Image courtesy: NASA/JPL/Space Science Institute
ശനിയുടെ ഉപഗ്രഹമായ ഹൈപെറിയോണ്‍ ആണ് ചിത്രത്തില്‍.ഇത്തരത്തില്‍ ആകൃതിയുള്ള ശനിയുടെ ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണിത്.നാസയുടെ ബഹിരാകാശ വാഹനമായ കാസ്സിനി എടുത്ത ചിത്രമാണിത്.ഉപഗ്രഹത്തിന്റെ ചിത്രത്തില്‍ കപ്പ് ആകൃതിയില്‍ കാണുന്ന ഭാഗങ്ങള്‍ ഹൈഡ്രോ കാര്‍ബണുകളുടെ അറകളാണ്.സൌരയൂഥത്തില്‍ ജീവന്റെ ചേരുവകള്‍ ഉള്ളത് ഭൂമിയില്‍ മാത്രമല്ലെന്നുള്ളതിന്
തെളിവായിരിക്കുന്നു ഇത്.ഇത്തരത്തിലുള്ള ഹൈഡ്രോ കാര്‍ബണുകള്‍ ധൂമകേതുക്കളിലും ,ഉല്‍ക്കകളിലുമൊക്കെ മുന്‍പ് തന്നെ കണ്ടെത്തിയിട്ടുണ്ട്.ഇതിനര്‍ഥം ജീവനു വേണ്ടുന്ന അടിസ്ഥാന രാസഘടകങ്ങള്‍ ഈ പ്രപഞ്ചമാകെ വ്യാപിച്ചു കിടക്കുന്നുണ്ടെന്നാണ്.ഹൈപെറിയോണില്‍ കണ്ട മറ്റൊരു സംഗതി ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്.കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഐസുമായി ചേര്‍ന്നാണ് ഇവിടെ കാണുന്നത്.
കടപ്പാട്:നാഷനല്‍ ജ്യോഗ്രഫിക് വാര്‍ത്ത
No comments:
Post a Comment