Tuesday, July 17, 2007

പുതിയ ബ്ലോഗെഴുത്തുകാര്‍

ഒന്ന്

പ്രസിദ്ധ കവി അന്‍വര്‍ അലി ബ്ലോഗ് തുടങ്ങിയിട്ട് കുറച്ചായി.ഇപ്പോള്‍ സജീവമായെന്ന് തോന്നുന്നു.നല്ലൊരു കവിയെ ഇനി ബൂലോകര്‍ക്ക് വായിക്കാം.കവികളെ മുട്ടിയിട്ട് നടക്കാന്‍ മേല എന്ന് വീണ്ടും ആളുകള്‍ നിലവിളിക്കുമെന്ന് തോന്നുന്നു.സത്യത്തില്‍ ആയിരത്തിലധികം ബ്ലോഗുകളുള്ള ബൂലോകത്തില്‍ നൂറോളം കവിതാ ബ്ലോഗുകളേ ഉള്ളൂ.പക്ഷേ ഉള്ളവ സജീവമാണെന്നതിനാലാണ് നര്‍മബ്ലോകന്മാരും പോട്ടം പിടുത്തക്കാരും കവിതാബ്ലോഗുകളെ തരം കിട്ടുമ്പോളൊക്കെ കുറ്റം പറയുന്നത്.അന്‍വറിന്റെ കവിതകള്‍ ഇവിടെ വായിക്കാം



രണ്ട്

മനോജ് കാട്ടാമ്പള്ളി എന്ന യുവകവിയും ബ്ലോഗില്‍ എത്തി.മനോജിന്റെ ‘ട്രാഫിക് ഐലന്റ്’ എന്നൊരു സമാഹാരം ഇറങ്ങിയിട്ടുണ്ട്.ബ്ലോഗില്‍ ‘ജീപ്പ്’ എന്ന മനോഹരമായൊരു കവിതയുണ്ട് .


മൂന്ന്
മറ്റൊരു പുതിയ ബ്ലോഗെഴുത്തുകാരനെ കൂടി കണ്ടു.ജൂലൈ മൂന്നിനു തുടങ്ങിയ ഈ ബ്ലോഗില്‍ ഇപ്പോള്‍ ആകെ പോസ്റ്റുകള്‍ എഴുപത്.എല്ലാം ചെറിയ ചെറിയ പോസ്റ്റുകള്‍.നാലോ അഞ്ചോ വരി മാത്രം.എല്ലാ പോസ്റ്റുകളും മനോഹരം.ബ്ലോഗിന്റെ പേര് തെരഞ്ഞെടുക്കാത്ത വളിപ്പുകള്‍.പോസ്റ്റുകളില്‍ ചിലത് നര്‍മമാണെങ്കില്‍ ചിലത് ഒന്നാന്തരം കവിതയാണ്.ഈ ബ്ലോഗര്‍ രാം മോഹന്‍ പാലിയത്ത് ആണെന്ന് പലരും സംശയിക്കുന്നു.

2 comments:

ദിവാസ്വപ്നം said...

വിഷ്ണുജീ, കവിത ബ്ലോഗുകള്‍ക്കായി ഒരു പൈപ്പ് ഉണ്ടാക്കിയാല്‍ (അരമണിക്കൂര്‍ മതി) എളുപ്പമുണ്ടാവും :)

കരീം മാഷ്‌ said...

"വാളെടുത്തോനൊക്കെ കോമരം" എന്ന കണക്കില്‍
"എന്റ്ര് കീയും" "ശബ്ദതാരാവലി"യും ഉള്ളവനൊക്കെ കവിതയെഴുതുകയും
മറ്റൊരു കവിയെ ചൂണ്ടി "എന്റതു കട്ടേ!" എന്നു വിലപിക്കാനും തുടങ്ങിയപ്പോഴാണു
സര്‍ഗ്ഗവാസനയുള്ള, നല്ല കവികള്‍ക്കു പ്രയാസം വന്നു ഭവിച്ചത്.
അതിനിടയില്‍ നല്ലവര്‍ അതിജീവിക്കുക തന്നെ ചെയ്യും.
ആശംസകള്‍