Sunday, July 29, 2007

പ്ലാസന്റ തിന്നുന്നവര്‍

.
അറിയിപ്പ്
ദുര്‍ബലമനസ്കരായ ആളുകള്‍ ഈ പോസ്റ്റ് വായിക്കുകയോ
ഇതില്‍ പരാമര്‍ശിക്കുന്ന ലിങ്ക് നോക്കുകയോ ചെയ്യരുത്

മറുപിള്ള തിന്നുന്നത് സങ്കല്പിക്കാമോ?എന്തായാലും അറപ്പുളവാക്കുന്ന സംഗതി തന്നെ.സസ്തനികള്‍(മനുഷ്യന്‍ ഒഴികെ) അവയുടെ പ്ലാസന്റ പ്രസവശേഷം ഭക്ഷണമാക്കാറുണ്ടത്രേ.പ്രസവശേഷം സ്വന്തം കുഞ്ഞുങ്ങളെ തന്നെ തിന്ന പൂച്ചയേയും മുയലിനേയും എനിക്ക് നേരിട്ട് അറിയാം.കോഴിക്കോടുള്ള ബ്ലോഗര്‍ മഹേഷ് ബി കൃഷ്ണ ആഴ്ച്ചകള്‍ക്കു മുന്‍പ് ഒരു മെയില്‍ അയച്ചിരുന്നു.അതില്‍ കുറച്ച് ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ജപ്പാനിലെ ആളുകള്‍ക്ക് ചാപിള്ളകള്‍ ഇഷ്ടഭോജ്യമായിരിക്കുന്നു എന്ന് തെളിയിക്കുന്ന കുറേ ചിത്രങ്ങള്‍.

ഇപ്പോള്‍ ഒരു ബ്ലോഗ് കണ്ടു.പ്ലാസന്റ എങ്ങനെ കഴിക്കാമെന്നും അത് എങ്ങനെയൊക്കെ പാചകം ചെയ്യാമെന്നും വിശദീകരിക്കുന്നു അതില്‍.പശുക്കളുടെ മറുപിള്ള പാലുള്ളമരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയിടുന്ന ഒരു സമ്പ്രദായം പാലക്കാട് ജില്ലയിലുണ്ട്.ചില മരങ്ങളുടെ മുകളില്‍ പത്തും പതിനഞ്ചും മറുപിള്ള ഭാണ്ഡങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.മൂക്കു പൊത്താതെ ആ പരിസരത്തു കൂടെ മനുഷ്യര്‍ക്കാര്‍ക്കും നടക്കുക സാധ്യമല്ല.കേരളം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് നമുക്ക് മോചനമില്ലാത്തത് കഷ്ടമാണ്.

4 comments:

പ്രിയംവദ-priyamvada said...

ചൈന ക്കാരും തിന്നാറുണ്ടു..എന്റെ സഹപ്രവറ്തകന്‍ കുട്ടികളുണ്ടാവാന്‍ വേണ്ട്റ്റി അയാളുറ്റെ സഹൊദരി തിന്ന കഥ പറഞിരുന്നു..

qw_er_ty

കുഞ്ഞന്‍ said...

ശിവ ശിവ !!

ഇങ്ങിനെയൊള്ള ആളുകള്‍ ഈ ദുനിയാവിലുണ്ടല്ലൊ ദൈവമേ !!

ബയാന്‍ said...

ലിങ്ക് വായിച്ചു; സമയം വൈകി ; തനിച്ചാണിവിടെ; എങ്കിലും ഞാന്‍ മൂടിപ്പുതച്ചു കിടക്കട്ടെ. മനുഷ്യന്‍ മൃഗമല്ല.... ?...

മുക്കുവന്‍ said...

നമ്മള്‍ ചെയ്യാത്തതു മറ്റുള്ളവര്‍ ചെയ്യുംബോള്‍ എന്തിനിത്ര വിഷമിക്കുന്നു?

പുല്ലുതീനികള്‍, ശവംതീനികളെയും(NonVeg) ഇങ്ങനെല്ലെ കാണുന്നത്?