Showing posts with label തമാശ. Show all posts
Showing posts with label തമാശ. Show all posts

Wednesday, July 18, 2007

ഐ ലൈക് യു(കുട്ടികള്‍ക്ക്)

കുട്ടികള്‍ക്ക് കാണാനും രസിക്കാനും ഫ്ലാഷില്‍ ചെയ്ത ഈ കാര്‍ട്ടൂണ്‍ ആല്‍ബം(ഇ-കാര്‍ഡ് എന്നാണ് ഓല് പറേണത്) കൊള്ളാം:ഐ ലൈക് യു.

ഫ്ലാഷില്‍ ചെയ്ത(ഞാനല്ല) മറ്റു ചില സംഗതികള്‍:

സ്പ്രിങ് മാസ് കുട്ടികള്‍ക്ക് ഇഷ്ടമാവും ..

ഐകണ്‍ വാര്‍ ഡസ്ക് ടോപ് ഐക്കണുകള്‍ യുദ്ധം ചെയ്യുന്നു...

Sunday, July 01, 2007

പ്രോഗ്രാമിങ് ഇന്‍വെന്ററോ സീരിയല്‍ കില്ലറോ?

ഒരാളെ കണ്ടാല്‍ പറയാന്‍ പറ്റുമോ ആള്‍ എത്തരക്കാരനാണെന്ന്?ഒരു ദിവസം നമ്മുടെ കുറുമാന്‍ ചാറ്റില്‍ വന്ന് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു.വര്‍ഷത്തില്‍ ഒന്നുരണ്ടു തവണ കുറു ആരെയെങ്കിലും കുറിച്ച് പറയുന്നതൊക്കെ അപ്പടി സത്യമാവും എന്ന്.അദ്ദേഹത്തിന് ഇത് ഓര്‍മയുണ്ടാവുമോ എന്ന് എനിക്ക് അറിയില്ല.എന്നെ പറ്റി ചില കാര്യങ്ങളും പറഞ്ഞു.പലതും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നത് വേറേ കാര്യം.എന്നാലും ചിലപ്പോള്‍ ചിലകാര്യങ്ങള്‍ കണ്ടും കാണാതെയും മുന്‍കൂറായി നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്താറില്ലേ? എനിക്കുമുണ്ട് അത്തരം അനുഭവങ്ങള്‍.ഏതായാലും അതൊന്നും ഇവിടെ വിസ്തരിക്കുന്നില്ല.



ഒരാളുടെ ചിത്രം കണ്ട് അയാള്‍ പ്രോഗ്രാമിങ് ഇന്‍വെന്ററാണോ അതോ സീരിയല്‍ കില്ലറാണോ എന്ന് പറയണം.നിങ്ങളുടെ ഉള്ളിലെ പ്രവാചകനെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ...ഇവിടെ.ഞാന്‍ ഒന്ന് ടെസ്റ്റ് ചെയ്തു.എനിക്ക് പത്തില്‍ ഏഴ് മാര്‍ക്ക് കിട്ടി.നിങ്ങള്‍ക്കോ?

Saturday, June 30, 2007

ഇത് എന്തൂട്ട് കുന്ത്രാണ്ടം...

മാഗ്നറ്റിക് അജാക്സ് എന്ന് കേട്ടിട്ടുണ്ടോ.അതിനെ കുറിച്ച് അറിയുന്നവര്‍ അതെന്താന്ന് പറയുമോ?ഞാന്‍ ഒരു സൈറ്റില്‍ കയറിയപ്പോള്‍ സ്ക്രീന്‍ നിറയെ മുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍.ആ വാക്കുകളില്‍ ക്ലിക് ചെയ്ത് നീക്കാന്‍ പറ്റും.അങ്ങനെ നീക്കി കൊണ്ടു പോയി വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം.നമ്മളുണ്ടാക്കിയ വാക്യങ്ങള്‍ അങ്ങനെ നില്‍ക്കുകയില്ല.ഓണ്‍ലൈനായി മറ്റാരെങ്കിലും ഈ പണി എടുക്കുന്നുണ്ടാവും.വാക്കുകള്‍ താനേ മാറിപ്പോവുന്നത് കാണാം.എന്താണിതിന്റെ ഉദ്ദേശ്യം എന്നൊന്നും നിക്കു പിടിയില്ലേ...ഈ പറഞ്ഞതൊക്കെ മണ്ടത്തരാവാനും തരംണ്ട്...:)
അറിയാവുന്നവര്‍ പറയട്ടെ.ഇതൊരവസരമാവുമല്ലോ.കയ്യൊപ്പ് എന്ന് റിയാസ് ആണ് കുറച്ചു വിവരം തന്നത്...

ഇതാ: മാഗ്നറ്റിക് അജാക്സ്