തലക്കെട്ട് ഇംഗ്ലീഷിലാണ്.എന്താണിതിന് തത്തുല്യമായ മലയാളം?പച്ചക്കറികളില്‍ കൊത്തു പണികള്‍ ചെയ്ത് മനോഹരമായ രൂപങ്ങള്‍/മാതൃകകള്‍(ശില്പങ്ങള്‍ എന്ന് പറയാമോ?) ഉണ്ടാക്കലാണിത്.കലാകാരന്മാര്‍ക്കേ ഇതും വഴങ്ങൂ.അല്ലെങ്കില്‍ എന്തിലാണ് കലാംശം ഇല്ലാത്തത്?ജപ്പാനിലാണെന്ന് തോന്നുന്നു(അതോ ചൈനയിലോ?) ചായയുണ്ടാക്കല്‍ ഒരു ചടങ്ങാണ്.ആഹാരം ഉണ്ടാക്കലും,ഉണ്ടാക്കിയ ആഹാരം ക്രമീകരിച്ച് അലങ്കരിച്ച് അവതരിപ്പിക്കുന്നതും കലയാണ്.ആഹാരം തിന്നാന്‍ മാത്രമുള്ളതല്ല ,കാണാനും കൂടി ഉള്ളതാണ്...പക്ഷേ നമുക്ക് മലയാളികള്‍ക്ക് അമ്മാതിരി പരിപാടികളൊന്നും തിരിയൂല.വാഴയിലയില്‍ ചോറ് അതിനു ചുറ്റും വിഭവങ്ങള്‍....ചോറിന്റെ വെണ്മയ്ക്കു ചുറ്റും കുറേ നിറങ്ങള്‍...ഒരു അബ്സ്ട്രാക്റ്റ് ചിത്രകാരന്റെ ചിത്രം പോലെയിരിക്കും നമ്മുടെ ഊണ്.അതിനപ്പുറത്തേക്കുള്ള അലങ്കാരങ്ങളൊന്നും നമുക്ക് പിടിക്കുകയില്ലെന്ന് തോന്നുന്നു...
അല്ലെങ്കില്‍ പട്ടിണി കിടന്ന വയറിനെന്തിനാ അലങ്കരിച്ച ഭക്ഷണം?മലയാളി മൂന്നു നേരം തെറ്റാതെ ഉണ്ണാന്‍ തുടങ്ങിയിട്ട് അധികകാലമായില്ലല്ലോ അല്ലേ?
പച്ചക്കറിയിലെ ചിത്രപ്പണികള്‍ ഇവിടെ.
Tuesday, July 10, 2007
വെജിറ്റബിള്‍ കാര്‍വിങ്
Posted by വിഷ്ണു പ്രസാദ് at Tuesday, July 10, 2007
Subscribe to:
Post Comments (Atom)
3 comments:
രൂപങ്ങള്‍ ഒന്നിനൊന്നു മെച്ചം വിഷ്ണു മാഷെ.
വിഷ്ണുപ്രസാദ്,
നന്നായിരിക്കുന്നു.
നമ്മുടെ സ്റ്റാര്‍ ഹോട്ടലുകളിലും, പൊതു ചടങ്ങുകളിലെ തീറ്റപൊങ്ങച്ചങ്ങളിലും ഇതൊക്കെ സാധാരണമായിട്ടുണ്ട്.
ഭക്ഷണസാധനങ്ങള്‍ വേസ്റ്റാക്കുന്ന ഈ കലക്ക് അത്ര ധാര്‍മ്മിക പിന്തുണ കൊടുക്കാന്‍ ചിത്രകാരന്‍ തയ്യാറല്ല.
സ്റ്റാര്‍ ഹോട്ടലുകളിലെത്തുന്നവര്‍ക്ക് ലക്ഷുറി ഫീല്‍ ചെയ്യുന്നതിന് കുറെ ധൂര്‍ത്ത് കാണാന്‍ സധിക്കണം. ധനികന്റെ മാനസ്സിക പ്രശ്നങ്ങള്‍ !!!!
ഇത്രയും ചെയ്ത കലാകാരന്മാറ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
Post a Comment