Sunday, July 01, 2007

നഷ്ടനഗരങ്ങള്‍

ഇന്ത്യയിലെയും വിദേശങ്ങളിലെയും നഷ്ടനഗരങ്ങളുടെ ഒരു ചിത്രസഞ്ചയം പങ്കിടുകയാണിവിടെ.പുരാതന നഗരങ്ങളുടെ ആയിരകണക്കിന്(എണ്ണി നോക്കിയിട്ടില്ല,കൊട്ടക്കണക്കാണ്) ചിത്രങ്ങള്‍ ഇവിടെ കാണാം.ആദ്യം കാണുന്ന താളില്‍ തന്നെ 55 ചിത്രങ്ങള്‍ ഉണ്ട്.അതില്‍ ഓരോന്നിലും ക്ലിക്കുമ്പോള്‍ ചിത്രങ്ങള്‍ നിറഞ്ഞ പുതിയ ഒരു പേജിലെത്തും.അവിടെ നിന്ന് ഓരോ ചിത്രവും ക്ലിക്കി വലുതായി കാണാം.നഷ്ടനഗരങ്ങള്‍
അജന്ത,എല്ലോറ,ഖജുരാഹോ,നളന്ദ,വിജയനഗരം...തുടങ്ങിയവയൊക്കെ കാണാം.

എന്താണ് ഈ സംഖ്യയുടെ പ്രത്യേകത?

ഓരോ സംഖ്യക്കും ഒരു പ്രത്യേകതയുണ്ടാവും.ഉദാഹരണത്തിന് 0 എന്ന സംഖ്യ സങ്കലന അനന്യദമാണ്.അതായത് ഏത് സംഖ്യ അതിനോടൊപ്പം കൂട്ടിയാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 0+5=5



ഇനി 1 സംഖ്യ എടുത്താലോ.അത് ഗുണന അനന്യദമാണ്.ഏത് സംഖ്യയെ 1 കൊണ്ട് ഗുണിച്ചാലും ആ സംഖ്യ തന്നെ കിട്ടും.ഉദാ:- 1*5=5(ഒന്ന് ഗുണിക്കണം അഞ്ച് സമം അഞ്ച് എന്ന് ഇങ്ങനെയല്ലേ എഴുതുക?)



2 എന്ന സംഖ്യയുടെ കാര്യമോ? അതാണ് ഒരേയൊരു ഇരട്ട അഭാജ്യ സംഖ്യ.



ഇങ്ങനെ ഒരു 10000 വരെയുള്ള സംഖ്യകളുടെ പ്രത്യേകതകള്‍ എഴുതിനോക്കിയാലോ?അത്ര എളുപ്പമല്ല അല്ലേ?എന്നാല്‍ ഒരെളുപ്പവഴിയുണ്ട്:ഈ വെബ് പേജ് ഒന്ന് നോക്കൂ



ഗണിത പ്രാന്തന്മാര്‍ ആരെങ്കിലും ഇതൊന്ന് മലയാളത്തില്‍ തര്‍ജ്ജുമ ചെയ്ത് തരുമോ?സ്കൂള്‍കുട്ടി യില്‍ ഇടാം.

Saturday, June 30, 2007

പുതിയ മലയാള ബ്ലോകങ്ങള്‍

പുതിയ ചില മലയാള ബ്ലോകങ്ങളെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്.



1.
ഡ്വക്കറ്റ് എസ്.ജിതേഷ് ഒരു പുതിയ ബ്ലോകം തുടങ്ങി.ഈ ബ്ലോകത്തില്‍ ജിതേഷിന്റെ കവിതകളാണുള്ളത്.ജിതേഷ് ഒരു കാര്‍ട്ടൂണിസ്റ്റാണ്.ചിരിച്ചെപ്പ് കാര്‍ട്ടൂണ്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനും ആണ് ജിതേഷ്.



2.
മ്മുടെ ചങ്ങാതിയായ കയ്യൊപ്പ് എന്ന റിയാസ് പടകാളി എന്ന പേരില്‍ ഒരുബ്ലോകം തുടങ്ങി.ചിത്രങ്ങള്‍ക്കുവേണ്ടിയാണിത്.ഒരു വെബ്സൈറ്റ് ഡിസൈനര്‍ കൂടിയാണ് റിയാസ് എന്ന് അറിയാമല്ലോ.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കലാമൂല്യമുള്ളവയാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.



3.
സീര്‍ കടിക്കാടിന്റെ ബ്ലോകം.നസീര്‍ കടിക്കാടിന്റേതാണ് സംക്രമണം എന്ന ഇതിനകം ശ്രദ്ധേയമായ വെബ് മാഗസിന്‍.ഈ ബ്ലോകവും ശ്രദ്ധേയമാവുമെന്ന് അതിലെ പോസ്റ്റുകള്‍ തെളിയിക്കുന്നു.കുട്ടാടന്‍ പാടം

ഭാവനയുടെ ഉയരങ്ങളില്‍

കവിതയോടായിരുന്നു അനുരാഗം.മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ കവി ഭാവന ഒന്നുമല്ലെന്ന് തോന്നുന്നു.വ്ലാഡിമിര്‍ കുഷിന്റെ ചിത്രങ്ങള്‍ വളരെ ലളിതമാണ്.കാഴ്ച്ചക്കാരനുമായി എളുപ്പം സംവദിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഭാവന കാഴ്ച്ചക്കാരനെ അത്ഭുതപ്പെടുത്തുകയും ചെയ്യും.ചിത്രകലയുടെ ഏത് വകുപ്പിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരികയെന്നൊന്നും എനിക്ക് അറിയില്ല.വിവരമുള്ള ചിത്രകാരന്മാരോ അല്ലാത്തവരോ പറയട്ടെ.അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ഒറ്റയടിക്ക് കാണാന്‍ ഇവിടെ ക്ലിക്കുക.

അദ്ദേഹത്തിന്റെ ഹോം പേജ്.