Tuesday, July 10, 2007

ഹൃദയഹാരിയായ ചൈന

ഒരു കാലത്ത്,ഡിജിറ്റല്‍ ടെലിവിഷന്‍ ചാനലുകളുടെ ഒരു ഭ്രാന്തന്‍ പ്രേക്ഷകനായിരുന്നു ഞാന്‍.
അക്കാലത്ത്-ചിലപ്പോള്‍ ഇക്കാലത്തും-ഫ്രീ ടു എയര്‍ ആയി വന്നിരുന്നത് കൂടുതലും ചൈനീസ് ചാനലുകളായിരുന്നു.ചൈനയുടെ ദൃശ്യ സൌന്ദര്യവും അവരുടെ സവിശേഷമായ കെട്ടിട മാതൃകകളും ജീവിത രീതിയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.എന്‍.എന്‍ പിള്ളയുടെ ആത്മകഥയില്‍ രണ്ടാം മഹായുദ്ധകാലത്ത് താന്‍ കണ്ട ചില ചൈനക്കാരെ കുറിച്ച് വിവരിക്കുന്നുണ്ട്.അത് ചൈനക്കാരോട് അല്പം വെറുപ്പുണ്ടാക്കാന്‍ പര്യാപ്തമാണ്.(വിശദീകരണം ആവശ്യപ്പെടരുത്,പറ്റുമെങ്കില്‍ എന്‍,എന്‍ പിള്ളയുടെ ആത്മകഥ വായിക്കുക)
ചൈന ഒരു പാട് ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നിവസിക്കുന്ന രാജ്യമാണ്.ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്നത് ചൈനയുടെ മന്ദാരിന്‍ ആണെന്ന് തോന്നുന്നു.ചൈനയാണല്ലോ ജനസംഖ്യയില്‍ മുന്നില്‍.എന്തൊക്കെ പറഞ്ഞാലും ചൈന സുന്ദരമാണ്.ഈ ചിത്രങ്ങള്‍ നോക്കൂ.

3 comments:

chithrakaran ചിത്രകാരന്‍ said...

പ്രിയ വിഷ്ണു പ്രസാദ്‌,

ചൈന അതിസുന്ദരിയാണ്‌ !!!!
കണ്ട്‌ ,ബോധ്യപ്പെട്ടു. മാത്രമല്ല '
ധനികയുമാണെന്ന് തോന്നി.
ഈ മനോഹര ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ചൈനയില്‍ സ്ത്രീകള്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷയുണ്ടത്രെ! അമ്മമാര്‍ പെണ്‍മക്കളിലേക്ക് മാത്രം പകര്‍ന്നു കൊടുത്ത് അങ്ങനെ....

SUNISH THOMAS said...

:)