Saturday, June 30, 2007

പുതിയ മലയാള ബ്ലോകങ്ങള്‍

പുതിയ ചില മലയാള ബ്ലോകങ്ങളെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്.



1.
ഡ്വക്കറ്റ് എസ്.ജിതേഷ് ഒരു പുതിയ ബ്ലോകം തുടങ്ങി.ഈ ബ്ലോകത്തില്‍ ജിതേഷിന്റെ കവിതകളാണുള്ളത്.ജിതേഷ് ഒരു കാര്‍ട്ടൂണിസ്റ്റാണ്.ചിരിച്ചെപ്പ് കാര്‍ട്ടൂണ്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനും ആണ് ജിതേഷ്.



2.
മ്മുടെ ചങ്ങാതിയായ കയ്യൊപ്പ് എന്ന റിയാസ് പടകാളി എന്ന പേരില്‍ ഒരുബ്ലോകം തുടങ്ങി.ചിത്രങ്ങള്‍ക്കുവേണ്ടിയാണിത്.ഒരു വെബ്സൈറ്റ് ഡിസൈനര്‍ കൂടിയാണ് റിയാസ് എന്ന് അറിയാമല്ലോ.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കലാമൂല്യമുള്ളവയാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.



3.
സീര്‍ കടിക്കാടിന്റെ ബ്ലോകം.നസീര്‍ കടിക്കാടിന്റേതാണ് സംക്രമണം എന്ന ഇതിനകം ശ്രദ്ധേയമായ വെബ് മാഗസിന്‍.ഈ ബ്ലോകവും ശ്രദ്ധേയമാവുമെന്ന് അതിലെ പോസ്റ്റുകള്‍ തെളിയിക്കുന്നു.കുട്ടാടന്‍ പാടം

ഭാവനയുടെ ഉയരങ്ങളില്‍

കവിതയോടായിരുന്നു അനുരാഗം.മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ കവി ഭാവന ഒന്നുമല്ലെന്ന് തോന്നുന്നു.വ്ലാഡിമിര്‍ കുഷിന്റെ ചിത്രങ്ങള്‍ വളരെ ലളിതമാണ്.കാഴ്ച്ചക്കാരനുമായി എളുപ്പം സംവദിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഭാവന കാഴ്ച്ചക്കാരനെ അത്ഭുതപ്പെടുത്തുകയും ചെയ്യും.ചിത്രകലയുടെ ഏത് വകുപ്പിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരികയെന്നൊന്നും എനിക്ക് അറിയില്ല.വിവരമുള്ള ചിത്രകാരന്മാരോ അല്ലാത്തവരോ പറയട്ടെ.അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ഒറ്റയടിക്ക് കാണാന്‍ ഇവിടെ ക്ലിക്കുക.

അദ്ദേഹത്തിന്റെ ഹോം പേജ്.

ബ്യൂട്ടിഫുള്‍ വാന്‍ഡലിസം

വാന്‍ഡലിസം എന്നു പറഞ്ഞാല്‍ വലിയ പിടിയൊന്നുമില്ലായിരുന്നു.ഒരു കമന്റടിയില്‍ അംബിയാണ് വാന്‍ഡലിസം എന്ന് എന്റെ നേരേ ആരോപിച്ചത്.അന്ന് തപ്പി പഠിച്ചതാണ്.അന്നന്ന് പഠിക്കുന്നത് അന്നന്ന് മറന്നു പോവുന്നതുകൊണ്ട് സമാധാനമുണ്ട്..:)
ഇപ്പൊ ഒരു ബ്ലോഗ് കണ്ടു.ബ്യൂട്ടിഫുള്‍ വാന്‍ഡലിസം.മനോഹരങ്ങളായ കുറേ ചിത്രങ്ങള്‍ കാണാനിടയായി.

ഇത് എന്തൂട്ട് കുന്ത്രാണ്ടം...

മാഗ്നറ്റിക് അജാക്സ് എന്ന് കേട്ടിട്ടുണ്ടോ.അതിനെ കുറിച്ച് അറിയുന്നവര്‍ അതെന്താന്ന് പറയുമോ?ഞാന്‍ ഒരു സൈറ്റില്‍ കയറിയപ്പോള്‍ സ്ക്രീന്‍ നിറയെ മുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍.ആ വാക്കുകളില്‍ ക്ലിക് ചെയ്ത് നീക്കാന്‍ പറ്റും.അങ്ങനെ നീക്കി കൊണ്ടു പോയി വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം.നമ്മളുണ്ടാക്കിയ വാക്യങ്ങള്‍ അങ്ങനെ നില്‍ക്കുകയില്ല.ഓണ്‍ലൈനായി മറ്റാരെങ്കിലും ഈ പണി എടുക്കുന്നുണ്ടാവും.വാക്കുകള്‍ താനേ മാറിപ്പോവുന്നത് കാണാം.എന്താണിതിന്റെ ഉദ്ദേശ്യം എന്നൊന്നും നിക്കു പിടിയില്ലേ...ഈ പറഞ്ഞതൊക്കെ മണ്ടത്തരാവാനും തരംണ്ട്...:)
അറിയാവുന്നവര്‍ പറയട്ടെ.ഇതൊരവസരമാവുമല്ലോ.കയ്യൊപ്പ് എന്ന് റിയാസ് ആണ് കുറച്ചു വിവരം തന്നത്...

ഇതാ: മാഗ്നറ്റിക് അജാക്സ്

ലോകത്തെ വിചിത്രങ്ങളായ കെട്ടിടങ്ങള്‍

ലോകത്ത് ഇത്ര അസാധാരണങ്ങളായ കെട്ടിങ്ങള്‍ ഉണ്ടെന്ന് ഇതു സംബന്ധിച്ച ഒരു സൈറ്റ് കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന മട്ടില്‍ ഉണ്ടാക്കിയിട്ടുള്ളവ,മുകളിലോട്ടും താഴോട്ടും ചലിക്കാവുന്ന നിലകളോടു കൂടിയവ,നൃത്തം ചെയ്യുകയാണോ എന്ന് തോന്നിപ്പിക്കുന്നവ ,ഒരു കെട്ടിടമാണൊ ആ നില്‍ക്കുന്നതെന്നു തന്നെ സംശയിപ്പിക്കുന്നവ....കണ്ടില്ലെങ്കില്‍ നഷ്ടമാവും കൂട്ടരേ
:ഇതാ പിടിച്ചോ ലിങ്ക്

പ്രതിമകളുടെ ലോകം

ലോകത്തെങ്ങുമുള്ള പ്രതിമകള്‍ കാണണമെന്നുണ്ടോ.വിചിത്രങ്ങളായ പ്രതിമകളുടെ ചിത്രങ്ങളുടെ ഒരു ശേഖരം കാണാനിടയായി.പലതും ഉയര്‍ന്ന കലാമൂല്യമുള്ള ശില്പങ്ങളാണ്.കണ്ടു നോക്കുക.

Friday, June 29, 2007

32 വര്‍ഷങ്ങള്‍,ഒരു കുടുംബം....

ഒരു കുടുംബം.അഞ്ചു പേര്‍.അച്ഛന്‍,അമ്മ,മൂന്ന് മക്കള്‍.1976 മുതല്‍ 2007 വരെയുള്ള അവരുടെ ചിത്രങ്ങള്‍ ക്രമമായി വെച്ചിരിക്കുന്നു.കാണേണ്ട കാഴ്ചയാണ്.സമയം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ...
ഇതു കണ്ട് ഒരു രാജ് നായരും തുടങ്ങി ഇതു പോലെ ഒന്ന്.ആദ്യം ഞാന്‍ കരുതി നമ്മുടെ രാജ് നായരാണെന്ന് :)

തോന്നുന്നുണ്ടോ ഇതു പോലെ ഒന്ന് തുടങ്ങണമെന്ന്...?

കിസ് ദ റെയിന്‍

ഇന്ന് നെറ്റില്‍ ഒരു പാട്ടു കേട്ടു.പങ്കിടാമെന്ന് തോന്നിയതിനാല്‍ ഇവിടെ ലിങ്ക് ഇടുന്നു.ഫ്ലാഷില്‍ ചില നിശ്ചല ചുംബന ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിന്റെ വിഷ്വല്‍.അഡല്‍റ്റ് കണ്ടന്റ് എന്ന് ചിലര്‍ക്കൊക്കെ തോന്നാം.താത്പര്യമുള്ളവര്‍ കണ്ടാല്‍ മതി :)

കിസ് ദ റെയിന്‍


ഇനി കുറച്ച് ചിത്രങ്ങള്‍ കാണണമെന്ന് തോന്നുന്നുണ്ടോ?
ഈ ഫാന്റസി ഗാലറി ഒന്നു നോക്കൂ:

ഫാന്റസി ഗാലറി

Thursday, June 14, 2007

ബൂലോക മാഹാത്മ്യം-പാരഡി

നീ എന്നെ ചെളിവാരിയെറിഞ്ഞാല്‍
ഞാന്‍ നിന്നെ കല്ലു വാരിയെറിയും
നമ്മുടെ ബ്ലോഗുകള്‍ പരസ്പരം
ഉടുമുണ്ടുപൊക്കിക്കാട്ടുന്ന
രണ്ട് ഊരകള്‍ പൊലെയിരിക്കും.
നീ *കുട്ടികളെ ഉണ്ടാക്കിയാല്‍ മതി
അവറ്റകളെ
ബലാത്സംഗം ചെയ്യുന്ന കാര്യം ഞാനേറ്റു.
-------------------------------------------------------------------
*കുട്ടികള്‍ :മൊഴി,അഞ്ജലി,പിന്മൊഴി തുടങ്ങിയവ.
പരാജിതന്‍ വിവര്‍ത്തനം ചെയ്ത ഈ കവിതയുടെ പാരഡി.