Friday, August 17, 2007

ഇനി അയച്ച മെയിലുകളെക്കുറിച്ച് ഖേദിക്കേണ്ട

അയച്ചു പോയ ഒരു മെയില്‍ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ആയുധമാവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?മെയില്‍ അയപ്പിന്റെ കൈവിട്ട കളി കളിക്കുന്നവര്‍ക്ക് ഒരു സഹായം.നിങ്ങള്‍ അയച്ച മെയില്‍ വായിച്ചു കഴിഞ്ഞാല്‍ സ്വയം ഇല്ലാതായാലോ? അത്രയും മതി അല്ലേ?എന്നാല്‍ മാര്‍ഗങ്ങളുണ്ട്.ഇത്തരം മെയിലുകള്‍ അയയ്ക്കാനുള്ള സേവനം പല സൈറ്റുകളും നല്‍കുന്നുണ്ട്.ചിലവയില്‍ നാം അയച്ച മെയില്‍ എത്ര തവണ വായിച്ചാലാണ് ഇല്ലാതാവേണ്ടതെന്ന് നമുക്ക് തീരുമാനിക്കാനാവും;അതല്ലെങ്കില്‍ എത്ര സമയം കഴിഞ്ഞ് സ്വയം മാഞ്ഞു പോകണമെന്ന്.
പത്തോളം സൌജന്യ സേവന ദാതാക്കളുടെ വിവരം ഇവിടെ.

4 comments:

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല അറിവുകള്‍.
നന്ദി...വിഷ്ണു

SUNISH THOMAS said...

ഇ മെയിലെന്നത് എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പോലെയാണെന്നായിരുന്നു എന്‍റെ ധാരണ. അതു തിരുത്തിത്തന്നതിനു പ്രത്യേക നന്ദി. താങ്ക്സം.....!!

:)

ഉറുമ്പ്‌ /ANT said...

ഇതു കൊള്ളല്ലൊ!, നന്ദി.

Thadhagadhan said...

ഇതൊരു പുതിയ അറിവാണ്.വളരെ നന്ദി.