Saturday, October 13, 2007

സ്ത്രീ സൌന്ദര്യം-നിങ്ങളുടെ കാഴ്ച്ചപ്പാട്

സ്ത്രീ സൌന്ദര്യത്തെ ക്കുറിച്ച് നിങ്ങളുടെ കാ‍ഴ്ച്ചപ്പാടെന്താണ്?നാണം എന്നത് വിധേയത്വത്തിന്റെ അടയാളമാണെന്നാണ് നളന്‍ പറയുന്നത്.നമ്മുടെ സിനിമകളൊക്കെ നാണം കുണുങ്ങികളായ നായികമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇത്തരം സിനിമകള്‍ നമ്മെ സ്വാധീനിച്ചിരിക്കുമോ?ലജ്ജാ‍വതീ...ലജ്ജാവതീ....,ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ തുടങ്ങിയ പാട്ടുകള്‍.

അങ്ങനെ നാണം എന്നത് പുരുഷനോടുള്ള വിധേയത്വത്തിന്റെ അടയാളമായി പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ കണ്ടു പിടിക്കുകയും നാണം എന്ന ആഭരണം ഉപേക്ഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ.അങ്ങനെയുള്ള ഒരുലോകത്തെ ക്കുറിച്ച് പരമ ബോറ് എന്നേ എന്നെപ്പോലുള്ള പുരുഷ മേധാവികള്‍ പറയൂ.കുറച്ച് നാണം,കുറച്ച് അസൂയ,കുറച്ച് കുശുമ്പ്,കുറച്ച് മണ്ടത്തരം ഇതൊന്നുമില്ലാതെ എന്തു പെണ്ണ്....

വളരെ സാമ്പ്രദായികമായ ഈ കാഴ്ച്ചപ്പാടിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അതല്ല,ഈ വക കുഴപ്പങ്ങള്‍(നാണം+കുശുമ്പ്+അസൂയ+മണ്ടത്തരം) ഒന്നുമില്ലാത്ത
ഒരു പുതിയ സ്ത്രീയാവുമോ കൂടുതല്‍ സുന്ദരി?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു...
ഒരു പോളും ഉണ്ടാക്കിവെച്ചിട്ടുണ്ട്(പോള്‍ മാനിയ).

ഇതുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍
-സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി
-സൌന്ദര്യവും ലോഹിത ദാസും
-സാരിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍
-സാരി: അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ

10 comments:

ഡാലി said...

ഹ ഹ മാഷേ, മാന്‍ മേഡ് വുമണില്‍ നിന്നു സ്ത്രീയെ പുറത്തിറങ്ങാല്‍ സമ്മേയ്ക്കില്ലാല്ലേ..

ഗുപ്തന്‍ said...

you got it correct daly!

Pollinu meaning ond: 'purushante ideal sthree'ye kandethhaan ... pakshe athaanu 'ideal sthree' ennu vaashipidikkaruth :)

Inji Pennu said...

വിഷ്ണുമാഷേ
ദു:ഖം തോന്നുന്നു! മാഷിന്റെ പോളിലുള്ള ഭാവങ്ങളേ ഒരു സ്ത്രീകള്‍ക്കുള്ളോ മാഷേ?

എനിക്കോര്‍മ്മ വന്നത് സ്റ്റേജില്‍ കേറ്റി നിറുത്തി ഇവളോ ഇവളോ നല്ലത് എന്ന് കാണിക്കുന്നതരം ഒരു പേശല്‍ പോലെ. കാളച്ചന്തയിലെപ്പോലെ ഒരു ഫീലിങ്ങ് കിട്ടുന്നു. എനിക്ക് അധികം വിവരമില്ലാത്തതുകൊണ്ടാവും...

വിഷ്ണു പ്രസാദ് said...

അയ്യോ ഡാലീ,ഞാന്‍ പുറത്തിറങ്ങണ്ടാന്ന് പറഞ്ഞാ ഒരു പെണ്ണും കൂട്ടാക്കുകയില്ല കെട്ടോ.അതുകൊണ്ട് ബേജാര്‍ ബേഡ.

മനു പറഞ്ഞത് കറക്ട്.വാശിയില്ല.വ്യക്തി സ്വാതന്ത്ര്യത്തിനു വിരുദ്ധമായ ഒരു ആശയപ്രചാരണമോ ധ്രുവീകരണമോ ഒന്നുമല്ല...വെറും പോള്‍

ഇഞ്ചീ,എന്തിനാണ് ദുഃഖിക്കുന്നത്?ഈ പോളില്‍ എല്ലാ സ്ത്രീ ഭാവങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന സമ്മതിക്കുന്നതല്ലേ ആ മൂന്നാമത്തെ ഓപ്ഷന്‍.


വെറുമൊരു പോളിനെ കാളച്ചന്ത/കച്ചവടം എന്നൊക്കെ ആരോപിച്ച് എന്നെ ഒരു ക്രൂരനാക്കല്ലേ...:(

Abdu said...

നാണവും സൗന്ദര്യവും (സ്ത്രീ/പുരുഷ) തമ്മില്‍‌ വലിയ ബന്ധമൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല, ഇനി തോന്നാനും വഴിയില്ല.
പക്ഷേ, പുരുഷന്‍‌ തന്നെ പറഞ്ഞുണ്ടാക്കിയതെന്ന് ഞാന്‍‌ മനസ്സിലാക്കുന്ന ആ സാധനത്തെ വെച്ച് അവന്‍‌ തന്നെ സ്ത്രീയെ, അവളുടെ സൗന്ദര്യത്തെ അളക്കുന്നതിലെ യുക്തി അല്‍‌പം ക്രൂരമാണ്.

ഒരോരുത്തര്‍‌ക്കും അവനവന്റെ സൗന്ദര്യത്തെ/സങ്കല്‍‌പങ്ങളെ വ്യാഖാനിക്കാം, പക്ഷേ അങ്ങിനെയല്ലാത്തതൊക്കെ മോശമാണ്, പാടില്ലാത്തതഅണ്, അഹങ്കാരമാണ്, തെറിക്കലാണ് എന്നൊക്കെ പറയുന്നത് അല്‍‌പം കടന്ന കയ്യാണ്.

വിഷ്ണു പ്രസാദ് said...

പുരുഷന്‍ പറഞ്ഞുണ്ടാക്കുന്നതാണോ സ്ത്രീയുടെ നാണം...?

un said...

പിന്നേ,സൌന്ദര്യമത്സരങ്ങള്‍ക്കായി അണിയിച്ചൊരുക്കി സ്റ്റേജിലേക്കയക്കുന്നത് പലപ്പോഴും സ്വന്തം അമ്മമാര്‍ തന്നെയല്ലേ?? ഇഞ്ചിപ്പെണ്ണിന് വിവരം കൂടുതലോ കുറവോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ,ആരെയും ഇതുവരെ നിര്‍ബന്ധിച്ച് ഒരുക്കി നിര്‍ത്തുന്നതാണേന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.
നാണവും ലജ്ജയുമൊക്കെ ഭാരത സംസ്കാരത്തില്‍ മാത്രമായ് നാമുണ്ടാക്കി വച്ച അച്ചടക്കച്ചിട്ടങ്ങള്‍ മാത്രമല്ലേ..ലജ്ജാവതിയായ ജൂലിയാ റോബര്‍ട്സിനെയും ആഞ്ജലിനാ ജോളിയെയും ബ്രിറ്റ്നി സ്പിയെര്‍സിനെയും മറ്റും ഒന്നു സംങ്കല്പിച്ചു നോക്കൂ!! പിന്നെ കുശുമ്പിനും മണ്ടത്തരങ്ങള്‍ക്കും അസൂയക്കും സ്ഥല,ലിംഗ,ജാതി ഭേദമില്ല എന്നു തോന്നുന്നു. :)

ഗുപ്തന്‍ said...

വെറുമൊരു പോളിനെ കാളച്ചന്ത/കച്ചവടം എന്നൊക്കെ ആരോപിച്ച് എന്നെ ഒരു ക്രൂരനാക്കല്ലേ...:(

ഹഹ..!!

ഓടോ. ഞാന്‍ വെറുതെ റിസല്‍റ്റ് നോക്കാന്‍ വന്നതാ ..

nalan::നളന്‍ said...

വിഷ്ണു മാഷെ,
നാണം സ്ത്രീക്കു വേണമെന്നോ, വേണ്ടെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ. അതിന്റെ പിന്നിലേക്കൊന്നെത്തി നോക്കി അത്രേയുള്ളൂ. ഇഷ്ടമുള്ളവര്‍ നാണിച്ചോട്ടെന്നേ.
പിന്നെ ഈ പോളിന്റെ ആവശ്യം ഉണ്ടോ?

സൌന്ദര്യം സബ്ജ‌ക്റ്റീവല്ലേ. നാണിച്ചു നില്‍ക്കുന്ന ഐശ്വര്യാ റായിയെ (എനിക്കിഷ്ടമില്ലാത്ത) കണ്ടാല്‍ വിരൂപിയായിട്ടാണെനിക്കനുഭവപ്പെടുക. മറിച്ച് ബിപാഷയാണെങ്കില്‍ സൌന്ദര്യം കൂടുമെന്നു സമ്മതികുന്നു. ഏത് :)
ഈ ഉദ്ദാഹരണത്തോടു പലരും യോജിക്കാന്‍ തയ്യാറാവുമെന്നു തോന്നുന്നില്ല. ഐശ്വര്യയ്ക്കു പകരം വേറെ ആരെയെങ്കിലും വച്ചാല്‍ യോജിക്കാനുള്ള സാദ്ധ്യത കൂടുതലാണു. എന്നാലും ഒരു കൌതുകം!

നാണവും സൌന്ദര്യവുമായ ബന്ധം അതുകൊണ്ടു തന്നെ സബ്ജ‌ക്റ്റീവാണു.

അതു പോട്ടെ, വ്യക്തിത്വത്തില്‍ സൌന്ദര്യം കാണാന്‍ അത്രയ്ക്കു ബുദ്ധിമുട്ടൊന്നുമില്ലന്നേയ്. പരമ ബോറാവില്ലെന്ന് :)

ഒന്നൂടി : കുശുമ്പ്+അസൂയ+മണ്ടത്തരം ഇതൊക്കെ പുരുഷന്റെ മേഘലകളല്ലേ

വിഷ്ണു പ്രസാദ് said...

പോള്‍ അവസാനിച്ചു.ആകെ വോട്ട് ചെയ്തവര്‍ 48 പേര്‍.ലജ്ജ+കുശുമ്പ്+അസൂയ+മണ്ടത്തരം ഇവയൊക്കെ തികഞ്ഞ പെണ്ണുങ്ങള്‍ സുന്ദരികളെന്ന് വോട്ട് കുത്തിയവര്‍ വെറും 8(16%)
മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഇല്ലാത്ത ബൌദ്ധികമായി ഉയര്‍ന്നു നില്‍ക്കുന്ന സ്ത്രീയ്ക്കാണ് കൂടുതല്‍ സൌന്ദര്യമെന്ന് അഭിപ്രായപ്പെട്ടവര്‍ 12(25%)
ഇതു രണ്ടുമല്ലെന്ന് അഭിപ്രായപ്പെട്ടവര്‍ 28(58%)

വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.