എന്താണ് ടാന്‍ ഗ്രാം?ചിത്രത്തില്‍ ഒരു സമചതുരം കാണുന്നില്ലേ?ഈ സമചതുരത്തെ പിന്നെയുംചതുരങ്ങളായും ത്രികോണങ്ങളായും വിഭജിച്ചതും കാണാം.ആകെ ഏഴ് കഷ്ണങ്ങള്‍.ഈ ഏഴ് കഷ്ണങ്ങള്‍ പലതരത്തില്‍ ചേര്‍ത്തു വെച്ച് പലതരം ചിത്രങ്ങള്‍ ഉണ്ടാക്കാം.ഈ വിദ്യക്കാണ് ടാന്‍ ഗ്രാം എന്ന് പേര്.ഇത് സാധാരണ ചെയ്യാറ് ഇങ്ങനെയാണ്:
ഒരു കറുത്ത കടലാസില്‍ ഒരു സമചതുരം വെട്ടിയുണ്ടാക്കുക.അതില്‍ ചിത്രത്തില്‍ കാണും വിധം സമചതുരം,ത്രികോണങ്ങള്‍,സാമാന്തരികം തുടങ്ങിയവയൊക്കെ വരച്ച് വെട്ടിയെടുക്കുക.തുടര്‍ന്ന് അവ ചേര്‍ത്ത് ചിത്രങ്ങള്‍ ഉണ്ടാക്കുക.ഓണ്‍ ലൈനായി ഇനി ടാന്‍ ഗ്രാം പസില്‍ ഒന്നു ചെയ്തു നോക്കുന്നോ ?ഇവിടെ അവസരമുണ്ട്.
പച്ചാനക്കുട്ടി ഈ വിഷയത്തില്‍ ഒരു പോസ്റ്റിട്ടത് വല്യമ്മായി ചൂണ്ടികാണിച്ചപ്പോഴാണ് കണ്ടത്.പച്ചാനക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.
1 comment:
http://pachana94.blogspot.com/2006/09/tangram.html
Post a Comment