Sunday, July 08, 2007

മൃഗശബ്ദശാല

ഒരു കുന്തവുമില്ല.കൈപ്പള്ളി പണ്ട് ഇതേ പോലെ ഒന്ന് അവതരിപ്പിച്ചിരുന്നു.എനിക്കത് ഇഷ്ടമായി.പല രംഗങ്ങളില്‍ കൈ വെക്കുന്നതു കൊണ്ടാവാം കൈപ്പള്ളിയുടെ സംഭാവനകള്‍ കാണാതെ പോവുന്നത്.അദ്ദേഹം ഈ മേഖലയില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്തെങ്കില്‍ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ സോഫ്റ്റ്വേറുകള്‍ വളരെ കുറവാണ്.നമ്മുടെ ഹരിക്കും ചില സംഭാവനകള്‍ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം.ഓഡിയോ പോസ്റ്റുകള്‍ ചെയ്യുന്നവര്‍ കുട്ടികള്‍ക്കു പറ്റിയ കവിതകളൊക്കെ ഒന്ന് ആലപിച്ച് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

മൃഗശബ്ദശാല

ഫ്ലാഷില്‍ ചെയ്ത ഈ സാധനം കാണാന്‍ മുകളില്‍ കൊടുത്ത മൃഗശബ്ദശാല എന്ന വാക്കില്‍ ക്ലിക്ക് ചെയ്യുക.(കൈതമുള്ളിനു വേണ്ടിയാണ് ഈ കൂട്ടിചേര്‍ക്കല്‍).ഇത് ആരാണ് ഉണ്ടാക്കിയതെന്ന് അറിയില്ല.

4 comments:

chithrakaran ചിത്രകാരന്‍ said...

പ്രിയ വിഷ്ണുപ്രസാദ്‌,
മൃഗശബ്ദശാല രസകരമായിരിക്കുന്നു.
താങ്കളുടെ ഈ ശേഖരത്തില്‍നിന്നും ചിലത്‌ ഞാന്‍ കോപ്പിയടിക്കുന്നുണ്ട്‌. ക്ഷമിക്കുമല്ലോ !!

വിഷ്ണു പ്രസാദ് said...

ചിത്രകാരാ,ഇതൊന്നും എന്റേതാണെന്ന് തെറ്റിദ്ധരിക്കല്ലേ.ഞാന്‍ ഇവിടെ ലിങ്ക് നല്‍കുന്നു എന്നേയുള്ളൂ.

Kaithamullu said...

ഗംഭീരം.
-എനിക്ക് നന്നേ രസിച്ചു, വിഷ്ണു.

കുട്ടികള്‍ക്കാകുമ്പോള്‍ ഒറിജിനലിനെ ജീവനോടെ ഫ്ലാഷില്‍ ഒന്ന് വരുത്തി കാണിക്കുക കൂടിയാകാമായിരുന്നുവെന്നു തോന്നുന്നു.

പരിഗണിക്കുമല്ലോ?

Kaithamullu said...

ഓ സോറി, എങ്കില്‍ ഇതിന്റെ ലിങ്ക് എവിടേ?