വാന്‍ഡലിസം എന്നു പറഞ്ഞാല്‍ വലിയ പിടിയൊന്നുമില്ലായിരുന്നു.ഒരു കമന്റടിയില്‍ അംബിയാണ് വാന്‍ഡലിസം എന്ന് എന്റെ നേരേ ആരോപിച്ചത്.അന്ന് തപ്പി പഠിച്ചതാണ്.അന്നന്ന് പഠിക്കുന്നത് അന്നന്ന് മറന്നു പോവുന്നതുകൊണ്ട് സമാധാനമുണ്ട്..:)
ഇപ്പൊ ഒരു ബ്ലോഗ് കണ്ടു.ബ്യൂട്ടിഫുള്‍ വാന്‍ഡലിസം.മനോഹരങ്ങളായ കുറേ ചിത്രങ്ങള്‍ കാണാനിടയായി.
Saturday, June 30, 2007
ബ്യൂട്ടിഫുള്‍ വാന്‍ഡലിസം
Posted by
വിഷ്ണു പ്രസാദ്
at
Saturday, June 30, 2007
1 comments
Labels: ചിത്രം, വാന്‍ഡലിസം, വിചിത്രം
ഇത് എന്തൂട്ട് കുന്ത്രാണ്ടം...
മാഗ്നറ്റിക് അജാക്സ് എന്ന് കേട്ടിട്ടുണ്ടോ.അതിനെ കുറിച്ച് അറിയുന്നവര്‍ അതെന്താന്ന് പറയുമോ?ഞാന്‍ ഒരു സൈറ്റില്‍ കയറിയപ്പോള്‍ സ്ക്രീന്‍ നിറയെ മുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍.ആ വാക്കുകളില്‍ ക്ലിക് ചെയ്ത് നീക്കാന്‍ പറ്റും.അങ്ങനെ നീക്കി കൊണ്ടു പോയി വാക്യങ്ങളും വാചകങ്ങളും ഉണ്ടാക്കാം.നമ്മളുണ്ടാക്കിയ വാക്യങ്ങള്‍ അങ്ങനെ നില്‍ക്കുകയില്ല.ഓണ്‍ലൈനായി മറ്റാരെങ്കിലും ഈ പണി എടുക്കുന്നുണ്ടാവും.വാക്കുകള്‍ താനേ മാറിപ്പോവുന്നത് കാണാം.എന്താണിതിന്റെ ഉദ്ദേശ്യം എന്നൊന്നും നിക്കു പിടിയില്ലേ...ഈ പറഞ്ഞതൊക്കെ മണ്ടത്തരാവാനും തരംണ്ട്...:)
അറിയാവുന്നവര്‍ പറയട്ടെ.ഇതൊരവസരമാവുമല്ലോ.കയ്യൊപ്പ് എന്ന് റിയാസ് ആണ് കുറച്ചു വിവരം തന്നത്...
ഇതാ: മാഗ്നറ്റിക് അജാക്സ്
Posted by
വിഷ്ണു പ്രസാദ്
at
Saturday, June 30, 2007
1 comments
Labels: തമാശ
ലോകത്തെ വിചിത്രങ്ങളായ കെട്ടിടങ്ങള്‍
ലോകത്ത് ഇത്ര അസാധാരണങ്ങളായ കെട്ടിങ്ങള്‍ ഉണ്ടെന്ന് ഇതു സംബന്ധിച്ച ഒരു സൈറ്റ് കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന മട്ടില്‍ ഉണ്ടാക്കിയിട്ടുള്ളവ,മുകളിലോട്ടും താഴോട്ടും ചലിക്കാവുന്ന നിലകളോടു കൂടിയവ,നൃത്തം ചെയ്യുകയാണോ എന്ന് തോന്നിപ്പിക്കുന്നവ ,ഒരു കെട്ടിടമാണൊ ആ നില്‍ക്കുന്നതെന്നു തന്നെ സംശയിപ്പിക്കുന്നവ....കണ്ടില്ലെങ്കില്‍ നഷ്ടമാവും കൂട്ടരേ
:ഇതാ പിടിച്ചോ ലിങ്ക്
Posted by
വിഷ്ണു പ്രസാദ്
at
Saturday, June 30, 2007
1 comments
പ്രതിമകളുടെ ലോകം
ലോകത്തെങ്ങുമുള്ള പ്രതിമകള്‍ കാണണമെന്നുണ്ടോ.വിചിത്രങ്ങളായ പ്രതിമകളുടെ ചിത്രങ്ങളുടെ ഒരു ശേഖരം കാണാനിടയായി.പലതും ഉയര്‍ന്ന കലാമൂല്യമുള്ള ശില്പങ്ങളാണ്.കണ്ടു നോക്കുക.
Posted by
വിഷ്ണു പ്രസാദ്
at
Saturday, June 30, 2007
0
comments