
8
comments
Labels: ബ്ലോകങ്ങള്‍
Monday, July 30, 2007
സ്പാം ബ്ലോഗ് spam blog
ക്രോസ് കണ്‍ട്രി എന്ന ഈ ബ്ലോഗ് ഒരു സ്പാം ബ്ലോഗായി ഗൂഗിള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.ഒരു സ്പാം ബ്ലോഗിന്റെ സ്വഭാവങ്ങളൊക്കെ ഈ ബ്ലോഗ് കാണിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.ഏതായാലും ഞാന്‍ ധന്യനായി :)ഇത്തരത്തില്‍ തെറ്റിദ്ധരിക്കുന്ന ആദ്യ മലയാള ബ്ലോഗ് ഒരു പക്ഷേ ഇതാവും.ഒരു ബ്ലോഗ് സ്പാം ബ്ലോഗാണെന്ന് കണ്ടാല്‍ ഗൂഗിള്‍ പുതിയ പോസ്റ്റുണ്ടാക്കുന്നിടത്ത്(Creat new post page)ഒരു വടി(വേഡ് വെരിഫിക്കേഷന്‍ )വെക്കും.എളുപ്പത്തില്‍ പോസ്റ്റ് ചെയ്യരുത് എന്നു തന്നെയാണ് ഉദ്ദേശ്യം.ഈ ചിത്രം നോക്കൂ
വേഡ് വെറിയുടെ ഒരു വശത്ത് ഒരു ചോദ്യ ചിഹ്നം കാണാം .
അതില്‍ ക്ലിക്കിയപ്പോള്‍ ഇതാ വരുന്നു വിശദീകരണം.
മേല്‍ചിത്രത്തില്‍ കാണുന്ന what's spam blog എന്ന ലിങ്കില്‍ ക്ലിക്കിയപ്പോള്‍ ഒരു സ്പാം ബ്ലോഗിന്റെ സവിശേഷതകളും കാണായി
ഒരുദിവസം തന്നെ ഒരു പാട് പോസ്റ്റുകള്‍ ഇടുകയും പോസ്റ്റുകളില്‍ വിവിധ സൈറ്റുകളിലേക്ക് ലിങ്കുകള്‍ ഉണ്ടാവുകയും ചെയ്താല്‍ സ്പാം ബ്ലോഗായി തെറ്റിദ്ധരിക്കാനിടയുണ്ട്.ആദ്യത്തെ കാരണം മാത്രം മതിയാവുമെങ്കില്‍ അടുത്ത ഇര തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍ എന്ന ബ്ലോഗ് ആവും.
Posted by
വിഷ്ണു പ്രസാദ്
at
Monday, July 30, 2007
4
comments
Labels: ബ്ലോകങ്ങള്‍
Sunday, July 29, 2007
പ്ലാസന്റ തിന്നുന്നവര്‍
ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.
Posted by
വിഷ്ണു പ്രസാദ്
at
Sunday, July 29, 2007
4
comments
Labels: ബ്ലോകങ്ങള്‍, വിചിത്രം, സംസ്കാരം
Tuesday, July 17, 2007
പുതിയ ബ്ലോഗെഴുത്തുകാര്‍
Posted by
വിഷ്ണു പ്രസാദ്
at
Tuesday, July 17, 2007
2
comments
Labels: ബ്ലോകങ്ങള്‍
Wednesday, July 04, 2007
ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകള്‍
കുറച്ചായി എനിക്ക് പല ബ്ലോഗുകളിലും കമന്റിടാന്‍ പറ്റുന്നില്ല.പലതവണ ശ്രമിച്ചാലും പരാജയം തന്നെയാവും ഫലം.ഒരുപാട് സമയം ഈ കമന്റ് വഴിപാടിനു വേണ്ടി ഞാന്‍ ചെലവഴിക്കുന്നുണ്ട്.കാര്യം പോസ്റ്റുടമകള്‍ അറിയുകയും ഇല്ല.എന്നാല്‍ ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ ഈ വക പ്രശ്നമൊന്നും കാണുന്നുമില്ല.എളുപ്പം പബ്ലിഷ് ആവുന്നുണ്ട്.അതുകൊണ്ട് കമന്റുകള്‍ ഒന്നിച്ച് പോസ്റ്റാക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്.ഏതായാലും ഇതൊരു തുടക്കമാണ്.
ചില പ്രസക്തമായ ബ്ലോഗുകള്‍ ഞാന്‍ ഈയിടെ കണ്ടു.അവ ഇവിടെ കൊടുക്കുന്നു.
1അപ്പൂന്റെ ലോകം
ശാസ്ത്ര പോസ്റ്റുകളുടെ കുറവ് നികത്തുന്ന ഈ ബ്ലോഗ് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ്.ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി.
വിവരങ്ങള്‍ പങ്കുവെച്ചതിന് അപ്പുവിനുള്ള നന്ദി ഇവിടെ ചേര്‍ക്കുന്നു.
2ശോണിമ പറയുന്നത്
ശോണിമയുടെ പുതിയ പോസ്റ്റ് വായിച്ചു:കൊടകര പുരാണത്തിനും മൊത്തം ചില്ലറയ്ക്കും സംഭവിച്ചേക്കാവുന്നത്... നന്നായി എഴുതുന്ന ഒരാള്‍ കൂടി ബ്ലോഗിലെത്തി എന്നു തോന്നി.പോസ്റ്റില്‍ കുറച്ച് അക്ഷരത്തെറ്റുകള്‍ ഉണ്ട്.നിരീക്ഷണങ്ങളോട് എനിക്കും യോജിപ്പുണ്ട്.
3 കുട്ടൂന്റെ ലോകം
ഒരു പിടി നല്ല പോസ്റ്റുകള്‍ ഇവിടെ കാണാം.കുട്ടുവിന്റെ മിക്കവാറും എല്ലാ പോസ്റ്റുകളും എനിക്ക് ഷെയര്‍ ചെയ്യേണ്ടി വരാറുണ്ട്.യാത്രാ സംബന്ധമായ പോസ്റ്റുകളും അതിലെ പടങ്ങളും മികവ് പുലര്‍ത്തുന്നവയാണ്.മലയാള ബ്ലോഗുകളില്‍ യാത്രാസംബന്ധമായി നിരന്തരം പോസ്റ്റുകള്‍ ചെയ്യുന്ന വേറൊരു ബ്ലോഗില്ല.
വാല്‍ക്കഷ്ണം:പോസ്റ്റുകളുടെ ഒരു കഷ്ണം മാത്രം ഫീഡ് ചെയ്യുന്ന പോസ്റ്റുകള്‍ ഞാനിപ്പോള്‍ ഗൂഗിള്‍ റീഡറില്‍ ഷെയര്‍ ചെയ്യുന്നില്ല.ഡാലി,ഇഞ്ചി,ആഷ,ഹരി,അപ്പു
നിത്യന്‍ തുടങ്ങിയവരൊക്കെ കഷ്ണം തരുന്നവരാണ്.
Posted by
വിഷ്ണു പ്രസാദ്
at
Wednesday, July 04, 2007
1 comments
Labels: ബ്ലോകങ്ങള്‍
Saturday, June 30, 2007
പുതിയ മലയാള ബ്ലോകങ്ങള്‍
പുതിയ ചില മലയാള ബ്ലോകങ്ങളെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്.
Posted by
വിഷ്ണു പ്രസാദ്
at
Saturday, June 30, 2007
3
comments
Labels: ബ്ലോകങ്ങള്‍
