Friday, December 28, 2007

ബൂലോകം-2007

മലയാളം ബ്ലോഗിങ്ങിന്റെ ചരിത്രത്തില്‍ എന്താണ് 2007 ന്റെ പ്രാധാന്യം?അങ്ങനെ വല്ല പ്രാധാന്യവുമുണ്ടോ?ആലോചിച്ചപ്പോള്‍ 2007 എന്ന ഈ വര്‍ഷം മലയാളം ബ്ലോഗുകളെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു.

എന്തൊക്കെയായിരുന്നു അവ എന്ന് ഒന്ന് ഓടിച്ചു നോക്കുകയാണിവിടെ.



1)പിന്മൊഴികള്‍ ഗ്രൂപ്പ് നിലയ്ക്കുന്നു.

പിന്മൊഴികള്‍ എന്ന കമന്റ് അഗ്രഗേറ്റിങ് സംവിധാനം അതിന്റെ ശില്പികള്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.2005 മെയ് മാസത്തില്‍ ആരംഭിച്ച പിന്മൊഴികള്‍ മലയാളം ബ്ലോഗിങിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. 2007 ജൂണ്‍ 23 ന് പിന്മൊഴികളുടെ പൂട്ടല്‍ പ്രയോഗത്തില്‍ വന്നു.ഇക്കാലമത്രയും മലയാളം ബ്ലോഗിങ്ങിന്റെ നട്ടെല്ലായി അത് നിലനിന്നു.പിന്മൊഴികള്‍ പൂട്ടുന്നത് അന്നത്തെ ബ്ലോഗ് രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന ലേഖനത്തിലും കമന്റുകളിലും വ്യക്തമാക്കുന്നുണ്ട്.പിന്മൊഴി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കമന്റ് അഗ്രഗേറ്റിങ് സംവിധാനം മറുമൊഴികള്‍ എന്ന പേരില്‍ ഏതാനും ബ്ലോഗേര്‍സ്

പുനഃസ്ഥാപിച്ചു.പിന്മൊഴി ഗ്രൂപ്പിന്റെ പ്രധാന വക്താക്കള്‍ പലരും ഗൂഗിളിന്റെ തന്നെ റീഡര്‍ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി.പലരുടെ ബ്ലോഗുകളിലും വായനപ്പങ്കുകള്‍(ഷെയേറ്ഡ് ലിസ്റ്റ്കള്‍) പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഇങ്ങനെ മറുമൊഴി ഉപയോഗിക്കുന്നവര്‍,റീഡര്‍ ഉപയോഗിക്കുന്നവര്‍ എന്ന് മലയാള ബൂലോകം സാങ്കേതികമായി രണ്ടു ചേരികളായി മാറിയത് ഇക്കാലഘട്ടത്തിലാണ്.

പിന്മൊഴികള്‍ അത് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മലയാളം ബ്ലോഗേര്‍സിന് വളരെയധികം ഉപകരിച്ചിരുന്ന ഒരു സങ്കേതമായിരുന്നെങ്കിലും അത് ചോദ്യം ചെയ്യപ്പെടാത്ത തലതൊട്ടപ്പന്മാരെയും അലിഖിത നിയമസംഹിതകളെയും ഉരുത്തിരിച്ചെടുക്കുന്നുണ്ടായിരുന്നു.അതു നിലച്ചത് നന്നായി എന്ന് ആ അര്‍ഥത്തില്‍

മറുമൊഴിയുടെ സ്രഷ്ടാക്കളും പറയുന്നുണ്ടാവും.പിന്മൊഴി ഗ്രൂപ്പില്‍ 855 അംഗങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നു.മറുമൊഴിയില്‍ ഇപ്പോള്‍ ഉള്ളത് 341 അംഗങ്ങളാണ്.



2007 അവസാനിക്കാറായ ഈ വേളയില്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ റീഡര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.പല ബ്ലോഗുകളും റീഡറില്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന വായനക്കാരുടെ എണ്ണം ചുവടെ:



90 subscribers കൊടകരപുരാണംkodakarapuranam കൊടകര ഷഷ്ഠിക്ക് കാവടി സെറ്റുകള് തമ്മില് ... 1994-95 കാലഘട്ടത്തില് ഞാന് കൊടകര ബാറില് ജോലി ... http://kodakarapuranams.blogspot.com/feeds/posts/default - 0.5 posts per week



53 subscribers കുറുമാന്റെ കഥകള്: എന്റെ യൂറോപ്പ് ... എന്റെ യൂറോപ്പ് സ്വപ്നങ്ങള് - 12. കം വിത് മി പ്ലീസ്. ഒരു പോലീസുകാരനാണ്. ... http://rageshkurman.blogspot.com/feeds/posts/default - 1.2 posts per week



51 subscribers പെരിങ്ങോടന് Posted by പെരിങ്ങോടന് at 1:37:00 PM 11 comments .... പെരിങ്ങോടന്: A blogger who believes blog sociality is all about interaction ... http://peringodan.blogspot.com/feeds/posts/default - 1.6 posts per week



47 subscribers എന്റെ നാലുകെട്ടും തോണിയും ജനല്ക്കമ്പികളില് പല്ലു കൊണ്ട് ചെറുതായി കടിക്കുന്ന എന്റെ ചെറുപ്പത്തിലേയുള്ള ശീലം ... http://entenaalukettu.blogspot.com/feeds/posts/default - 1.4 posts per week



25 subscribers Suryagayatri സൂര്യഗായത്രി Suryagayatri സൂര്യഗായത്രി. This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi ... http://suryagayatri.blogspot.com/feeds/posts/default - 1.6 posts per week



21 subscribers ദേവരാഗം ദേവരാഗം. Contents of this blog are copyrighted by the author. Any form of reproduction & circulation of the text or photographs published in this ... http://devaragam.blogspot.com/feeds/posts/default - 0.0 posts per week



30 subscribers ഉദയസൂര്യന്റെ നാട്ടില്: ആവ്വൂ ... ഇന്നിപ്പോൾ വക്കാരിമഷ്ടൻ ആ പോരായ്മ നികത്തുന്നുണ്ട്! ബലേ ഭേഷ്! ബൈ ദ വേ, ഈ ‘ബ്രെഡ്ഡിൽ ... http://nilavathekozhi.blogspot.com/feeds/posts/default - 0.5 posts per week



18 subscribers വെള്ളെഴുത്ത് Posted by വെള്ളെഴുത്ത് at 11:30 PM 0 comments ... വെള്ളെഴുത്ത് സ്വല്പം ചിന്തിച്ചാലെന്ത്. ... http://vellezhuthth.blogspot.com/feeds/posts/default - 2.3 posts per week



30 subscribers തുറന്നിട്ട വലിപ്പുകള്: റിച്ചസ്റ്റ് ... തുറന്നിട്ട വലിപ്പുകള്. Thursday, November 15, 2007. റിച്ചസ്റ്റ് പുവറസ്റ്റ്. ഏറ്റവും വലിയ നേട്ടം ... http://valippukal.blogspot.com/feeds/posts/default - 5.4 posts per week



39 subscribers ബെര്ളിത്തരങ്ങള് berlythomas: ബ്ലോഗ് ... ബെര്ലി ഇത്രയും കാലവും ചെയ്തിരുന്നത് ... ബെര്ലി സ്ഥിരമായി ബ്ലോഗ് സംബന്ധമായ ... http://berlythomas.blogspot.com/feeds/posts/default - 5.4 posts per week



31 subscribers പ്രമാദം പ്രമാദം. അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്ഷങ്ങള്ക്കു ... http://pramaadam.blogspot.com/feeds/posts/default - 2.6 posts per week



39 subscribers Gurukulam ഗുരുകുലം ... ഉമേഷ്: പ്രമാദം എന്ന വാക്ക് അത്തരത്തില് തെറ്റായി ... പ്രമാദം എന്നാല് തെറ്റ് എന്നല്ലേ. ... http://malayalam.usvishakh.net/blog/feed/atom/ - 0.2 posts per week




37 subscribers ബൂലോക കവിത: വെയില്ത്തുള്ളികള് ... റൊമ്പ പ്രമാദം..:). October 26, 2007 12:10 PM · Jyothi P said... സല്മയെ പരിചയപ്പെടുത്തിയതിനു നന്ദി. ... http://boolokakavitha.blogspot.com/feeds/posts/default - 8.4 posts per week




14 subscribers അതുല്യ :: atulya posted by അതുല്യ at 1:43 PM 21 comments ... Name: അതുല്യ: Location: ദുബൈ, United Arab Emirates. പ്രൊഫൈലിലേ പടം സജ്ജീവ് ... http://atulya.blogspot.com/feeds/posts/default - 0.7 posts per week



19 subscribers കവിതയുടെ ഒരു മഴക്കാലം ഒക്കെ പഴയതു തന്നെ. Posted by ദേവസേന 57 പിന്മൊഴികള് .... ദേവസേന എന്ന പേരില് എഴുതുന്നു. ... http://devamazha.blogspot.com/feeds/posts/default - 0.2 posts per week




24 subscribers തടാകത്തില് പ്രതിഫലിക്കുന്ന ... Labels: കുഴൂര് വില്സന്റെ കവിതകള് ... പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട് ഈ വില്സന് കവിത. ... http://vishakham.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder... Subscribe



14 subscribers വിട്ടു പോയത് വിട്ടു പോയത്. കുഴൂര് വില്സണ് > <><> > > > > > കവിതയാക്കാനും വാര്ത്തയാക്കാനും പറയാനും ... http://kuzhoorwilson.blogspot.com/feeds/posts/default - 0.2 posts per week




15 subscribers കുട്ടന്മേനൊന് കഥകള്: അമ്മിണിയും ... ന്റെ ശങ്കുട്ടിമാമന് പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’ ... http://kuttamenon.blogspot.com/feeds/posts/default - 0.5 posts per week



9 subscribers വേണുവിന്റെ കഥകള് / Venu‘s Stories Posted by വേണു venu at 11/27/2007 12:48:00 AM 30 comments Links to this post. Labels: Story, കഥ. Sunday, October 28, 2007. പൂജ്യം. പൂജ്യം. ... http://venuvenu.blogspot.com/feeds/posts/default - 0.5 posts per week



10 subscribers നിഴല്ക്കുത്ത് /Nizhalkuth ഇവിടെ ഉറങ്ങുന്നു ശിലയായ് അഹല്യമാര്.... Posted by വേണു. വേണു venu at 12:40 AM 8 comments Links to this post ... http://nizhalkuth.blogspot.com/feeds/posts/default - 2.6 posts per week Subscribed - View - Unsubscribe -



32 subscribers ലാപുട എന്ന് സന്തോഷത്തോടെ എന്റെ പരിഭവം. Posted by ലാപുട at 2:04 PM 18 comments Links to this post ... http://lapuda.blogspot.com/feeds/posts/default - 1.2 posts per week Subscribed - View - Unsubscribe



25 subscribers പ്രതിഭാഷ skip to main skip to sidebar. പ്രതിഭാഷ .... ചിന്ത (2); പരിസ്ഥിതി (1); പ്രതിഭാഷ പിറന്നിട്ട് (8); ബ്ലോഗ് (4) ... http://prathibhasha.blogspot.com/feeds/posts/default - 8.6 posts per week Subscribed - View - Unsubscribe



20 subscribers രാപ്പനി രാപ്പനി. വിയര്ത്തു കുതിര്ന്ന സ്വപ്നങ്ങളേ... കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങളേ. ... http://raappani.blogspot.com/feeds/posts/default - 0.5 posts per week Subscribed - View - Unsubscribe - Add to a folder...



14 subscribers സിമിയുടെ ലോകം സിമിയുടെ ലോകം. എങ്കിലുമെടുത്തേന് ഞാന് മൂകമെന് കന്നിക്കാതല് - പെണ്കൊടിയാള് തന് ... http://simynazareth.blogspot.com/feeds/posts/default - 8.6 posts per week



12 subscribers സനാതനം: July 2007 Posted by സനാതനന് at 7/29/2007 3 comments Links to this post. Labels: ദിനാന്ത്യക്കുറിപ്പ്. Thursday, July 26, 2007 ... http://sanathanan.blogspot.com/feeds/posts/default - 3.5 posts per week



5 subscribers [വാരവിചാരം : ബൂലോകം പോയ വാരം : പത്താം ... അഞ്ചല്ക്കാരന് has left a new comment on your post ... Posted by അഞ്ചല്ക്കാരന് to വാര വിചാരം. at October 29, 2007 2:49 AM ... http://groups.google.com/group/marumozhikal/feed/rss_v2_0_msgs.xml - 1,857.8 posts per week



27 subscribers കൈപ്പള്ളി :: Kaippally എഴുതിയത് Kaippally കൈപ്പള്ളി തിയതി: 10/24/2007 07:51:00 PM 10 അഭിപ്രായങ്ങള് : മറ്റ് അനുബന്ധ ... http://mallu-ungle.blogspot.com/feeds/posts/default - 0.5 posts per week



17 subscribers രാജീവ് ചേലനാട്ട് രാജീവ് ചേലനാട്ട്: പ്രത്യേകിച്ച് ഒന്നുമില്ല .... (Ravindra Kumar). Posted by രാജീവ് ചേലനാട്ട് at 2:48 AM ... http://rajeevechelanat.blogspot.com/feeds/posts/default - 2.8 posts per week





10 subscribers ഫ്രെയിമിലൂടെ http://frame2mind.blogspot.com/feeds/posts/default - 0.5 posts per week





5 subscribers സ്നേഹസംവാദം. http://snehasamvadam.blogspot.com/feeds/posts/default - 0.2 posts per week





11 subscribers നിര്‍മ്മല nirmala http://nirmalat.blogspot.com/feeds/posts/default - 0.2 posts per week





30 subscribers കൊച്ചുത്രേസ്യയുടെ ലോകം.. http://malabar-express.blogspot.com/feeds/posts/default - 0.2 posts per week





16 subscribers ബൂലോഗ‌ ക്ലബ്ബ്‌ http://boologaclub.blogspot.com/feeds/posts/default - 0.7 posts per week



(അടിസ്ഥാനം:ഗൂഗിള്‍ റീഡറില്‍ നിന്നു കിട്ടിയ വിവരങ്ങള്‍)

വായനാലിസ്റ്റുകളെ സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായി.പുതിയ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ഗൂഗിളിന്റെ ബ്ലോഗ് സെര്‍ച്ച് സംവിധാനം പലരും ഫലപ്രദമായ രൂപത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി.ഫീഡ് റീഡറുകള്‍,യാഹൂ പൈപ്പ്,പേജ് ഫ്ലേക്സ് തുടങ്ങിയവയൊക്കെ മലയാളം ബ്ലോഗേര്‍സ് കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങി

നമുക്ക് താത്പര്യമുള്ള ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ നമ്മുടെ മെയില്‍ ബോക്സിലെത്തിക്കാനുള്ള സംവിധാനം ബ്ലോഗറില്‍ ഉണ്ടായത് ഈ വര്‍ഷമാണ്.





2)വരമൊഴിക്ക് ഗൂഗിളില്‍ പകരം സംവിധാനം

വരമൊഴിക്ക് ഗൂഗിളിന്റെ വക പകരം സംവിധാനം ഉണ്ടായതും ഈ വര്‍ഷമാണ്.

വരും വര്‍ഷങ്ങളില്‍ മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടാന്‍ ഇത് കാരണമായേക്കാം.



3)ബൂലോകത്തു നിന്ന് രണ്ടു പുസ്തകങ്ങള്‍

രണ്ടായിരത്തിയേഴില്‍ രണ്ടു ബ്ലോഗ് കൃതികള്‍ പുസ്ത്ക രൂപത്തില്‍ പുറത്തിറങ്ങി.വിശാലമനസ്കന്റെ കൊടകര പുരാണം തൃശ്ശൂര്‍ കറന്റും കുറുമാന്റെ ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ റെയിന്‍ബോ ബുക്സും പ്രസിദ്ധീകരിച്ചു. മലയാളം ബ്ലോഗേര്‍സിനെ വളരെയധികം ആഹ്ലാദിപ്പിച്ച രണ്ടു സംഭവങ്ങളാണ് ഈ പുസ്തക സംരംഭങ്ങള്‍.കൊടകരപുരാണം വായനാലോകത്ത് ശ്രദ്ധിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍.കൊടകരപുരാ‍ണത്തെ കുറിച്ച് വന്ന റിവ്യൂസും വിശാലനുമായുള്ള അഭിമുഖങ്ങളും വിവിധ മാധ്യമങ്ങളില്‍ വന്നു.

വായനയിലെ വരേണ്യമായ ശീലങ്ങളുള്ള മാതൃഭൂമി ബ്ലോഗുകളെ വിലയിരുത്തി ബ്ലോഗന എന്ന പേരില്‍ പ്രത്യേക പതിപ്പിറക്കാന്‍ തയ്യാറായത് മലയാളം ബ്ലോഗുകളുടെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ നേട്ടമായി എണ്ണണം.2008 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ബൂലോകത്തു നിന്ന് ഉണ്ടായേക്കാം.എങ്കിലും അതിനു തുടക്കമിട്ട വര്‍ഷം എന്ന നിലയില്‍ 2007 ചരിത്രപ്രധാനമാവുന്നുണ്ട്.ബ്ലോഗ് സാഹിത്യത്തെ മലയാളി പരിചയപ്പെടുന്നത് ഈ വര്‍ഷമാണ്.



4)പ്രിന്റു മീഡിയയില്‍ നിന്ന് ബ്ലോഗുകളിലേക്ക് ചേക്കേറുന്നവര്‍

സമകാലിക മലയാള സാഹിത്യത്തില്‍ നിനച്ചിരിക്കാത്ത ഒരു പ്രതിസന്ധി വന്നുപെട്ടിട്ടുണ്ടെന്നാണ് കേള്‍വി.ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നില്ല,പകരം ആത്മകഥാപരമായ രചനകള്‍,വേറിട്ട കാഴ്ച്ചകള്‍ മട്ടിലുള്ള രചനകള്‍ എന്നിവയ്ക്ക് കൂടുതല്‍ സ്പേസ് അനുവദിക്കുന്നു എന്നതാണത്രെ ഇതിനു കാരണം.വി.കെ ശ്രീരാമന്‍,താഹാമാടായി തുടങ്ങിയ ആളുകളാണത്രെ ഈ സ്ഥിതിവിശേഷം ഉണ്ടാക്കിതീര്‍ത്തത്.പുസ്തകങ്ങളുടെ മാര്‍ക്കറ്റിലും ഇത്തരം കൃതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാരുള്ളതത്രേ.നന്നായി കവിതയെഴുതുന്ന ഒരുത്തന്‍ നോവലോ ആത്മകഥയോ എഴുതിയാലെന്താ എന്ന് ആലോചിച്ചു പോയേക്കാവുന്ന സാഹചര്യം.ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാവാം പ്രശ്സ്തരായ പല എഴുത്തുകാരും ഇപ്പോള്‍ ബ്ലോഗുകളില്‍ സജീവമാവുന്നത്.ഇപ്പറഞ്ഞ സംഗതി ഈ എഴുത്തുകാരുടെ രചനകളെ ഒരു തരത്തിലും വിലകുറച്ചു കണ്ടുകൊണ്ടല്ലെന്ന് ഈ ലേഖകന്‍ ആവര്‍ത്തിക്കട്ടെ.ബൂലോകത്തെ സംബന്ധിച്ച് ഈ എഴുത്തുകാരുടെ സാന്നിദ്ധ്യം സന്തോഷകരമാണ്.



ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്,ഗോപീകൃഷ്ണന്‍,ശ്രീകുമാര്‍ കരിയാട്,അന്‍‌വര്‍ അലി,റഫീക് അഹമ്മദ്(ഒരു പോസ്റ്റോടെ അവസാനിപ്പിച്ചോ?),വി.കെ ശ്രീരാമന്‍ തുടങ്ങിയ പലരും ബൂലോകത്ത് തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.കൂടുതല്‍ എഴുത്തുകാര്‍ മലയാളം ബ്ലോഗുകളിലേക്ക് വരാന്‍ തയ്യാറാവുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.




5)വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനം

എല്ലാ ഹൈസ്കൂളുകള്‍ക്കും ഇന്റര്‍നെറ്റ് സൌകര്യം പ്രയോജനപ്പെടുത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു.ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞ ഈ പദ്ധതി പ്രകാരം കുറഞ്ഞ ചെലവില്‍ എല്ലാ ഹൈസ്കൂളുകള്‍ക്കും ബ്രോഡ് ബാന്‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാവും.എട്ട്,ഒന്‍പത്,പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മലയാളം ബ്ലോഗുകള്‍ പരിചയപ്പെടാനുള്ള സാധ്യത ഉണ്ടായിരിക്കുകയാണ്.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെ വിപ്ലവകരമാവുമെന്ന് കരുതേണ്ടിയിരിക്കുന്നു.അച്ചടി മാധ്യമങ്ങളെ ഈ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ഭയമുണ്ടെന്ന് ഞാന്‍ ഈയിടെ കേട്ടു.എന്തായാലും ഇന്റര്‍നെറ്റ് മലയാളത്തിന്റെ സുവര്‍ണകാലമാണ്

വരാനിരിക്കുന്നത്.



6)ബ്ലോഗ് കവിതകള്‍
ബ്ലോഗുകളില്‍ കവിതകളെഴുതുന്ന പലരും 2006 മധ്യത്തില്‍ എഴുതിത്തുടങ്ങിയവരാണെങ്കിലും കൂടുതല്‍ കവിതാബ്ലോഗുകള്‍ ഉണ്ടായതും സജീവമായതും ഈ വര്‍ഷമാണ്.ബൂലോകകവിത എന്ന ബ്ലോഗ് കവികളുടെ
കൂട്ടായ്മയും ഈ വര്‍ഷമാണ് ഉണ്ടായത്.ഒരു സാഹിത്യമേഖലയില്‍ ഉണ്ടാവുന്ന ബൂലോകത്തെ ആദ്യത്തെ എഴുത്തു കൂട്ടായ്മയാണോ ഇതെന്ന് എനിക്ക് ഉറപ്പില്ല,
എങ്കിലും ശക്തവും സജീവവുമായി 2007 ന്റെ അവസാനവും അത് നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്.വിവിധ ബ്ലോഗ് കവികളുടെ
150ല്‍ അധികം കവിതകള്‍ ഈ ബ്ലോഗില്‍ സംഭരിക്കപ്പെട്ടു കഴിഞ്ഞു.ബ്ലോഗ് കവിതകളുടെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനം ഉദ്ദേശിച്ച് റിഫ്ലക്ഷന്‍സ്
എന്നൊരു ബ്ലോഗ് ഏതാനും ബ്ലോഗേറ്സ് തുടങ്ങിവെച്ചതും ഈ വര്‍ഷമാണ്.2007 വന്ന് വളരെയധികം സജീവമായി തീര്‍ന്ന രണ്ടു കവികളാണ് പ്രമോദും സനാതനനും.പ്രമോദ് കവിതയിലെ ശക്തമായ രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായപ്പോള്‍
അകക്കാഴ്ച്ചകളുടെ ദിനക്കുറിപ്പുകള്‍ കൊണ്ടാണ് സനാതനന്‍ ശ്രദ്ധേയനായത്.പേരെടുത്തു പറഞ്ഞാല്‍ വിരസമായ ഒരു നീണ്ട പട്ടികയായേക്കാവുന്നത്ര പുതിയ കവികള്‍ ഈ വര്‍ഷം ബ്ലോഗുകളില്‍ വന്നിട്ടുണ്ട്.കവികളെ മുട്ടി നടക്കാന്‍ മേല എന്ന വിലാപത്തിന് ഇപ്പോള്‍ കഴമ്പുണ്ടെന്ന് പറയാം... :)

2007 ന്റെ കവിതയെ കുറിച്ച് ആലോചിച്ചപ്പോള്‍ മൂന്ന് കവിതകളാണ് എന്റെ മനസ്സില്‍ വന്നത്:മരം കൊത്തി,അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍,കൌമാരം. മരംകൊത്തി അനില്‍ക്കവിതയുടെ സവിശേഷമായ സൌന്ദര്യത്തിന്റെ പാരമ്യമാണ്.താനെഴുതിയ കവിതകളിലൂടെ ആര്‍ജ്ജിച്ചെടുത്ത കാവ്യശില്പനാനുഭവമാണ് മരംകൊത്തിയുടെ കവിയായി അനിലനെ പാകപ്പെടുത്തിയിരിക്കുക.അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ എന്ന കവിതയ്ക്കുള്ള സ്ഫോടക ശക്തി അതുണ്ടായ സാമൂഹ്യാന്തരീക്ഷത്തില്‍ നിന്ന് ലഭിച്ചതാകണം.എങ്കിലും വ്യക്തിപരമായി അതിന്റെ രൂപം കൊണ്ട് എന്നെ മോഹിപ്പിച്ച കവിത കൌമാരം മാത്രമാണ്.ശില്പപരമായ ഒരു കണ്ടെടുക്കലാണ് കൌമാരം.ക്രാഫ്റ്റില്‍ പുതുമയുള്ള കവിതകള്‍ അത്രയൊന്നും കാണാത്ത ഒരു കാലത്തിന്റെ അവശേഷിപ്പായി ഈ കവിത എനിക്ക് വീണ്ടും വീണ്ടും നോക്കേണ്ടി വന്നേക്കും.

7) ബ്ലോഗ് കഥകള്‍
ബൂലോകത്ത് ഒരു കഥക്കൂട്ടയ്മയുണ്ടാക്കാന്‍ ശ്രമിക്കുകയും കുറച്ചു കഥകളോക്കെ
ആ ബ്ലോഗില്‍ വരികയും ചെയ്തു.എങ്കിലും വേണ്ടത്ര സജീവമാവാനോ ഇതര കഥാബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനോ അതിന് കഴിഞ്ഞില്ല.എങ്കിലും ബൂലോകത്തിന് കഥയെ സംബന്ധിച്ച് ചില ആശ്വാസങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.പുതിയ ചില കഥാകൃത്തുകളുടെ രംഗപ്രവേശമാണ് എടുത്തു പറയേണ്ട സംഗതി.സിമി,മനു,ബാജി എന്നീ സുഹൃത്തുക്കളാണ് ഈ വര്‍ഷത്തെ കഥയുടെ നേട്ടങ്ങള്‍.ചില നല്ല കഥകളുമായി ഡാലി,പെരിങ്ങോടന്‍,കണ്ണൂസ്,സിജി
തുടങ്ങിയവരും ഇടയ്ക്കിടെ നല്ല കഥകളുമായി വന്നിരുന്നു.
സിമി എന്ന പ്രതിഭ തന്നെയാണ് കഥയെ സംബന്ധിച്ച എന്റെ ഏറ്റവും വലിയ സന്തോഷം.പൂത്തുമ്പി സ്വര്‍ണക്കലമാന്‍,കടല്‍
തുടങ്ങിയ രചനകള്‍ അസാമാന്യമായ രചനാവൈഭവത്തിന്റെ നിദര്‍ശനങ്ങളാണ്.
ബ്ലോഗുകളില്‍ നിന്ന് ഇനിയൊരു പുസ്തകമിറിങ്ങുകയാണെങ്കില്‍ അത് സിമിയുടേതാവണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.

8)ഇതര മേഖലകള്‍
രാം മോഹന്‍ പാലിയത്ത്, അനോണി ആന്റണി ,വെള്ളെഴുത്ത് ,നമതു വാഴ്വും കാലവും,കേരള ഹഹഹ സജ്ജീവ് തുടങ്ങിയ ബ്ലോഗര്‍മാരാണ് അതിവേഗം ശ്രദ്ധ നേടിയ 2007 ലെ ബ്ലോഗെഴുത്തുകാര്‍.അവതരണത്തിന്റെ സ്വഭാവം കൊണ്ടും തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ടും രാം മോഹന്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കില്‍ എഴുത്തിലെ ജാഗ്രതയും ആഴവുമാവണം വെള്ളെഴുത്തിനെ ശ്രദ്ധേയനാക്കിയത്.അനോണി ആന്റണി വേറിട്ടൊരു സംഭവം തന്നെയാണ്.ഒരു പ്രാദേശിക ഭാഷയുടെ സാധ്യത ബ്ലോഗില്ലല്ലാതെ വേറെ എവിടെയാണ് ഇത്ര മനോഹരമായി ഉപയോഗിച്ചിട്ടുള്ളത്.


9)ബൂലോക ക്ലബ്ബ് അപ്രസക്തമായി.
കൂട്ടായ്മ എന്നൊന്നില്ലെന്ന് പലവട്ടം പാടിയതിനാലാണോ എന്നറിയില്ല ബൂലോകര്‍ക്കിടയില്‍ ക്ലബ്ബിനുണ്ടായിരുന്ന ഒരു ഇടപെടലിന്റെ സാധ്യത പിന്മൊഴികള്‍ നിലച്ചതോടെ ഏതാണ്ട് നിലച്ചു.

10)ബൂലോഗ കാരുണ്യം
2007ല്‍ ബൂലോകത്തുണ്ടായ ഏറ്റവും നല്ല ബ്ലോഗ് ആക്ടിവിറ്റിയായി ഈ ബ്ലോഗിനെ കാണണം.58,000 രൂപയോളം ആദ്യ സഹായാഭ്യര്‍ഥനയില്‍ തന്നെ കണ്ടെത്താനായത് പ്രശംസനീയമാണ്.ഇതു കൂടാതെ വയാനാട്ടിലെ ബിനുവിന് സ്ട്രക്ചറും വീല്‍ ചെയറുമടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനും ഈ കൂട്ടായ്മയ്ക്കു സാധിച്ചു. അശരണരും രോഗികളുമായവരെ സഹായിക്കാന്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോകത്തിന്റെ നന്മകളെ കാണിക്കുന്നതാണ്.

അങ്ങനെ പല കാരണങ്ങളാല്‍ മലയാളം ബ്ലോഗുകളെ സംബന്ധിച്ച് 2007 പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നുവെന്ന് എനിക്കു തോന്നുന്നു...
നിങ്ങള്‍ക്കോ?

17 comments:

ഞാന്‍ ഇരിങ്ങല്‍ said...

വിഷ്ണുമാഷേ..,
താങ്കളുടെ ശ്രമം ശ്ലാഘനീയം തന്നെ.

ബാലാരിഷ്ടതകളില്‍ നിന്ന് ഓടി നടക്കാന്‍ ആരംഭിച്ച ബ്ലോഗ് 2007 ന്‍റെ അവലോകനം അപൂര്‍ണ്ണമാണ്.

1. പ്രധാനമായും വിജ്ഞാന പ്രദമായ ബ്ലോഗുകളെ താങ്കള്‍ ശ്രദ്ധിച്ചതേ ഇല്ല. ഉദാഹരണത്തിന് വി. കെ ആദര്‍ശിന്‍റെയും ഷിജു അലക്സിന്‍ റെയും തുടങ്ങി വളരെ നല്ല ബ്ലോഗുകള്‍ ഇന്ന് നിലവിലുണ്ട്.


2.കഥയുടേയും കവിതയുടേയും ഭാഗമായ നിരുപണത്തെ താങ്കളെന്തോ മറന്നു പോയി.
2007 ല്‍ നല്ല നിരൂപണങ്ങള്‍ ബ്ലോഗില്‍ ഉണ്ടായിട്ടുണ്ട്.

3. .പ്രധാനമായും കെ. എം പ്രമോദിന്‍റെ കവിതകളെ കുറിച്ച് എന്‍റേ (രാജു ഇരിങ്ങല്‍) വിലയിരുത്തലുകളും

4. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തി ഒരു രാജശില്പം എന്ന നിരൂപണവും താങ്കള്‍ ശ്രദ്ധിക്കാതിരികുകയൊ ഓര്‍മ്മയില്‍ നിന്ന് വിട്ടു പോയതോ ആണ്.

5. കൂടാതെ സിമി,സനാതന്‍, സുയോധനന്‍, അഞ്ചല്‍ക്കാരന്‍, കിനാവ് എന്നിവരുടെ വിലയിരുത്തലുകളും 2007 ലെ സംഭവങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ്.

6. കൂടാതെ ഹാസ്യരസത്തിലൂടെ വായനക്കാരുടെ മനം കവര്‍ന്ന പോസ്റ്റുകള്‍ ഏറെ വന്നെങ്കിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊച്ചു ത്രേസ്യയുടെ എഴുത്തുകളും പിന്നെ ആക്ഷേപ ഹാസ്യത്തിന്‍റേ ഉള്‍പുളകവുമായ ബെര്‍ലിയുടെ എഴുത്തും 2007 ലെ മഹത്തായ സംഭവങ്ങള്‍ തന്നെയാണ്.

7. താങ്കള്‍ തിരഞ്ഞെടുത്ത പെരിങ്ങോടന്‍ റെ കൌമാരത്തെക്കാള്‍ നല്ല കവിതകള്‍ ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
അനില്‍കുമാറിന്‍ റേയും, കുഴൂര്‍ വിത്സന്‍ റെയും , ദേവസേന, കെ. എം പ്രമോദ്, വിഷ്ണുമാഷ്, തുടങ്ങിയവരുടെ ഏറ്റവും നല്ല രചനകള്‍ വന്ന വര്‍ഷമാണ് 2007.

വിശദമായി ഒരു കുറിപ്പ് ഞാന്‍ തയ്യാറാക്കുന്നുണ്ട്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗുപ്തന്‍ said...

പൊതുവെ നല്ല കുറിപ്പ്..

നിരൂപണത്തെക്കുറിച്ചു മിണ്ടിയില്ല എന്ന് ഇരിങ്ങല്‍ പറഞ്ഞത് കറക്റ്റ്

ഹാസ്യം ശാസ്ത്രം കുടുംബവിശേഷം പോട്ടം സംഗീതം ഇങ്ങനെ മാഷിന്റെ ശ്രദ്ധ പെട്ടെന്ന് എത്താത്ത കൈവഴികള്‍ ഉണ്ട് ബ്ലോഗിന്. (ബ്ലോഗിനെ കുറിച്ച് പൊതുമാധ്യമങ്ങളില്‍ ചര്‍ച്ചക്കുപോയ മിക്കവരും ചെന്നുവീണ കെണിയില്‍ വിഷ്ണുമാഷും വീണു എന്നു ചുരുക്കം.)മാഷിന്റെ തന്നെ ഇഷ്ടവിഷയം ആയ പ്രകൃതി നിരീക്ഷണം സാങ്കേതികം എന്നീ വിഷയങ്ങളിലും കൊള്ളാവുന്ന ബ്ലോഗുകള്‍ ഉണ്ട്. അപ്പോള്‍ രചനാത്മകസാഹിത്യം എന്ന് വിഷയം ചുരുക്കി അതില്‍ ഹാസ്യവും നിരൂപണവും എങ്കിലും ഉള്‍പെടുത്തി അല്പം വിശദമാക്കിയാല്‍ നന്ന്


“ഒരു പ്രാദേശിക ഭാഷയുടെ സാധ്യത ബ്ലോഗില്ലല്ലാതെ വേറെ എവിടെയാണ് ഇത്ര മനോഹരമായി ഉപയോഗിച്ചിട്ടുള്ളത്....”

ഒബ്ജക്ഷന്‍സ് യുവര്‍ ഓണര്‍.. ഒരേ ഒരു ഐശേനെ മറന്നു.. (ആന്റോച്ചാ‍ന്‍ എന്റേം ഹീറൊ നമ്പര്‍ വണ്‍ തന്നെ ..എന്നാലും)

simy nazareth said...

മനു ഗോപാ‍ലിന്റെ ബ്രിജ് വിഹാരം ഏറ്റവും വായിക്കപ്പെടുന്ന ഒരു ബ്ലോഗാണ്. അനുഭവ കഥകളുടെ കൂട്ടത്തില്‍ വരും..

കിരണ്‍ തോമസ് തോമ്പില്‍, മാരീചന്‍, കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ജബ്ബാര്‍, മുടിയനായ പുത്രന്‍ (സി.കെ. ബാബു) തുടങ്ങിയവരുടെ രാഷ്ട്രീയ / തത്വചിന്താ ബ്ലോഗുകളും.

സുജിത്തിന്റെ കാര്‍ട്ടൂണ്‍ ബ്ലോഗ്, പേരക്കയുടെ ബ്ലോഗുകള്‍, അഞ്ചല്‍ക്കാരന്റെ വാരഫലം ഇതെല്ലാം എടുത്തു പറയേണ്ടതു തന്നെ.

lost world said...

മലയാളം ബ്ലോഗിങിന്റെ ചരിത്രത്തില്‍ 2007 എങ്ങനെ ഓര്‍മിക്കപ്പെടുമെന്നതാണ് ഞാന്‍ വിലയിരുത്താന്‍ ശ്രമിച്ചത്.എല്ലാ മേഖലകളും സമഗ്രമായി വിലയിരുത്താനാവുമെന്ന് കരുതുന്നില്ല.ഈ പോസ്റ്റിന്റെ ലക്ഷ്യം അതല്ല താനും.ശ്രദ്ധേയമായ ചില മേഖലകള്‍,ഒരു നീണ്ട കാലത്തിനപ്പുറത്തു നിന്നു നോക്കിയാല്‍ അടയാളപ്പെടാന്‍ പ്രസക്തമായ വസ്തുതകള്‍ അതു മാത്രമാണ് എഴുതാന്‍ ഉദ്ദേശിച്ചത്.അതില്‍ തന്നെ പലതും വിട്ടുപോയിക്കാണും.കമന്റുകളിലൂടെ വായനക്കാര്‍ പൂര്‍ത്തിയാക്കുകയല്ലാതെ മാര്‍ഗമില്ല.. :)

നിരൂപണത്തെ സംബന്ധിച്ച് പറഞ്ഞാല്‍ ചില ചര്‍ച്ചകള്‍ എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാന്‍ കണ്ടില്ല.വെള്ളെഴുത്തിന്റെ ‘പാടി നീട്ടാവുന്ന ലഘു’മാത്രമാണ് പ്രസക്തമായി തോന്നുന്നത്.നിരൂപണം എന്ന് വിളിക്കാവുന്ന രീതിയില്‍ ബൂലോകത്ത് അതൊരു ശാഖയായി വളര്‍ന്നിട്ടില്ല.ചില അനക്കങ്ങള്‍ മാത്രം.

lost world said...

പാടി നീട്ടാവുന്ന ലഘു ഇവിടെ

വെള്ളെഴുത്ത് said...

എല്ലാ മേഖലയും സമഗ്രമായി വിലയിരുത്തേണ്ടതില്ല, വായിക്കുന്നവര്‍ കൂട്ടിച്ചേര്‍ക്കുകയും പിന്നെ വരുന്നവര്‍ തിരുത്തുകയും ചെയ്യുമ്പോള്‍ ഇത് സൂക്ഷിച്ചുവയ്ക്കേണ്ട ഒന്നായി തീരും.. കമന്റുകള്‍ കൂടിച്ചേര്‍ന്നതാണ്‍ ഒരു പോസ്റ്റ് എന്നു തിരിച്ചറിയേണ്ടതുണ്ട്..ഇതു നന്നായി വിഷ്ണു, അറിയാത്ത ധാരാളം ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കായി.. അതെല്ലാം നോക്കാനും ഓര്‍മ്മിക്കാനും ഒരവസരവും

തറവാടി said...

ഇങ്ങനെ മറുമൊഴി ഉപയോഗിക്കുന്നവര്‍,റീഡര്‍ ഉപയോഗിക്കുന്നവര്‍ എന്ന് മലയാള ബൂലോകം സാങ്കേതികമായി രണ്ടു ചേരികളായി മാറിയത് ഇക്കാലഘട്ടത്തിലാണ്.

ഇതുരണ്ടുമല്ലാതെ അഗ്രിഗേറ്ററുകളിലൂടെ മാത്രം പുതിയ പോസ്റ്റുകളെ വായിക്കുന്ന ബ്ലോഗ്ഗേര്‍സും ഉണ്ട് മാഷെ , :)

Hari said...

കോപ്പിറൈറ്റ് സംബദ്ധിച്ച പ്രശ്നങ്ങളെപ്പറ്റി ബ്ലോഗ്ഗേസ്സ് ചിന്തിച്ചു തുടങ്ങിയതും ഈ കാലത്താണ്

ദേവന്‍ said...

നല്ല ഉദ്യമം വിഷ്ണുമാഷേ.

2007 മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷം ആയിരുന്നെന്ന് പറയാമെന്ന് തോന്നുന്നു. രണ്ടായിരത്തിയാറ്‌ മാര്‍ച്ചില്‍ അമ്പതില്‍ താഴെ മലയാളം ബ്ലോഗുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടായിരത്തേഴ് പകുതിയായപ്പോഴേക്ക് ബ്ലോഗ് റോള്‍ എണ്ട്റികള്‍ ആയിരം കടന്നു. ഇപ്പോള്‍ ആയിരത്തഞ്ഞൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം.

asdfasdf asfdasdf said...

എണ്ണം കൂടി. ഗുണം ശൂ...
(വിഷ്ണുമാഷിന്റെ മൂന്നുനേരവും ഓരോന്ന് വീതം എഴുതിവിടുന്ന കവിതകളും മറന്നിട്ടില്ല.)
കൂടാതെ പുതുതായി വരുന്നവര്‍ വന്ന വഴിക്കുതന്നെ തിരിച്ചുപോകുന്ന ഒരു പ്രവണതയും കണ്ടു.
2007 ന്റെ മലയാള ബ്ലോഗിന്റെ ബാക്കിപത്രം ഇത്രമാത്രം.

lost world said...

മേനോനേ എന്റെ കവിതകള്‍ ശൂ ആണെന്ന് പറയാന്‍ ഈ അവസരം പ്രയോജനപ്പെടുത്തിയതിന് സ്പെഷ്യല്‍ താങ്ക്സ്

asdfasdf asfdasdf said...

തെറ്റിദ്ധരിച്ചൂ..തെറ്റിദ്ധരിച്ചൂ..ഗുണം ശൂ എന്ന് പറഞ്ഞത് മൊത്തം ബ്ലോഗുകളുടെ കാര്യമാണ് മാഷെ. അല്ലാതെ മാഷുടെ എല്ലാ കവിതകള്‍ക്കുമല്ല. (സ്മൈലി ഇടാന്‍ മറന്നു പോയതാ.. ക്ഷമിക്കുക).
ഒരു വര്‍ഷത്തെ ബ്ലോഗുകള്‍ ഇത്രയും വിശദമായി അപഗ്രഥിച്ച് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയ വിഷ്ണുമാഷുടെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പുതുവത്സരാശംസകള്‍ !

Inji Pennu said...

സിമി, പ്രമോദ്, രാംജി, വെള്ളെഴുത്ത്, നമതു വാഴ്വും കാലം എന്നീ ഉഗ്രന്‍ നക്ഷത്രങ്ങളെ കണ്ട് കിട്ടി. അത് മാത്രം മതിയല്ലോ 2007 ബ്ലോഗുകള്‍ക്ക് മധുരിക്കാന്‍. ഒരു കൊല്ലത്തില്‍ അതു പോലെ രണ്ട് പേര് വന്നാല്‍ പോലും ബ്ലോഗുകള്‍ മുഖ്യധാരയില്‍ ആയി.

t.k. formerly known as thomman said...

നല്ല അവലോകനം.

ഏറനാടന്‍ said...

അവലോകനം നന്നായി. ചില ചേറിയ മറവികള്‍ പറ്റിയിട്ടുണ്ടോ എന്നൊരു സംശയം..

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Impressora e Multifuncional, I hope you enjoy. The address is http://impressora-multifuncional.blogspot.com. A hug.

ae jabbar said...

കാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദം